ആൻ്റി: ശെരി ശെരി …
ഫോൺ കട്ട് ആയി….
ഞാൻ : മഹാ :
എന്താടാ
ഞാൻ ഒരു ടാറ്റൂ ചെയ്താലോ എന്ന് ആലോചിക്കുവാ…..എന്താ നിൻ്റെ അഭിപ്രായം
മഹാ : ഞാൻ ഇല്ലെ ഈ കളിക്ക് ….
ഞാൻ : എന്നാലും പറ
മഹാ : നല്ലതാ
ഞാൻ : അമ്മുവിൻ്റെ അടുത്ത് പോയി…. പോട്ടെ കേട്ടോ അവളുടെ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് ഞാൻ പറഞ്ഞു പോട്ടെ കേട്ടോ ടാറ്റൂ അടിക്കാൻ വിധി ഇല്ല എന്ന് വിചാരിച്ചു ഞാൻ അമ്മുൻ്റെ കവിളിൽ ഉമ്മ വച്ചു….
അവൾ എന്നെ തളളി മാറ്റി …
ഞാൻ : ജാഡ ആണോ മോളൂസെ….
ഞാൻ : മഹാ ചേച്ചി നല്ല ദേഷ്യത്തിൽ ആണ് റേടിയേറ്റർ തണുക്കുമ്പോ വന്നോളും വാ …. അവൾടെ ഒരു ടാറ്റൂ….
മഹാ : ദേ ചെക്കാ അവൾ നിന്നെ പഞ്ഞിക്കിടും നോക്കിക്കോ
ഞാൻ : ഉറപ്പല്ലേ… നിങൾ പട്ടാളക്കാർ ഒന്നിലും അടിപതറില്ല
മഹാ : പട്ടാളക്കാരൻ നീയോ
ഞാൻ : എൻ്റെ മോളെ കല്യാണം കഴിഞ്ഞ ഓരോ ഭർത്താവും ജീവിക്കുന്നത് ജീവൻ ഉള്ള ഒരു ടൈം ബോംബിൻ്റെ കൂടെ ആണ് അപ്പോ ഞങ്ങളും പട്ടാളക്കാർ തന്നെ ….
മഹാ : കൊള്ളാല്ലോ കളി
ഇതിൽ ഇനി പുതിയതായി ചേരാൻ പോവുന്ന ആളാരാ എന്ന് അറിയോ
ആരാ
നിൻ്റെ കവട്ട….😂
ടാ നിന്നെ ഞാൻ….🤣
അതേ നീ പോയി ഫ്രഷ് ആയിട്ടു വാ ഞാൻ ഒന്ന് പോയി സോപ്പിട്ട് കുപ്പിയിൽ ആക്കാൻ പറ്റോ നോക്കട്ടെ വലിയ കാര്യം ഒന്നും പത്ത് മിനിറ്റ് കഴിഞ്ഞ് എന്നെ കണ്ടില്ലെങ്കിൽ ആരെയെങ്കിലും കൂട്ടി അങ്ങോട്ട് വന്നേക്ക് 🤣
ശെരി ടാ പോയിട്ട് വാ… . .. അല്ലെങ്കിൽ വേണ്ട ഇപ്പൊ വേണ്ട രംഗം ഒന്ന് ശാന്തം ആവട്ടെ….
.ഞാൻ മുറിയിൽ പോയി ഫ്രഷ് ആയി വെളിയിൽ വന്നു….
ഭദ്രകാളി വന്നിട്ടുണ്ട്….
അമ്മു അമ്മു
എന്താ ടാ
വെഷമം ഉണ്ടോ
എന്തിന്
ആൻ്റി ചീത്ത പറഞ്ഞതിന് ….
ഏയ്…….എന്തിന് നിനക്ക് എന്നെ വിഷമിപ്പിക്കാൻ പറ്റാത്ത കൊണ്ട് നീ അമ്മോട് പറഞ്ഞു അത്ര അല്ലേ ഉള്ളൂ…. അതാണ് അപ്പോ നിനക്ക് കാര്യം ഒക്കെ അറിയാം
പിന്നെ പിന്നെ അറിയാം….
ഞാൻ എൻ്റെ ആഗ്രഹം അങ് ഉപേക്ഷിച്ചു….
ടാറ്റൂ ഒന്നും നമ്മക്ക് വേണ്ട ടാ….
ഞാൻ വിട്ടു…. സത്യം ….
