ഞാൻ : സി എസ് ട്ടി അല്ല കല്യാൺ ആണ്…
. ..
ഹലോ
പപ്പ : എന്തിയ്യാ
ചുമ്മാ ഇരിക്കാ എന്ത്…
പപ്പ : ഒന്നുല്ലാ ഇവിടെ നിൻ്റെ സംസാരം ആണ് കേക്കുന്നോ….
ആ കേക്കട്ടെ ആരാ അമ്മ ആണോ
പപ്പ : അല്ല മഹി
എന്താ പറയുന്നെ …
പപ്പ : ഓ പുകഴ്ത്തൽ വേറെ എന്ത്…അവരുടെ വീട്ടുകാർ ആരൊക്കെയോ അങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു കല്യാണത്തിന് നിന്നെ കണ്ട് മാർക്ക് ഇട്ടിട്ടുണ്ട്….
അമ്മു : ( ആരാ) 👍
ഞാൻ: ( പപ്പ ) ആഹാ എന്നിട്ട്
പപ്പ : അത് തന്നെ വൻ ബിൽഡ് അപ്പ് ആണ്
ഞാൻ : കണ്ടോ വീട്ടുകാർക്കെ വെല ഇല്ലാതെ ഉള്ളൂ…
പപ്പ : സ്ഥിരം സഹിക്കുന്നവർക്ക് അല്ലേ അറിയുള്ളു അതിൻ്റെ കഷ്ട്ടാപ്പാട് ….
ഞാൻ : കൊള്ളാം … ഇന്നലെ അവിടെ പോയി അയാളെ കുപ്പിയില്ലക്കിയപ്പോ ഇതൊന്നും അല്ലല്ലോ പറഞ്ഞത്….
പപ്പ : ജീവിതത്തിൽ ആദ്യം ആയി ഒരു സഹായം ചെയ്തിട്ട് ചെക്കന് അഹങ്കാരം… അല്ല എനിക്ക് എന്തിൻ്റെ കേടായിരുന്നു മറിയാതക്ക് ഞാൻ തന്നെ പോയാ മതി ആയിരുന്നു….
ഞാൻ : അതെ പപ്പ അയാൾടെ മോളെ എനിക്ക് പരിചയം ഉണ്ട്…
പപ്പ : ആഹാ അങ്ങനെ ഒരു സംഭവം ഉണ്ടോ….
ഞാൻ : വലിയ ബന്ധം ഒന്നും ഇല്ല ബാംഗ്ലൂർ പാർട്ടിയിൽ വച്ച് കണ്ടതാ…അത്ര തന്നെ….
പപ്പ : ഓഹോ…
കഴിച്ചോ പപ്പ
പപ്പ : ആ 2 എണ്ണം
അയ്യോ അതല്ല…ഭക്ഷണം കഴിച്ചോ എന്ന്…
പപ്പ : കഴിച്ചു…. നീയോ
ആ.. കഴിച്ചു… അങ്കിൾ കഴിച്ചോ …
പപ്പ : അവനും കഴിച്ചു
അതല്ല മയക്ക് വെടി
പപ്പ : 4 എണ്ണം ഹ ഹ ഹ🤣
ഞാൻ പറഞ്ഞ് കൊടുക്കും…
പപ്പ : ആരോട്
അമ്മയോട്
പപ്പ : ഇല്ല നീ എന്നെ ഒറ്റില്ല
ഒറ്റും
പപ്പ : ശെരി പറ എന്താ ആവശ്യം ….
അതാണ് …
പപ്പ : ഒരുപാട് ചിലവ് ഉള്ളത് ആണെങ്കിൽ നടക്കില്ല…
പൈസ ചിലവ് ഒന്നും ഇല്ല
പപ്പ : എൻ്റെ മോൻ തന്നെ ആണോ സംസാരിക്കുന്നത്…
ഇത് കേക്ക് പപ്പ
പപ്പ : പറ..
നമ്മടെ സ്റ്റോൺസ്സ് ഇല്ലെ
പപ്പ : സ്റ്റോൺസ്സ് അവിടെ തന്നെ ഉണ്ട് നീ കം ടു ദി പോയിൻ്റ്
വന്നൂ, അതായത് എനിക്ക് വേണ്ടി ഒരാൾക്ക് അവിടെ ഒരു ജോലി കൊടുക്കണം ….
പപ്പ : എന്ത് ജോലി ആർക്ക്
അതൊക്കെ പറയാം പറ്റോ ഇല്ലേ
പപ്പ : എന്ത് ജോലി….
