ഇന്ദ്ര
എന്താടി
തിരിഞ്ഞെ
എന്താ
അയ്യോ എടാ ഇത് ഞാൻ തല്ലിയതിൻ്റെ ആണോ….
എവിടേ
മുതുകത്ത്
അത് വിട് സാരം ഇല്ല
സോറി സോറി ഞാൻ അറിയാതെ
സാരം ഇല്ല
🥺 സോറി
അമ്മു എനിക്ക് വേദനിച്ചില്ല നീ മാറിക്കെ….
എന്നാലും
വിഷമം ആയോ
പിന്നെ ആവില്ലേ
ശെരി പോട്ടേ….
നീ എന്നെ തിരിച് തല്ലിക്കോ അവൾ എൻ്റെ കൈ പിടിച്ച് പറഞ്ഞു….
നിനക്ക് വട്ട് വല്ലതും ഉണ്ടോ മാറി നിക്ക്
ഞാൻ ഷർട്ട് ഇട്ടിട്ട് മുണ്ടും എടുത്തിട്ട് വെളിയിലേക്ക് നടന്നു അമ്മുവേ വേഗം വന്നെ….
ഹാ വന്നെ അമ്മു
ഞാൻ ഒരു കുസൃതി കാണിച്ചു നീയും തിരിച് അത്ര തന്നെ ശെരിക്കും തെറ്റ് എൻ്റെ അല്ലേ അപ്പോ എനിക്ക് ഇത് വേണം പിന്നെ എനിക്ക് വേദനിച്ചില്ലടാ സത്യം….
നീ ഇനഗ്നെ മൂങ്ങയെ പോലെ നിക്കാതെ വാ ലേറ്റ് ആയി….
അമ്മു : ഒറപ്പാണോ വെഷമം ഇല്ലല്ലോ
ഇല്ലടാ (ഞാൻ അവളുടെ മുഖം കൈകൾ കൊണ്ട് കോരി എടുത്ത്കൊണ്ട് പറഞ്ഞു ) നമ്മൾ അങ്ങനെ ആണോ നിനക്കല്ലെ എന്നെ തല്ലാനും പിച്ചാനും ഒക്കെ അതികാരം ഉള്ളത് പിന്നെ എന്തിനാ …… ദേ അതെ കുട്ടാ ഇപ്പൊ അചുവും ജാനുവും ഒക്കെ ഇങ്ങോട്ട് വരും നമ്മൾ ലെറ്റ് ആയി ഇപ്പൊ തന്നെ .. വാ പോവാ…..
🥲🥲
ഉമ്മ എൻ്റെ കുട്ടൻ വാ ഞാൻ അമ്മുവിന് കവിളിൽ ഒരു ഉമ്മയും കൊടുത്തിട്ട് അവളുടേ തോളിൽ കൈ ഇട്ട് കൊണ്ട് നടന്നു….
താഴേക്ക് പോയതും….
പപ്പ : കൃഷ്ണ നമ്മൾ ദീപാരാധന തൊഴാൻ ആണോ പോവുന്നത്
അമ്മ : 😀
ഓ രാവിലെ തന്നെ ഊതൽ
പപ്പ : അല്ല ഞാൻ പൂവ് വാങ്ങി ഇങ്ങനെ എറിയാം മനുഷ്യൻ ഇരുന്ന് ഇരുന്ന് വേര് ഇറങ്ങി
എവിടേ വേര്
വേര് ഞാൻ പറയുന്നില്ല പപ്പ മുണ്ടിൻ്റെ തലപ്പ് പിടിച്ച് നിന്ന് വെളിയിലേക്ക് പോയി……
ഞാൻ അമ്മയെ നോക്കി കണ്ണടച്ച് കാട്ടി….😜
അമ്മ : എന്താ മോളെ നീ വല്ലാതെ ഇരിക്കുന്നത്….
അത് ഒന്നുമില്ല അമ്മ അവൾക്ക് ചെറിയ തല വേദന അത്ര തന്നെ….
ആണോ വിക്സ് വേണോ മോളെ
ഇല്ല അവൾക്ക് കുഴപ്പം ഒന്നും ഇല്ല അമ്മ
അത് നീ ആണോ പറയുന്നത് …..മരുന്ന് വേണോ കുട്ടാ
വേണ്ട ആൻ്റി കുഴപ്പം ഇല്ല ….
