വധു is a ദേവത – 18 8

ദീപു: നിർബന്ധം ആയും പോണോ

വേണം വേണം

അമർ : ഞാൻ വരണോ

വേണ്ട വേണ്ട…. വേണ്ട ടാ ഞാൻ നോക്കിക്കോളാം….അപ്പോ ശെരി ഞാൻ റെഡി ആവട്ടെ….

ഉം….

അമ്മു : അതെ

എന്താ

ഞാനും വരട്ടെ

വേണ്ട

അതെന്താ

വേണ്ട അത് തന്നെ…

പ്ളീസ് ടാ

ഇങ്ങ് വാ ഞാൻ കട്ടിലിൽ ഇരുന്ന് അമ്മുവിനെ കൈ കൊണ്ട് വലിച്ച് എൻ്റെ അടുത്ത് നിർത്തി….

ഞാൻ പോയിട്ട് പെട്ടെന്ന് വരാം നാളെ തന്നെ ചിലപ്പോ വരും…

എന്നാലും…

ഞാൻ പോവുന്നു വെങ്കിടി അങ്കിളിനെ കാണുന്നു അവിടെ നിന്നും പ്ളാൻ വാങ്ങി ക്ലയിൻ്റിനെ കണ്ട് അവരെ കാണിച്ച് ഒക്കെ ആക്കുന്നു ഉടനെ എൻ്റെ അമ്മുകുട്ടൻ്റെ അടുത്ത് പറന്ന് വരുന്നു….നീ ഇവരുടെ കൂടെ ഇവിടെ ഒക്കെ കറങ്ങി അങ്ങനെ അടിച്ച് പൊളിച്ച് ഇരിക്ക് കേട്ടോ….

ഉം…ശെരി 🙂

😉🙂 ഞാൻ അമ്മുവിൻ്റെ വയറിൽ തല വച്ച് കെട്ടിപ്പിടിച്ച് ഇരുന്നു….

. . .കുറച്ച് നേരം കഴിഞ്ഞതും ഞാൻ പോവാൻ ഒരുങ്ങി….

ഞാൻ : അമറെ ദീപുവെ സ്ത്രീകളുടെ മേൽ കൈ വച്ചാൽ ചിലപ്പോ അത് പോവും കേട്ടോ…. രഹസ്യം പോലെ പറഞ്ഞു….

അമർ : നീ ഒന്ന് പോയെ പുല്ലേ അവൻ്റെ ഒരു ബാംഗളൂർ…. ചെല്ല് ചെല്ല്…

ഞാൻ : അപ്പോ അണ്ണാച്ചിസ് ആൻഡ് അക്കാസ് പാക്കലാം… നിങ്ങളുടെ ടിക്കറ്റ് ഒക്കെ ഞാൻ ഭാര്യയെ ഏൽപ്പിച്ചിട്ടുണ്ട്… അപ്പോ വീണ്ടും കാണാം…. ബൈ ബൈ….

. . എയർപോർട്ട്….

ചെക്കിങ് ഒക്കെ കഴിഞ്ഞ് ഞാൻ നേരെ ഫ്ലൈറ്റ് ലക്ഷ്യം ആക്കി നടന്നു….

ചെറിയ ടെൻഷൻ ഉണ്ട് പപ്പ ഒരുപാട് കാലം ഓടി സെറ്റ് ചെയ്ത പ്രോജക്റ്റ് ആണ് ഞാൻ ആയിട്ട് അത് നശിപ്പിക്കാൻ പാടില്ല…

പപ്പയുടെ കോൾ വന്നു….സംസാരിച്ച് കഴിഞ്ഞ് കേറി സീറ്റിൽ ഇരുന്ന ഞാൻ സെറ്റിൽ ആയി….

നേരെ ബാംഗളൂർ പോയി ഇറങ്ങി….

വെങ്കിദി അങ്കിളിനെ കണ്ട് പേപ്പർ ഒക്കെ വാങ്ങി മൂപ്പർ പറഞ്ഞ് അറിഞ്ഞു ഞാൻ കാണാൻ പോവുന്ന ആൾ മല്ലു ആണ് എന്ന്…. അത് കുറച്ച് കൂടെ സമാധാനം തന്നു….

രാത്രി ഹോട്ടലിൽ ഇരുന്നു ഫൂഡ് കഴിക്കുമ്പോ പപ്പ വിളിച്ചു പപ്പയുടെ കോൾ കഴിഞ്ഞ് രാത്രി അമ്മുവിനെ വിളിച്ചു….

