വധു is a ദേവത – 18 8

ഞാൻ : മാമൻ ഇങ്ങോട്ട് വന്നെ….ഞാൻ മാമനെ വിളിച്ച് മാറി നിന്ന് സംസാരിച്ചു….

മാമൻ : ഡോ അവനെ ഇങ്ങ് കൊണ്ട് വാ… ഒറ്റ അടി

ഞാൻ : സാറ്റിസ്ഫാക്ഷൻ 😌

മാമൻ : ഇത് എന്തിനാ എന്ന് ഇവൻ പറഞ്ഞ് തരും പിന്നെ വണ്ടി ആരുടെ ആണ്

വിഷ്ണു : എൻ്റെ കൂട്ടുകാരൻ്റെ ആണ്

മാമൻ : വണ്ടിക്ക് കേസ് വരും തൽക്കാലം ഇവൻ പറഞ്ഞത് കൊണ്ട് നിന്നെ വിട്ടു മേലാൽ ഇമ്മാതിരി പണി ചെയ്ത നിൻ്റെ നട്ടെല്ല് ഊരി എടുക്കും… കേട്ടോ ടാ….

വിഷ്ണു : ഇല്ല സാറേ….

മാമൻ : ടാ ഇന്ദ്ര നീ വിട്ടോ… പോ ടാ നാറി….

ഞാൻ : എങ്ങോട്ടാ ടാ

വിഷ്ണു : ആലപ്പുഴ വരെ

ഞാൻ : വാ കേറിക്കോ ഞാനും അങ്ങോട്ട് ആണ്…

വിഷ്ണു : വേണ്ട ഞാൻ പോക്കോളാം….

ഞാൻ : ശെരി…

പെട്ടെന്ന് അവൻ്റെ ഫോൺ അടിച്ചു അത് എടുത്ത് സംസാരിച്ച് അവൻ എന്നെ വിളിച്ചു…

അതെ ഒരു ലിഫ്റ്റ് തരാമോ വീട്ടിൽ പോണം അർജൻ്റ് ആണ്….

ഞാൻ : ഹാ കേറ്….

. .ഞാൻ ഫുൾ സന്തോഷത്തിൽ വണ്ടിയിൽ പാട്ടും ഇട്ട് പറപറന്നു….

ഞാൻ : നല്ല വേദന ഉണ്ടോ മോനെ ഗോവാല

വിഷ്ണു : അതെ ഒരു കേസിൽ നിന്ന് രക്ഷിച്ചു എന്നും വച്ച് നിന്നോട് തോളിൽ കൈ ഇട്ട് പെരുമാറാൻ ഒന്നും എന്നെ നോക്കണ്ട കേട്ടോ….

ഞാൻ : 😮 ഓ എന്നിട്ട് നിൻ്റെ ദൈവം എവിടെ കണ്ടില്ലലോ ….

വിഷ്ണു : 😶

ഞാൻ : ഞാൻ കണ്ടു അവൻ വഴുക്കിയിട്ട ഫോൺ വച്ചത്……

വണ്ടി വേണ്ടും ഓടി തുടങ്ങി….

ഞാൻ : കുറെ നേരത്തെ മൗനത്തിന് ഒടുവിൽ…. ഞാൻ നിൻ്റെ വീട്ടിലെ സ്ത്രീകളുടെ കൈക്ക് പിടിച്ച് ഉമ്മ വക്കാൻ നോക്കിയാ നീ നോക്കി നിക്കോ….

വിഷ്ണു : 😠 തന്ത ഇല്ലായ്മ പറയരുത്…

ഞാൻ : വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിർത്തി… എന്താ പൊള്ളിയോ നിനക്ക്…. എന്നാലേ അവൻ ഇത് ചെയ്തിട്ടാണ് അവനെ ഞാനും എൻ്റെ കൂട്ടുകാരും കൂടെ പഞ്ഞിക്കിട്ടത്… നിന്നോട് അവൻ ഇതൊന്നും അല്ല പറഞ്ഞത് എന്ന് എനിക്ക് നല്ല പോലെ അറിയാം…

വിഷ്ണു : 🙁

ഞാൻ : ഇന്ന് കണ്ടവൻ്റെ വീട്ടിലെ പിടിച്ച അവൻ നാളെ നിൻ്റെ വീട്ടിലും കേറും തോളിൽ കൈ ഇട്ട് നടക്കുമ്പോ മിനിമം നമ്മളെ അവർ എങ്ങനെ ആണ് കാണുന്നത് എന്ന് എങ്കിലും മനസ്സിലാക്കണം…. കഷ്ട്ടം….

