വധു is a ദേവത – 18 9

ഞാൻ: ഇല്ല ചേച്ചി എനിക്ക് മനസ്സിലായി പുള്ളി കലിപ്പ് ആണ് എന്ന് ഇനി നിങൾ പോയി ഇവളെ ഇനി റൗണ്ട് ഇടണ്ട എന്ന് വിചാരിച്ച് ഞാൻ അവസാനം ഒരു സോറി പാറഞ്ഞിട്ടാ വന്നത് …

ചേച്ചി : സോറി പറഞ്ഞിട്ട് ആണോ വന്നത്….അപ്പോ പേടിക്കാൻ ഒന്നും ഇല്ല…..

ഞാൻ : ചേച്ചി ഒന്ന് നോക്കികോണെ ആരെങ്കിലും ചൊറിയാൻ വരും…..

ചേച്ചി: അതൊന്നും ഇല്ലടാ …..നീ ആള് ഒരു പുലി തന്നെ ഇവളോട് ഇത്ര കെയറിങ്ങോ…..

അമ്മു : അതെ കേയറിങ് എട്ടായി…..😆😆

ജൻ: അതെടി നിന്നെ അവിടുന്ന് രേക്ഷിച്ച ഞാൻ അത് തന്നെ ….. അമ്മു ചേച്ചി ആരോ ഉള്ളിൽ വിളിച്ചു…..

ഞങ്ങൾ എല്ലാരും അങ്ങോട്ട് നോക്കി

ആ ഇതാരാ ആദി കുട്ടനോ…..നീ വന്നോ

ചേച്ചി എവിടേ ആയിരുന്നു

ചേച്ചി പൊറത്ത് പോയതാ മോനേ……

ഇത് ആണ് ആദി ആദിത്യൻ എൻ്റെ അമ്മായിയുടെ മോൻ ആണ് അമ്മു എന്നെ നോക്കി പറഞ്ഞു…..

ഇത് ഇന്ദ്രെട്ടൻ അല്ലേ…..

എന്നെ മോൻ അറിയാമോ….

എനിക്ക് ചേട്ടനെ അറിയാം ….. ചേട്ടൻ അല്ലേ വൈകീട്ട് മറ്റെ താടി വച്ച ചെ‌ട്ടനെ റേസ് വച്ച് തോൽപ്പികാറ് ബീച്ച് റോഡിൽ ഞാൻ കണ്ടിട്ടുണ്ട് എൻ്റെ വീട് അവിടെ ആണ്…. Orikke എനിക്ക് ചേട്ടൻ ഫോട്ടോ എടുത്ത് തന്നിട്ടുണ്ട് ബൈക്കിൽ ഇരുത്തി …..മറ്റെ പച്ച വണ്ടി

അയ്യോ നശിപ്പിച്ച് എല്ലാം പോയി ചെക്കൻ ഗുണ്ട് തൂകി ഇട്ടല്ലോ ഇവൾ അറിഞ്ഞാ അമ്മ അറിയും അമ്മ അറിഞ്ഞ ചവിട്ടി കൊല്ലും …..

ഹഹഹ മോൻ എന്തൊക്കെ ആണ് പറയുന്നത് മോന് ആള് മാറിയത് ആയിരിക്കും …..

അല്ല ചേട്ടാ നിങൾ തന്നെ നിങൾ തന്നെ മറ്റെ പച്ച വണ്ടി….. എൻ്റെ കൈയ്യിൽ ഫോട്ടോ ഉണ്ടല്ലോ ഞാൻ നിങൾ വണ്ടിയിൽ പോവുന്ന വീഡിയോ എടുത്ത് ഇൻസ്റ്റയിൽ ടാഗ് ചെയ്തിട്ടുണ്ട്…..

ശെരി മോൻ പൊക്കോ ഞാൻ ചേച്ചി ഇപ്പൊ വരാം കേട്ടോ…..

നല്ല ചെക്കൻ അല്ലേ ചേച്ചി കുട്ടി ആരെയോ കണ്ട് ഞാൻ ആണെന്ന് തെറ്റിധരിച്ചൂ പാവം…..ഞാൻ ശ്രീ ചേച്ചിയോട് മാത്രം എന്ന പോലെ സംസാരിച്ചു…..

