മതി അത് മതി….
അമർ : അതെ കളി വീണ്ടും തുടരുന്നു….ഞാൻ ചോദിക്കാം ഇപ്രാവശ്യം ….
ശെരി
അമർ : ഇന്ദ്രൻ
ഇതെന്ത് ഞാൻ മാത്രമേ ഉള്ളോ ഇവിടെ….പറ ട്രുത്ത്
നമ്മൾ തമ്മിൽ ഉള്ള ഇരുപ്പ് വശം എനിക്ക് അറിയാത്ത നിൻ്റെ സീക്രട്ട്
ഉം ഉണ്ട് ഇപ്പൊ അത് പറയാൻ പറ്റിയ ടൈം ആണ്…
പറ
ഞാൻ നീ അറിയാതെ നമ്മൾ സെക്കൻ്റ് ഇയർ പഠിക്കുമ്പോ ഗോവയ്ക്ക് വന്നു….
അമർ : എടാ ചതിയാ ഇത് എപ്പോ
അതല്ലേ പോക്കാനേ പറഞ്ഞത് സെക്കൻ്റ് ഇയർ വിഷു ലീവ് സമയം… വിത്ത് സൂര്യ ആൻഡ്
മനസ്സിലായി തെണ്ടികൾ ….
പിന്നെ ഒരു കാര്യം അമ്മക്ക് ഇത് അറിയാം സോ ആരും ഇത് വച്ച് എന്നെ അങ് ഷേവ് ചെയ്യാം എന്ന് വിചാരിക്കുക ഒന്നും വേണ്ട…..
ഞാൻ : അപ്പോ എൻ്റെ ടേൺ അല്ലേ മഹാ
മഹാ: ഉം ട്രുത്ത്
ഞാൻ : ഒക്കെ . കിസ്സ് അമർ ഇഫ് യു ലൗ ഹിo….. നോർമൽ മതി ….
മഹാ അടുത്ത് ഇരിക്കുന്ന അവനെ പെട്ടെന്ന് ഒരു കിസ്സ് കവിളിൽ കൊടുത്ത് മാറി…
അമർ : അയ്യോ നെഞ്ചത്ത് കൈ വച്ച് ഒച്ച വച്ചു….
ഞാൻ : ടാ പട്ടി മഹാനടാ മതി ….
മഹാ : ഇനി ഞാൻ … അച്ചു
അച്ചു: ഡേയർ
മഹാ: ഇന്ദ്രൻ ഓർ അമർ ഓർ ദീപു ഹൂ ഈസ് മോർ അതായത് ആരാണ് ഉള്ളതിൽ മെച്ചം
അച്ചു : വാഴകൾ ….അഞ്ച് പൈസക്ക് കൊള്ളില്ല ചെറ്റകൾ ദീപു മണ്ടൻ ….
അമർ ഞാൻ : 🤜🤛
അച്ചു : ഇനി ഞാൻ ചോദിക്കാം …. ഇന്ദ്രൻ നിനക്ക് പപ്പയെ ആണോ.അതോ അമ്മയെ ആണോ….ഇഷ്ടം….
ഞാൻ : രണ്ട് പേരെയും പക്ഷേ അമ്മയെ ആണ് ഇഷ്ടം എന്ന് ഞാൻ പറഞ്ഞില്ലെങ്കിൽ പപ്പ എന്നെ കൊല്ലും….
ഞാൻ : ഇനി ഞാൻ അമർ അച്ചുവിൻ്റെ കൈയിൽ പിച്ച്
അമർ : പിച്ചി ഇനി ഞാൻ ഇന്ദ്രൻ അവൻ്റെ മുതുകത്ത് ഒച്ച വരുന്ന പോലെ ഒറ്റ അടി…..
ഞാൻ : അവൻ്റെ മുതുക് താതതി ഓങ്ങി ഒന്ന് വച്ചു….
ദീപു : ഇനി ഞാൻ ദീപു നീ നീ തന്നെ അച്ചുവിൻ്റെ ചെകിടത്ത് തല്ലണം…
അച്ചു : ഇത് ഏത് കൊത്താഴതെ ഡേയർ നിക്കടാ അവിടെ…
അമർ : കഴിഞ്ഞ് ദീപു ഇനി ഇല്ലാ…
അങ്ങനെ ആ കളിയുടെ അവസാനം ദീപുവിൻ്റെ നെഞ്ചത്ത് തീർന്നു…..
. . . വൈകുന്നേരം ആയി….
ഞാൻ ഒറ്റക്ക് അപ്പറത്ത് ഉള്ള കാബിനിൽ കിടന്ന് പാട്ട് കേക്കുവായിരുന്നു….
അമ്മു ചായ കുടിച്ച് കൊണ്ട് അങ്ങോട്ട് വന്ന് എൻ്റെ അടുത്ത് വക്കത്ത് ഇരുന്നു….
ഞാൻ പതിയെ കണ്ണ് തുറന്ന് നോക്കി….
ഹായ് എന്ത് ചെയ്യാ
അലക്കുന്നു….
ഉഫ് പോളി …. നീങ്ങി കെട അങ്ങോട്ട് ….
ഞാൻ ചെരിഞ്ഞ് നീങ്ങി കിടന്നു….
അമ്മു ചായ ഗ്ലാസ് ബാസ്കറ്റിൽ ഇട്ട് എൻ്റെ അടുത്ത് വന്ന് കിടന്നു….
കൈയ്യിൽ എന്തോ ഉണ്ട്…
എന്താ കൈയിൽ
വടാപാവ് ഇന്നാ ഒരു ബൈറ്റ് എടുത്തോ…
നോ എനിക്ക് ഇസ്റ്റാല്ലാ
ഇഷ്ടല്ലാ
ഉം കഴിച്ചോ….
എന്താ അവിടെ ഒച്ച
റീൽ എടുക്കുന്നു….
ഇപ്പൊ ഹാപ്പി ആയി
എന്തിന്
മായ
ഞാൻ അവളെ കണക്കായിട്ട് പോലും ഇല്ലാ
ഉവ്വ്
ദീപു ഹാപ്പി ആണ് ലെ
അവന് വലിയ ഇഷ്ടം ആണ് മായയെ….
പാവം അവൻ്റെ കണ്ണോക്കെ നിറഞ്ഞു ലെ
അത് ബോയ്സ് ഫീലിങ് ആണ് ഇഷ്ടപെട്ട പെണ്ണ് ഇങ്ങോട്ട് വന്ന് ഐ ലവ് യു പറയുക അല്ലെങ്കിൽ അവര് നമ്മടെ ഇഷ്ടം ഒക്കെ പറയുക ഒക്കെ ഞങ്ങൾക്കും ഗൂസ്ബംബ്സ് തരും….
അത് കോമൺ ആണ് എല്ലാർക്കും വരും….
ആഹാ… എന്നിട്ട് നിനക്ക് ഫീൽ വന്നോ
അതിന് നീ എന്നെ പ്രോപോസ്സ് ചെയ്തിട്ടില്ലല്ലോ
കെട്ടിയില്ലെ പിന്നെ എന്താ
അത് കെട്ടിയപ്പോ അത്
അപ്പോ എന്താ എൻ്റെ അമ്മു ഫീൽ ചെയ്തത്….
ഞാൻ നടന്ന് വന്നില്ലേ മണ്ഡപത്തിൻ്റെ അടുത്ത് എത്തി നിന്നെ കണ്ടപ്പോ ആദ്യം ചിരി ആണ് വന്നത്….
എന്തിന്
ദി ബ്രേവ് ഇന്ദ്രൻ പേടിച്ച് വിയർത്ത് പാനിക്ക് ആയി ഇരിക്കുന്നത് കണ്ടപ്പോ…
സത്യം വല്ല ഹാർട്ട് അറ്റാക്ക് വന്ന് പണ്ടാരം അടങ്ങും എന്ന ഞാൻ വിചാരിച്ചത്….
പിന്നെ ഞാൻ അടുത്ത് എത്തും തോറും നീ എന്നെ ഒരു ലുക്ക് ഇട്ടില്ലെ അത് അങ് കേറി കൊളുത്തി
ശേ എന്നിട്ട്
എന്നിട്ട് എന്ത് അപ്പോ എൻ്റെ അവസ്ഥ സ്ലോ മോഷനിൽ മൗനം ചേരും നേരം പാട്ട് ഇട്ട കറക്റ്റ് ഫീൽ ആയിരിക്കും….
എനിക്ക് അറിയാ ഞാൻ കണ്ടു… വെഡ്ഡിങ് വീഡിയോയിൽ പാട്ട് അത് അല്ലേ….
അതെ ഞാൻ പ്രത്യേകം പറഞ്ഞ് വച്ചതാ
അത് കലക്കി
അതല്ല നീ താലി കൈയ്യിൽ വച്ച് കൊണ്ട് എന്തോ അണ്ടി പോയ അണ്ണാനെ പോലെ ഇരുന്നില്ലെ അത് എന്താ
