വധു is a ദേവത – 18 9

അപ്പോ ബസ്സ് അല്ലെങ്കിൽ ട്രെയിൻ എടുത്ത് വാ

അതൊക്കെ ഇനി ചടങ്ങാണ് അമ്മു ഞാൻ നാളത്തേക്ക് ടിക്കറ്റ് എടുത്ത് വച്ചിട്ടുണ്ട് ഉച്ച ആവുംബി അങ്ങോട്ട് എത്തും

നീ എപ്പോഴും ഇങ്ങനെ തന്നെ കണ്ണാ ….

എന്ത് ചെയ്യാം അമ്മു ശെരി നീ വച്ചോ ഞാൻ ഫൂഡ് കഴിച്ചിട്ട് വിളിക്കാം ….

. .എന്ത് ചെയ്യാം ബസ്സ് എടുതാലോ രാത്രി ആവുമ്പോഴേക്കും എത്തും…

ചലോ പോവാം….😉

. . . വൈകുന്നേരം…

അമ്മു : നമ്മൾ എപ്പോ ഇവിടെ നിന്ന് പോവുന്നത്

അമർ : നാളെ ഈ ടൈം ആവും

അച്ചു : ശേ വന്നത് തന്നെ അബദ്ധം ആയി നാറി ചതിച്ചു….

അമർ : ഹാ അങ്കിൾ റസ്റ്റ് എടുതൊട്ടെ എന്ന് വച്ചാ അവൻ പോയത് ….അല്ലാതെ വേറെ ഒന്നും അല്ല….

ജാനു : അത് തന്നെ നിന്നേപോലെ ആണോ അച്ചു അവൻ ഒന്ന് മിണ്ടാതെ ടാ

മായ : ഇന്ന് ഇനി എങ്ങോട്ടാ പോവുന്നത്

അച്ചു : ഞാൻ ഒന്നും ഇല്ല നിങൾ എങ്ങോട്ടാ വച്ചാ പോയിട്ട് വാ….എൻ്റെ ചെക്കൻ ഇല്ലാത്ത കൊണ്ട് ഒരു ഗും ഇല്ല

അമർ : വാടാ ഒന്ന് ചെറുതായി കറങ്ങി വേഗം വരാം അത്ര തന്നെ വാ….

ദീപു : വാടാ നീ വന്നെ…. ചുമ്മാ….കളിക്കാതെ… . . .ഞാൻ ,ഒരു ലോറിയിൽ കേറി യാത്ര തുടങ്ങി

ഞാൻ : ഭയ്യ കിദർ ജാരിയെ ആപ്പ് (ചേട്ടാ എങ്ങോട്ടാ പോവുന്നത്)

ഭയ്യ: ഹം ജാരേ ബംബൈ….(ഞങൾ മുംബൈ പോവുന്നു)

ഞാൻ : അച്ച ബോഹോത് ബോഹോത് ഷുക്രിയ മദത് കർനെ കേലിയെ (നന്ദി സഹായിച്ചതിന്)

ഭയ്യ: ഇസ്മെ ക്യ ഹേ കിസിക്കോ മദത്ത് കർനെ മേ ഹംക്കോ ബി കുശി മിൽതേ ഹേ ( ഇതിൽ എന്താണ് ഉള്ളത് ഒരാൾക്ക് ഒരു സഹായം ചെയ്യുമ്പോ എനിക്ക് ഒരു സന്തോഷം കിട്ടും അത്ര തന്നെ )

ഞാൻ : ഭായ് അപ്പ് കഹാ സെ ഹൊ (നിങൾ എവിടേ ഉള്ളതാ)

ഭയ്യ: ഹം തൊ കേരള സേ ഹൊ….(ഞാൻ കേരളത്തിൽ നിന്നാണ്)

ഞാൻ : ബെസ്റ്റ് അണ്ണാ നിങൾ മലയാളി ആണോ

ചേട്ടൻ : കൊള്ളാം അപ്പോ ഇത്രനേരം നമ്മൾ കോണ അടിച്ചത് ചുമ്മാ…

ഞാൻ : നാട്ടിൽ എവിടേ ആണ്

ചേട്ടൻ : പറവൂർ

ഞാൻ : ഞാൻ ആലപ്പുഴ…. … ഇന്ദ്രജിത്ത് പേര്

ചേട്ടൻ : ഞാൻ അരവിന്ദൻ ….

കൊള്ളാം ആദ്യം ഇത് ചോദിക്കാൻ വിട്ട് പോയി….