ഞാൻ വണ്ടി എടുത്ത് യാത്ര തുടങ്ങി….

കുറച്ച് നേരം കഴിഞ്ഞതും…

വിഷ്ണു : നീ പറഞ്ഞത് ഞാൻ എങ്ങനെ വിശ്വസിക്കും

ഞാൻ നിന്നെ വിശ്വപ്പിക്കണം എന്ന് എനിക്ക് യാതൊരു ആവശ്യവും ഇല്ല…

. . . വിഷ്ണു : താങ്ക്സ്

ഞാൻ : ശേരിയെഡേയ്….

. .ഞാൻ : കുറ്റ ബോധം ഉണ്ടോ…

വിഷ്ണു : അവനെ മനസ്സിലാക്കാൻ ഞാൻ വൈകി നിൻ്റെ കൂട്ടുകാരൻ പല വട്ടം എന്നോട് പറഞ്ഞിട്ടുള്ളത് ആണ് അവൻ എന്നെങ്കിലും എന്നെ ചതിക്കും എന്ന്…

..ഞാൻ :എനിക്ക് അറിയാം നീ അവൻ്റെ കളിപാവ ആണ് എന്ന് അല്ലെങ്കിൽ അന്ന് എൻ്റെ ഷർട്ടിന് പിടിച്ചപ്പോ തന്നെ നീ വിവരം അറിഞ്ഞെനെ…

വിഷ്ണു : ഒന്നും മനസ്സിൽ വെക്കരുത്…. ഇനി ഈ കേസ് എൻ്റെ തലക്ക് വരോ….

ഞാൻ : ഇല്ല ….

. .എൻ്റെ ഫോൺ അടിച്ചു

ഞാൻ : ഹലോ ഇല്ല എത്താറായി ….

വിഷ്ണു : എന്നെ നോക്കി ഞാൻ ഇവിടെ ഇറങ്ങി പോക്കൊളാം….

ഞാൻ : വേണ്ട പറ സ്ഥലം പറ നല്ല.മഴയും ഉണ്ട് ….

വിഷ്ണു : ഇവിടെ നിന്നും ലെഫ്റ്റ് പിന്നെ നേരെ …

ഞാൻ : അതെ ഇതൊന്നും ആരോടും പറയണ്ട കേട്ടോ എനിക്കും മാമനും കുഴപ്പം ആണ്….

വിഷ്ണു : ഇല്ല ഒന്ന് കൂടെ താങ്ക്സ്

ഞാൻ : ശെരി … ശെരി സ്ഥലം എത്തി….

വിഷ്ണു : താങ്ക്സ് ബ്രോ….

ഞാൻ : എന്താ ഗോപാല വീട്ടിലോട്ടു ക്ഷണിക്കാത്തത്ത്

വിഷ്ണു : വരൂ…

ഞാൻ : ഇല്ല ഞാൻ പോട്ടെ… അപ്പോ ഇനി എൻ്റെ വഴിയിൽ വരോ

വിഷ്ണു : സോറി ആൻഡ് താങ്ക്സ് ബ്രോ….

ഞാൻ : ശെരി പോ പോ…

അവൻ ഇറങ്ങി പോയി…

ഞാൻ : അതെ കുറച്ച് വെള്ളം കിട്ടോ…

വിഷ്ണു : പിനെന്താ വരൂ….

അവൻ പോയി വീടിൻ്റെ കോളിംഗ് ബെല്ലടിച്ചു…..

ലോക്ക് അല്ല… അവൻ തുറന്ന് ഉള്ളിൽ കേറി….

അമ്മു : വന്നോ ….

വിഷ്ണു : വൈകി പോയി….

അമ്മു ചേവിൽ എയർപോട് തിരുകി എന്നോട് സംസാരിച്ച് കൊണ്ട് റൂമിൽ നിന്നും വെളിയിൽ വന്ന്….. വിഷ്ണുവിനെ നോക്കി മുതുകത്ത് ഒന്ന് തട്ടിയിട്ട് വെളിയിലേക്ക് അവനെ താണ്ടി വന്നു….

വിഷ്ണു : ഇവൾ എങ്ങോട്ടാ ഈ പോവുന്നത്….

Leave a Reply

Your email address will not be published. Required fields are marked *