ഞാൻ അത് മറന്നു….
എന്താ അത്
അതാണ് മോളെ ഐസ്…
ഞാൻ ഉദ്ദേശിക്കുന്നത് തന്നെ ആണോ നീയും ഉദ്ദേശിക്കുന്നത് ….
അതെ അത് തന്നെ
അവൾ വെളിയിലേക്ക് ഓടി
നിക്കെടി അവിടെ ഞാനും പിന്നാലെ ഓടി…..
അവൾ ഓടി അമ്മയുടെ മുറിയിൽ കയറി
അമ്മ അവിടെ സമധാനം ആയി എയർപോടും വച്ച് ഫോൺ നോക്കുവായിരുന്നു….
അമ്മ : എന്താ ഇവിടെ
അമ്മു : ആൻ്റി ഇവൻ ഐസ്
ഞാൻ : വേണ്ട….നോ
അമ്മ : ഐസോ
അമ്മു : അല്ല അത് അത് ഐസ് ക്രീം വാങ്ങി തരാൻ പറഞ്ഞിട്ട് കേക്കുന്നില്ല…..
അമ്മ : എൻ്റെ പൊന്ന് ഇന്ദ്ര ദയവ് ചെയ്ത് ഐസ് ക്രീമോ ജ്യൂസോ എന്തെങ്കിലും ഒന്ന് വാങ്ങി കൊട് ഞാൻ ഇതൊന്ന് കാണട്ടെ…..
അമ്മു : ആൻ്റി പറഞത് കേട്ടില്ലേ… പോ
അമ്മ : വേഗം പോടാ….
ഞാൻ അവളെ നോക്കി കണ്ണുരുട്ടി
അമ്മു : ആൻ്റി പേടിപ്പിക്കുന്നു ആൻ്റി….
അമ്മ : പോവാൻ
ഞാൻ : പോവാ അമ്മക്ക് വേണോ
അമ്മ : വേണ്ട , അല്ലെങ്കിൽ വാങ്ങിക്കോ
ഞാൻ പോയി ഒരു രണ്ട് പാക്ക് ഐസ് ക്രീം വാങ്ങിയിട്ട് വന്നു…
ഇന്നാ കഴി ഞാൻ അമ്മയുടെ റൂമിൽ കേറി സാധനം അവർക്ക് കൊടുത്തു….
അമ്മ : എന്താടാ ഇത്ര നേരം
ഞാൻ : അമ്മക്ക് സ്ട്രോബെറി ഇല്ല ഇവിടെ പിന്നെ കുറച്ച് ദൂരെ പോയി…..
അമ്മു : ആൻ്റിക്ക് സ്ട്രോ ബെറി ആണോ ഇഷ്ടം
അമ്മ : ചിരിച്ചോണ്ട് തല ആട്ടി…..
അമ്മു : നിനക്ക് വേണ്ടേ
ഞാൻ : വേണ്ട
അമ്മ : കഴിക്കില്ല….വേണ്ട
അമ്മു : ആണോ ഇഷ്ടല്ലെ
അമ്മ : ഇല്ല കൊറേ കാലം ആയി….
അമ്മ
ഓ
നാളെ സെക്കൻ്റ് സാറ്റർഡേ അല്ലേ പപ്പ പോവില്ലല്ലോ
ഇല്ല
ഇം
എന്താ…
ഒന്നുമില്ല… ഇഷ്ടപെട്ടോ
പിന്നെ കൊള്ളാം….
നിനക്കോ…..അമ്മു
അത്ര പോരാ
എന്നാലേ അമ്മുക്കുട്ടാ ഒരു കാര്യം ചെയ്യ്
എന്താ
ഒരു പാത്രം ചൂടാക്കി അതിൽ കുറച്ച് നെയ്യ് ഒഴിച്ച് അതിലേക്ക് ഐസ് ക്രീം തട്ടിയിട്ട് ചൂടാക്കി കുടിച്ചോ….
അയ്യോ ചളി ആണോ
അതെ ചളി തന്നെ
പോരാ കേട്ടോ ചളി പോലും മോശം
അമ്മ : ഇന്ദ്ര
എന്താ
നമ്മൾ കൊച്ചി പോയപ്പോ ലുലു ല് വച്ച് കഴിച്ചില്ലെ റോൾ…..