ചേട്ടൻ : അല്ല ഇയാള് എങ്ങോട്ടാ

എന്ത് പറയാൻ ചേട്ടാ ബാംഗളൂർ പോയത് ആണ് ഒരു അത്യാവശ്യം ഉണ്ടായിരുന്നു ഞാൻ ഗോവയ്ക്ക് ടൂർ വന്നതാ നോക്കിയപ്പോ ഫ്ലൈറ്റ് ഒന്നും ഇല്ലാ ….

ബെസ്റ്റ് …

ചേട്ടൻ ഒറ്റക്കാ പോവുന്നത്

അതെ അതാവുംബോ പൈസ ലാഭം ആണ് അല്ലെങ്കിൽ കൂടെ വരുന്നവന് ചാപ്പാട് കൂലി ഒക്കെ കൂടെ നഷ്ട്ടം ആണ്….

റിസ്ക് അല്ലേ ഏട്ടാ

റിസ്ക് തന്നെ ജീവിക്കണ്ടേ അനിയാ…

ചേട്ടൻ വലിയ പ്രായം ഇല്ലല്ലോ

എന്ത് ചെയ്യാൻ ദാരിദ്രം തന്നെ വേറെ ഒന്നും അല്ല …

ശെരി ശെരി

അല്ല ഇത് സ്വന്തം വണ്ടി ആണോ ചേട്ടാ.

ഏയ് അല്ല ഞാൻ ഡ്രൈവർ ആണ്….

ഫുഡ് കഴിച്ചാലോ ചേട്ടാ

ഇവിടെ ഒരു കിടിലൻ കട ഉണ്ട് ഒരു പത്ത് കിലോമീറ്റർ കഴിഞ്ഞ് അവിടെ ഒതുക്കാം….

ശെരി….

അങ്ങനെ ഫുഡ് കഴിച്ച് അതിൻ്റെ ഇടയിൽ പുള്ളി ഒരുപാട് സംസാരിച്ചു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു….

അതെ ചേട്ടന് എത്ര വയസ്സായി

എനിക്ക് 33

എപ്പോ ഇറങ്ങിയത് ആണ് വീട്ടീന്ന്

ഞാൻ കഴിഞ്ഞ മാസം ഇറങ്ങിയത് ആണ്….

കഷ്ടപ്പാടാ അല്ലേ ചേട്ടാ

എന്ത് ചെയ്യാനാ ടാ അടുപ്പ് പുകയണ്ടെ.. പിന്നെ ഈ മഴക്ക് മുന്നേ വീടിൻ്റെ മേൽ വാർക്കണം ….

പാവം തോന്നി എനിക്ക്

ഞങ്ങൾ ഇങ്ങനെ ഓരോന്നും പറഞ്ഞ് യാത്ര തുടർന്നു

ഒരു മണി ഒക്കെ ആയപ്പോ എനിക്ക് ഇറങ്ങാൻ ഉള്ള സ്ഥലം എത്തി….

ചേട്ടൻ : അപ്പോ ഇനി എപ്പോഴെങ്കിലും ഇത് പോലെ കാണാം….

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അയാൾക്ക് പൈസ കൊടുത്തു

ഇതൊന്നും വേണ്ട ഒരു നാട്ടുകാരെ കണ്ടിട്ട് തന്നെ കൂറെ ആയി നീ പോവാൻ നോക്ക്….അപ്പോ ശെരി….

ചേട്ടാ

ചേട്ടന് ഞാൻ ഒരു ജോലി സെറ്റ് ചെയ്ത തരട്ടെ

സഹതാപം ആണോ

സത്യം പറഞ്ഞാ അതെ ചേട്ടന് ഈ ഭരത് ബെൻസ് ഓടിക്കാൻ പറ്റോ….

വിമാനം ഒഴികെ എന്തും ഇവിടെ പോവും….

എന്നാലേ ചേട്ടൻ ചേട്ടൻ്റെ നമ്പർ ഇങ്ങ് താ ഞാൻ നോക്കട്ടെ എന്നെ കൊണ്ട് എന്തെങ്കിലും പറ്റോ എന്ന്….

അയാള് നമ്പർ തന്നു….

ചേട്ടന് കൊച്ചിയിൽ ഈ ആർ – ക്കേ സ്റ്റോൺസ്സ് ആൻഡ് സ്റ്റീൽസ്സ് അറിയോ….

Leave a Reply

Your email address will not be published. Required fields are marked *