വധു is a ദേവത – 18 8

അച്ചു : ശെരി ശെരി മോൻ ചാച്ചിക്കോ….

താങ്ക്സ് ബോയ്….

ഞാൻ പുതപ്പ് മൂടെ ഒറ്റ ഉറക്കം പിന്നെ കണ്ണ് തുറക്കുമ്പോ അമ്മു അവളുടെ പുതിയ റിങ് വച്ച് കളിച്ചൊണ്ട് ഇരിക്കുന്നു….

ഗുഡ് മോണിങ് അമ്മു

ഗുഡ് മോണിങ് കണ്ണാ…

എന്താ റിങ് വച്ച് ഒരു കളി

ഞാൻ ഇതിൻ്റെ ഭംഗി നോക്കി. ഇരിക്കുവായിരുന്നു

നോക്കികഴിഞ്ഞോ….

ഉവ്വ്….

ഞാൻ എന്താ തിരിച് തര നിനക്ക് ഗിഫ്റ്റ്….

പറയട്ടെ

പറ പറ അവൾ തല പൊക്കി എന്നെ നോക്കി ചോദിച്ചു….

ഉം… ബേബി ഞാൻ അവളുടെ വയറിൽ തടവിക്കൊണ്ട് പറഞ്ഞു…

ഉം… അച്ചോടാ തരാല്ലോ… പക്ഷേ കുറച്ച് കാത്തിരിക്കേണ്ടി വരും….

അതൊന്നും പറ്റില്ല

അത് പറ്റണം…. ബേബിയെ നോക്കാൻ ഉള്ള പക്വത നമ്മക്ക് രണ്ട് പേർക്കും ഇല്ല കണ്ണാ…

നിനക്ക് ഇല്ലായിരിക്കാം എനിക്ക് ഉണ്ട്….

ഓ പിന്നെ

സത്യം നീ ഇങ്ങ് പ്രസവിച്ച് തന്നാ മതി ബാക്കി ഞാൻ നോക്കാം….

ഉവ്വ് ഉവ്വേ….

സംശയം ഉണ്ടൊ

അതൊക്കെ നീ നോക്കും പക്ഷേ ബേബി വന്നാ നിനക്ക് എന്നോടുള്ള സ്നേഹം കുറയും അത് ഉറപ്പാ….

ഡീ കാന്താരി…

സത്യം അല്ലേ

അത് സത്യം തന്നെ ബേബി വന്ന പിന്നെ നിന്നെ ഒക്കെ ആർക്ക് വേണം അയ്യേ….

ടാ പട്ടി….

എനിക്കും നീയും ബേബിയും ഒരു പോലെ അല്ലേ ബേബി… ദേ നിങൾ രണ്ടും ഇവിടെ ആണ് എൻ്റെ നെഞ്ചിൽ….

ദൈവമേ എൻ്റെ ബേബിക്ക് നല്ല ബുദ്ധി കൊടുക്കണം നീ…. ഇവനെ പോലെ ഒന്നും ആക്കല്ലെ…

എനിക്ക് എന്താ ടി കുഴപ്പം…

നിന്നെ പോലെ ഒരു പ്രാന്തനെ ഞാൻ കണ്ടിട്ടില്ല…

എന്നിട്ട് എന്തിന് പ്രാന്തനേ കെട്ടിയത്….

ബികോസ്സ് ഐ ലവ് റിസ്ക്ക്…..

ഉവ്വ്…. നീ പോവുന്ന ദിവസം നിന്നെ കൊണ്ടാക്കിട്ട് വേണം എനിക്ക് കൊച്ചിക്ക് പോവാൻ….

നീ എൻ്റെ കൂടെ വരും കേട്ടോ ചുമ്മാ അടുത്ത നമ്പർ ഇടല്ലെ….

ഇത് നോക്ക്…. ഞാൻ ഫോൺ എടുത്ത് കാണിച്ച് കൊടുത്തു….

നിന്നോട് ആര് ഈ4പാട്ട വണ്ടി തന്നെ എടുക്കാൻ പറഞ്ഞത് സർവീസ് ചെയ്യാൻ പോലും അപ്പോയിൻ്റ്മെൻ്റ് ഹാ….

ദേ എൻ്റെ വണ്ടിയെ എന്തെങ്കിലും പറഞ്ഞാ ഉണ്ടല്ലോ അത് കൈയ്യിൽ കിട്ടാൻ ഞാൻ അനുഭവിച്ച ദുരിതം ചില്ലറ ഒന്നും അല്ല….

