അവൾ ഇങ്ങനെ ഓരോന്നും കാണിച്ച് തരുന്നുണ്ട് എനിക്ക് ഇതൊന്നും കാണാൻ വലിയ മൂഡ് ഇല്ല എങ്ങനെ എങ്കിലും പ്രശ്നം തീർന്ന് കിട്ടിയ മതി….
അയ്യേ ഇത് എന്ത് ഇത് മറ്റെ പെണ്ണല്ലേ ചേച്ചിയുടെ അനിയത്തി നിങൾ എന്താ ഫ്രഞ്ച് കിസ്സ് അടിക്കുവാ…..
പോടാ അതൊന്നും അല്ല അത് ജസ്റ്റ് ഫോട്ടോ ആണ്….
നീ ഇത്ര വെളഞ്ഞ സാധനം ആണ് എന്ന് ഞാൻ അറിഞ്ഞില്ല…..
🤣😜😆
നീ മഴവില്ലിൻ പെട്ട ആളാണോ…..
എൻ്റെ കൈയ്യിൽ അവൾ ഒന്ന് തല്ലി
ചുമ്മാ അല്ല നിനക്ക് എന്നോട് താൽപര്യം ഇല്ലാത്തത് …..
നീ സ്നേഹിക്കാൻ കൊള്ളാത്ത ചീത്ത ചെക്കൻ ആണ് പിന്നെ എങ്ങനെ ആണ്…..
ചങ്ക് 3എടുത്ത് കാണിച്ചാലും നീ ഒക്കെ ഇതല്ലേടി പറയ്യുള്ളു…..
ഇന്ദ്ര പെട്ടന്ന് അവൾ എന്നെ വിളിച്ചു…
ഓ
അതെ രാജി കുഞ്ഞമ്മ ചോദിക്കുവാ
എന്ത് ചോദിച്ചു….
രാജി ചെറിയമ്മ ചോദിക്കുവാ കല്യാണം കഴിഞ്ഞ് ഏഴെട്ട് മാസം ആയില്ലേ….
അതിന്
അല്ല വിശേഷം ഒന്നും ആയില്ലേ എന്ന്…..
അയ്യോ വിശേഷം…..നീ എന്താ പറയേണ്ടത് എന്നറിയാമോ ….
പറ
ദിവ്യഗർഭം ഉണ്ടാക്കാൻ ഞാൻ മാജിക് ഒന്നും പഠിച്ചിട്ടില്ല എന്ന്…..
വൃത്തികെട്ട സാധനം
പിന്നെ ഞാൻ എന്താ പറയുവാ മോളെ ഇപ്പൊ…..🤭🤭
🤨
രാജി ചെറിയക്ക് അത്ര നിർബന്ധം ആണെങ്കിൽ നമ്മക്ക് ഇനി അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാം എനിക്ക് ആരെയും ഡിസപ്പോയിൻ്റ് ആക്കുന്നത് ഇഷ്ടം അല്ല….
കൊള്ളാല്ലോ മോൻ്റെ ആഗ്രഹം….
വേണ്ട രാജി ചെറിയമ്മയെ ഹാപ്പി ആക്കണ്ട …..വേണ്ടെങ്കിൽ വേണ്ട…..
നിനക്ക് അങ്ങനെ വല്ല ആഗ്രഹവും ഉണ്ടോ…. അവൾ ചോദിച്ചു
എനിക്ക് ആഗ്രഹം ഉണ്ടൊ ചോദിച്ചാ ഉണ്ട്….. പക്ഷേ എന്ത് ചെയ്യാം നീ ഒരു ഫ്രാഡ് പയല് ആയിപോയില്ലെ…..
നിനക്കോ …..
എനിക്ക് ആഗ്രഹം ഒക്കെ ഉണ്ട് പക്ഷെ കൊച്ച് വന്നാ പിന്നെ നീ എന്നെ തിരിഞ്ഞ് നോക്കില്ല അതാണ് എൻ്റെ പേടി…..
പെടിക്കുകയെ വേണ്ട നീ വിചാരിക്കുന്ന പോലെ തന്നെ നടക്കും ….
എന്നെടുള്ള സ്നേഹം ലേശം എങ്ങാനും കുറഞ്ഞ മോനെ ചേരവക്കടിച്ച് കൊല്ലും നിന്നെ
അത് വിട് നിനക്ക് ആരെയാ ഇഷ്ടം അമ്മു ആണോ ഇന്ദ്രൻ ആണോ….
