കേട്ടോ അങ്കിളിന് ബുദ്ധി ഉണ്ട് …..
നീ അവനെ ഉപദേഷിക്കാതെ നിൻ്റെ ചേട്ടനോട് പറ മറ്റുള്ളവരോട് പോയി മരിയാതക്ക് സംസാരിക്കാൻ
എനിക്കൊന്നും പറ്റില്ല നിങൾ പോയി പറ ആൻ്റി പറഞ്ഞു
ഒന്നുമില്ലെങ്കിലും നിൻ്റെ സ്വന്തം ചേട്ടൻ ഒന്നും അല്ലല്ലോ ചേച്ചിയുടെ ഭർത്താവ് അല്ലേ പിന്നെന്താ അങ്കിൾ ആൻ്റയോട് പറഞ്ഞു ഇവൻ എന്തിനാ ഇത്ര ചൂട് ആവുന്നത് അതാണ് എനിക്ക് മനസ്സിലാവാത്തത്
പിന്നെ ആര് ചൂട് ആവും എനിക്ക് തന്നെ അങ്ങ് ചൊറിഞ്ഞ് വന്നതാണ് പിന്നെ ഒരു അലമ്പിന് നിക്കണ്ട എന്ന് വിചാരിച്ചാണ് ഞാൻ ….
ശെരി ഹലോ ഗായ്‌സ്സ് നിങൾ രണ്ടാളും ഒന്ന് നിർതിക്കെ എന്നെ പറഞ്ഞ് ഇനി തല്ല് കൂടണ്ട ഞാൻ പോയി അങ്ങേരുടെ കാല് പിടിക്കാം പോരേ…..
നീ കാലോന്നും പിടിക്കണ്ട അല്ലെങ്കിലും അയാൾക്ക് ഒരു കൊട്ട് അവശ്യം ആണ് മീശയും പിരിച്ച് ഇരിപ്പാണ് പാവം എൻ്റെ മോള്……
അങ്കിൾ
എന്താടാ മോനെ
നമ്മക്ക് ആൻ്റിയുടെ പേര് മഹി മാറ്റി ഓന്ത് എന്ന് ആക്കിയാലോ…..
ഹഹഹ ഓന്ത് നാണിക്കും മോനെ…..അങ്കിൾ എൻ്റെ കൂടെ കൂടി…..
അമ്മു: എന്താണ് ഇവിടെ ചിരി
അങ്കിൾ: ഒന്നുമില്ല മോളെ നിൻ്റെ അമ്മക്ക് മോൻ ഒരു പുതിയ പേര് ഇട്ടതാ….
അമ്മു : എന്താ അത്
അങ്കിൾ: ഓന്ത് എന്ന്…..
അമ്മു: ശെരിയാണ് …. നല്ല പേര്…..
ആൻ്റി: ദേ പെണ്ണേ നീ വാങ്ങും എൻ്റെ കൈയ്യിന്ന്…..
ഞാൻ: അമ്മ എവിടെ ആണ് പോവണ്ടെ അവൻ വന്ന് കാണും …..
അമ്മ: വരുന്നെടാ…..
അവര് ഉള്ളിൽ നിന്ന് വെളിയിലേക്ക് വന്നു….
അങ്കിൾ : നാളെ അപ്പോ നേരത്തെ വരില്ലേ….
പപ്പ: എനിക്ക് നാളെ ഒരു മീറ്റിംഗ് ഉണ്ട് ചിലപോഴെ വാരൻ പറ്റുള്ളൂ കൃഷ്ണ വരും …..
അങ്കിൾ: ആണോ…..
പപ്പ : അപ്പോ രാത്രി യാത്ര ഇല്ല….
ഞാൻ : ശെരി അപ്പോ ആൻ്റി…. ബൈ … അങ്കിളെ ശെരി അപ്പോ…..
ശെരി മോനെ……
ബൈ ഞാൻ അമ്മുവിനെ നോക്കി പറഞ്ഞു….. ഇനിട്ടു വെളിയിലേക്ക് നടന്നു
അവൾ മുകളിൽ നിന്ന് താഴേക്ക് ഇറങ്ങി വന്നു…. പോവാ
അതേ….
നാളെ വരോ ….
ഇല്ല നാളെ വരില്ല ….
വരും എനിക്കറിയാ….
എന്ത് അറിയാന്ന്…
ഞാൻ പറഞ്ഞാ കേക്കും എന്ന്….
ഉവ്വാ കേക്കും …….അപ്പോ ശെരി നീ അങ്ങോട്ട് നിക്ക് …..
+ഞാൻ പോയി കാർ കൊണ്ട് വന്നു…..+
അമ്മു കറങ്ങി എൻ്റെ സൈഡിൽ വന്നു ഞാൻ സൈഡ് ഗ്ളാസ് താത്തി….
പോട്ടേ ടാ
ശെരി …… എത്തിയിട്ട് വിളിക്കോ
എന്തിന് നീ പോയി റെസ്റ്റ് എടുത്തോ നാളെ നേരത്തെ എണീക്കാൻ ഉള്ളതല്ലേ പോയി കെടന്നോ ……പിന്നെ ആരെങ്കിലും ചൊറിയാൻ വന്ന വെറുതെ വിടണ്ട നല്ലത് കൊടുത്തോ…. കേട്ടോ
അയ്യടാ എന്നെയും നിന്നെ പോലെ ആക്കാൻ നോക്കുവാണോ നീ…… അവൾ കണ്ണുരുട്ടി ചോദിച്ചു…..
ശെരി എന്നാ പിന്നെ എല്ലാം വയറ് നിറച്ച് കേട്ടോ…..
എന്നെ പറഞ്ഞപ്പോ നിനക്ക് ശെരിക്കും ദേഷ്യം വന്നോ കണ്ണാ…..
അങ്ങനെ ചോദിച്ചാ പിന്നെ വരാതെ ഇരിക്കോ എനിക്ക് ഇഷ്ടം അല്ല അതൊന്നും….
പൊസസ്സിവ്നസ്സ് …..
അതൊന്നും അല്ല എനിക്ക് എൻ്റെ സാധനം ആരും അത് വിട്
നീ ഒറ്റമരത്തിലെ കൊരങ്ങൻ ആയതിൻ്റെ കുഴപ്പം ആണ്….. അവൾ എൻ്റെ തലക്ക് കിഴുക്കി കൊണ്ട് പറഞ്ഞു….
ആവോ എനിക്കറിയില്ല എന്തോ എനിക്ക് എൻ്റെ ഫാമിലിയിൽ ആരെയെങ്കിലും വെളിയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ എൻ്റെ നാവ് സ്ലിപ് ആവും എന്താണോ എന്തോ അങ്ങനെ
അപ്പോ ഞാൻ നിൻ്റെ ഫാമിലി ആണോ…..
അല്ല അത് എന്ത് ചോദ്യം ആണ് നീ അല്ലേ ഇനിതോട്ട് എൻ്റെ വീട്ടിലെ അടുക്കള പണിക്കാരി 🤣😆. അപ്പോ നീയും ഞങ്ങടെ ഫാമിലിയിൽ ഒരാളെ പോലെ തന്നെ ……
അയ്യടാ അപ്പോ നിൻ്റെ ഉദ്ദേശം ഇതാണ് അല്ലേ….
പിന്നെ നീ എന്താ വിചാരിച്ചത് നിന്നെ കെട്ടിയത് തന്നെ എൻ്റെ അമ്മക്ക് റെസ്റ്റ് കൊടുക്കാൻ വേണ്ടി മാത്രം ആണ്…..
ഓഹോ നീ ഇത്ര വലിയ ദുഷ്ടൻ ആയിരുന്നോ…..
എന്താണ് ഇവിടെ ചർച്ച അവരൊക്കെ അങ്ങോട്ട് വന്നു…..
ഒന്നുമില്ല അമ്മ ഇവൾക്ക് ഒരു സംശയം …..
എന്ത് സംശയം ആൻ്റി ചോദിചു
ഞാൻ പറയാം അമ്മ ഇവൻ പറയുവാ എന്നെ കെട്ടിയത് എന്നെ അടുക്കള പണി എടുക്കാൻ വിട്ടിട്ട് ആൻ്റിക്ക് റെസ്റ്റ് കൊടുക്കാൻ വേണ്ടി ആണ് എന്ന് …..
ടാ ചെക്കാ നീ ആള് കൊള്ളാലോ …. ആൻ്റി എൻ്റെ കിറിക്ക് കുത്തികൊണ്ട് പറഞ്ഞു
