വധു is a ദേവത – 18 8

ഇല്ല ഇല്ല അവന്മാരെ കണ്ടെ പറ്റൂ….

എന്നാ പോയി കൊണ്ടിട്ട് വാ ഞാൻ വരില്ല കേട്ടോ.

അത് ചുമ്മാ പിന്നെ സോനക്ക് വേണ്ടി അത്ര ചെയ്ത നിങൾ എന്നെ തല്ലിയ നേ ചുമ്മാ ഇരിക്കോ ….

അതാ ഞാൻ പറഞ്ഞത് നിന്നെ തല്ലിയ ഞാൻ ഇടപെടും വിഷയം ആവും നമ്മൾ ആരെയും തല്ലാനും കൊല്ലാനും നിക്കണ്ട അവർക്ക് ദൈവം കൊടുക്കും…

നീയോ ഇന്ദ്ര…

ഞാൻ തന്നെ പറയുന്നത് നമ്മക്ക് എന്തെങ്കിലും പറ്റിയ നമ്മടെ വീട്ടുകാർ വിശമിക്കില്ലെ നിനക്ക് ഒരു ജീവിതം ഉണ്ട് മഹ യും ആയിട്ട് എനിക്കും ഉണ്ട് എന്നെ മാത്രം സ്നേഹിച്ച് ഇരിക്കുന്ന അമ്മു വിഷമിക്കില്ലെ…

ഞാൻ : അവന്മാരോക്കെ ചത്താലും ആർക്കും നഷ്ട്ടം കാണില്ല നമ്മക്ക് അങ്ങനെ അല്ല…എനിക്ക് എന്തെങ്കിലും സംഭവിച്ചാ നിനക്ക് സഹിക്കോ ഇല്ലല്ലോ അത് പോലെ തന്നെ നമ്മളെ ഒക്കെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട് നീ ഇനി ഇതിൽ തല ഇട്ടാ അമറെ പറഞ്ഞേക്കാം….

ഇല്ലാ നീ ഇത്ര പറഞ്ഞ സ്ഥിതിക്ക് ഞാൻ ആയിട്ട് ഒന്നിനും ഇല്ല ഇനി അവരായിട്ട് ഇങ്ങോട്ട് വന്ന എന്ത് ചെയ്യും അത് അപ്പോ അല്ലേ … ഇല്ല വരില്ല…

ഞാൻ : (അവൻ്റെ തോളിൽ കൈ ഇട്ട് കൊണ്ട് പറഞ്ഞു…) ടാ മൈരെ എനിക്ക് അറിയാം എന്നെ തൊട്ടത് ആണ് നിൻ്റെ പ്രശ്നം എന്ന് വേണ്ട എല്ലാത്തിനും തിരിച് കൊടുക്കാൻ നിന്നാ ശെരി ആവില്ല ബ്രോ….

അമർ : എന്നാലും അവനെ എനിക്ക് അങ് സഹിക്കുന്നില്ല ….ഒരു വട്ടം മാത്രം….

ഞാൻ : വേണ്ട വിട്ടെക്ക്…. അതിന് നിനക്ക് അവനെ അറിയോ…

അമർ : വിഷ്ണു , ഹരി അല്ലേ രണ്ടിനെയും നല്ല പോലെ അറിയാം

എങ്ങനെ

അന്ന് സംഭവം നടന്നപ്പോ തന്നെ കണ്ടല്ലോ

അത് ഹരി

വിഷ്ണുവിനെയും അറിയാം….ഞാൻ ഈ നാറി ഹരിയെ ഇൻസ്റ്റയിൽ തപ്പി നോക്കിയിട്ടുണ്ട് അവൻ്റെ കൂടെ നിക്കുന്ന കണ്ടൂ വിഷ്ണു ഗോപാൽ….

അപ്പോ സ്കെച്ച് ഇട്ട് വച്ചിരിക്കാ ….

പിന്നെ അല്ലേ….

