വധു is a ദേവത – 18 9

അമർ : ഇല്ല ടാ ഇന്ദ്രന് നല്ല തൊണ്ട വേദന പെട്ടെന്ന് എന്താണോ

അമ്മു : 😮

അച്ചു : ഇതെന്താ പെട്ടെന്ന്

മഹ : അറിയില്ല തണുപ്പ് അടിച്ച് ആയതാ (അമ്മുനേ നോക്കി പറഞ്ഞു )

ജാനു: എന്താ ഇത് വന്നപ്പോ മുതൽ അവന് കുഴപ്പം മാത്രമേ ഉള്ളൂ …

മായ : പാവം…ഒച്ച വരുന്നുണ്ടോ

മഹാ : കുഴപ്പം ഇല്ല… നമ്മളോട് എങ്ങോട്ടാ വച്ചാ പൊക്കൊളാൻ പറഞ്ഞു …

അമ്മു : പതിയെ വെളിയിലേക്ക് നടന്നു…

മഹാ : അമ്മു ഒന്ന് നിന്നെ ഇപ്പൊ ആരും വരണ്ട പറഞ്ഞു…. ഇന്ദ്രൻ

അമ്മു : ഞാൻ അങ്ങോട്ട് ഒന്നും അല്ലാ മൊബൈൽ ചാർജ് ചെയ്യാൻ ആണ്…( അവൾ അതും പറഞ്ഞ് വെളിയിലേക്ക് നടന്നു)

അമ്മു ,: ഇന്ദ്ര കതക് തുറന്നേ…. (എന്താ ഒച്ച ഇല്ലാത്തത്) ഇന്ദ്ര…. കതക് തുറക്ക് കണ്ണാ….

പെട്ടെന്ന് ഒരു മെസ്സേജ് വന്നു ….

ഇന്ദ്രൻ : ഒന്ന് പോയെ ഞാൻ തുറക്കില്ല എനിക്ക് ഒച്ച ഇടാൻ വൈയ്യ….

അമ്മു : തുറക്ക് ടാ പ്ളീസ് ഞാൻ നോക്കട്ടെ…

വീണ്ടും മെസ്സേജ്: വേണ്ട നീ ഇനിയും നോക്കിയാ ഞാൻ ചത്ത് പോവും നീ പോടി….പോയി നിൻ്റെ നെറ്റിയിൽ ടാറ്റൂ അടി ഞാൻ ആയിട്ട് ഇനി ഒന്നും പറയുന്നില്ല നീ പറഞ്ഞത് കൊണ്ടാ ഞാൻ ഇന്നലെ അത്ര പണി എടുത്ത് രാത്രി മുഴുവൻ ലോറിയിൽ കേറിയും ഒക്കെ വന്നത് അതിന് നീ എന്നെ കൊല്ലാൻ നോക്കി നന്നായി …. ( ഒരു പാരഗ്രാഫ് എഴുതി ഞാൻ അയച്ചു)

അമ്മു : സോറി വാതിൽ തുറക്ക് ടാ ഞാൻ നോക്കട്ടെ….

മെസ്സേജ്: വേണ്ട ഞാൻ ഒരു ലിമിറ്റ് ഇട്ട് പെരുമാറണം ആയിരുന്നു …ഇനി.ആവശ്യത്തിന് മാത്രം സംസാരം മതി ….അപ്പോ അമൃത ചെല്ല്….

അമ്മു : ഇങ്ങനെ ഒക്കെ പറയാൻ എന്താ ഉണ്ടായത്….

മെസ്സേജ്: ഒന്നും ഉണ്ടാവാതെ ഇരിക്കാൻ ആണ് ഞാൻ പറഞ്ഞത് ഒരു അളവിൽ മതി എല്ലാം എന്ന്….നീ പോ ഞാൻ ഒന്ന് റസ്റ്റ് എടുക്കട്ടെ … മോൾ പോയി ടാറ്റൂ ഒക്കെ അടിച്ചിട്ട് വാ വേണേൽ നാവിൽ സ്റ്റട് കൂടെ അടിച്ചോ….ഇതൊക്കെ ഞാൻ എന്തിനാ പറയുന്നത് ….(ഞാൻ ഓഫ്‌ലൈൻ പോയി)

അമ്മു രണ്ട് വട്ടം കൂടെ വിളിച്ച് നോക്കിയിട്ട് പോയി…

അവരൊക്കെ എങ്ങോട്ടോ പോയി മഹയെ വിളിച്ചപ്പോ അവൾ പറഞ്ഞു….

