വധു is a ദേവത – 18 9

ഞങ്ങടെ വണ്ടി വന്നതും അങ്കിൾ വെളിയിലേക്ക് വന്നു…..

ഞാൻ വണ്ടിയിൽ. നിന്ന് ഇറങ്ങി

ആഹാ ഇന്ന് നല്ല ലുക്ക് ആണല്ലോ മഹിയാൻ്റി വന്ന് കൈയ്യിൽ പിടിച്ച് പറഞ്ഞു…..

എത്ര പറഞ്ഞിട്ടാണ് ഒന്ന് കുത്തി പൊക്കി കൊണ്ടുവന്നത് എന്ന് അറിയാമോ അമ്മ പറഞ്ഞു……

നന്നായി നന്നായി അങ്കിൾ പറഞ്ഞു…..

കുട്ടിയുടെ വീട്ടുകാർ ഒക്കെ എവിടെ ആരും ഇല്ലെ അമ്മ ചോദിച്ചു…..

ഇല്ല അമ്മ ഉള്ളിൽ കാണും അച്ഛൻ മണ്ടവതിൽ പോയി ഒരുക്കങ്ങൾ ഒക്കെ ഇല്ലെ…. അങ്കിൾ പറഞ്ഞു….

കൃഷ്ണ നീ വാ നമ്മക്ക് ഉള്ളിലേക്ക് പോവാം ആൻ്റി അമ്മയെ കൂട്ടി കൊണ്ട് പോയി….

ഇപ്പൊ വരും എന്നെ തിരക്കി… ഞാൻ വെയിറ്റ് ചെയ്തു

വണ്ടിയിൽ പൂ വക്കൽ നടക്കുന്നു ഒരു സൈഡിൽ…..

അങ്കിളിൻ്റെ വണ്ടി എവിടെ…..

അത് ഡീസൽ അടിക്കാൻ പോയി….

മോനെ നമ്മക്ക് മോൻ്റെ വണ്ടി വച്ചാലോ ഒരു പെണ്ണിനെ കൊണ്ട് പോവാൻ….

അല്ല അങ്കിൾ ഞങ്ങൾക്ക് പരുപാടി ഫുൾ കഴിയും വരെ അവിടെ നിക്കൺ പറ്റുമോ എന്ന് അറിയില്ല ….. ഞാൻ പറഞ്ഞു

അതിന് കൊച്ച് കല്യാണം കഴിഞ്ഞ ചെക്കൻ്റെ കൂടെ പോവും

ആണോ അപ്പോ കുഴപ്പം ഇല്ല സെറ്റ് ആക്കാം

പോ ഒക്കെ വച്ച് വണ്ടി റെഡി ആക്കുന്ന സമയം പിന്നിൽ ഒരു കൈ വന്ന് എന്നെ തട്ടി വിളിച്ചു…..

എൻ്റമ്മോ ഒരു ദേവത കണക്കെ എൻ്റെ അമ്മു വന്ന് നിക്കുന്നു ഞാൻ അടിമുടി ഒന്ന് നോക്കി…..

ആഹാ കൊള്ളാല്ലോ ഇന്ന് സുന്ദരി ആയിട്ടുണ്ട് ……

ഐ നോ ഐ ആo ബ്യൂട്ടിഫുൾ. ….

ശെരി പോ…..🙄

കഴിച്ചോ

ആ വരുന്ന വഴി കഴിച്ചു….

ആണോ…..

ഞാൻ അങ്ങോട്ട് ചെല്ലട്ടേ അവർ ഇറങ്ങാറായി ഇവിടെ കഴിഞ്ഞോ

കഴിഞ്ഞ് കഴിഞ്ഞ്

അങ്ങനെ കുറച്ച് നേരം കഴിഞ്ഞ് കല്യാണം മണ്ഡപത്തിൽ പോയി അവിടെ ഓടുക്കത്തെ പോസ്റ്റ് അതിനിടയിൽ ഞാൻ താഴെ ചെയറിൽ ഇരുന്നും അവൾ സ്റ്റേജിൽ നിന്നും ചെറിയ രീതിയിൽ കഥകളി കളിച്ചൊണ്ടിരുന്നു ……

കൊറച്ച് നേരത്തിനു ശേഷം ഫുഡ് കഴിച്ച് ഞങൾ ഇറങ്ങാൻ നിന്നു…..

