ഞാൻ : ശെരി ഡൺ എനിക്ക് മുകളിൽ സീറ്റ് വേണം…. സിനിമ കാണാൻ ഉള്ളതാ…
അമ്മു : ഉം ഹും 👏👏👏😜
അമർ : ഇവൾക്ക് പ്രാന്താണോ ചുമ്മാ ഇരുന്ന് തപ്പുകൊട്ടാൻ….
ഞാൻ : 🤔 ഓ ( ഞാൻ മൂന് വട്ടം കളാപ്പ് ചെയ്യും വരാ ഒരു കെട്ടിപ്പിടിത്തം ഒരു ഉമ്മ പൊക്കോ)…
ഞാൻ : അതെ ഞാൻ ഒന്ന് ഇപ്പൊ വരാം എൻ്റെ ബഡ്സ് കാണാൻ ഇല്ല… ബാഗിൽ ആണ് തോന്നുന്നു….
ഞാൻ അപ്പുറത്തെ ബർത്തിൽ പോയി അമ്മുവിനായി കാത്ത് നിന്നു….
കുറച്ച് നേരം കഴിഞ്ഞതും നിഴൽ കണ്ടൂ…
ഓടി വന്ന് എന്നെ ഇറുക്കി കെട്ടിപിടിച്ചു…. ദിസ് നൈറ്റ് വാസ് ബ്യൂട്ടിഫുൾ….
ഇഷ്‌ട്ടായോ….
ഐ ലവ് ദാറ്റ്…. ആൻഡ് യു ടൂ….. ആൻഡ് ദി റിങ് അത് മൊഞ്ചത്തി ആണ്….
റിങ് ഇഷ്ട്ടം ആയി അപ്പോ….
എൻ്റെ കൊച്ചിൻ്റെ സെലക്ഷൻ മോശം ആവോ…. ഹൗ മച്ച്
ഉം ഉം നോ പ്രൈസ് ടാഗ്സ്….
ഓക്കേ ഡൺ….
ഞാൻ അവളുടെ മുഖം കോരി എടുത്ത് രണ്ട് കവിളിലും മാറി മാറി ഉമ്മ കൊടുത്തു…. ഓക്കേ ബൈ
ഇന്ദ്ര പോവല്ലേ…
ഒന്നാമത് നിനക്ക് വൈയ്യാത്ത ആണ് അപ്പോ ഫ്രഷ് ആയിട്ട് ഉറങ്ങിക്കോ … കേട്ടോ
എൻ്റെ കൂടെ കിടക്കോ
അവരൊക്കെ ഉള്ളതല്ലേ … അമ്മുക്കുട്ടൻ നല്ല കുട്ടി ആയിട്ട് ഇരിക്ക് കേട്ടോ ഗുഡ് നൈറ്റ് ബൈ…
ഞാൻ അങ്ങോട്ട് പോയി അവരെ ഇങ്ങോട്ട് പറഞ്ഞ് വിട്ട് എല്ലാരും ഉറങ്ങാൻ ഉള്ള കിടന്നു ഞാൻ മെല്ലെ സിനിമ കണ്ട് ഇങ്ങനെ കിടന്ന് കുറച്ച് കഴിഞ്ഞതും മുതുകത്ത് എന്തോ ചൊറിച്ചിൽ പോലെ തോന്നി…..
എന്നെ തട്ടി അമ്മു വിളിച്ചു….
എന്താ…..ഉറങ്ങിയില്ലേ
ഇല്ല സിനിമ കഴിഞ്ഞോ …
ഇല്ല ഞ്നും വരട്ടെ മോളിൽ …
ഞാൻ താഴേ നോക്കി ഇന്നാ ഇതൊക്കെ ബാഗിൽ വച്ചിട്ട് കേറി വാ ഞാൻ സാധനങ്ങൾ ഓക്കേ അമ്മുൻ്റെ കൈയ്യിൽ കൊടുത്തു… അവൾ അതൊക്കെ ബാഗിൽ വച്ചിട്ട് പതിയേ ഏണി കേറി മേലെ വന്നു….
ഞാൻ അവളെ പിടിച്ച് മേലെ കേറ്റി….
കേറിയ വഴിക്ക് അമ്മു എൻ്റെ തോളിൽ കൂടെ കൈ ചുറ്റി എന്നെയും കൊണ്ട് മറിഞ്ഞു….
അമ്മു പതിയെ പോട്ടും ഇതെങ്ങാനും….
ഈ… സ്ഥലം ഉണ്ടോ
ഉണ്ട് അഡ്ജസ്റ്റ് ചെയ്യാം…
അതെ എന്നാ ഇങ്ങ് നീങ്ങി വാ ….