ഞാൻ ഫൂഡ് കഴിച്ച് കൊണ്ട് ഇരുന്നപ്പോ അവരൊക്കെ തിരികെ വന്നു….

അച്ചു : എങ്ങനെ ഉണ്ട് ഒക്കെ ആണോ ….

ഞാൻ : 👍 ഓക്കേ ആണ് ഒച്ച വരാത്ത പോലെ ഞാൻ പറഞ്ഞു….

അച്ചു : അയ്യയ്യോ അടിച്ച് പോയോ…

ദീപു : എന്താ ടാ

അച്ചു : ടാ ഇവന് ഒച്ച ഇല്ല …. എന്താ ടാ ഇത് രാവിലെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ…

ഞാൻ : പെട്ടെന്ന് ആണ് നല്ല ചുമ പോലെ വന്നു പിന്നെ ഒരേ ചുമ പിന്നെ ഒച്ച അങ് പോയി….

അമർ : എന്താ എന്ത് പറ്റി

അച്ചു : ശബ്ദം പോയി സാർടെ

അമർ : വാ ആശുപത്രിയിൽ പോയിട്ട് വരാം….

ഞാൻ : വേണ്ട ഞാൻ സംസാരിച്ചു…

അച്ചു : ഇവൻ എന്താ ഈ പറയുന്നത് ….

ഞാൻ : ✋ ( ഫോൺ എടുത്ത് അവന് മെസ്സേജ് അയച്ചു ) ഞാൻ നമ്മടെ മോട്ടയെ വിളിച്ച് സംസാരിച്ചു അവൻ ഫാർമസി വച്ചിട്ടുണ്ട് അവൻ പറഞ്ഞു കുഴപ്പം ഇല്ല മാറും എന്നാ….

അമർ : അത് മൊത്തം വായിച്ച് കൊടുത്തു….ആണോ ശെരി….

അച്ചു : മൊട്ട ആരാ കിരണോ

ഞാൻ തല ആട്ടി ….

പെൺപിള്ളേർ ഒക്കെ അങ്ങോട്ട് വന്നു….

ജാനു : ഹൗ ആർ യു മാൻ….

ഞാൻ : 👍

അച്ചു : ഒച്ച പോയി…

മായ : അയ്യോ എന്നിട്ട് മിണ്ടാതെ ഇരിക്കുവാ ഡോക്ടറേ കാണാൻ പോവുന്നില്ല…

ഞാൻ അമറിൻ്റെ നേരെ കൈ നീട്ടി ….

അവൻ എല്ലാരോടും ആയി പറഞ്ഞു…

ഞാൻ അച്ചുവിൻ്റെ നേരെ നോക്കി കൈ കൊണ്ട് കഴിച്ചോ എന്ന് ചോദിച്ചു….

ഇല്ല

ഇരി ഞാൻ പോട്ടെ എനിക്ക് കുറച്ച് പണി ഉണ്ട്….

അച്ചു : എന്താ

ഞാൻ : 🙏 ഒന്നുമില്ല… അമറെ വാ ഞാൻ അവനെ കൈ വീശി വിളിച്ചു….

അമർ : നിങൾ ഇരി..ഞാൻ ഇപ്പൊ വരാം…

എന്താ ടാ

അതെ മഹാലക്ഷ്മി വേണ്ട കേട്ടൊ അവളെ തട്ടിയേക്ക് അവളോട് പറ ശെരിക്കും എൻ്റെ ഒച്ച പോയി എന്ന്…. പിന്നെ നീ പോയി പറ ഞാൻ നാട്ടിലേക്ക് പോവാ എനിക്ക് വൈയ്യ എന്നും… പൊക്കോ ….

അച്ചു : എന്താ എന്തിനാ അവൻ വിളിച്ചത്….

അമർ : അവന് ഒട്ടും വൈയ്യ തിരിച് പോവാ എന്ന്…

അച്ചു : എനിക്കും തോന്നി കണ്ടപ്പോ….

ദീപു : ശെരി ആണ് പോയി അവൻ റെസ്റ്റ് എടുക്കട്ടെ….

മായ : സത്യം നല്ല ക്ഷീണം ഉണ്ട് അവന്…

Leave a Reply

Your email address will not be published. Required fields are marked *