“6:15 ആയി. എന്നാൽ ഞങ്ങളിറങ്ങട്ടെ ജിനു..?” അങ്കിള്‍ പോകാൻ തയാറായി ചോദിച്ചു. “6:30 നിന്റെ ജോലി തുടങ്ങണ്ടേ.”
“പിന്നേ കോളേജ് കഴിഞ്ഞു വന്ന് കുട്ടികൾ വീട്ടില്‍ വെയിറ്റ് ചെയ്യുന്നുണ്ടാവും.” ശ്രീവിദ്യ ആന്റിയും ചെറിയ തിടുക്കം കൂട്ടി.
“ഓക്കെ പിന്നെ കാണാം ജിനു മോനെ.” സ്റ്റെല്ല ആന്റിയും പോകാൻ തയാറായി.
“ഓക്കെ, പോയിട്ട് വരൂ.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞിട്ട് നേരത്തെ റെഡിയാക്കി മാറ്റി വച്ചിരുന്ന ഒരു വലിയ പാർസലെടുത്ത് സ്റ്റെല്ല ആന്റിക്ക് കൊടുത്തു.
“ഞാൻ തന്ന ലിസ്റ്റിലുള്ളതൊക്കെ എടുത്തിട്ടുണ്ടോ ജിനു മോനെ..?” പാർസൽ വാങ്ങിച്ച ശേഷം ആന്റി ചോദിച്ചു.
“ഉണ്ട് ആന്റി.”
“അപ്പോ പോയിട്ട് വരാം.” ആന്റി എന്നോട് യാത്ര പറഞ്ഞു. ഞാനും അവര്‍ക്കൊപ്പം പുറത്തേക്ക് നടന്നു.
അവരെ യാത്രയാക്കിയ ശേഷം ഞാൻ വീണ്ടും ചെന്ന് ലാബില്‍ കേറി. ധ്വനിയുടെ ഔഷധക്കുഴമ്പ് റെഡിയായ ശേഷം ഞാൻ എന്റെ റൂമിൽ പോയി കുളിച്ചിട്ട് കിടന്നു.
********************
“ജിനു, എണീക്ക്.” ധ്വനി എന്നെ പിടിച്ചുലുക്കുന്നത് അറിഞ്ഞാണ് ഞാൻ എഴുനേറ്റത്.
“ഒന്‍പത് മണിക്ക് എനിക്ക് തെറാപ്പി ചെയ്യാമെന്ന് പറഞ്ഞിട്ട് സമയമിപ്പോ പത്ത് കഴിഞ്ഞു.”
“പത്ത് കഴിഞ്ഞോ..?” ഞാൻ സാധാരണമായി പറഞ്ഞു കൊണ്ട് പതിയെ എഴുന്നേറ്റു.
ധ്വനി ഒരു ലൂസ് ടീ ഷര്‍ട്ടും ഹാഫ് സ്കർട്ടും ഇട്ടിട്ട് സുന്ദരിയായി നില്‍ക്കുന്നത് കണ്ടിട്ട് ഞാൻ പുഞ്ചിരിച്ചു.
അവള്‍ എന്റെ ബെഡ്ഡിൽ മുട്ടുകുത്തി നിന്നിട്ട് കുനിഞ്ഞ് എന്റെ തോളിലും തുടയിലും പിടിച്ചാണ് എന്നെ ഉലുക്കിയത്. അവളുടെ ആ പോസ് കണ്ടിട്ട് എനിക്കെന്തോ ഒരു
മൂഡ് വന്നു. ഞാൻ കിടന്നു കൊണ്ട് തന്നെ പെട്ടന്ന് കൈ പൊക്കി അവളുടെ മുലക്ക് പിടിച്ചു.
“കള്ളാ…!” ചിരിച്ചുകൊണ്ട് ധ്വനി വേഗം ബെഡ്ഡിൽ നിന്നും ഇറങ്ങി മാറി. എന്നിട്ട് എന്റെ പിടിത്തം കാരണം ചുരുങ്ങി പോയ അവളുടെ ടീ ഷര്‍ട്ട് വലിച്ച് ചുരുക്ക് മാറ്റി.
“ഇതൊന്നും ഇപ്പൊ വേണ്ട ജിനു. മൂഡില്ല, ഈ ചിന്തകളൊന്നും എനിക്കിപ്പോ ഇല്ല.” ധ്വനി കാര്യമായി എന്നോട് പറഞ്ഞു.
