വധു is a ദേവത – 18 9

എന്നെ തളളി മാറ്റി അവൾ എണീറ്റ് ഒറ്റ പോക്ക്….

ഹാ പോട്ടെ…

ജാനു : സീൻ ആയോ …

ഞാൻ : എന്ത് സീൻ അടുത്ത സ്റ്റേഷനിൽ നല്ല പിസ്സ വരും അത് കണ്ടാ അങ് വരും അവൾക്ക് ഫുഡ് ഇല്ലാതെ വണ്ടി പോവില്ല….

ജാനു : ആഹാ…

ഞാൻ : അല്ല മായയും ദീപുവും എവിടേ…..

അമർ : സ്വസ്ഥം ആയി സൊള്ളൽ വേറെ എന്ത്. .. . ഞാൻ : അവരെങ്കിലും സമാധാനത്തോടെ ഇരിക്കട്ടെ…

നിങൾ ഇവിടെ ഇരിക്ക് സ്റ്റേഷൻ എത്താറായി….

അച്ചു : അതെ അന്നത പോലെ വായും നോക്കി നിന്ന് വണ്ടി മിസ്സ് ആക്കണ്ട ….

ഞാൻ : പോടാ മൈരെ….

ജാനു : 👏👏 😄

ഞാൻ പോയി സാധനവും വാങ്ങി പൈസയും കൊടുത്ത് ഉള്ളിലേക്ക് വന്നു…

ഞാൻ : ടാ മതി അവൻ്റെ സൊള്ളൽ മായ നീയും….

മായ : പോടാ കള്ള ദേ വന്നു….

ഞാൻ ഉള്ളിലേക്ക് കേറി പോയി….

പൈസ അവിടെ നിരത്തി….

ജാനു : പാക്ക് പൊളിച്ച് എല്ലാർക്കും കൊടുത്തു….

അമ്മു. : എനിക്ക് വേണ്ട ….

ജാനു : നല്ല ചൂട് ഉണ്ട് എടുത്തോ ടാ….

അമ്മു : എനിക്ക് വേണ്ട….

ഞാൻ : ജാനു ഇയാള് കഴിക്ക് ഇവൾക്ക് തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കേറിയതാ… വേണേൽ എടുത്ത് കഴിച്ചോളും….

അമർ : ടാ ബാംഗളൂർ പോയ കാര്യം ഒക്കെ ഓക്കെ അല്ലേ…

അത് ഒക്കെ സെറ്റ് ആണ്….പിന്നെ നിന്നോട് ഞാൻ പറയാൻ മറന്നു…

എഹ് എന്ത്

നമ്മൾ എന്ന് ബാംഗ്ലൂർ പോയത് ഓർമ ഉണ്ടോ

നമ്മൾ ഒരുപാട് വട്ടം ബാംഗ്ലൂർ പോയതല്ലേ….

അതെ ലാസ്റ്റ് പോയത് നീയും ഞാനും അപ്പുവും മഹി ആൻ്റിയുടെ മോളും കൂടെ…

ആ അതെ

അവിടെ ഒരുത്തി മുട്ടാൻ വന്നില്ലേ ഒരു ഹോട്ട് ചിക്ക്….

അതെ …. അവള് എന്താ താര…

കൊച്ച് കള്ളൻ പേര് ഓർമ ഉണ്ടല്ലേ….

😌😨😧

അവൾ ഞാൻ പോയ ക്ളയിൻ്റിൻ്റെ മോൾ ആണ്….എനിക്ക് ഇവളെ കണ്ടപ്പോ തന്നെ മനസ്സിലായി ഞാൻ പക്ഷേ ചോദിക്കാൻ പോയില്ല….

ആഹാ എന്നിട്ട്

അവൾ കുറച്ച് കഴിഞ്ഞപ്പോ എന്നെ നോക്കി ഒരു ചോദ്യം ഇയാളെ ഞാൻ എവിടെയോ കണ്ടപോലെ എന്ന്….

ആഹാ എന്നിട്ട്

മഹാ : 🙄😒

അമർ : 🙂

ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ല….

അച്ചു : ആരാ ടാ ഇത്

അമർ : അതൊന്നും കൊച്ച് കുട്ടികൾ അറിയാൻ ഉള്ള കാര്യം അല്ല….