നീ അന്ന് എന്താ വണ്ടി ഡെലിവറി തരുമ്പോ കേക്ക് എനിക്ക് തരാതെ ഇരുന്നത്…

ഞാൻ നിനക്ക് തരാൻ വന്നതാ അപ്പ് വന്ന് വാങ്ങി കൊണ്ട് പോയി ….

പക്ഷേ പപ്പയുടെ പ്രസൻ്റേഷൻ എനിക്ക് ഇഷ്ട്ടം ആയി

എന്ത്

ഈ വണ്ടി എൻ്റെ പുതിയാതി കല്യാണം കഴിയാൻ പോവുന്ന മോനും മോൾക്കും ഞാൻ പ്രസൻ്റ് ചെയ്യുന്നു എന്ന് പറഞ്ഞത്….

ഉം…. ശെരി ആണ് എനിക്ക് വൈയ്യാത്ത കൊണ്ട് ശേരിക്കെ എൻജോയ് ചെയ്യാനും പറ്റിയില്ല….

ആ വണ്ടി വന്നതും ശട പടെന്ന് കാര്യങ്ങൾ ഒക്കെ നടന്നു അല്ലേ… നല്ല ഐശ്വര്യം….

അതെ സത്യം നമ്മൾ നല്ല ക്ളാസ് ആയി നമ്മടെ കല്യാണം ഹൊ….

നമ്മടെ ഫസ്റ്റ് റൈഡ് നീ മയങ്ങി വീണത് ഹോസ്പിറ്റൽ ഇഞ്ചുറി നീ എനിക്ക് ഫൂഡ് ഉണ്ടാക്കി തന്നത്…. അതൊക്കെ ഒരു സമയം….

പക്ഷേ ഇന്ദ്ര നമ്മടെ ഫസ്റ്റ് നൈറ്റ് സമയത്ത് ഞാൻ വിചാരിച്ചത് എന്നെ ഹഗ് ചെയ്ത് നീ നമ്മക്ക് ഇനി സ്നേഹിച്ച് ജീവിക്കാടി എന്ന് നീ പറയും എന്ന്…

കാര്യം ഇല്ല അമ്മു…. ഇപ്പൊ നമ്മൾ ഹാപ്പി അല്ലെ എല്ലാത്തിനും അതിൻ്റെ സമയം ഉണ്ട് ദാസാ….

അതെ അതെ….

ഇനി എൻ്റെ ലക്ഷ്യം എങ്ങനെയെങ്കിലും പപ്പയെ സോപ്പിട്ട് പുതിയ വണ്ടി എടുക്കണം….

നിനക്ക് വട്ടാണോ ഇപ്പൊ അല്ലേ വണ്ടി വാങ്ങിയത്….

ഇത് പപ്പക്ക് ജീപ്പ് പഴയത് ആയില്ലേ….

ആൻ്റി നിന്നെ കൊല്ലും കേട്ടോ….

ഇല്ല അമ്മയെ നീ കൈകാര്യം ചെയ്താൽ മതി….

കൊള്ളാം നടന്നത് തന്നെ നിൻ്റെ തൊണ്യവാസത്തിന് ഞാൻ കൂട്ട് നിന്നാലെ നിന്നെ തളക്കാൻ ആൻ്റി എന്നെ സഹായിക്കില്ല….

ഞാൻ ഗുഡ് ബോയ് അല്ലേ…

അതെ പക്ഷേ ചില സമയം നിൻ്റെ ഉള്ളിൽ ഒരു അസുരൻ ഉണ്ട് അത് വെളിയിൽ വരും….

അപ്പോ നീ എന്നെ കെട്ടിപിടിച്ച് നിന്നാ പോരെ ഞാൻ ഒതുങ്ങില്ലേ….

ആണോ അത് മതിയോ

അത് മതി നിൻ്റെ ഹഗ് ഭയങ്കര പവർ ഉള്ളതാ ….

ആഹാ

അതെ നീ ഇങ്ങനെ കെട്ടിപ്പിടിച്ച് നിക്കുമ്പോ നിൻ്റെ ഇടുപ്പിൽ പിച്ചി എടുക്കണം ഹാ…

ഇനി പിച്ചി നോക്ക് രണ്ട് വിരൽ ഞാൻ ഇങ്ങ് എടുക്കും….

Leave a Reply

Your email address will not be published. Required fields are marked *