ഹലോ

എന്താ പൊറത്താണോ

അല്ല ഇപ്പൊ വന്നെ ഉള്ളൂ

പിന്നെ വിളിക്കട്ടെ

വേണ്ട പറ ….

കഴിച്ചോ

ഇല്ല … നീയോ

ഉം

അടിച്ച് പൊളിച്ചോ

ഏയ് നീ ഇല്ലാതെ വൻ ബോർ അവർക്കും അതെ അമർ ഒക്കെ എന്തൊക്കെയോ കാട്ടി കൂട്ടി ഇങ്ങനെ ഒപ്പിച്ച് പോയി അത്ര തന്നെ….

മഹ എന്ത് ചെയ്യുന്നു ആൻ്റി എന്നെ വിളിച്ചിരുന്നു

എന്ത് പറഞ്ഞു എന്നിട്ട്

ഒന്നും പറഞ്ഞൊന്നും ഇല്ല അവളെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു…

എന്ത് ചെയ്യാ നീ

ഞാൻ ഐപാഡ് പൊക്കി കാണിച്ചു…. ശേ ഇതിൻ്റെ ചാർജർ ഉണ്ടായിട്ട് ആണല്ലേ നമ്മൾ പുതിയത് വാങ്ങിയത്

ശെരി ആണ് ഞാനും മറന്നു അത്….

സാരം ഇല്ല

എന്ത് പിക്ചർ ആണ് കാണുന്നത്

കോൺഞ്ചുറിങ് …..

അയ്യോ നമ്മൾ പണ്ട് കണ്ടതല്ലേ

അത് തന്നെ ഒരു രസം …

നാളെ എപ്പോ മീറ്റിങ്

രാവിലെ തന്നെ….ഒരു ലെവൻ ആവുമ്പോ ….

ഉം…. പിന്നെ

എന്തോ

നാളെ തന്നെ വരോ

ഇവിടെ ഉള്ള കാര്യം കഴിഞ്ഞ വരും ഇല്ലെങ്കിൽ നോ രക്ഷ….

നാളെ നീ വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരാം….

അതെന്തിനാ നീ വരുന്നത്

എനിക്ക് എൻ്റെ ഭർത്താവിനെ കാണണ്ടേ അപ്പോ….

ആഹാ എന്ന് തുടങ്ങി ഈ സ്നേഹം ഒക്കെ

സ്നേഹം ഒക്കെ എന്നും ഉണ്ട്….

എനിക്ക് അറിയാ

🙂

എനിക്ക് എങ്ങനെ എങ്കിലും വീട് എത്തിയാ മതി എന്നായി ഇപ്പൊ

അയ്യോ അതെന്താ

വേറെ എന്ത് നമ്മടെ ബെഡ് നീ ഞാൻ സ്വിമ്മിങ് പൂൾ വെള്ളത്തിലെ കളി അങ്ങനെ അങ്ങനെ…

വെള്ളം പറഞ്ഞപ്പോ ആണ് എനിക്ക് നല്ല വീസിങ്

കുളിക്കണ്ട കാറ്റ് കൊള്ളല്ലും സ്ഥലം മാറി ഉള്ള കുളിയും ഒക്കെ ആണ്…..

ശെരി ആണ്

എസി ഇടാതെ കിടക്ക് അപ്പോ ഒക്കെ ആവും…

ഉം ശെരി 😊

വേറെ എന്താ

ഉറങ്ങുന്നില്ലേ

ഉറക്കം വരുന്നില്ല

അതെന്താ

അറിയില്ലേ

ഇല്ലാ

എന്നാ അറിയണ്ട

അമ്മു

നീ ശെരിക്കും ഗോഡ്സ് ഗിഫ്ട്ട് ആണ് ….

റിയല്ലി ☺️☺️

യെസ് ഐ ആം ലക്കി….

എന്താണ് ഇപ്പൊ ഇങ്ങനെ ഒക്കെ പറയാൻ….

വേറെ ഒന്നും ഇല്ലാ പറഞ്ഞെന്ന് മാത്രം…. നീ അടുത്ത് ഇല്ലാത്തപ്പോ ആണ് നീ എൻ്റെ ആരാ എന്നൊക്കെ എനിക്ക് ശെരിക്കും മനസ്സിലാവുന്നത്…..

ഇന്ദ്ര ഐ ലവ് യു ആൻഡ് ഐ റിയലി റിയലി മിസ്സ് യു….

Leave a Reply

Your email address will not be published. Required fields are marked *