എനിക്ക് ………….. ഒരു ക്യുട്ട് ഇന്ദ്രനെ മതി…..നിനക്കോ
എനിക്കും അത് തന്നെ…..ഇനി ഒരു അമൃതയെ കൂടെ പറ്റൂല്ല താങ്ങാൻ വൈയ്യ…..
അപ്പോ പേടി ഉണ്ട്…
പിന്നെ നമ്മൾ പെൺപിള്ളേരെ എപ്പഴും ഒന്ന് കരുതണം കാരണം വെടിക്കാൻ തയാറായി ഇരിക്കുന്ന ഒരു ബോംബ് ആണ് ഗേൾസ്…..
നിനക്ക് എവിടുന്നടാ ഇത്ര അറിവ്
എൻ്റെ വീട്ടിൽ ഒരു അമ്മക്കിളി ഉള്ളതാണ് . അറിയാലോ……
നിനക്ക് ആൻ്റി ആണ് കറക്റ്റ്…..
നീ ആലോചിക് അമ്മു നീ കാരിയിങ് ആയാ അവരൊക്കെ എന്ത് ഹാപ്പി ആവും ….
സത്യം …..
നമ്മൾലേറ്റ് ആണ് നമ്മടെ പാരെൻ്റ്സ് അവരുടെ ഈ പ്രായത്തിൽ ഒരു അമ്മു കുട്ടിയുടെയും ഒരു കണ്ണൻ്റെയും അച്ഛനും അമ്മയും ആയിരുന്നു….
നിനക്ക് ഈ പേര് ഇപ്പോഴും ഓർമ ഉണ്ടോ….
പിന്നെ ഓർമ ഇല്ലാതെ നീ അല്ലേ എനിക്ക് ഈ പേരിട്ടത്….ഞാൻ എൻ്റെ മടിയിൽ കിടക്കുന്ന അവളെ ഇറുക്കി പിടിച്ചു കവിൾ പതിയെ കടിച്ചു…..
ഇത് ഞാൻ ഒരുപാട് മിസ്സ് ചെയ്തു ഈ രണ്ട് ദിവസം…..
അതിനല്ലേ പുല്ലേ നിന്നോട് ഞാൻ വരാൻ പറഞ്ഞത്….
എടാ വിഷ്ണു
ഓ ഒരു വിഷ്ണു അവൻ്റെ പേര് മിണ്ടല്ലെ….
ഇല്ല ഇല്ല
എനിക്ക് എന്തൊ ഒരു ബാഡ് വയിബ് …..
ശെരി ശെരി
നമ്മൾ എവിടെ ആണ് നിർത്തിയത്
കണ്ണൻ അമ്മു…..
ആ കണ്ണനും അമ്മുവും അവരുടെ കുട്ടിക്കാലവും ഒക്കെ എനിക്ക് ഇപ്പോഴും കണ്ണടച്ച് ഇരുന്നാ കൺമുന്നിൽ കാണുന്ന ഒരു സിനിമ ആണ്…..
അവൾ എണീറ്റ് തിരിഞ്ഞ് എന്നെ നോക്കി ഇരുന്നു…..
എന്താ കണ്ണോക്കെ നിറഞ്ഞല്ലോ അമ്മുസ്സിൻ്റെ……
എന്തെങ്കിലും ഒരു കാര്യം പറ കേക്കട്ടെ…..
അത് അത് നിനക്ക് ഞാൻ ആരും കാണാതെ പണ്ട് തന്നിരുന്ന കിസൂസ്…..
വേറെ എന്തൊക്കെ ഉണ്ട് ഇത് മാത്രമേ അവൻ്റെ ഓർമയിൽ ഉള്ളൂ…. തെണ്ടി….
അതെ അന്നല്ലെ അതൊക്കെ നടന്നുള്ളു ഇപ്പൊ കിസ്സൂസും ഇല്ല ഒന്നും ഇല്ല….ഇപ്പൊ വെറും അപമാനം മാത്രം …..🥺🥺
നിൻ്റെ ആർത്തി… ഹോ ഒരു രക്ഷയും ഇല്ല…..
നീ ബയങ്ങാർ സുന്ദരി തന്നെ അമ്മു ഞാൻ അവളുടെ കൈ പിടിച്ച് എൻ്റെ അടുത്തേക്ക് വലിച്ചു…….
