പൂളിൽ പോയി ഇരുന്നു കുറച്ച് നേരം
ശേ മോശം ആയി പോയോ
നല്ല സുഖം ഉണ്ട് ഇങ്ങനെ പൂളിൽ കാലും ഇട്ട് കിടക്കാൻ
ഫോൺ അടിക്കുന്നത് കേക്കാം പക്ഷേ എടുക്കാൻ ഒരു മടി……
വേണ്ട മോനെ ഇന്ദ്ര ഇപ്പൊ താണ് കൊടുത്താ ഇത് ഒരു ശീലം ആവും…
ചറ പറ എന്ന് മെസ്സേജ് വരാൻ തുടങ്ങി…..
ശോ മനുഷ്യന് സമാധാനം തരില്ല…..
ഞാൻ ഫോൺ എടുത്ത് മെസ്സേജ് നോക്കി …..
സോറി കോൾ മീ…… വീട്ടിലോട്ട് വാ…..
വീണ്ടും കോൾ വന്നു……
ഹലോ 😶😐 സംസാരിക്ക് എന്ത് വേണം എന്തിനാ ഇത്ര റൂഡ് ആയി പെരുമാറുന്നത് ഇന്ദ്ര നീ….. അമ്മു ഞാൻ തീരേ വൈയ്യതെ ആണ് ഇരിക്കുന്നത് എനിക്ക് ഒട്ടും വൈയ്യ നീ നാളെ വിളിക്ക്
ഞാൻ ഫോൺ കട്ട് ചെയ്ത് ബെഡിലേക്ക് മറിഞ്ഞു…..
അടുത്ത ദിവസം രാവിലെ അമർ വന്ന് ഇന്ദ്രനെ വിളിച്ചു…..
ടാ അമ്മുവിനെ വിളിച്ചോണ്ട് വരാൻ പറഞ്ഞു …..
എനിക്ക് വയ്യ നീ പോ…..
അങ്ങനെ പറഞ്ഞാ എങ്ങനെ ആണ്…..
നീ പോയി വിളിച്ചിട്ട് വാടാ അളിയാ…..
എനിക്ക് വയ്യ എണീക്കാൻ പോലും വയ്യ ഒരു ഹെൽപ് ചെയ്യ്…..
ആണോ ശെരി ഞാൻ പോയി വിളിച്ചോണ്ട് വരാം നീ ഇരിക്ക്….
താങ്ക്സ് എടാ…..
ശെരി…..
അവിടെ തന്നെ കിടന്ന് പിന്നെയും ഉറങ്ങി പോയി…..
റൂമിൻ്റെ കതക് തുറക്കുന്ന ശബ്ദം കേട്ടു
എനിക്കറിയാം ആരായിരിക്കും എന്ന്…ഇവളുടെ കൊമ്പ് ഓടിച്ചിട്ട് തന്നെ കാര്യം ഞാൻ കണ്ണും ചിമ്മി ഉറക്കം പോലെ കിടന്നു….
കറങ്ങി അത് വഴി വന്ന് ഒറക്കം ആണോ എന്ന് നോക്കി…..
എന്തൊക്കെയോ പിറ് പിറുക്കുന്നുണ്ട് ….
എന്നെ നോക്കിയിട്ട് ചെയറിൽ ഇരുന്ന് ഫോൺ വിളി ആണ് ……
ഫോൺ കട്ട് ആയി വീണ്ടും തുടങ്ങി….
അമ്മു – എന്തൊക്കെ ആയിരുന്നു ജീവൻ ആണ് കൊപ്പാണ് എനിക്ക് വേണ്ടി നാട്ടുകാരോട് ഒക്കെ യുദ്ധത്തിന് പോവുന്നു പോസസ്സിവ്നേസ്സ് കുന്തം ഒക്കെ വെറുതെ തന്നെ…..
വെരി സോറി ജീവൻ ആണ് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല….. ഞാൻ കണ്ണ് തുറക്കാതെ പറഞ്ഞു….
ഓഹോ ജീവൻ ഉണ്ടോ അപ്പോ ഇതും അഭിനയം ആണ്… അല്ലേ….
അല്ല ഇത്ര ഒച്ചയിൽ സംസാരിച്ച. ആരായാലും എണീക്കും …..