സുന്ദരി കുട്ടി എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്
ഉറങ്ങാൻ
ബെസ്റ്റ്….
എന്താ
ചുമ്മാ പെയിൻ കുറവ് ഉണ്ടോ
ഇങ്ങനെ കിടക്കുമ്പോ നല്ല സമാധാനം ഉണ്ട്….
ഇന്നലെ ഉറങ്ങിക്കോ ….ഞാൻ മലർന്ന് കിടന്നു അമ്മു പാതി എൻ്റെ മേലെ ആയി ശരീരം വച്ച് കാലും കേറ്റി വച്ച് പുള്ളിക്കാരി സെറ്റിൽ ആയി രണ്ട് മിനിറ്റ് കഴിഞ്ഞതും ആള് ഉറങ്ങി …..
അല്ല എന്തിനാ പെണ്ണുങ്ങൾക്ക് ഇങ്ങനെ മാസത്തിൽ കുറച്ച് ദിവസം ഇങ്ങനെ വേദന കൊടുത്തത് …. ഇങ്ങനെ കുറച്ച് കാര്യങ്ങളിൽ ദൈവത്തോട് എനിക്ക് അഭിപ്രായ വെത്യാസം ….
എന്തൊക്കെ ആണോ ആലോചിച്ച് കൂട്ടുന്നത് ഇങ്ങനെ കുറെ എന്തൊക്കെയോ ആലോചിച്ച് ഞാനും ഉറങ്ങി പോയി…
. . ടാ ടാ ഇന്ദ്ര….
പുതച്ച് മൂടി കിടക്കുന്ന എന്നെ അച്ചു വിളിച്ച് ഉണർത്തി
എന്താ
അമ്മുനേ കാണാൻ ഇല്ല
അവിടെ എവിടെ എങ്കിലും കാണും ….
ഇല്ല ബാത്ത്റൂമിൽ പോലും ഇല്ല ..
ഹേ…. ഞാൻ പെട്ടെന്ന് ആണ് ഓർത്തത് ….
ടാ ഇത് നോക്ക് ഞാൻ സിബ്ബ് തുറന്ന് കാണിക്കും പോലെ ബ്ലാങ്കറ്റ് പൊക്കി കാണിച്ച് കൊടുത്തു….
അച്ചു : ബെസ്റ്റ് …. ജാനു ഇങ്ങ് പോര്….
ജാനു : എന്താ ടാ
അച്ചു : ഇങ്ങോട്ട് നോക് ടാ ഒന്ന് കാണിച്ച് കൊടുക്ക്….
ഞാൻ പുതപ്പ് പൊക്കി കാണിച്ചു….
ജാനു : നിങ്ങളെ ഒക്കെ തല്ലി കൊല്ലണം…😀
ഞാൻ : 😜 ഇന്നലെ അവൾ ഇങ്ങ് വന്നു പിന്നെ ഞങൾ ഇവിടെ അങ് സെറ്റിൽ ആയി….
അമർ അങ്ങോട്ട് വന്നു….
ജാനു : നമ്മൾ പോട്ടൻമാരാ ടാ
അമർ : എന്താ
അച്ചു : ദേ ഇവിടെ ഉണ്ട് സാനം ….
അമർ : എവിടേ….
ഞാൻ : ഇതാ …
അമർ : മനുഷ്യനെ ഈ തണുപ്പത്ത് നാട് മുഴുവൻ ഓടിപ്പിച്ചിട്ട് രണ്ടും കൂടെ പൊതച്ച് കിടക്കാ പണ്ടാരങ്ങൾ ….
ഞാൻ : ശെരി ആണ് ഞാൻ രാത്രി കേട്ടു എന്ത് മഴ ആണ് പുറത്ത്…. അയ്യോ….എന്ത് തണുപ്പ് നിങൾ ഒക്കെ ഒന്ന് പോ ഞാൻ ഉറങ്ങട്ടെ….
അച്ചു : നീ ഉറങ്ങണ്ട തെണ്ടി….
അമർ : നീ ഉറങ്ങിയാ നല്ല തണുത്ത വെള്ളം കോരി മുഖത്ത് ഒഴിക്കും….
ഞാൻ : അളിയാ എന്നോട് സ്നേഹം ഉണ്ടെങ്കിൽ എന്നെ ഉറങ്ങാൻ വിട് തണുപ്പത്ത് നേരത്തെ എണീറ്റ എനിക്ക് തൽ വേദന വരും …..