അച്ചു : ടാ മോനെ നീ ഒക്കെ ഇപ്പൊ അല്ലേ പാല് കുടി നിർത്തിയത് അത് കൊണ്ട് ഒരു പോടിക്ക് അടങ്ങ്

ഞാൻ : അത് ശെരി ആണ് നിന്നെ പോലെ ഒരു കോഴി ഈ ഭൂലോകത്ത് കാണില്ല….

ഞാൻ : കേട്ടോ ജാനു ഇവന് കാണുന്ന പെൺകുട്ടികളുടെ ചെരുപ്പിൻ്റെ ചൂട് അറിഞ്ഞില്ലെങ്കിൽ പണ്ട് ഉറക്കം വരില്ല….

അമർ : സത്യം …

ഞാൻ : അച്ചു ചെരുപ്പിൻ്റെ അടയാളം വച്ച് പറയും ലക്ഷ്മി ആണോ ഫാത്തിമ ആണോ അത് വഴി നടന്നത് എന്ന്… സ്‌കിൽ ആണ് ചെക്കൻ്റെ മെയ്ൻ…. 😂

മഹ: പിസ കൊള്ളാം…. അമ്മുന് വേണ്ടെ

അമ്മു : വേണ്ട ഞാൻ പോണു….

അമർ : ടാ നീ പോ സോൾവ് ചെയ് …

മഹാ : ശെരി ആണ് നമ്മൾ അടിച്ച് പൊളിക്കാൻ വന്നതല്ലേ ചുമ്മാ ഒരു ഉടക്ക് വേണ്ടാ… നീ പോ…

ശെരി ഞാൻ ബാഗ് തുറന്ന് ബക്കറ്റ് ചിക്കൻ എടുത്തു….

അമർ : അത് എന്ത്….

ഹൊ ആർത്തി കാട്ടാതെ അതിനകത്ത് ഉണ്ട് എടുത്ത് മുണുങ്….പിന്നെ അവിടെ രണ്ട് ലൗ പക്ഷികൾ ഉണ്ട് അവർക്കും കൂടെ കൊടുക്ക്….

ഞാൻ അടുത്ത കാബിനിൽ ചെന്ന് നോക്കി ….

ആഹാ ഇവിടെ ഉണ്ട് ….

ഞാൻ ഉള്ളിൽ കേറി പാക്കറ്റ് അവിടെ വച്ചിട്ട് അവടെ നിന്നു….

അമ്മു എണീറ്റ് പോവാൻ നിന്നു….

ഞാൻ അവളുടെ കൈയ്യിൽ പിടിച്ച് നിർത്തി….

കൈ വിട്

അമ്മുവെ മതി കേട്ടോ ഇത്ര ബലം പിടിക്കാൻ മാത്രം ഒന്നും ഇല്ല….

ഇല്ലെ ഒന്നും ഇല്ലെ നീ എന്താ പറഞ്ഞത് നിനക്ക് ഓർമ ഇല്ലാ….

എന്താ പറഞ്ഞത്….

നിന്നെ അളവിന് വക്കാതത്ത് തെറ്റായി പോയി എന്നല്ലെ എന്താ അതിൻ്റെ അർത്ഥം ….നിനക്ക് എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ പറ്റുന്നു ഇന്ദ്ര….

ഞാൻ : നിനക്ക് അറിയാം ദേഷ്യം വന്നാ എൻ്റെ കൺട്രോൾ പോവും…. അത് വിട്ട് കള…

അമ്മു : അറിയാം മനസ്സിൽ വച്ച് പറഞ്ഞതായിരിക്കില്ല എന്ന് പക്ഷേ നിൻ്റെ ചില വാക്കുകൾ ആണി പോലെ അടിച്ച് അങ് കേറും…..സഹിക്കാൻ പറ്റില്ല ടാ….

ഞാൻ : സോറി വാ…. ഞാൻ അവളുടെ കൈ പിടിച്ച് വലിച്ചു

അമ്മു : വിട് നീ ഇങ്ങനെ ഓരോന്നും പറയും എന്നിട്ട് പിന്നെ വന്ന് സോറി പറയും….

ശെരി പറ്റി പോയി… ഇപ്പൊ എന്ത് വേണം മരിക്കണോ ഹേ ….

Leave a Reply

Your email address will not be published. Required fields are marked *