ഹലോ ഒരുപാട് അങ്ങ് നല്ലവൻ ആവണ്ട ഞാൻ അവനോട് സംസാരിക്കട്ടെ എണീറ്റു നിന്നെ ഞാൻ കൊല്ലണോ അതോ ആൻ്റിയെ കൊണ്ട് കൊല്ലിക്കണോ എന്ന് തീരുമാനിക്കാൻ….. അവൾ എൻ്റെ പിന്നിൽ നിന്ന് പറഞ്ഞു…..

ഇതാണ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞ എന്നെ സംശയം ഞാൻ എന്ത് ചെയ്യും ചേച്ചി

എടാ മോനേ ഇവൾ പണ്ടെ ഇങ്ങനെ ആണ് എല്ലാരെയും ഇങ്ങനെ തന്നെ…..

ചേച്ചി എന്താ ഉറങ്ങുന്നില്ലെ ഞാൻ ചോദിച്ചു……

ഇല്ലടാ നാളത്തെ കാര്യം ആലോചിച്ചു ടെൻഷൻ

കാണും ചേച്ചി ഞാൻ ഒരുപോള കണ്ണടിച്ചിട്ടില്ല തലേന്ന് ….. ഞാൻ എൻ്റെ വിരഹ കഥ ചേച്ചിയോട് പറഞ്ഞു…..

വെറുതെ ആയിരിക്കും ചേച്ചി….. അമ്മു പിന്നിൽ നിന്ന് പറഞ്ഞു….

വെറുതെ ഒന്നും അല്ല ചേച്ചി അരി കൊമ്പനെ പോലെ നടന്ന എന്നെ പിടിച്ച് സർക്കസ്സിലെ ആനയെ പോലെ ആക്കുവല്ലെ എന്ന് അലോച്ചിച്ച് ഞാൻ മൊത്തത്തിൽ വിഷമത്തിൽ ആയിരുന്നു ……

അത്ര ബുദ്ധിമുട്ടി ആര് പറഞ്ഞു എടുത്ത് തലയിൽ വക്കാൻ …. ഹ്മം….

അന്ന് അറിഞ്ഞില്ല ഇപ്പൊ അറിയുന്നു….

ആപ്പോഴേക്കും അവരോക്കെ അങ്ങോട്ട് വന്നു

നമ്മക്ക് അങ്ങ് എറങ്ങിയാലോ പപ്പ ചോദിച്ചു…..

ആ പപ്പ പോയേക്കാം …..

ചേച്ചി ശെരി ചേച്ചി…..

നാളെ കല്യാണത്തിന് കാണില്ലേ ഇന്ദ്ര

നോക്കാം ചേച്ചി ഞാൻ …..

പ്രതെകിച്ച് പണി ഒന്നും ഇല്ലല്ലോ പിന്നിൽ നിന്ന് ഒരു ശബ്ദം മാത്രം

നീ പോടീ….. ആൻ്റി ശെരി ആൻ്റി

ആൻ്റി എൻ്റെ അടുത്തേക്ക് വന്നു…..

ഞാൻ ആൻ്റിയുടെ തോളിൽ കൈ ഇട്ട് വെളിയിലേക്ക് നടന്നു

ടാ നീ എന്തിനാ എൻ്റെ ഏട്ടനോട് അങ്ങനെ ഒക്കെ പറഞ്ഞത്….. ഹേ

എന്താ വല്ല സീനും ആയോ….

ഒന്നുമായില്ല; പക്ഷേ ഇങ്ങനെ ആണോ മൂത്തവരോട് സംസാരിക്കുന്നത്…..

അതിന് ഞാൻ എന്തെങ്കിലും മോശം ആയി പറഞ്ഞോ ഇല്ലല്ലോ പിന്നെന്താ…..

എന്നാലും അങ്ങനെ ഒന്നും പറയാൻ പാടില്ല അങ്ങേര് അങ്ങനെ ആണ് ആരും തിരിച് പറയാറില്ല എല്ലാർക്കും പേടി ആണ് ……

ആണോ ഇപ്പോഴും എനിക്ക് ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് തോന്നുന്നില്ല . നിങൾ പറയണ്ടതാണ് ഞാൻ പറഞ്ഞത് ……

അത് വളരെ ശെരി ആണ് അങ്കിൾ ഞങ്ങളുടെ സംസാരം കേട്ടോണ്ട് അങ്ങ് വന്നു…..

Leave a Reply

Your email address will not be published. Required fields are marked *