ഉടനെ എന്റെ മുഖം ചെറുതായി വാടിപ്പോയി. അപ്പൊ ധ്വനി പെട്ടന്ന് ബെഡ്ഡിൽ ചാടിക്കേറി എന്റെ അടുത്തായി, പക്ഷേ എന്നെ തൊടാതെ, കിടന്നു.
“സോറി ജിനു, ഇപ്പൊ എന്റെ മനസ്സിൽ എന്റെ പഠിത്തവും, നി എനിക്ക് തന്ന ജോലിയും, നമ്മുടെ ഫാമിലി എനിക്ക് തരുന്ന സ്നേഹവും മാത്രമേയുള്ളു.” ധ്വനി അല്‍പ്പം വിഷമത്തോടെ പറഞ്ഞിട്ട് മടിച്ചു മടിച്ച് തുടർന്നു, “പിന്നെ… പിന്നെ…. കഴിഞ്ഞ രണ്ട് ദിവസമായി മനസ്സിന് ഒരു അസ്വസ്ഥതയാണ്… ഒരു കുറ്റബോധവും..!”
“എന്ത് അസ്വസ്ഥത..? എന്തിന് കുറ്റബോധം..?” ഞാൻ ബെഡ്ഡിൽ എഴുനേറ്റിരുന്നിട്ട് ചിന്താകുഴപ്പത്തോടെ ചോദിച്ചു.
ഇത് ആ പഴയ ധ്വനി ഒന്നുമല്ല, എന്തോ വലിയ മാറ്റം അവളിൽ സംഭവിച്ചിരിക്കുന്നു. നാലഞ്ച് ദിവസത്തിന് മുമ്പ് പോലും ഇടക്കിടക്ക് എന്റെ കൂടെ സെക്സ് ചെയ്യാൻ താല്പര്യമുണ്ടെന്നാണ് ഫോണിലൂടെ അവള്‍ പറഞ്ഞത്, പക്ഷേ ഇപ്പൊ അവളുടെ ഭാവം കണ്ടപ്പോ എന്റെ കൂടെ ഒരിക്കലും സെക്സ് ചെയ്യില്ലെന്ന പോലെയാണ് എനിക്ക് തോന്നിയത്.
“ജിനു, നിന്റെ പപ്പയും അമ്മയും ജെസ്സിയുമൊക്കെ എന്റെ സ്വന്തം പപ്പയും അമ്മയും അനിയത്തിയുമായിട്ടാണ് മനസ്സിൽ കുടിയേറിയിരിക്കുന്നത്.”
“ഓക്കെ, ആയിക്കോട്ടെ. അതിനിപ്പോ എന്താണ് കുഴപ്പം..?” അവളുടെ പോക്ക് എങ്ങോട്ടാണെന്ന്
മനസ്സിലായെങ്കിലും അങ്ങനെ ആയിരിക്കരുതെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“കുഴപ്പമുണ്ട് ജിനു, അവരൊക്കെ എനിക്ക് അങ്ങനെയാണെങ്കില്‍, അപ്പൊ നി എനിക്ക് ആരാണ്..?” അവളും എഴുനേറ്റിരുന്നു കൊണ്ട് സീരിയസ്സായി ചോദിച്ചു.
“ഞാൻ നിന്റെ സെക്സ് പാർട്നർ.” ഞാനും സീരിയസ്സായി പറഞ്ഞു. ഉടനെ ധ്വനി പൊട്ടിച്ചിരിച്ചു.
“തമാശ കള ജിനു.” അവള്‍ ചിരി നിര്‍ത്തി സീരിയസ്സായി എന്നെ തറപ്പിച്ചു നോക്കി. “നി എന്റെ ബ്രദറാണ്. ഈ ചിന്തയാണ് എന്നെ രണ്ട് ദിവസമായി കുഴപ്പിച്ച് കൊണ്ടിരുന്നത്. പക്ഷേ ആ കുഴപ്പമെക്കെ എനിക്ക് തെളിഞ്ഞു. എനിക്ക് നിന്നെ ഇപ്പൊ അങ്ങനത്തെ രീതിക്ക് കാണാന്‍ കഴിയുന്നില്ല ജിനു.”
