ഞാൻ : തെറി ആയിരിക്കും വയർ നിറച്ച് തന്നത്….
അമ്മു : പോടാ ദേ അനാവശ്യം പറയരുത് കേട്ടല്ലോ….
ഞാൻ : എന്ത് ഉള്ളതല്ലേ ഞാൻ പറഞ്ഞത് നിൻ്റെ അമ്മ വെറും ടെറർ ആണ്….
അവൾ കൈയ്യിൽ തന്നെ ചില്ലെന്ന് ഒന്ന് തന്നു..
അമ്മ : കിട്ടി കിട്ടി ഇനി ഇതിൽ ഞാൻ ഇല്ല….ഞാൻ അങ്ങ് പോയേക്കാം….
ഡോ അമ്മുകുട്ടാ ഇന്ന കഴിക്ക് ഞാൻ അവൾക്ക് നേരെ ഭക്ഷണം കൈയ്യിൽ എടുത്ത് കാണിച്ചു….
ഉം വേണ്ട
എന്നാ നീ തന്നെ കഴിക്ക്
വേണ്ട നീ തന്നെ താ
ശെരി വാ
അമ്മ പൂമുഖത്തേക്ക് ഒരു ബുസ്റ്റ് ഞാൻ വിളിച്ച് പറഞ്ഞു
വിം ഇട്ട് എടുക്കട്ടെ ഉത്തരം വന്നു
ബുസ്റ്റ് ക്യാൻസൽ
. .ഇവിടെ ഇരി ഞാൻ അവളെ പിടിച്ച് ഊഞ്ഞാലിൽ ഇരുത്തി….
ഇരി വാ
അതെ വേഗം കഴിക്ക് എനിക്ക് പൊറത്ത് പോവാൻ ഉള്ളതാ….
ആണോ എങ്ങോട്ടാ പെറുക്കാൻ പോവുന്നത്
അത് ഒക്കെ വഴിയേ അറിയും
സർപ്രൈസാ
യെസ്
ഒക്കെ നടക്കട്ടെ
എൻ്റമ്മോ എനിക്ക് അറ്റാക്ക് വന്നെ അമ്മ പിന്നിൽ വന്ന് പറഞ്ഞു….
അത് ഇവൾക്ക് ഒരേ നിർബന്ധം അതാ ഞാൻ പറഞ്ഞു…..
ചുമ്മാ ആണ് അമ്മു അമ്മയെ നോക്കി പറഞ്ഞു
എൻ്റെ മോൻ ഇത്രക്ക് മാറി എന്ന് ഞാൻ അറിഞ്ഞില്ല….അമ്മ താടിക്ക് കൈ കൊടുത്ത് പറഞ്ഞു
ശേ ഈ ആൻ്റി ഞങ്ങളെ കുറച്ച് നേരം ഒന്ന് ഒറ്റക്ക് വിട്ടൂടെ
ഒരുപോടിക്ക് അടങ്ങ് മോളെ
എന്തിന് ഞാൻ ഒതുങ്ങണം
എന്നാലും മോനെ നീ എന്നോട് ഒരിക്കൽ എങ്കിലും ഇങ്ങനെ ഒന്ന് ചോദിച്ചിട്ട് പോലും ഇല്ലല്ലോ….
ഇല്ലെ ഞാൻ അമ്മക്ക് വാരി തന്നിട്ട് ഇല്ലെ….
അങ്ങനെ അല്ല ഇപ്പൊ കൊറച്ച് ആയിട്ട് അമ്മ പറഞ്ഞു
ഇതിൽ നിന്നും എന്താ മനസ്സിലാവുന്നത് അവന് എന്നെ ആണ് കൂടുതൽ ഇഷ്ടം എന്ന് അവൾ കൊറച്ച് അഹങ്കാരത്തോടെ പറഞ്ഞു….
അതെ രണ്ട് പേരും ഒന്ന് നിർതതാമോ
അമ്മ ഇവിടെ ഇരിക്ക് ഞാൻ രണ്ട് പേർക്കും തരാം ….
അമ്മ : കൊള്ളാം നീ എൻ്റെ മോൻ തന്നെ
ഇന്നാ നിങൾ രണ്ട് പേർക്കും ഇന്ന് ഞാൻ തരാം
ഞാൻ അവർക്ക് രണ്ട് പേർക്കും ഫുഡ് വാരി കൊടുതു
അപ്പോ രണ്ട് പേരും ഹാപ്പി ആയില്ലേ…..
