അമ്മ : ഒ നിങൾ വലിയ ആളുകൾ തന്നെ….
ഞാൻ : രാധിക കൃഷ്ണ ക്ക് അസൂയ
പപ്പ : പേര് പറഞ്ഞ് സംസാരിക്കുന്നോ പട്ടി കൊരങ്ങേ…
ഞാൻ : പട്ടി അല്ലെങ്കിൽ കൊരങ് ഏത് ആണ് ….
പപ്പ : ഞാൻ പറഞ്ഞ് തരാം….
ഞാൻ : അയ്യോ സോറി…. ഞാൻ എണീറ്റ് ഓടി….
അമ്മ : 😆 കണ്ടോ നിങ്ങൾടെ കാറും പോയില്ല പുതിയത് വാങ്ങിച്ചു എടുത്തു അതാണ് അവൻ്റെ ബുദ്ധി….
പപ്പ : പിള്ളേർ അല്ലേ …നമ്മടെ മോൻ എന്ത് ആഗ്രഹിചോ അത് വാങ്ങിച്ച് കൊടുത്തില്ല പിന്നെ ഞാൻ എന്തിന് ജീവിച്ചിരിക്കുന്നത്
അമ്മ : അത് അത്ര നല്ല ശീലം ഒന്നും അല്ല..നാളെ വിമാനം വേണം പറഞ്ഞാ വാങ്ങി കൊടുക്കോ….
പപ്പ : കണ്ടോ കാറിൻ്റെ പേരും പറഞ്ഞ് വലിയ ഒരു പ്രശ്നം ആണ് ഞാൻ ഒഴിവാക്കിയത് എങ്ങനെ ഉണ്ട് എൻ്റെ ബുദ്ധി
അമ്മ : മണ്ടൻ അല്ലാതെ എന്ത് പറയാൻ നിസ്സാര സൗന്ദര്യ പിണക്കം മാറ്റാൻ ലക്ഷങ്ങൾ ചിലവാക്കിയ നിങൾ മണ്ടൻ അല്ലാതെ വേറെ എന്താ ..
പപ്പ : അല്ല അത് …
അമ്മ : എനിക്ക് ഫൂഡ് ഉണ്ടാകാൻ വൈയ്യ നിങൾ ഹോട്ടലിൽ വിളിച്ച് പറ വല്ലതും കൊണ്ട് വരാൻ…
….. പപ്പ : ദേ പോവുന്നു റോക്കറ്റ് നീ എങ്ങോട്ട് പോയതാ
ഞാൻ : വെള്ളം കുടിക്കാൻ
പപ്പ : നാളെ രാവിലെ ഓഫീസിലേക്ക് വന്നേക്ക് കേട്ടോ
ഞാൻ : ഇല്ലാ…..
പപ്പ : എങ്കിൽ വണ്ടി ഇല്ല
ഞാൻ : വരാം….
അമ്മ : 🥴 🤭 ഇനി അത് ബുക്ക് ചെയ്യുന്നത് വരെ എന്ത് പറഞ്ഞാലും ചെയ്യും….
പപ്പ : മുതലാക്കാം ….
അമ്മ : വേഗം ഫൂഡ് പറ വിശക്കുന്നു…. പിന്നെ ചെക്കൻ വെള്ളം അടി നിർത്തിയോ
പപ്പ : ഉം… ഞാൻ അമറിൻ്റെ കൊങ്ങക്ക് പിടിച്ച് ചോദിച്ചു… ഇല്ല ഒരു തുള്ളി പോലും കഴിച്ചില്ല ….
അമ്മ : അതാണ് എൻ്റെ മോൻ എനിക്ക് ദോഷം വരുന്ന ഒന്നും ചെയ്യില്ല….
പപ്പ : അതല്ലേ ഞാൻ ചെക്ക് വച്ചത്….
അമ്മ : അപ്പോ നിങ്ങൾക്ക് ബുദ്ധിയെ ഇല്ലാതെ ഉള്ളൂ കുരുട്ട് ബുദ്ധി ആവശ്യത്തിന് ഉണ്ട്…..
പപ്പ : അതെന്താ അങ്ങനെ ഒരു സംസാരം….
അമ്മ : പിന്നെ അവൻ്റെ വലയിൽ വീണ നിങ്ങളെ ഞാൻ ബുദ്ധിമാനേ എന്ന് വിളിക്കാം….