പിടിച്ച് പോട്ടിച്ചാലോ

അമർ : അത് തന്നെ തൂക്കാ

മിണ്ടാൻ പോവരുത് നീ എങ്ങാനും ആവശ്യം ഇല്ലാത്ത കാര്യത്തിൽ തല വച്ച

വച്ചാ

ഇത് വയറൽ ആവും ഞാൻ അവൻ കുടിക്കുന്ന വിഡിയോ കാണിച്ച് കൊടുത്തു…

ഹേ മരിയാതക്ക് അത് കള

പോടാ കവട്ടെ

എനിക്ക് ശത്രു ആണ് കൂടെ ഉള്ള നാറി…

നീ അടങ്ങി ഇരുന്നാൽ ഇതും എൻ്റെ കൈയ്യിൽ സേഫ് ആയിരിക്കും കേട്ടല്ലോ…

ശെരി…

. . .ഞങൾ അങ്ങനെ ഓരോന്നും സംസാരിച്ച് ഇരുന്നു…

നാല് മണി ആവാറായപ്പോ ലോണാവാല എത്തി….

ടാ അമറെ നീ പോയി മഹയേ വിളി ….

ഞാൻ അച്ചുവിൻ്റെ മുറിയിൽ തട്ടി വിളിച്ച് പറഞ്ഞ് അമ്മൂൻ്റെ അടുത്തേക്ക് ചെന്നു…

ഹലോ ഹലോ

ഉം കുറച്ച് കഴിയട്ടെ വാ അമ്മു എന്നെ പുതപ്പ് പൊക്കി വിളിച്ചു…

അമ്മു വാ ഇറങ്ങാൻ ആയി റൂം എത്തിയിട്ട് ഉറങ്ങിക്കോ വാ ടാ കുട്ടാ….

അമ്മു പതിയെ കണ്ണ് തിരുമ്മി എണീറ്റു

ഗുഡ് മോണിങ് മാഡം

ഗുഡ് മോണിങ്….വാ സമയം ആയി ടെയിൻ എത്താൻ ആയി….

ജാനു : ആഹാ നിങൾ താഴെ ആണോ കിടന്നത് …

അമ്മു : ഹേയ് ജാനു….

ജാനു : വാ വാ സമയം ആയി….

മഹ: ഇതെന്താ ഇവൾ താഴെ കിടക്കുന്നത്….

ഞാൻ : കൊച്ചിന് ഒറ്റക്ക് കിടക്കാൻ പേടി….

ജാനു: കപ്പിൾസ് അല്ലേ അതിൻ്റെ ആണ്…. കൊള്ളാം എന്തായാലും…

അമർ അങ്ങോട്ട് വന്നു

അമർ : എന്താ ഇവിടെ ഇവൾ എന്താ താഴെ കിടക്കുന്നത്

ജാനു : അതൊക്കെ അവരുടെ പേഴ്സണൽ അല്ലേ…

അമർ : എന്താ കാര്യം….

മഹാ : അവനെ നോക്കി സിഗ്നൽ കൊടുത്തു….

അമർ : അങ്ങനെ … അതിന് ഇവൻ എൻ്റെ കൂടെ ആയിരുന്നല്ലോ ഇന്നലെ ഫുൾ ഞങൾ സംസാരം ആയിരുന്നു… ഞാൻ ഒരു ഉറക്കം കഴിഞ്ഞ് വന്നപ്പോ ഇവൻ വായും പൊളിച്ച് വെളിയിൽ നോക്കി നിക്കുന്നു….

ജാനു : അപ്പോ നീ ഉറങ്ങിയില്ല ഇന്നലെ…

അമർ : അവൻ ഈ ട്രെയ്ൻ ബസ്സ് ഇതിൽ ഒക്കെ ട്രാവൽ ചെയ്യുമ്പോ ഉറങ്ങില്ലാ ഒരു കംഫർട്ട് ഇല്ല പറഞ്ഞ് ഇങ്ങനെ ഇരിക്കും മൂങ്ങ ആണ് സാർ….

ഞാൻ : പോടാ പോടാ…

അമ്മു : ഉറങ്ങിയില്ലേ സുന്ദരി…

സുന്ദരി ഉറങ്ങിയില്ല…… സമയം ആയി….പോയി ഫ്രഷ് ആയി വാ ചെല്ല്….ഞാൻ അവളുടെ പുറത്ത് തട്ടി പറഞ്ഞു വിട്ടു….

എന്തിനാ ഫ്രഷ് ഒക്കെ ആവുന്നത്

അതിന് കുളിക്കാൻ ഒന്നും അല്ല പറഞ്ഞത് പോയി പല്ല് തേച്ചിട്ട് മുഖം കഴുകി വാ അമ്മു ഇങ്ങനെ മടിച്ച് ഇരിക്കല്ലെ ചെല്ല്….

Leave a Reply

Your email address will not be published. Required fields are marked *