വേഗം വരോ പപ്പ ഒച്ച വച്ചു
ഞങ്ങൾ അടുത്തുള്ള ശിവ ക്ഷേത്രത്തിൽ പോയി തൊഴുത് വഴിപാടും ഓക്കേ കഴിച്ച്….. നിന്നു…. അമ്മ വന്ന് എനിക്കും അമ്മുവിനും കുറി തൊട്ട് തന്നു….
പിന്നെ. ഫോട്ടോ എടുക്കാനും പായസം വങ്ങളും ഒക്കെ ആയി കുറച്ച് സമയം പോയി ….
ആ സമയം കൊണ്ട് ഞാൻ പോയി അമ്മക്കും അമ്മൂവിനും പോവും വണ്ടിക്ക് ഒരു മാലയും വാങ്ങി കൊണ്ട് വന്നു…..
അവര് തിരിച് വരുമ്പോ ഞാൻ അത് അവരുടെ കൈയിൽ കൊടുത്തു…..
ഇതെന്താണ് ഈ മാല ഒക്കെ…. പപ്പ ചോദിച്ചു
നിങൾ ഇന്ന് യാത്ര പോവുക അല്ലേ അപ്പോ ഒരു ഗുമ്മിന് ഇരുന്നോട്ടെ വീട്ടിൽ പോയി വണ്ടി കഴുകിയിട്ട് വക്കാം …..
ശെരി അത് നന്നായി അമ്മ പറഞ്ഞു….
പപ്പ : കൃഷ്ണ ഫൂഡ് കഴിച്ചിട്ട് പോവല്ലെ.
അത് മതി പപ്പ വെശക്കുന്നു ….
കേറ് പോവാ…..
അതെ പപ്പ
എന്താ
വണ്ടി എന്താ ഒരു പവർ ഡ്രോപ്പ് പോലെ
അത് നീ മറ്റെ വണ്ടി ഓടിച്ചിട്ട് ആണ്
അല്ല അല്ല വണ്ടി എന്തോ പണി ഉണ്ട് നോക്കിയേ. മൈലേജ് കമ്മി ആണ് കണ്ടോ എന്തോ എറർ ഉണ്ട്….
എന്നാ കൊണ്ട് പോയി കാണിക്ക്
നിങൾ ഇന്ന് പോവുക അല്ലേ…. ഞാൻ ഇപ്പൊ നിങ്ങളെ കൊണ്ട് ആക്കിയിട്ട് വണ്ടി കൊണ്ട് കൊടുത്തിട്ട് ചിക്കൻ വാങ്ങിയിട്ട് വരാം….
ദാ അവിടെ നിർതിക്കോ പപ്പ ഹോട്ടൽ കണ്ടതും നിർത്താൻ പറഞ്ഞു…..
ഞങ്ങൾ ഉള്ളിൽ പോയി കഴിച്ചൊണ്ടി ഇരുന്നപോ പെട്ടന്ന് ചേട്ടാ എന്ന് ഒരു വിളി…..
എല്ലാരും അൽബുതതൊതെ നോക്കി…. മറ്റെ തീയേറ്ററിൽ തല്ല് ഉണ്ടാക്കിയ ചെക്കൻ….
ചേട്ടാ ചേട്ടന് എന്നെ മനസ്സിലായോ….
എടാ നീയോ നീ എന്താ ഇവിടെ
ഞാൻ ഇവിടെ ആണ് ഇപ്പൊ
ആണോ അത് എന്തായി
അത് വിട്ട് ചേട്ടാ ഇപ്പൊ ഇവിടെ ആണ്….
അമ്മ പപ്പ ഇതാണ് മനു മനസ്സിലായി കാണുമല്ലോ
ചേട്ടാ മനു അല്ല ചേട്ടാ ഞാൻ കിരൺ ആണ് അന്ന് പെടിച്ചിട്ട് മാറ്റി പറഞ്ഞതാ സോറി
സാരം ഇല്ല ടാ എനിക്ക് മനസ്സിലാവും….
ശെരി ചേട്ടാ നിങൾ കഴിക്ക്
അവൻ പോയി….
ടാ ഇവനെ നീ എങ്ങനെ അറിയും
അത് അമ്മ മറ്റെ നമ്മുടെ പമ്പ് ഇല്ലെ അവിടെ വച്ച് കണ്ടതാ പാവം ചെക്കൻ ആണ് അന്ന് വെള്ളം അടിച്ച് അലമ്പ് ആയത്താ അന്ന് പമ്പിൽ വച്ച് കാര്യം ഒക്കെ സോൾവ് ആയി അത്ര തന്നെ