മറ്റെ പാർക്കിങ് സൈഡിൽ ഉള്ളതാണോ
അതെ
അത് മറ്റെ റോൾ ഐസ് ക്രീം
കൊള്ളാലെ അത്….
അത് കൊള്ളാം
അത് ഇവിടെ ഉണ്ടോ
പിന്നെ പിന്നെ ഉണ്ടല്ലോ
ആണോ
വേണോ
ഹും കിട്ടിയാ കൊള്ളാം
വന്ന വാങ്ങി തരാം
ഓക്കെ വൈകുന്നേരം പൊവാ….
ശെരി ഞാൻ പോയി കഴുകിയിട്ട വരാ അമ്മ ബെഡിൽ നിന്നും ഇറങ്ങി പോയി….
ഞാൻ അവളെ ഒന്ന് തല തിരിച് നോക്കി
കൊച്ച് കുട്ടികളെ പോലെ മൊത്തം ആക്കിയിട്ടുണ്ട്
അതെ കുറച്ച് മാന്യം ആയി കഴിക്കാം
സൗകര്യം ഇല്ല വെടി ഉണ്ട പോലെ മറുപടി വന്നു…..
നാവ് ഇല്ലെ അറിഞ്ഞ് താഴെ ഇടും
ഒരിക്കലും നടക്കില്ല
നല്ല മൂഡിൽ ആണ് എന്ന് തോന്നുന്നു….
വേണോ ചിരിച്ചോണ്ട് അമ്മു എന്നോട് ചോദിച്ചു….
നോ കഴിച്ചോ
എന്നാലും
ചുണ്ടിൽ ആയില്ലേ അത് തന്നാലും മതി
അവൾ പെട്ടെന്ന് ചുണ്ട് മുഴുവൻ നക്കി തുടച്ചു നീ കഴിക്കണ്ട ….പോ അസ്സത്തെ…..
ഹ ഹ
അമ്മ അങ്ങോട്ട് വന്നു….
ഞാൻ അമ്മയുടെ എടുത്ത് കേറി കിടന്നു….
അമ്മു കൈ കഴിക്കാം പോയി….
ടാ
ഓ
അവള് ഹാപ്പി ആണോ
എനിക്കറിയില്ല നേരിട്ട് ചോദിക്ക്…….
ദാ വന്നല്ലോ നേരിട്ട് ചോദിചോ
അമ്മു : എന്ത്
അല്ല അമ്മ ചോദിക്കുവാ നീ ഇവിടെ ഹാപ്പി ആണോ എന്ന്…
അമ്മു : നീ ഉള്ളത് ഒഴിച്ചാ ഞാൻ ഹാപ്പി ആണ് …..
കണ്ടോ അമ്മ ഇപ്പൊ എങ്ങനെ ഉണ്ട് ഹേ….
അമ്മ : ചിരിച്ചോണ്ട് ഇരിക്കുവാ….
കണ്ടല്ലോ ഇത്രയും വെഷം ആണ് ഇവള്
പോടാ
നീ പോടി…..
അമ്മ : നിർത്തിക്കെ മോളെ നീ പറ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ
അമ്മു : ഇല്ല ആൻ്റി എനിക്ക് എന്ത് കുഴപ്പം എനിക്ക് സ്വർക തുല്യം ആയാ നാളുകൾ അല്ലേ ഇതൊക്കെ പിന്നെ ഇവിടെ ആർക്കാണ് ദുഃഖം ഉണ്ടാവുന്നത്….
എനിക്ക് ഫുൾ ടൈം ദുഃഖം അല്ലേ ഉള്ളൂ
അമ്മ : അത് കയ്യിലിരിപ്പ് കാരണം ആണ്
അമ്മു : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക് ആൻ്റി…
ഓഹോ ഇപ്പൊ നിങൾ സെറ്റ് ഞാൻ ഔട്ട് ആയി….കൊള്ളാം
അമ്മ : അങ്ങനെ തന്നെ എന്ത് അതിന്
അമ്മു : ഞങൾ ഒറ്റ സെറ്റ് ആണ് ഒരുപാട് കളിച്ച ചെക്കാ നിന്നെ പാർസൽ ആക്കും കേട്ടോ….എന്താ ആൻ്റി
അമ്മ : സംശയം ഉണ്ടോ …..
ഓഹോ ഇപ്പൊ അങ്ങനെ ആയി അല്ലേ…. എന്നാലും അമ്മ അമ്മുവിനെ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു….
