പപ്പ : ആഹാ നിങ്ങളും ഉണ്ടോ അപ്പോ അത് പൊളിച്ചു….
അങ്കിൾ : പിന്നെ…
അങ്കിളെ ഞാൻ അങ്കിളിനെ മാത്രം അല്ലേ വിളിച്ചത്….
ആൻ്റി: ടാ ചെറുക്കാ അപ്പോ ഞാൻ വലിഞ്ഞു കേറി വന്നു എന്നല്ലേ നീ ഉദ്ദേശിച്ചത്
അത് തന്നെ അങ്കിളിനോട് മാത്രം അല്ലേ ഞാൻ പറഞ്ഞത് ….
അങ്കിൾ: ഡീ നീ ഒന്ന് ചുമ്മാ ഇരി അവൻ എന്നെ എന്നോട് പറഞ്ഞത് ആണ് ആൻ്റി അറിയണ്ട സർപ്രൈസ് കൊടുക്കാം എന്ന്….
അത് എന്താ വച്ചാല് അങ്കിൾ ആൻ്റി ഇത്ര വളർന്നു എന്നെ ഉള്ളൂ വകതിരിവ് ഇല്ല അതാണ്…
അങ്കിൾ : സത്യം തന്നെ….മോനെ….
ശെരി ശെരി നിങൾ വാ ഭക്ഷണം കഴിക്കാം വാ…. അമ്മ എല്ലാരെയും ഉള്ളിലേക്ക് വിളിച്ചു….
ആൻ്റി കൂയ് വരുന്നില്ലേ….
ഞാൻ ഇല്ല എനിക്ക് കുറച്ച് അഭിമാനം ഉണ്ട്
വാ എന്ന് എന്തോന്ന് ഒരു സ്നേഹം ഇല്ലാതെ വാ നല്ല മട്ടൻ കറിയും നെയ് ചോറും
ഉണ്ടോ
അതിൻ്റെ പാത്രം ഉണ്ട് അതൊന്നു കഴുകി വച്ചാ നന്നായിരുന്നു ….
നിന്നെ ഞാൻ ഇന്ന് ആൻ്റി മുട്ട് കൈ കൊണ്ട് കൂമ്പിന് ഇടിച്ചു….
അമ്മൊ…..
അങ്കിൾ : ഡീ നീ ചെക്കനെ കൊന്നോ ഡീ….
എല്ലാരും ഒരേ ചിരി
വാ ആൻ്റി ഞാൻ ആണ് വിളിക്കുന്നത് ….
എന്നാ പോവാ…. വഴിയിന്ന് മാറ് മനുഷ്യ….
ഞാൻ അമറിൻ്റെ റൂമിൽ പോയി അവിടെ ഉള്ള എല്ലാരെയും കഴിക്കാൻ വിളിച്ചു….
എല്ലാരും കൂടെ ഉള്ള ഗ്യാപ്പിൽ ഒക്കെ ഇരുന്ന് കഴിപ്പ് തുടങ്ങി….
അച്ചു : അളിയാ സൂപ്പർ
ജാനു ഇഷ്ടപ്പെട്ടോ
ഞാൻ ആദ്യം ആയി ആണ് ഇങ്ങനെ നാടൻ ഫൂഡ് കഴിക്കുന്നത് എനിക്ക് അറിയില്ല ഇതിൻ്റെ ടേസ്റ്റ് എനിക്ക് ഇഷ്ടം ആയി…..
കൊള്ളാം കൊള്ളാം അങ്കിൾ പറഞ്ഞു
അമ്മ ഇഷ്ടായോ
സുപ്പർ
ആൻ്റിക്കോ
ചോദിക്കാൻ ഉണ്ടോ….സൂപ്പർ
അമ അയ്യോ തീറ്റ കണ്ട തന്നെ അറിയാം…
അമ്മു എങ്ങനെ ഉണ്ട് ടാ ഇഷ്ടായോ
ഇല്ല
താ താ കഴിക്കണ്ട
അയ്യോ വേണ്ട കൊള്ളാം….സൂപ്പർ…
ഇന്ദ്രൻ കഴിക്കുന്നില്ലെ ജാനു ചോദിച്ചു….
ഇല്ല എനിക്ക് ഇത്തിരി പണി ഉണ്ട്…
പണി ഒക്കെ പിന്നെ കഴിക്ക് ആദ്യം….അമ്മ പറഞ്ഞു
വേണ്ട അമ്മ
കഴിക്ക് കുഞ്ഞേ എല്ലാരും കഴിക്കുമ്പോ നീ മാത്രം ഇങ്ങനെ നിക്കല്ലേ പ്ലീസ് കഴിക്ക് ….
ഒക്കെ…. വണ്ടി സർവീസ് ചെയ്യാൻ പൈസ തരണം അപ്പോ….
പപ്പ: അല്ല കഴിച്ച് കഴിഞ്ഞും കഴുകാം വണ്ടി
ഇവിടെ കിടന്ന് നടു ഒടിക്കാ എന്നത് എൻ്റെ വിധി…..
അമ്മ : ഇതെ വിധി ആണ് മോനെ അമ്മ ഇത്ര കാലം ആയി അനുഭവിക്കുന്നത്….
നീ വെജ് ആയോ ടാ അച്ചു ചോദിച്ചു…
കൊറച്ച് കാലം ആയി
നന്നായി അപ്പോ നിൻ്റെ ഫുഡ് എനിക്ക് തന്നേക്ക്
അയ്യോ നക്കി
ഗുഡ് അടി ഒക്കെ കഴിഞ്ഞ് എല്ലാരും സൈഡ് ആയി….
ഞാൻ എൻ്റെ പരിപാടികൾ ഒക്കെ തീർത്ത് റൂമിൽ പോയി….
എൻ്റെ പിന്നിൽ തന്നെ അമ്മുവും കേറി വന്നു….
ഞാൻ ശെരിക്കും സർപ്രൈസ് ആയടാ പിറകിൽ കൂടെ എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് അമ്മു പറഞ്ഞു…..
ആയോ
ഇം ….
എൻ്റെ കുട്ടി കരയുവാ ഇങ്ങോട്ട് വന്നെ….
ഏയ് അമ്മു….
അവരും നമ്മടെ കൈക്കാർ അല്ലെ അവര് ഇല്ലാതെ എന്ത് വിഷു…..
ഐ ലവ് യു സോ സോ മച്ച് ഇന്ദ്ര…. അവൾ എൻ്റെ കവിളിൽ അമർത്തി ഉമ്മ വച്ചു….
അതെ ഞാൻ അടിമുടി വിയർത്ത് നിക്കുവാ മാറ്
സാരം ഇല്ല
ഇന്നലെ നമ്മക്ക് പാക്ക് ചെയ്താലോ
ശെരി വാ….
എത്ര ഡ്രസ്സ് വേണം ഇന്ദ്ര
നമ്മക്ക് ഡ്രസ് ആവശ്യം ഉണ്ടോ
ചെ ചെ മോശം
ഉവ്വ്
പറ
ഉം ഒരു പത്ത് പന്ത്രണ്ട് എടുത്തോ
അപ്പോ എന്തോ കാര്യം ആയി ഉണ്ട് ലെ
പിന്നെ തൽക്കാലം ഇത് മതി അമ്മുന്ഞാൻ എൻ്റെ ഷോട്ടസ്സ്തരാം കുറച്ച് കേട്ടോ…പിനെ ബാക്കി അങ്ങനെ ഉണ്ടെങ്കിൽ വാങ്ങാം
പാക്കിങ് ഒക്കെ ചെയ്തു
അമ്മു എന്തിനാ ഇത്ര ഡിയോ
വേണം
എന്തിനാ
എൻ്റെ കുട്ടന് മണം പിടിക്കൽ ഇത്തിരി കൂടുതൽ ആണ് അത് അവിടെയും പോയിട്ട് പിന്നാലെ വരാതെ ഇരിക്കാൻ ആണ് ഇത്….
അങ്ങനെ
എന്നാ പിന്നെ ഹിറ്റ് അടിച്ച് കൊല്ലെടി എന്നെ
ചിലപ്പോ….
ഹലോ വരാമോ ഉള്ളിലേക്ക് അച്ചു അങ്ങോട്ട് വന്നു
വാടാ ഇവിടെ 18+ ഒന്നും ഇല്ല
എൻ്റമ്മോ ജാനു ഇതാണ് ഞങ്ങടെ അധോലോകം അവൻ പറഞ്ഞു….
ജാനു : നൈസ് റൂം
ഇതിൻ്റെ ഫുൾ ക്രെഡിറ്റ് എൻ്റെ ഭാര്യക്ക് ആണ് ….
അമ്മു : താങ്ക്യൂ താങ്ക്യൂ
പിന്നെ അല്ലാ
അച്ചു : ജാനു ഞങ്ങടെ സ്വർഗം ആണ് ഇത് അതൊക്കെ ഒരു കാലം