ഇല്ല കെട്ടിപ്പിടിക്കാം
എനിക്ക് ആഗ്രഹം ഒന്നും ഇല്ല വേണമെങ്കിൽ വന്നോ…
ഇല്ല ഇനി നീയും ആയി ഒന്നിനും ഞാൻ ഇല്ല …. അത്ര വലിയ ദുഷ്ടൻ ആണ് നീ…
ശെരി വിട് ഇന്നലെ എൻ്റെ മൂഡ് അത്ര ശരിയല്ല പോട്ടെ….
കണ്ടോ ഇപ്പൊ പോലും സോറി പറയാൻ നീ. തയാറല്ല അഹങ്കാരം
സോറി കോപ്പ് പറയും….
എന്നാ പോ
നീ ഈ റൂം വിട്ട് പോയ എഴുതി വച്ചോ മോളേ ഇനി ഞാൻ ചാവുന്ന വരെ നിൻ്റെ മുഖത്ത് പോലും നോക്കില്ല …..😜
അവൾ സ്വിച്ച് ഇട്ട പോലെ നിന്നു…
അന്ത ഭയം അപ്പോ പേടി ഉണ്ട്…. ഞാൻ മനസ്സിൽ വിചാരിച്ചു….
അവൾ പതിയെ തിരിഞ്ഞ് നോക്കി
എന്ത് പോവുന്നില്ലെ….
നീ ചെയ്തത് തെറ്റാണ്
അതെ അപ്പോ അത് മനസ്സിലായി …ഞാൻ ബെഡിൽ നിന്നും എണീറ്റ് ബാത്റൂമിലേക്ക് പോയി….
നീയേ ചേട്ടന് നല്ല ഒരു ബുസ്റ്റ് കൊണ്ടുവന്നേ മോളെ ഞാൻ വെളിയിൽ വന്നതും പറഞ്ഞു….
നിനക്ക് ബൂസ്റ്റ് അല്ല ഞാൻ ദേ വെറുതെ എന്നെ കൊണ്ട് പറയിപ്പിക്കല്ലെ ….
ഇത്ര ചൂട് ആവാൻ മാത്രം ഒന്നും സംഭവിച്ചില്ലല്ലോ
ഒന്നും ഇല്ലെ
അപ്പോ നീ ചെയ്തതോ
ഞാൻ എന്താടാ ചെയ്തത് ഒരു ദിവസം എൻ്റെ സഹോദരങ്ങളുടെ കൂടെ ഇരുന്നതാണോ ഹേ…
അപ്പോ നിനക്ക് എന്നെക്കാൾ വലുത് അപ്പോ നിൻ്റെ കസിൻസ് ആണ് എന്നല്ലേ…..
ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിചില്ലേ
ശെരി എനിക്ക് ഒരു അർഗുമെൻ്റ് നടത്താൻ താൽപര്യം ഇല്ലാ
എനിക്കും ഇല്ല….
നീ ഇങ്ങു വന്നെ നമ്മക്ക് ഇനി ഇത് പോലെ നടക്കാതെ നോക്കാം രണ്ട് പേർക്കും ഒക്കെ അല്ലേ ഞാൻ അവളുടെ കൈ പിടിച്ച് ചോദിച്ചു……
വേണ്ട നീ ഇനിയും ഇത് തന്നെ ചെയ്യും….
ഇല്ലെന്ന് എനിക്ക് നീയേ ഉള്ളൂ അറിയാലോ….😉
ആണോ….. ഇത് ഞാൻ എങ്ങനെ വിശ്വസിക്കും….
ഇപ്പൊ എങ്ങനെ അത് ഞാൻ തെളിയിക്കും ….. നീ തന്നെ പറ….
തെളിയിക്കുക ഒന്നും വേണ്ട ഇനി മേലാൽ ഫോൺ എടുക്കാതെ ഇരിക്കരുത്….
ഒക്കെ ….കല്യാണം ഒക്കെ അടിച്ച് പോളിച്ചോ
പിന്നെ ഇല്ലെ ഞാൻ ഫോട്ടോ കാണിച്ച് തരാം….
കാണിച്ചെ നോക്കട്ടെ….
ഇങ്ങോട്ട് വാ ഞാൻ അവളെ മടിയിൽ പിടിച്ച് ഇരുത്തി…
