വധു is a ദേവത – 18 8

ഞാൻ : ഞാൻ ദേ ആ മറ്റെ രാജൻ ഡോക്ടറുടെ വീടിൻ്റെ എടുത്ത് ഉണ്ടായിരുന്നു….

അമ്മ : നാറി…

അങ്കിൾ : അപ്പോ നിങൾ സംസാരിക്ക് ഞങൾ ഇറങ്ങുവാ….

ആൻ്റി : മോനെ സോറി കുട്ടാ ഇപ്പൊ ആണ് എല്ലാം അറിഞ്ഞത് എനിക്ക് അറിയാം എൻ്റെ മോൻ ഗുഡ് ബോയ് ആണ് എന്ന് …. പക്ഷെ ആളുകൾ ഓരോന്ന് പറയുന്നത് കെക്കുമ്പോ ദേഷ്യവും വിഷമവും വരില്ലേ….

ഞാൻ : സാരം ഇല്ല ആൻ്റി എൻ്റെ വിധി …. അങ്കിൾ വണ്ടി കണ്ടോ ഇഷ്ട്ടം ആയോ….

അങ്കിൾ : കൊള്ളാം ബുക്ക് ചെയ്യാം നാളെ തന്നെ…

ഞാൻ : പപ്പ നമ്മടെ കാര്യം എന്താ അപ്പോ….

പപ്പ : കൂടെ നിന്ന് ചതിച്ച നിനക്ക് ഒരു ഉണ്ടയും ഇല്ല

ഞാൻ : ഇന്നലത്തെ ആണെങ്കിൽ മനഃപൂർവം ആണ് ബോധം പോണവരെ കുടിക്കാൻ പാടില്ല … അതിനാ ഇത്….നോ മേഴ്സി…. ഫോർ യു

പപ്പ : നീ പോടാ വഞ്ചകാ….

ഞാൻ : കാര്യം പറ …. നടക്കോ….

പപ്പ : അമ്മയോട് ചോദിക്ക്…

ഞാൻ : ഇത്ര ഒക്കെ മാനഹാനി സംഭവിച്ച സ്ഥിതിക്ക്

അമ്മ : മിണ്ടാതെ പോയി കിടന്ന് ഉറങ്ങിക്കോ. .

ഞാൻ : ഒക്കെ ഐ അം കൂൾ…. വാ ടാ മോനെ

അങ്കിൾ : മോനെ അല്ലെങ്കിൽ നാളെ എടുക്കുന്നത് മോൻ ഉപയോഗിച്ചോ എനിക്ക് ഇത് മതി….

ഞാൻ : അയ്യോ ഞാൻ ചുമ്മാ പറഞ്ഞതല്ലേ അങ്കിൾ ചുമ്മാ ഇരി വേണ്ട

അങ്കിൾ : അല്ല അത് സാരം ഇല്ല

പപ്പ : അതൊന്നും വേണ്ട നീ മഴക്ക് മുന്നേ വീട് പിടിക്കാൻ നോക്ക് ….

ആൻ്റി : അങ്ങനെ ചെയ്യാം എന്നാ….പാവം ചെക്കൻ്റെ ഒരു ആഗ്രഹം അല്ലേ നിങൾ വാങ്ങിച്ച് കൊടുക്ക്….

അമ്മ : അതൊന്നും വേണ്ട ഞങൾ ഒന്ന് ആലോചിക്കട്ടേ…നോക്കാം ഇനി അതിൻ്റെ ഒരു തർക്കം വേണ്ട

ഞാൻ : എന്ന് വച്ചാ

അമ്മ : കേറി പോവാൻ കാശ് നശിപ്പിക്കാൻ ആയിട്ട്.. ഓരോ മക്കള്… ദേ നിങൾ ഇനി രാത്രി കൂടെ വല്ല പാത്രം കഴുകാനോ ഹോട്ടലിൽ മാവാട്ടാനോ പോക്കോ ഞാനും വല്ല വീട്ടു പണിക്ക് പോവാം വൈകുന്നേരം വന്നിട്ട് എന്നാലേ ഇതിൻ്റെ പൈസ ഇനി ചേർക്കാൻ പറ്റൂ….

പപ്പ : എന്നെ കൊണ്ട് ഒന്നും വൈയ്യ ….

അമ്മ : പിള്ളേരെ ഒക്കെ വല്ല മരുഭൂമിയിലും പണിക്ക് വിടണം അറഭിയുടെ ചവിട്ട് കിട്ടുമ്പോ പഠിക്കും…

പപ്പ : അപ്പോ നാളെ ഡബിൾ ആണ് ഡബിൾ….