ബെസ്റ്റ് ജസ്റ്റ് മൂവ് ഓൺ അമ്മു വാ നമ്മക്ക് പൊറത്ത് പോവാ ഓക്കേ…
മഹാ ലക്ഷ്മി കതകിന് മുട്ടി അപ്പോ അവൾ ഉള്ളിൽ ഒരു മൂളലും മറ്റും കേട്ടു…. കള്ളന്മാർ കിസ്സ് അടി ആണ് ഉള്ളിൽ… അയ്യേ നാണിച്ച് അവൾ സ്ഥലം വിട്ടു….
ഉള്ളിൽ കഴുത്തിന് കുത്തി പിടിച്ച് കളി ആണ് ശെരിക്കും നടക്കുന്നത്
നീ എന്നെ എന്ത് ചെയ്താലും ഇമ്മാതിരി കോമാളിത്തരം ഞാൻ സമ്മതിക്കില്ല….
ശെരി നീ എന്തിനാ അമ്മോട് കള്ളം പറഞ്ഞത് ഹേ…
അല്ലെങ്കിൽ ചിലപ്പോ തിരിച്ചടി കിട്ടിയാലോ …. അത് വേണ്ട….
നിൻ്റെ ഈ കോപ്പിലെ കുരുട്ട് ബുദ്ധി വളരെ ചീപ്പ് ആണ് കേട്ടോ….
ശെരി. ഞാൻ സഹിച്ചു….
ഓക്കേ
ഗെറ്റ് ലോസ്റ്റ് എൻ്റെ ആഗ്രഹത്തിന് നോ വാല്യൂ റൈറ്റ്
ഇല്ല നീ എൻ്റെ അടിമ ആണ് പോടി… അവൾടെ ഒരു ടാറ്റൂ…. കഴുത….എന്നെ വെറുതെ വിട്ടേക്ക് നീ എന്തോ ചെയ്യ് നിൻ്റെ ഇഷ്ടം പോലെ …..
(ഞാൻ എൻ്റെ ഡ്രസ്സ് എടുത്ത് അവളെ ഒന്ന് തുറിച്ച് നോക്കി വെളിയിൽ പോയി)
എന്നെ കണ്ട അമർ ഒരേ ചിരി
എന്താടാ നിൻ്റെ തലയിൽ തേങ്ങ വീണോ
ഉം ഞാൻ അറിഞ്ഞു
എന്ത്
കിസ്സ് അടി
കിസ്സ് അടിയോ
അതെ
ആരാ പറഞ്ഞേ
മഹ
ഡീ ഇവിടെ വാടി
മഹാ : എന്താ ടാ
നിനക്ക് ഈ ഒളിഞ്ഞ് കെക്കുന്ന സ്വഭാവം എന്ന് തുടങ്ങി….
മഹാ : ഇപ്പൊ അങ്ങനെ ആയോ
ഉണ്ട ആണ് ഉണ്ട … എടാ ആ പിശാശ് കഴുത്തിന് പിടിച്ച് കൊല്ലാൻ നോക്കിയതാ പോത്തെ…
മഹാ : അയ്യയ്യോ എന്നിട്ട് വല്ലതും പറ്റിയോ
ഏയ് ഇല്ല…
അമർ : സൂക്ഷിക്കണം കേട്ടോ പ്രാന്തി ആണ്…
സീൻ ഇല്ല ബ്രോ ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നെയും ചാടിയ
അമർ : ചട്ടി പൊട്ടാതെ നോക്കിക്കോ…
നിങൾ എനിക്ക് ഒരു ഉപകാരം ചെയ്യണം
മഹാ : എന്താ
അവരോടൊക്കെ പോയി പറ അവന് നല്ല തൊണ്ട വേദന പറഞ്ഞ് കിടക്കുവാ എന്ന് കേട്ടോ അവൾ പിടിച്ച് ഞെക്കി എന്നൊന്നും പറയണ്ട നല്ല തൊണ്ട വേദന എന്ന് മാത്രം പറ കേട്ടൊ…
അമർ : ശെരി ശെരി പണി ആണോ
ചെറുത്…. പോക്കോ… പിന്നെ മോളെ മഹാലക്ഷ്മി മഹാമായെ നശിപ്പിക്കല്ലെ….പോ പോ…
അച്ചു : നിങൾ ഇത് വരെ റെഡി ആയില്ലേ
