വധു is a ദേവത – 18 9

അമ്മു : അത് നീ തന്നെ തിന്നോ എനിക്ക് പൊറോട്ട ബീഫ് വേണം അല്ലെങ്കിൽ ബിരിയാണി….

എൻ്റമ്മോ വാങ്ങി കൊണ്ടുവരാം….

ഫുഡ് ഒക്കെ വാങ്ങി വീട്ടിലേക്ക് പോയി അവിടെ ഉമ്മറത്ത് തന്നെ അമർ ഉണ്ട് …..എന്നെ കണ്ടതും 👍 ഒക്കെ എന്ന് കൈ കാണിച്ചു….

വണ്ടി അവിടെ നിർത്തി ഞാൻ അവനോട് ചാവി വാങ്ങി ….

ടാ ചാവി ഇല്ലാതെ റൂം തുറക്കണ്ട കേട്ടല്ലോ…. വെറുതെ വെറുതെ കേറുകയും ചെയ്യണ്ട…..

ഞാൻ അങ്ങോട്ട് വരാം….

പപ്പ വന്നോ …. അങ്കിൾ കാർ സർവീസ് ന് കൊടുത്തിട്ട് ഓട്ടോയിൽ ആണ് വന്നത്….

പപ്പ പപ്പോ ഞാൻ ഉള്ളിലേക്ക് പോയി….

എന്താ ടാ

കാർ എവിടേ

കാർ സർവീസ് ചെയ്യാൻ കൊടുത്തു…

അതിന് അതിൻ്റെ ടൈം ആയില്ലാലോ….

ഇല്ല അതിന് എന്തോ ഒരു മിസിങ് പോലെ രണ്ട് ദിവസം ആയി…

എന്നാ പിന്നെ കൊടുത്ത് പുതിയത് വാങ്ങി കൂടെ ….

അയ്യോ അതിന് ചെറിയൊരു പ്രശ്നമേ ഉള്ളൂ….

എന്നാലും ഇങ്ങനെ വരുന്നത് പപ്പക്ക് ഒരു ബുദ്ധിമുട്ടല്ലെ പപ്പ

എനിക്കൊരു കുഴപ്പവും ഇല്ലെ മോൻ ചെല്ല്….

ഇല്ല ഇല്ലെങ്കിൽ വേണ്ട…. ദാസ് അങ്കിൾ പുതിയ വണ്ടി എടുക്കുന്നുണ്ട് പപ്പ മാത്രം ഈ പഴയത് ഓടിച്ച് നടന്നോ….

അത് കുഴപ്പം ഇല്ല നാല് കൊല്ലം ഒരു പഴക്കം ആയി എനിക്ക് തോന്നുന്നില്ല ….

ഞാൻ പറഞ്ഞെന്നെ ഉള്ളൂ….നല്ല വണ്ടികൾ വന്നിട്ടുണ്ട് നമക്ക് ഒന്ന് അങ്ങ് വാങ്ങിയേക്കം പപ്പ….

പറഞ്ഞ് തീരും മുന്നേ പൊറം പൊളിഞ്ഞു….

ഹാ ഞാൻ തിരിഞ്ഞു…. എന്താ അമ്മ….

ടാ മരിയാതക്ക് ഇരിക്കുന്ന മനുഷ്യനൊട് നിൻ്റെ സ്ഥിരം തന്ത്രം എടുക്കല്ലെ ….അമ്മ ദേഷ്യത്തോടെ പറഞ്ഞു….

ഞാൻ അങ്കിൾ കാർ എടുക്കുവാ എന്നല്ലേ പറഞ്ഞത് …

അതല്ല നീ പറഞ്ഞത് ഞാൻ കേട്ടു….അവിടുന്ന് കാറിൻ്റെ കാര്യം കേട്ടതും ഓടി പെടച്ച് പപ്പ കപ്പ എന്നും പറഞ്ഞ് വന്നപോഴെ എനിക്ക് തോന്നി അടുത്ത പണി ആണ് എന്ന്….. വന്ന് നോക്കിയപ്പോ അത് തന്നെ അങ്ങേർക്ക് തന്നെ എന്തെങ്കിലും കിട്ടാൻ കാത്ത് നിക്കുവാ തുള്ളാൻ ….

പപ്പ : ഇപ്പൊ അവസാനം വാതി പ്രതി ആയി ….

ശെരി ഞാൻ ഒന്നും പറയുന്നില്ലേ … പോരെ…

അമ്മു : ഇവിടെ എന്താ ഒരു ശബ്ദം കേട്ടത്

പപ്പ : ഒന്നുമില്ല ഒരു പൊറം പൊളിഞ്ഞതാ….