അങ്കിൾ അപ്പോ ശെരി….

ഞാൻ : സത്യം ആണോ പറ്റിക്കോ….

അമ്മ : ചിലപ്പോ…

ഞാൻ : മാനഹാനി സംഭവിച്ചത് എനിക്കാണ് മറക്കണ്ട….

അമ്മ : പോ പോ നാളത്തെ കാര്യം നാളെ നോക്കാം….

ഞാൻ : പപ്പ നമ്മൾ നാളെ എപ്പോ ആണ് പോവുന്നത്….

പപ്പ : നമ്മൾ അല്ല ഞാനും ദാസും….

ഞാൻ : പള്ളി ഇല്ലെ പള്ളി അവിടെ പോയി പറഞ്ഞ മതി ഞാൻ വരും …

പപ്പ : എന്ന പിന്നെ നമ്മക്ക് ഫാമിലി ട്രിപ്പ് ആക്കാം നാളെ….എന്താ….

അമർ: ഞാൻ ഇല്ല എനിക്ക് ക്ളാസ്സ് ഉണ്ട് നാളെ….

പപ്പ : ക്ളാസ്സ് ആണ് മുഖ്യം….

ഞാൻ : നീ ഇല്ലാതെ എങ്ങനെ ബ്രോ…

അമർ: എടാ വണ്ടി വരട്ടേ… അപ്പോ നമ്മക്ക് പൊളിക്കാം….

പപ്പ നീ പോയി പഠിക്കാൻ നോക്ക് പോ ഇന്ദ്ര നീ കളർ ഒക്കെ ഒന്ന് കാണിക്ക്

ഞാൻ കളർ എന്താ നോക്കാൻ ബ്ലാക്ക്

പപ്പ : അയ്യടാ മനമെ ഇത് എനിക്ക് വാങ്ങുന്ന വണ്ടി ആണ് അപ്പോ. കളർ ഞാൻ നോക്കും…

ഞാൻ : പറ്റില്ല ബ്ലാക്ക് മതി….

പപ്പ : നീ കാണിക്ക് നോക്കാം….

ഞാൻ : ഇതാ നോക്ക്…. കണ്ടോ

പപ്പ : വണ്ടി സൂപ്പർ അല്ലേ … എന്താ ഇതിൻ്റെ ഫൈനൽ വരുന്നത്

ഞാൻ : ഇതിൻ്റെ അതെ തന്നെ വരും….

പപ്പ : ദുഷ്ട്ട പിശാശേ എൻ്റെ കാശ്….

ഞാൻ : എനിക്ക് ഒരു നിർബന്ധവും ഇല്ല… എനിക്ക് എൻ്റെ വണ്ടി.തന്നെ മതി കാർ പോലും വേണമെന്നില്ല ….

പപ്പ : ഇനി ഒരു സംസാരം വേണ്ട … ബുക്ക് ചെയ്തേക്കാം അന്ന് മഹേഷിൻ്റെ വണ്ടി ഓടിച്ച് മുതൽ എനിക്ക് വണ്ടി അങ് ഇഷ്ട്ടപ്പെട്ടു….

ഞാൻ : മഹേഷ് അങ്കിളിൻ്റെ വണ്ടി ഒക്കെ എന്ത് …. അല്ല പുചിച്ചത് അല്ല ഇതാണ് വണ്ടി…

പപ്പ : ഉവ്വ്…

ഞാൻ : പിന്നെ അതല്ലേ ഞാൻ പറഞ്ഞത്….അമ്മ പറയട്ടെ കളർ….

അമ്മ : ഓ സോപ്പ്

ഞാൻ : അല്ല അമ്മ പറയുന്ന കളർ വാങ്ങും ഉറപ്പ്

അമ്മ : ആണോ

പപ്പ : പറ ഡോ

അമ്മ : വൈറ്റ് മതി അപ്പോ….

ഞാൻ : വൈറ്റ് സൂപ്പർ ആണ് ബ്ലാക്ക് പോലെ വരില്ല പക്ഷേ വൈറ്റ് ഒക്കെ….

പപ്പ : മതി വൈറ്റ് എങ്കിൽ വൈറ്റ്…

പപ്പ : മോള് എന്താ മാറി നിൽക്കുന്നത് വാ ഇരിക്ക്….

Leave a Reply

Your email address will not be published. Required fields are marked *