വധു is a ദേവത – 18 8

അമ്മു : എന്താ ഇത്ര വൈകിയത് … ഉമ്മ….

വിഷ്ണു : 😧😧😨

അമ്മു : ടാ ഇതാണ് എൻ്റെ ഭർത്താവ് കണ്ടില്ല കണ്ടില്ല പറഞ്ഞില്ലേ ഇതാണ് കക്ഷി…

വിഷ്ണു : ഹേ എന്ത്….

ഞാൻ : ഹായ് ബ്രോ ഇന്ദ്രജിത്ത്… ഞാൻ അവൻ്റെ കൈപിടിച്ച് കുലുക്കി….

ശ്രീ വെളിയിലേക്ക് വന്നു….

ശ്രീ : 😨😧

ഞാൻ അവളെ നോക്കി ഒന്നുമില്ല എന്ന് കാണിച്ചു…

ഞാൻ : വിഷ്ണു അല്ലേ എനിക്ക് അറിയാം ഞങ്ങൾക്ക് പരിചയം ഉണ്ട്….

അമ്മു : ആണോ….

ഞാൻ : അതെ എറണാകുളം മുതൽ ഞാൻ ആണ് ലിഫ്റ്റ് കൊടുത്തത് പോലും….

അമ്മു : അച്ചോ…

ഞാൻ : അതെ എനിക്ക് ഇത്തിരി വെള്ളം വേണം അമ്മു…

അമ്മു വെള്ളം എടുക്കാൻ പോയി… ശ്രീ ഇങ്ങോട്ട് വന്നു…

ഞാൻ : അളിയാ അളിയന് മനസ്സിലായോ ഞാൻ അന്ന് കൈ വക്കാതത് എന്താ എന്ന്….

വിഷ്ണു : 🙄 😮‍💨( എന്തൊക്കെ ആണ് നടക്കുന്നത്)

ശ്രീ : വിഷ്ണു പ്രശ്നം ഉണ്ടാകരുത് കാല് പിടിക്കാം…

ഞാൻ : അയ്യോ ഞങൾ ഫ്രണ്ട്സ് ആണ് എല്ലാം പറഞ്ഞ് തീർത്തു….

ശ്രീ : ഇതെപ്പോ എന്ന പോലെ എന്നെ നോക്കി….

ഞാൻ : സംശയം ഉണ്ടെങ്കിൽ ചോദിക്ക്…

വിഷ്ണു : ഒരു പ്രതേക സാഹചര്യത്തിൽ ആവേണ്ടി വന്നു…

ശ്രീ : ഇവൻ നീ വിചാരിക്കും പോലെ അല്ല പാവം ആണ് വിഷ്ണു നിൻ്റെ കൂട്ടുകാരൻ ആണ് പെഴ….

ഞാൻ : അളിയന് അതൊക്കെ മനസ്സിലായി…നീ പോ…

അമ്മു വെള്ളവും ബാഗും ആയിട്ട് വന്നു പോവാം

ഞാൻ : വെള്ളം വാങ്ങി കുടിച്ചിട്ട് ബാഗ് വാങ്ങി… അപ്പോ ബൈ ബൈ അളിയാ പോട്ടെ…

വിഷ്ണു : ശെരി അളിയാ 🙁

ശ്രീ : ഹാ ശെരി…അമ്മു നിൻ്റെ മാല ഉള്ളിൽ അല്ലേ….പോയി എടുത്തിട്ട് വാ…

അമ്മു അയ്യോ അതെ ചേച്ചിയോട് പറഞ്ഞും ഇല്ല

ശ്രീ : ടാ എന്താ കാര്യം….

ഞാൻ : ഒന്നും ഇല്ല കൈ വിട് ഞാൻ പോട്ടെ… ഒന്നും ഇല്ല ഡീ അവന് കൊടുക്കണ്ട സാനം കൊടുക്കണ്ടവർ കൊടുത്തപ്പോ കാര്യം മനസ്സിലായി….

അമ്മു ഓടി വന്നു ഡീ ഞാൻ പോവാണെ…. ശെരി…

ഞാൻ : അളിയാ പോട്ടെ അപ്പോ വണ്ടർ അടിച്ച് നിക്കുന്ന അവന് ഞാൻ വീണ്ടും ഒരിക്കൽ കൂടെ കൈ കൊടുത്തിട്ട് തിരിഞ്ഞ് നടന്നു….

