അത് മനസ്സിലായത് കൊണ്ടല്ലേ ഞാൻ തിരിച്ച് വന്നത്…
അതെ ഇനി നമ്മൾ മാത്രം മതി ആരും. വേണ്ട ….
ശെരി
ഇനി എൻ്റെ ഭാഗത്ത് നിന്നും തെറ്റൊന്നും ഉണ്ടാവില്ല കേട്ടോ പ്രോമിസ്
ഇത് കൊറേ കെട്ടതാ….
ഇല്ല വാക്കാ ഇനി ഇങ്ങനെ ഉണ്ടായ ഞാൻ തന്നെ പൊക്കൊളാം കേട്ടോ
ഏയ് അങ്ങനെ പൊവോ നീ….
ഞാൻ പേടിച്ച് പോയി അറിയോ നീ പൊക്കോ എന്ന് പറഞ്ഞപ്പോ….
എന്നിട്ട് നീ. എന്തിനാ പോവാൻ റെഡി ആയത്
ഇവിടെ നിന്ന് പോയിട്ട് ചത്ത് കളയാൻ ആണ് ഞാൻ തീരുമാനിച്ചത്….
ഏയ് അമ്മു
പിന്നെ ഞാൻ എന്ത് ചെയ്യാനാ ടാ നിനക്ക് എന്നെ വേണ്ട പറഞ്ഞാ പിന്നെ ഞാൻ എന്ത് ചെയ്യണം പിന്നെ
നീ എന്താ ഇത് എന്തേ ഫൺ ആണ് എന്ന് മനസ്സിലാക്കാത്തത്
അത്ര ബുദ്ധി എനിക്ക് ഉണ്ടെങ്കിൽ നമ്മൾ.തമ്മിൽ ഇത്ര വലിയ വഴക്ക് വരുമായിരുന്നോ….
അത് ശെരി ആണ്…. ബീ സീരിയസ് ഇനി എന്നെ നിൻ്റെ വീട്ടുകാരും ആയി അസോസിയേറ്റ് ചെയ്യിക്കരുത് പ്ലീസ് അത് പോലെ എൻ്റെ വീട്ടുകാരെ പറയാൻ ഒരു റൈറ്റ്സ്സും അവർക്ക് ഇല്ല…എനിക്ക് ഇപ്പോഴും നല്ല ദേഷ്യം ഉണ്ട്..
അങ്കിൾ പോവാൻ നിന്നതാ അങ്ങോട്ട്
പപ്പ അങ്ങോട്ട് പോയാ പിന്നെ നിൻ്റെ അമ്മക്ക് പോലും അങ്ങോട്ട് കേറാൻ പറ്റാതെ ആവും….
എന്നാലും ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു… കണ്ണാ ….
സാരം ഇല്ല എന്നെ പറ്റി ആരെങ്കിലും ഓക്കേ ഇങ്ങനെ പറഞ്ഞാ നീ അല്ല അമ്മ പപ്പ പോലും വിശ്വസിക്കും അത്ര മോശം ബാഗ്രൗണ്ട് ആണ് എനിക്ക് ഉള്ളത് പിന്നെ എന്താ സാരം ഇല്ല….
നീ കിസ്സ് ചെയ്യാൻ വന്നപ്പോ ഞാൻ തള്ളി വിട്ടില്ലെ എനിക്ക് അത് നല്ല വിഷമം ആയി ചെയ്തതിന് ശേഷം ആണ് വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയത്….
ഇനി വല്ലതും ഉണ്ടോ…
താങ്ക്സ്
അവനെ രക്ഷിച്ചത് കൊണ്ടാവും
ഉം….
സത്യം പറഞ്ഞാ ഞാൻ മാമനെ കാണാൻ പോയില്ലെങ്കിൽ ഒരു കഞ്ചാവ് കേസിലെ പ്രതിയുടെ അനിയത്തി ആണ് എൻ്റെ ഭാര്യ എന്ന് പറഞ്ഞ് എൻ്റെ കുടുംബം മൊത്തം നാറിയേനെ….എൻ്റെ പപ്പയുടെ ബിസിനെസ്സ് അമ്മയുടെ കരിയർ എൻ്റെ ചേട്ടൻ്റെ കല്യാണ ജീവിതം ഹൊ ഇതാവുമ്പോ ഞാൻ മാത്രമേ നാറിയുള്ളു….