അവർ തല ആട്ടി
അപ്പോ ശെരി…..
ആൻ്റി
ഓ
താങ്ക്സ്
എന്തിനാ കുട്ടാ
എനിക്ക് ഇങ്ങനെ ഒരു സ്വപ്നതുല്യമായ ജീവിതം തന്നത്തിന്…..
ഇതൊക്കെ എന്താ മോളെ…….അവൻ ഹാപ്പി ആണോ അതാണ് ഞങ്ങൾക്ക് വേണ്ടത്
പെട്ടന്ന് അമ്മുവിൻ്റെ കണ്ണ് നിറഞ്ഞു
എന്താടാ കുട്ടാ എന്തിനാ നീ കരയുന്നത്
അവൻ എന്നോട് ഒരു കാര്യം പറഞ്ഞു ആൻ്റി ഞാൻ തകർന്നു പോയി അത് കേട്ടപ്പോ…..
അപ്പോ അവൻ നിന്നോടും അത് പറഞ്ഞല്ലെ ….
ഹും പറഞ്ഞു
ഒരു അമ്മ മക്കൾ ആഗ്രഹിക്കുന്നത് എല്ലാം നടക്കണം എന്നാണ് ആഗ്രഹിക്കണ്ടത് പക്ഷേ ഞാൻ ഊണിലും ഉറക്കത്തിലും പ്രാർത്ഥിക്കുന്നത് എൻ്റെ മോൻ്റെ ഈ ആഗ്രഹം മാത്രം നടക്കാൻ പാടില്ല എന്നാണ്…..🥺
🥺 അവൻ ഇത് എന്നോട് പറഞ്ഞപ്പോ തൊട്ട് എനിക്ക് മനസ്സമാധാനം കിട്ടിയിട്ടില്ല….
ഇതൊക്കെ ചുമ്മാ അല്ലേ മോളെ നീ ചുമ്മാ…..
ഇല്ല ആൻ്റി ഇന്ദ്രൻ ഇല്ലാതെ എനിക്ക് പറ്റില്ല ….. അവൾ അമ്മയെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി
കുട്ടാ എന്താ നീ വെറുതെ ഇതൊക്കെ അവൻ്റെ ഒരോരു കിറുക്കല്ലെ…..
അവൻ്റെ കൂടെ ജീവിക്കണമെങ്കിൽ ഇത്തിരി അല്ല ഒത്തിരി തണ്ട് വേണം….
ഇനി ഇങ്ങനെ എങ്ങാനും പറഞ്ഞ ഞാൻ അവൻ്റെ മോന്ത അടിച്ച് പൊട്ടിക്കും അപ്പോ ചോദിച്ചൊണ്ട് വരരുത്
ഇല്ല ഫുൾ സപ്പോർട്ട് നീ എന്താണ് വച്ച ചെയ്തോ
എന്താ ഇവിടെ രണ്ട് പേരും കൂടെ ഒരു ഗൂഢാലോചന എന്ന് തട്ടാൻ തന്നെ….
അല്ല നിന്നെ തലകീഴായി കെട്ടി തൂക്കി മസാല തേക്കാൻ….
അമ്മ ഞാനേ പോറത്തേക്ക് പോയിട്ട് വരാമേ
അമ്മയോട് മാത്രമേ പറയൂ
അതെ അമ്മയോട് മാത്രമേ പറയാൻ നിവർത്തി ഉള്ളൂ….
അമ്മ ഞാൻ പോയിട്ട് വരാം
നോക്കി പോ
ഞാൻ വണ്ടിയിൽ കേറി ഇരുന്നു
വാ പോവാം അവൾ എൻ്റെ പിന്നാലെ കേറി ഇരുന്നു
അമ്മു എറങ്ങിക്കെ….
ഞാനും വരാം
വേണ്ട നിന്നെ കൊണ്ട് പോവാൻ പറ്റിയ സമയം അല്ല കളിക്കല്ലെ ഞാൻ പോയിട്ട് വേഗം വരാം ……
ഉം ശെരി ആരെയാണോ കാണാൻ പോവുന്നത് ദൈവത്തിന് അറിയാം…..
മായ വിളിച്ചിരുന്നു എന്ന് തോന്നുന്നു….വിളിച്ചോ ഇല്ലയോ
അതെ വേഗം വരില്ലേ
വരാം …..
പോയിട്ട് വാ