അമ്മു അവരോട് പറഞ്ഞ് വന്ന് വണ്ടിയിൽ കേറി…

ഞാൻ : ആരാ മരിച്ചത്

അമ്മു : അത് അമ്മയുടെ അമ്മയുടെ അനിയൻ്റെ ആരോ…

ഞാൻ : കൊള്ളാം വലിയ ബന്ധം തന്നെ…

അമ്മു : അതെ …

ഞാൻ : ട്രിപ്പ് മുടങ്ങിയത് വിഷമം ഉണ്ടോ…

അമ്മു : ഇല്ല ഞാൻ ഹാപ്പി ആണ്… അവിടെ ഒരേ ബോർ പിന്നെ കണ്ട സ്ഥലവും ….

ഞാൻ : കഴിച്ചോ ടാ….

അമ്മു : ഉം കഴിച്ചു എൻ്റെ ട്രീറ്റ് ആയിരുന്നു….

എന്തിൻ്റെ

മൂന്നര ലക്ഷം രൂപയുടെ റിങ് കിട്ടിയതിൻ്റെ വക

അത് നീ എങ്ങനെ അറിഞ്ഞു…

അതൊക്കെ ഞാൻ അറിഞ്ഞു…

ആണോ അപ്പോ എനിക്ക് ഇല്ലെ ട്രീറ്റ്

തരാം വീട്ടിൽ ചെന്നിട്ട് പോരെ… മതി 😌 അത് മതി….

വേഗം വിട് എന്നാ…

അതെ വീട്ടിൽ ആരും കാണില്ല ഞാൻ ചോദിച്ചപ്പോ ചിലപ്പോ വരും എന്ന പറഞ്ഞത്

അവൻ എവിടെ….

അവൻ നാളെ വരും അച്ചുൻ്റെ കൂടെ അവരൊക്കെ അവിടെ സ്റ്റേ ആണ്…

നീ എനിക്ക് വേണ്ടി വന്നതാണോ

പിന്നെ

അത് പോട്ടെ വിഷ്ണു എങ്ങനെ

മണ്ടൻ

പോടാ

അല്ല പാവം ചെക്കൻ അല്ലേ….

അതെ… പാവം ആണ് …

ഹൊ നല്ല ക്ഷീണം ഉറക്കം വരുന്നു….

എന്ത് പറഞ്ഞു പഴയ കൂട്ടുകാര്

സുഖം നമ്മടെ കല്യാണം തന്നെ ആണ് ടോപ്പിക്ക് മുഴുവൻ….

അശ്വതി എന്ത് പറഞ്ഞു

എപ്പോഴും ഉള്ള പോലെ…. വന്നു അവൾക്ക് പറയാൻ ഉള്ളത് പറഞ്ഞു അത്ര തന്നെ…

അത്രേ പറഞ്ഞുള്ളൂ

വേറെ ഒരു കാര്യം പറഞു

എന്താ

അവള് അവളുടെ വീട്ടിൽ എന്നെ ഇഷ്ട്ടം ആണ് കല്യാണം ചോദിക്കാൻ പറയാൻ ഇരുന്നതാ എന്ന്…

എന്നിട്ട് 🙂

അപ്പോ ആണ് നമ്മടെ കല്യാണ ഫോട്ടോ ഗ്രൂപ്പിൽ അമർ അടിച്ച് വിടുന്നത്….

പാവം അവൾക്ക് നല്ല വിഷമം ഇത്ര നേരം എൻ്റെ കൂടെ തന്നെ മൊട്ടയും അവളും ഉണ്ടായിരുന്നു….

ആഹാ മൊട്ട ഉണ്ടോ

അവൻ ഡോക്ടർ ടു ബി മൊട്ട ആണ് ഇപ്പൊ ….

ആഹാ …. അത് തകർക്കും

അല്ല നിനക്ക് അവരുടെ കൂടെ സ്റ്റേ അടിച്ചൂടെ

സത്യം എനിക്കും ഉണ്ടായിരുന്നു നിക്കണം എന്ന് അവരും പറഞ്ഞു ഒരുപാട്….

ശെരി അപ്പോ പോയേക്കാം…. ഞാൻ വണ്ടി തിരിക്കാം

വേണ്ട വേണ്ട ഇനി പിന്നെ ആവട്ടെ എൻ്റെ മൂഡ് മാറി അടുത്ത ആഴ്ച നമ്മുടെ വീട്ടിൽ ഒരു പൂജ ഉണ്ട് …

അമ്മ പറഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *