വധു is a ദേവത – 18 8

വായിൽ തോന്നിയത് പറയല്ലേ…. അമ്മു നീ

ഒന്നും പറയണ്ട ഇന്ന് വീട്ടിൽ വച്ച് വലിയ ഇനി പറയാൻ ഒന്നും ഇല്ല അറിയോ അവരുടെ ആരോ കണ്ടു എന്നും പറഞ്ഞ് എല്ലാരും കൂടെ എന്നെ കടിച്ച് കീറി….

അപ്പോ നിനക്ക് എന്നെ വിശ്വാസം ഇല്ലെ

ഇപ്പൊ തന്നെ നീ എന്നോട് എന്താ പറഞ്ഞത് ഹേ….വായ തുറന്നാ നുണ നിന്നെ ഞാൻ എങ്ങനെ ആണ് വിശ്വസിക്കുക….

നിസാരം ഈ തെണ്ടികൾ പറഞ്ഞത് കൊണ്ട് നമ്മൾ തമ്മിൽ വഴക്കിടണ്ട കാര്യം ഉണ്ടോ അമ്മു

നിർതിക്കോ അളവിൽ കൂടുതൽ പറയാൻ നിക്കണ്ട നീ … അവൾ കൈ ഓങ്ങി

തല്ല് തല്ലടി ഞാൻ അവളുടെ കൈ പിടിച്ച് എൻ്റെ മുഖത്ത് അടിച്ചു…

വിട് എന്നെ വിടാൻ…

ഞാൻ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി…

അമ്മയും അമറും മുകളിലേക്ക് നോക്കി. നിക്കുക ആണ്….

അമർ: എന്താ കാര്യം

ഞാൻ : ഒന്നുമില്ല … പിന്നെ മുകളിലേക്ക് കേറി പോയി അവളുടെ വായിൽ ഉള്ളത് വാങ്ങിച്ച് കൂട്ടണ്ട കേട്ടല്ലോ….

അമ്മ : എന്താ ടാ കാര്യം…

ഞാൻ : ഒന്നുമില്ല അമ്മ അമ്മ അങ്ങോട്ട് ഇരിക്ക്…. ഇതൊക്കെ ഇടക്ക് ഉണ്ടാവാറുണ്ട്…

അമർ: ആൻ്റി എപ്പഴാ വന്നത്…

അമ്മ : ഞാൻ നാലരക്ക് ….

അമർ: ഇവൾ എപ്പോ വന്നു…

അമ്മ അഞ്ച് മണി ആവുമ്പോ

ഞാൻ : അതെ അമ്മ ഞാൻ പപ്പയുടെ അടുത്ത് പോയിട്ട് വരാം….

അമർ: ഞാനും വരണോ

വേണ്ട….

അമ്മ : ബൈക് എടുക്കണ്ട

ഞാൻ : അത് സാരം ഇല്ല ഞാൻ പോയിട്ട് വരാം… കാർ ഒന്നും വേണ്ട

അമ്മ : ടാ പറഞ്ഞത് കേക്ക് ഇന്ദ്ര…. ഇവന് വട്ടാണോ ടാ….

അമർ: ഞാൻ പോയി ചോദിക്കട്ടേ അവളോട്

അമ്മ : വേണ്ട

അമർ: എന്നാ ആൻ്റി ചോദിക്ക്…

അമ്മ : ഞാൻ ഇല്ല….

പപ്പയുടെ കാർ അങ്ങോട്ട് വന്നു….

അമ്മ : നിങ്ങളെ കാണാൻ മോൻ അങ്ങോട്ട് വന്നിട്ടുണ്ട് ….

പപ്പ ; ഞാൻ സൈറ്റിൽ പോയിട്ട് നേരെ വന്നു…. പിന്നെ ദാസും ഞാനും പോയി കാർ ഒക്കെ നോക്കി ….

അമ്മ : അങ്ങേരുടെ ഒരു കാറ് ചെക്കനെ വിളിച്ച് പറ ഓഫീസിൽ പോണ്ട വീട്ടിലേക്ക് വരാൻ

പപ്പ : ടാ ഒന്ന് ഇൻഫർമേഷൻ പാസ്സ് ചെയ്യ്…

അമർ: ശെരി…. ഹലോ.അങ്കിൾ ഇങ്ങോട്ട് വന്നു നീ വാ…. ഹലോ ടാ

അമ്മ : എന്താ

അമർ: പിന്നെ വരാം എന്ന്

അമ്മ : ഇങ്ങ് വരട്ടേ നിങൾ ആദ്യം അവൻ്റെ ബൈക് വാങ്ങിച്ച് വക്കണം കേട്ടല്ലോ…. കഴുത

പപ്പ : ഇവിടെ എന്താ കുഴപ്പം മനുഷ്യൻ നേരത്തെ വന്ന് രണ്ട് സ്മാൾ അടി അല്ല ഭക്ഷണം ഒക്കെ കഴിച്ച് കുടുംബത്തിൻ്റെ കൂടെ സമയം സ്പെൻ്റ് ചെയ്യാം വച്ചാ….

അമ്മ : എനിക്കും അറിയില്ല മേലെ യുദ്ധം നടന്നു നിങ്ങടെ മോൻ ഇറങ്ങി പോയി ….

പപ്പ : അപ്പോ കൊഞ്ചലും സ്നേഹവും ഒക്കെ ഇത്ര പെട്ടന്ന് തീർന്നോ…. ഇന്നത്തെ പിള്ളേർക്ക് ഒരു കൺസിസ്റ്റൻസി ഇല്ല അല്ലേ നമ്മളെ കണ്ട് പഠിക്കണം….

അമ്മ : ദേ ചെക്കൻ നിക്കുന്നു എൻ്റെ വായിന്ന് കേക്കരുത്…. പറഞ്ഞേക്കാം…. ഞാൻ മഹിയെ ഒന്ന് വിളിക്കട്ടെ….

.. . പപ്പ : എന്താടാ നിൻ്റെ അമ്മായി ഒട്ടും റൊമാൻ്റിക്ക് അല്ലാത്തത് പെ

അമർ: രങ്കം മാറി പോയി മാമ…

പപ്പ : കറക്റ്റ് ആണ് ….നീ എന്തിനാ ഇളിച്ചൊണ്ട് നിക്കുന്നത നിനക്ക് പഠിക്കാൻ ഒന്നും ഇല്ലെ….

അമർ: ഉണ്ട്

പപ്പ : പോയി പഠിക്കടെ ഇപ്രാവശ്യം തോറ്റ രണ്ട് എരുമ വാങ്ങി തരാം… കേട്ടല്ലോ

അമർ: കേട്ട് കേട്ടേ…..

അമ്മ : അവര് ഇങ്ങോട്ട് വരുന്നുണ്ട് എന്ന്

പപ്പ : വരട്ടേ

. അമ്മ : എന്താ ഡീ കാര്യം….ചെക്കൻ ഇറങ്ങി പോയി….

മഹി ആൻ്റ് : ഞാൻ അവളോട് പറഞ്ഞതാ ഒന്നും പറയാൻ നിക്കണ്ട എന്ന് അവൾ ഇവിടെ അമ്മു ഡീ അമ്മു….

അമ്മു : ഒച്ച വക്കണ്ട ഞാൻ ഇവിടെ ഉണ്ട്….

അമ്മ : നിങൾ വഴക്കിടല്ലെ ആദ്യം കാര്യം പറ…

ആൻ്റി : എടി അത് എൻ്റെ ചേച്ചിയുടെ മോൻ ഇല്ലെ

അമ്മ :ഉണ്ടായിക്കൊട്ടെ കാര്യം പറ

ആൻ്റി : ഇന്നലെ അവനെ പോലീസ് പിടിച്ച് അടിച്ചു എന്ന് അവിടെ ഇന്ദ്രനും കൂടെ ഉണ്ടായിരുന്നു എന്നും ഒക്കെ നമ്മടെ ഒരു ബന്ധു ഉണ്ട് പുള്ളി അവിടെ നിന്ന് കണ്ടു….അത് വന്ന് അവിടെ പറഞ്ഞു നമ്മുടെ അമ്മുൻ്റെ കെട്ടിയോൻ അവിടെ ഉണ്ടായിരുന്നു നമ്മദേ വിഷ്ണു മോനെ ഇങ്ങനെ പോലീസ് കാര് അടിച്ച് പരിവം ആക്കി എന്നൊക്കെ ഇത് കണ്ടോണ്ട് പോലീസ് കാരുടെ കൂടെ ഈ ചെക്കനും ചിരിച്ചോണ്ട് നിക്കുന്നു എന്നൊക്കെ….

Leave a Reply

Your email address will not be published. Required fields are marked *