അമ്മു : 🥺
ഞാൻ : 🥴🤧
അമ്മു : എന്നെ പഴയ പോലെ സ്നേഹിക്കോ
അതിന് സ്നേഹം ഇല്ല എന്ന് ഞാൻ പറഞ്ഞോ ഇല്ലല്ലോ… നീ എൻ്റെ ഡിയർ കൂട്ടുകാരി അല്ലേ ടാ….
ഇഹ് ഇഹ് . 😭…..സോറി ടാ നിന്നെ മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല ….
പോട്ടെ … പോട്ടെ സാരം ഇല്ല…. കരയണ്ട …
അമ്മ : ടാ വാ കഴിക്കാം….
ദേ അമ്മ വിളിക്കുന്നു…. മുഖം കഴുകി വാ നമ്മക്ക് ഇത് ഇവിടെ നിർത്താം കേട്ടോ ആർക്കും നമ്മൾ അടി കൂടുന്നത് ഇഷ്ട്ടം അല്ല….
അമ്മു : 🥲
പോട്ടെ സാരം ഇല്ല ഞാൻ എന്തൊക്കെ ചെയ്തിട്ടുണ്ട് അതൊക്കെ എല്ലാരും വിട്ടില്ലേ… പക്ഷേ പറഞ്ഞത് മറക്കണ്ട കേട്ടല്ലോ … അമ്മ പപ്പ അമർ ഞാൻ ഞങളെ നിൻ്റെ വീട്ടുകാരും ആയി ഒന്നിലും ഇടപെടുത്തരുത്…
ഓകെ…
ശെരി ഉമ്മ… പോ കഴിച്ചിട്ട് വാ ഞാൻ ഫ്രഷ് ആയിട്ട് വരാം…
പോയിട്ട് വാ ഞാൻ വെയിറ്റ് ചെയ്യാം…
ശെരി എറങ്
ഓ സോറി….
ഞാൻ ഫ്രഷ് ആയി വന്നു ഞങൾ താഴേക്ക് പോയി….
അമ്മ : എന്തായി കഴിഞ്ഞോ
ഞാൻ : കഴിഞ്ഞു….ഇന്നത്തെ കഴിഞ്ഞു ഇനി അടുത്ത ആഴ്ച…
അമ്മ : ഒന്ന് ചിറ്റി ഇടണം ആളുകളുടെ ദൃഷ്ട്ടി ആണ്…. നിങൾ ഇങ്ങോട്ട് ഇരിക്ക്…അല്ലെങ്കിൽ വേണ്ട നിന്നോ…..
ഞാൻ : ശെരി ആണ് ഒരുപാട് ദുഷ്ട്ട ശക്തികൾ ഞങളെ ഇങ്ങനെ കണ്ണ് വെക്കുന്നുണ്ട്…
അമ്മ അടുക്കളിൽ പോയി കടുകും വറ്റൽ മുളകും ഉപ്പും കൂടെ കൊണ്ട് വന്ന് എന്നെയും അമ്മുവിനെയും ചുറ്റി ഇട്ടു….ഇതോടെ എല്ലാം തീരട്ടെ…
ഞാൻ : ഇങ്ങ് തന്നേ ഞാൻ കൊണ്ട് കത്തിക്കാം…
അങ്ങനെ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞ് പുറത്ത് പോയി ഞാൻ ശ്രീജയയെ വിളിച്ചു….
ശ്രീ : ഹലോ
ഞാൻ : പറ ഡാർലിങ്
എവിടെ ആണ് സാർ
ഞാൻ വീട്ടിൽ
എ നീ ഇന്ന് വരില്ല എന്നാണല്ലോ അമ്മു പറഞ്ഞത്
ചുമ്മാ ഫൺ ഫൺ…നിൻ്റെ വീട്ടിലാരോ എന്നെ തല്ലും കൊല്ലും എന്നൊക്കെ പറഞ്ഞല്ലോ എന്താ സംഭവം….
അത് എന്ത് പറയാനാണ് അതൊക്കെ ഓരോ ചൂടിൽ അങ്ങ് പറയുന്നത് അല്ലേ…
എന്താ സംഭവിച്ചത്
ഞങ്ങൾ ചേച്ചിയെ കൊണ്ട് വീട്ടിലേക്ക് വന്നു…. പിന്നെ ഞാൻ ആണ് അവളോട് നീ വരുന്ന സമയത്ത് പോയ മതി എന്ന് പറഞ്ഞത്