അമ്മു : ഹഹഹ നന്നായി…. ഐ അം ഹാപ്പി

ഞാൻ പോണ് ഗാലറി എനിക്ക് എതിരാണ്….

ടാ ടാ എങ്ങോട്ടാ ടാ അമ്മ വെളിയിലേക്ക് വന്നു കഴിച്ചിട്ട് പോ

എനിക്ക് വേണ്ട

ടാ ടാ ഇവിടെ വാടാ ഇവിടെ വരാൻ ….

മരിയാതക്ക് കഴിച്ചിട്ട് പോ…. കുട്ടികൾക്ക് സ്മാർട്ട്നസ്സ് ആവാം പക്ഷെ ഇത് കൂടുതൽ ആണ്…

കഴിക്ക് ഇന്നാ ഏതാ നിൻ്റെ….

മസാല ദോശ…..

ഇന്നാ എടുത്തോ….മോളെ ഇരിക്കേടാ…. ടാ അമറെ വാ… നിങ്ങളും ഇരിക്ക്….

ഞാൻ ഫുഡ് എടുത്ത് കഴിക്കാൻ തുടങ്ങി സാധനം കൊള്ളാം …..

അമ്മു എൻ്റെ പാർസൽ നോക്കി ഇരിക്കുന്നു…

എന്ത് വേണോ

ആ ….

പോടി…. നീ നിൻ്റെ കഴിച്ചാ മതി…

😤

ഇന്നാ വാ തുറക്ക് ….

അവൾ അടുത്തേക്ക് വന്നു….

ഇഷ്ടായോ….

വട വേണോ

ചോദിക്കുന്നത് എന്തിനാ തന്നൂടെ

അയ്യോ ഇത് എനിക്ക് വാങ്ങിയതാണ് എന്ന എൻ്റെ ഓർമ….

അതിനെന്താ എനിക്ക് കഴിച്ചൂടെ

അല്ല പറഞ്ഞെന്നെ ഉള്ളൂ….

മതി.ബാക്കി കഴിച്ചോ…..

ഞാൻ വിചാരിച്ചു ഇല തിന്നണ്ടി വരും എന്ന്….

കഴിച്ചോ….

ബിരിയാണി എങ്ങനെ ഉണ്ട് ഇഷ്ടായോ….

കൊള്ളാം

പൊറോട്ട വാങ്ങിയ മതിയായിരുന്നു….

അതൊന്നും വേണ്ട…..

അമ്മ അമ്മ ഇങ്ങു വന്നെ….

എന്താ

ഇന്നാ അമ്മയുടെ ഇഷ്ടപെട്ട വട ഉണ്ട് ചൂഡ് പോവും….

എനിക്കറിയാം കഴിക്കാൻ

അമ്മു : അയ്യേ ചമ്മി ചമ്മി

നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയപ്പോ കുറച്ച് സന്തോഷം കിട്ടി കാണുമല്ലോ ഞാൻ അമ്മയോട് പറഞ്ഞു….

ആ കിട്ടി….

അമ്മു : അയ്യേ വീണ്ടും ചമ്മി….

നീ എവിടെ ആയിരുന്നു ഉള്ളിലേക്ക് വന്ന അമറിനോട് അമ്മ ചോദിച്ചു….

എനിക്ക് ഒരു ഫോൺ വന്നു….അതാ

അമ്മു : ആൻ്റി ചെക്കനെ ഒന്ന് സൂക്ഷിക്കണം കേട്ടോ വഴിതെറ്റി പോവാൻ സാധ്യത ഉണ്ട്….

അമർ : ഒന്ന് പോടി…

ഞാൻ : ടാ നീ വാ ഇവിടെ ഇരുന്ന ശെരി ആവില്ല ഈ പാർസൽ എടുത്തോ നമ്മക്ക് നിൻ്റെ റൂമിൽ പോവാം….

ഞങ്ങൽ രണ്ടും റൂമിലേക്ക് പോയി…

അമ്മ അമ്മുവിനെ തോണ്ടി വിളിച്ചു… അതെ സ്നേഹം കൊണ്ട് പറയുവാ എൻ്റെ മോൻ്റെ കൈയ്യിന്ന് പനി വാങ്ങി കൂട്ടിയിട്ട് എന്നെ വിളിച്ചോണ്ട് വന്നേകരുത് കേട്ടോ അവൻ്റെ അടുത്ത് കളിക്കാൻ നിക്കുമ്പോ ഇത്തിരി ആലോചിച്ച് വേണം ….. കഴി കഴി

Leave a Reply

Your email address will not be published. Required fields are marked *