നമ്മടെ പുതിയ ലെയലാൻ്റ് ഇല്ലെ അതിന് ഒരു ഡ്രൈവർ….
പപ്പ : അതിന് ഒരു ഡ്രൈവർ ഉണ്ടല്ലോ… ഒരു പൈയ്യൻ
അതല്ല പപ്പ അവന് ഗവൺമെൻ്റ് ജോലി കുട്ടി ഒടനെ സ്ഥലം വിടും….
പപ്പ : ഓഹോ അപ്പോ എല്ലാം തീരുമാനിച്ച് വച്ചിട്ട് ആണ് അനുവാതം ചോദിക്കുന്നത് ഒക്കെ …
പറ പപ്പ നടക്കോ….
നോക്കാം
അതല്ല പാവം ഒരു ചേട്ടൻ ആണ്
എവിടെ ഉള്ളതാ
പറവൂർ
ഇവനെ നീ എങ്ങനെ കണ്ടൂ
അതൊക്കെ ഞാൻ വന്നിട്ട് പറയാം
ശെരി വിശ്വസിക്കാൻ പറ്റോ ടാ
നൂറ് ശദമാനം
ശെരി ശെരി…
അപ്പോ ഞാൻ പറയട്ടെ
ശെരി പോയി പ്രദീപിനെ കാണാൻ പറ…പിന്നെ വെളച്ചിൽ എടുത്ത് അപ്പോ തന്നെ പറഞ്ഞ് വിടും കേട്ടോ….
ഇല്ല അതൊക്കെ ഞാൻ പറയാം….
ശെരി ശെരി
ലവ് യു പപ്പ….
ലൗ യു ട്ടൂ….
ബൈ….
. .അമ്മു : എന്താ
നിക്ക്…
ഹലോ …
ഹലോ
ശേ കെക്കുന്നില്ല
അമ്മു: എന്താ നിക്ക്
ഹലോ
ഹലോ
ചേട്ടാ കേക്കാമോ
കെക്കാം ടാ പറ
ചേട്ടൻ എവിടേ ആണ്…
ഞാൻ ലോഡ് എടുക്കുന്നു …
ചേട്ടാ ഞാൻ പറഞ്ഞ കാര്യം ഒക്കെ ആണ്
ചേട്ടൻ നാട്ടിൽ ചെന്നിട്ട് വിളിക്ക് ബാക്കി പിന്നെ പറയാം….
ഒരുപാട് താങ്ക്സ് ഉണ്ട് ടാ….
ഇതൊക്കെ എന്ത് ചേട്ടാ ശെരി ഇത്തിരി തിരക്ക് ഉണ്ട് വിളിച്ചാ മതി….
ശെരി ശെരി… ഓക്കേ ടാ….
അമ്മു : ആരാ ടാ…
മറ്റെ അരവിന്ദ് ചേട്ടൻ…
എന്ത്
പപ്പ ഒക്കെ പറഞ്ഞു…
ആണോ
ഉം…. പാവം ചേട്ടൻ ആടി ശോ എനിക്ക് നല്ല സന്തോഷം….
അടിപൊളി
പിന്നെ പാർട്ണർ എന്ന നിലക്ക് അങ്കിളിനെ കൂടെ വിളിച്ച് പറയാം…
അത് ഞാൻ പറഞ്ഞേക്കാം
വേണ്ട എൻ്റെ ആവശ്യം ആണ് ഞാൻ പറയാം….
ഓക്കേ
അവിടെ എന്താ വിശേഷം
അത് പറയാൻ ആണ് പപ്പ വിളിച്ചത്
എന്താ
നിൻ്റെ അമ്മ എന്നെ ഒരേ പുകഴ്ത്തൽ നിൻ്റെ ബന്ധുക്കൾ ഒക്കെ എന്നെ നല്ല പൈയ്യൻ അങ്ങനെ ഇങ്ങനെ ഓക്കേ പറഞ്ഞു എന്ന്….
അതാണോ അത് സത്യം ആണ് ദേവി ചേച്ചിയുടെ കല്യാണത്തിന് എല്ലാരും നിന്നെ നോട്ട് ചെയ്തിട്ടുണ്ട്….
ആഹാ അപ്പോ എല്ലാരും മാർക്ക് ഇട്ടു…
പിന്നെ ഓൾ പാസ്സ് ആണ്…
ശേ
അതെന്താ നിന്നെ എല്ലാർക്കും ഇഷ്ട്ടം ആവുന്നത്….