സ്റ്റേജിൽ നിന്ന അമ്മുവിന് താഴെ നിന്ന് പോവാ എന്ന് കൈ കൊണ്ട് കാണിച്ചു

അവൾ താഴേക്ക് ഇറങ്ങി വന്നു…

പോവാണോ ….

ആ പോവാ

കഴിച്ചില്ലേ

കഴിച്ചു

വീട്ടിലോട്ട് ആണോ

അല്ല ഒരു സിനിമക്ക് പോവാൻ ഒരു പ്ളാൻ ഉണ്ട്

ശെരി ശെരി ….

നീ വരണ്ട ഞാൻ പോയേക്കാം….

ആൻ്റി എവിടെ

താഴെ കാണും…..

ശെരി ശെരി…..

പിന്നെ അവരോട് ഒക്കെ യാത്ര പറഞ്ഞ് ഞങൾ വീട്ടിലേക്ക് തിരിചു…..

അമ്മ കല്യാണം എങ്ങനെ ഉണ്ടായിരുന്നു….

അടിപൊളി ആയിരുന്നില്ലേ എത്രയാ ആളുകൾ….

ഒരുപാട് ആളുകൾ അല്ലേ…..

അതെ …നിൻ്റെ കല്യാണം ഇതിനേക്കാൾ ഗ്രാൻഡ് ആക്കണം എന്നായിരുന്നു ഞങ്ങൾക്ക്…..

ആണോ

ശെരിക്കും അതിൻ്റെ സങ്കടം പപ്പക്ക് ഇപ്പോഴും ഉണ്ട്…. അങ്ങേർ എന്തൊക്കെയോ പ്ളാൻ വച്ചിരുന്നു …..

അതിനിപ്പോ എന്താ ഇനിയും നടത്താലോ….

ആണോ…. സത്യം

അതെന്ന്…..

നീ ആകെ മാറി പോയി ഇന്ദ്ര …..

എന്താമമ അങ്ങനെ പറഞ്ഞത്…..

നീ കുറച്ച് കൂടെ പക്വത കൈവരിച്ച പോലെ എനിക്ക് തോന്നുന്നു….

ആണോ

അതെ ആ ഒരു പെണ്ണ് കേറി വന്ന ഇങ്ങനെ പലതും സംഭവിക്കും…..

ശെരി ആണ് എനിക്കും അത് തോന്നി ….. അവൾ പുലി തന്നെ ല്ലെ അമ്മ

അയ്യടാ കൊന്തൻ……ഇപ്പൊ അവളെ മതിയല്ലോ നമ്മൾ ഒക്കെ ഔട്ട് ആയില്ലേ…..

കണക്കായി പോയി നിങൾ രണ്ടുപേരും കൂടെ അല്ലേ എന്നെ പിടിച്ച് കെട്ടിച്ചത്….

എടാ ദുഷ്ട നീ ഇത്രയും വലിയ വഞ്ചകൻ ആണ് എന്ന് ഞാൻ കരുതിയില്ല…..

ഞാൻ ചുമ്മാ പറഞ്ഞതല്ലേ ആര് വന്നാലും എൻ്റെ കൃഷ്ണ കുട്ടി അല്ലേ എൻ്റെ ആദ്യ ലൗ……

അല്ല അതെനിക്ക് അറിയാം അങ്ങനെ എൻ്റെ മോനെ വശത്താക്കാൻ പറ്റിയ കഴിവൊന്നും ആർക്കും ഇല്ല എന്ന്….

എന്നാലേ നമ്മക്ക് കറങ്ങാൻ പോവാം ഇന്നാവുമ്പോ ആരും ഇല്ല …..

അതെ പപ്പ രാത്രി ആവും വരാൻ എന്ന പിന്നെ പോവാ ലേ……

അദ്യം എവിടെ പോവാം ഒരു സിനിമക്ക് പോവാം എന്നിട്ട് ബാക്കി

ഒക്കെ അപ്പോ നേരെ പോട്ടെ വണ്ടി മാളിലേക്ക്….

ഓക്കെ മമ്മി…..

+അന്ന് രാത്രി വരെ അമ്മയുമായി കറങ്ങി +

രാത്രി വീട്ടിലേക്ക് വന്നപ്പോ പപ്പ വന്നിട്ടുണ്ട് ഗാർഡനിൽ ചായയും കുടിച്ച് ഇരിപ്പാണ്

ഹലോ എപ്പോ വന്നു സാർ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി കൊണ്ട് ചോദിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *