ഞാൻ : കാലല്ല കുനിഞ്ഞ് തരാം പറഞ്ഞാലും നീ പറയും….നീ ഡെയർ ചൂസ്സ് ചെയ്ത പോയി കുട്ടാ….മായ ദീപുവിൻ്റെ നിന്നോട് എന്തോ പറയാൻ ഉണ്ട് ഇങ്ങ് വന്നെ….
ദീപു: അയ്യോ ഇല്ല ഇല്ല….നീ പോക്കോ ഇവൻ ചുമ്മാ പറഞ്ഞത് ആണ്….
മായ : എന്താ ദീപു….
ഞാൻ : പറ നിസ്സാരം പറ
ദീപു : അതെ ഐ ഐ
മായ : ഐഐ യ്യോ എന്താ ടാ ഇവന് കൊച്ച് വാദം വല്ലതും വന്നോ….😂😂
ഞാൻ : പറയും ….
ദീപു : ഒന്നുമില്ല മാറ് അവൻ എന്നെ തല്ലി മാറ്റി ഉള്ളിലേക്ക് പോയി….
അച്ചു/അമർ : അയ്യേ അയ്യേ പൊങ്ങൻ അയ്യേ അയ്യേ നാണം ഇല്ലല്ലോ
അച്ചു : ഞാൻ ആണെങ്കിൽ ഇപ്പൊ ചാടി ചത്തെനെ ….
ദീപു : പോടാ…
ഞാൻ : ഇതൊക്കെ എന്ത് നീ ഇത്രയേ ഉള്ളോ ….
മായ ഉള്ളിലേക്ക് കേറി വന്നു….
ദീപു : മായ ഒന്ന് നിന്നെ
മായ : എന്താ
ദീപു : അത് ഇതൊരു ഡെയർ ആണ് ഐ ലൗ യു….
മായ : ഐ ലവ് യു ടൂ….
ദീപു : ശെരി…. ഹേ എന്ത്….
മായ : എനിക്ക് നിന്നെയും ഇഷ്ടം ആണ് എന്ന് ….
ഞാൻ : യേ യേ 👏👏👏👏👏👏
എല്ലാരും എന്നെ തന്നെ നോക്കി ഇരുന്നു ഇവൻ എന്ത് കൊപ്പൻ ആണ് എന്ന്….
ഞാൻ : ഹലോ ഇത് റിയൽ ആണ് റീൽ അല്ല ….. മനസ്സിലായില്ല
ഇല്ല….
ഞാൻ :പറഞ്ഞു തരാം..
ഇന്നലെ ബസ്സിൽ ഞാനും ഇവലും ഒരുമിച്ച് ഇരുന്നത് കണ്ടത് അല്ലേ
അച്ചു : ഞാൻ കണ്ടില്ല….
മഹാ : ഞാൻ കണ്ടൂ….
അമർ : ബാക്കി പറ….
(ഫ്ലാഷ്ബാക്ക്)
മായ : ഞാൻ ഇവിടെ ഇരുന്നോട്ടെ
ഞാൻ : ഇരുന്നോ….
മായ : ഉറങ്ങാൻ പോവാ
ഞാൻ : അല്ല എന്താ
മായ : എനിക്ക് നിന്നോട് ഒരു സീരിയസ് കാര്യം പറയാൻ ഉണ്ട്
ഞാൻ : 😨 എന്താ
മായ : അത് നിനക്ക് മാത്രമേ ചെയ്ത തരാൻ പറ്റൂ
ഞാൻ : നീ കാര്യം പറ മായ
മായ : ദീപു ഇല്ലെ
ദീപു ഉണ്ട്
അവനെ ക്രുതയിട്ട ഒരു ക്രാഷ്
ക്രാഷ് ആണോ ഇഷ്ടം ആണോ
ഇഷ്ടം ആയിരിക്കും അല്ലേ
എന്നോട് ആണോ ചോദിക്കുന്നത്
അല്ല ഇഷ്ടം തന്നെ ….നീ വേണം ഇതൊന്ന് സെറ്റ് ആക്കി തരാൻ അവന് വേറെ ലൈൻ ഉണ്ടോ എന്നൊക്കെ ഒന്ന് അറിഞ്ഞ് സെറ്റ് ആക്കി തരാൻ പറ്റില്ലേ…
എൻ്റെ പൊന്ന് മായ അവന് നിന്നെ ഒടുക്കത്തെ ഇഷ്ടം ആണ് പണ്ട് തൊട്ടേ പക്ഷെ നീ നമ്മടെ ഗാങ്ങിൽ ഉള്ളത് ആയത് കൊണ്ടും ഫ്രണ്ട് ആയത് കൊണ്ടും പിന്നെ അവന് ഇത് നിന്നോട് പറയാൻ ഒടുക്കത്തെ പേടിയും ആണ് അത് കൊണ്ട് ആണ് അവൻ….
ആണോ അയ്യോ
അല്ല നിനക്ക് എപ്പോ തുടങ്ങി … അത് പിന്നെ നിനക്ക് അറിയാലോ ഞാൻ ആരെയും അത്ര വിശ്വസിക്കില്ല എന്ന്
അറിയാം
പക്ഷേ അന്ന് മൈ
. . .അങ്ങനെ ആണ് ഇവൾക്ക് ഇവനോട് ഉള്ള ഇഷ്ട്ടം എന്നോട് പറഞ്ഞത്
അമർ : നീ എന്താ പെട്ടെന്ന് നിർത്തിയത്….
ഞാൻ : അത് അത് പിന്നെ അപ്പോ ആണ് ബസ്സ് ബ്രേക്ക് ഇട്ടത്ത്….
അമർ : ആണോ…
ഞാൻ : അതെ….
അപ്പോ ദീപു മോനെ എന്താ നിൻ്റെ എവിടെ അവൻ എവിടേ….
ലോട്ട ചെക്കൻ കിളി അടിച്ച് ഇരിക്കുവാ
ഞാൻ : ടാ ദീപു ടാ
ദീപു : എഹ് എന്താ നിങൾ കൂട്ടം കൂടി എന്നെ കളിപ്പിക്കുക അല്ലേ…
അമർ : എനിക്ക് ഒന്നും അറിയില്ല
ദീപു : അളിയാ എനിക്ക് അവൾ പറയുന്നത് പോലും കേക്കണ്ട നീ പറ ഇതൊക്കെ ഉള്ളത് ആണോ….
അമ്മു : ഇതെന്ത് സീരിയലോ
ദീപു : ഒന്ന് മിണ്ടാതെ ഇരി കെളവി
അമർ : അയ്യേ അമ്മു ചമ്മി….
അവൾ അവൻ്റെ കാലിൽ ആഞ്ഞ് ചവിട്ടി…
അച്ചു : ഇപ്പൊ അമർ ശെരിക്കും ചമ്മി…. കാലും തടവി അവിടെ ഇരുന്നോ…
അമർ : നല്ല ആരോഗ്യം…. അമ്മാ
ഞാൻ : അപ്പോ എന്താ വച്ചാ സംസാരിച്ച് സെറ്റ് ചെയ്തോ ഞാൻ അങ്ങോട്ട് പോണു….
അമർ : നിക്ക് ഞാനും ഉണ്ട്….
വാ മോനെ….
ഞാൻ മുഖം കഴുകി അമർ എൻ്റെ അടുത്ത് നിക്കുന്നുണ്ട്
അമർ : നീ വിഴുങ്ങിയത് എന്താന്ന് എനിക്ക് മനസ്സിലായി….
ഞാൻ : എനിക്ക് അറിയാം നിനക്ക് മനസ്സിലായി എന്ന്….
അമർ : പാവം ദീപു അല്ലെ
ഉം… ഇന്നലെ അവള് അങ്ങനെ പറഞ്ഞപ്പോ ഞാൻ തന്നെ ഞെട്ടി…
പാവം അവന് നല്ല സന്തോഷം ആയി കണ്ണോക്കേ നിറഞ്ഞു …
ഇനി കരയാൻ പോവുന്നതേ ഉള്ളൂ….മോനെ ….
അത് എന്ത്
എടാ മായ അമ്മു മഹാ എല്ലാം ഒരുപരിധി വരെ ഒരേ മോഡൽ സാധനങ്ങൾ ആണ് …. പിടിച്ച് നിക്കാൻ നല്ല പാടാണ്…..
അത്. നീ പറഞ്ഞത് സത്യം ആണ് പിന്നെ എനിക്ക് രണ്ട് കാര്യം അറിയാൻ ഉണ്ട് അതും കൂടെ ഒന്ന്….
എനിക്ക് അറിയാം അത് എന്താ എന്ന് വാ