പപ്പ : തനിക്ക് സന്തോഷം ഇല്ലെ നമ്മൾ പുതിയ വണ്ടി വാങ്ങുന്നത്…
ഞാൻ : അമ്മയെ മൈൻഡ് ചെയ്യണ്ട പപ്പ അമ്മ പിശുക്കി ആണ്..
അമ്മ : അതെ ടാ പിശുക്കി തന്നെ എൻ്റെ കാർഡ് എവിടെടാ ഗോവയ്ക്ക് പോവുംബോ കൊണ്ട് പോയത്….
ഞാൻ : അതിൽ ഇനി അഞ്ച് രൂപയെ ഉള്ളൂ എല്ലാം ഞാൻ വലിച്ചു… 🥱😂
അമ്മ : കൊള്ളാം മോനെ…. 😢.
പപ്പ : അപ്പോ ഭർത്താവും ഭാര്യയും മണ്ടനും മണ്ടിയും തന്നെ അപ്പോ… 😌
അമ്മ : 😠
പപ്പ : അല്ല ഞാൻ എന്നെ ആണ് പറഞ്ഞത്… സോറി…
അമ്മ : ഫൂഡ് പറഞ്ഞോ
പപ്പ : പറഞ്ഞു
അമ്മ : ശെരി.. … . .
ഞാൻ മുറിയിലേക്ക് കേറി പോയി…
സോറി എന്നെ കണ്ടതും അമ്മു ഓടി എൻ്റെ അടുത്തേക്ക് വന്നു….
സ്റ്റോപ്പ്….എന്താ
സോറി
ഉം ശെരി…
അമ്മു എന്നംടെ മേലേക്ക് ചാടി കേറി….
താഴെ ഇറങ്ങിക്കേ….
എന്താ
ഐ അം സോറി ഇനി നമ്മൾ ഒരു ഗാപ്പിട്ട് പെരുമാറുന്നത് ആണ് നല്ലത്
എന്തിനാ ഇന്ദ്ര ഇങ്ങനെ ഒക്കെ പറയുന്നത്
പറയണം അമ്മു നിൻ്റെ കുടുംബക്കാരുടെ വാക്ക് കേട്ട് എന്ന് നീ എൻ്റെ നേരെ ഷൗട്ട് ചെയ്തോ യു ലോസ്റ്റ് മൈ റസ്പെക്റ്റ്… പിന്നെ നീ എന്നെ തല്ലാൻ കൈ ഓങ്ങി അതും ഞാൻ ചെയ്യാത്ത കാര്യത്തിന് ദേയർ യു ലോസ്റ്റ് മൈ ലവ്….
ഐ ആം സോറി ഡാ എന്നോട് ക്ഷമിക്കിക്കില്ലെ നീ …
സോറി നീ ആയിട്ട് ഓരോന്ന് ചെയ്യും എന്നിട്ട് സോറി പറഞ്ഞ് വരും ഇപ്പൊ ഒക്കെ അയ്യോ പോട്ടെ അറിയാതെ അല്ലേ സാരം ഇല്ല ഇത് പറഞ്ഞ് പറഞ്ഞ് ഞാൻ മടുത്തു… ഇവൺ നിൻ്റെ വീട്ടുകാർ എൻ്റെ കുടുംബത്തെ പോലെ അബ്യുസ് ചെയ്തു…. അവർക്ക് ഇതിൻ്റെ ഒക്കെ വല്ല കാര്യം ഉണ്ടോ … നീ തന്നെ പറ…
ഞാൻ : അകെ ഉള്ള ഒരു മോനെ കല്യാണം കഴിപ്പിച്ചത് കൊണ്ട് എന്തൊക്കെ അവരും അനുഭവിക്കണം നീ തന്നെ പറ…. നാളെ ഈ വീട്ടിലേക്ക് ഒരു പുതിയ വണ്ടി ബുക്ക് ചെയ്യാൻ പോവാ എന്നിട്ട് പോലും എനിക്ക് ഒരു സന്തോഷം ഇല്ല …
അമ്മു : സോറി സോറി…. ഇനി ഞാൻ ഒരു കുഴപ്പവും ഉണ്ടാക്കില്ല …
ഞാൻ : വേണ്ട നീ ഇത് തന്നെ ആണ് എപ്പോഴും പറയുന്നത് …നിൻ്റെ കൂടെ സന്തോഷം ആയി ജീവിക്കണം എന്നും വിചാരിച്ച് ഇരുന്ന ഒരു വിഡ്ഢി ആണ് ഞാൻ അറിയോ… അമ്മ എന്നോട് ചോദിച്ചത് എന്താ അറിയോ ….
