വധു is a ദേവത – 18 9

വരാലോ

ഒറങ്ങാം എന്നാ

വേണ്ട

പിന്നെ

സമയം ആയിട്ടില്ല

എന്തോ കാര്യം ഉണ്ടല്ലോ

അത് നാളെ പപ്പയുടെയും അമ്മയുടെയും വെഡ്ഡിംഗ് അനിവേഴ്‌സറി ആണ്….

ഹാ ആണോ….

ഉം

എന്നിട്ട് എന്താ പറയാത്തത് ….

നീ ഒളറിയാലോ എന്ന് പേടിച്ചാണ്….

ഞാൻ അങ്ങനെ ചെയ്യോ ദുഷ്ട അവൾ മുട്ട് കൈ കൊണ്ട് എൻ്റെ വയറ്റിൽ കുത്തി…..

എന്നാലും നീയും സർപ്രൈസ് ആയില്ലെ….

ഉം

ഗിഫ്റ്റ് വാങ്ങിയോ

എപ്പോഴേ

കേക്കോ

കേക്കും കൊണ്ട് അമർ വരും ഇപ്പൊ……അവൻ്റെ കൂടെ അച്ചുവും ജാനുവും ഉണ്ട് അവരും വരും….

ഇതൊക്കെ എപ്പോ

അതൊക്കെ ഉണ്ട് …..

എനിക്ക് ഇതുപോലെ എന്തെങ്കിലും ചെയ്യോ നീ….

നിനക്ക് എല്ലാക്കൊല്ലവും വരുന്നതല്ലെ നിൻ്റെ പോറന്നാളിന്…

എന്ത്

ഗിഫ്റ്റ്

ചുമ്മാ

അല്ല കഴിഞ്ഞ ആറ് കൊല്ലവും ഞാൻ നിനക്ക് ഗിഫ്റ്റ് വാങ്ങി വക്കും തരില്ല എന്ന് മാത്രം

അതെന്താ

നീ എങ്ങാനും വലിച്ചെറിയുക എങ്ങാനും ചെയ്താ അത് എനിക്ക് നല്ലപോലെ ഹർട്ട് ആവും….

ടാ ഞാൻ അങ്ങനെ ചെയ്യോ

ചെയ്യും നിനക്ക് ഒടുക്കത്തെ വാശി ആണ്

അന്ന് മുഴുവൻ ഞാൻ നീ എന്നെ വിളിക്കുന്നതും കാത്ത് ഇരിക്കും

ആഹാ

എന്നിട്ട് എന്ത് ചെയ്യും….

എല്ലാരും വരും പക്ഷേ നീ മാത്രം വരുല്ലാ ഗിഫ്ട്ടും ഇല്ല…..

ഇനി നമ്മക്ക് ആഘോഷിക്കാം കേട്ടോ …..ഉമ്മ

ഓക്കെ.. 😌😀

നീ കുളിച്ചില്ലെ

ഇല്ല…. കുളിക്കാൻ ഒന്നും വൈയ്യ ഇന്ദ്ര

വൃത്തി വൃത്തി….. വൃത്തി പറഞ്ഞ സാധനം ഇല്ല…..

അതൊന്നുമല്ല ….

പിന്നെ …..

വെറുതെ എന്തിനാ കുളിച്ചാലും വെയർക്കാൻ തന്നെ അല്ലേ അപ്പോ പിന്നെ കുളിച്ചിട്ട് എന്തിനാ….

🤔 എന്ത്…. ഓ എടി കള്ളി അപ്പോ ഇതും മനസ്സിൽ വച്ചിട്ടാണ് അപ്പോ …..

അയ്യോ ഒരു മാന്യൻ ഹും

എനിക്ക് വേണ്ട

എന്ത് എനിക്ക് വേണ്ട എന്ന്

അത് തന്നെ

ഒറപ്പാണെ

യെസ്

കുറച്ച് കഴിഞ്ഞ് പിന്നെ വന്നേകരുത്ത്….

ഇല്ല

ശെരി….

ദേ അമർ വന്നു തൊന്നുന്നു….

വാ

ഞാൻ പോയി വാതിൽ തുറന്ന് നോക്കി….

വാതിൽ തുറന്നതും നല്ല ഇടി പൊട്ടുന്നു….

നോക്കിയപ്പോ അമർ വന്നിട്ടുണ്ട് കൂടെ അച്ചുവും ജാനുവും…..

ടാ നിങ്ങളോ ഞാൻ വെളിയിലേക്ക് നടന്നു….

ഹാ ജാനു അമ്മു വെളിയിലേക്ക് വന്ന് ജാനുവിൻ്റെ അടുത്തേക്ക് പോയി…..

അച്ചു : അളിയാ ഇവൻ ഇത്ര നേരം ഉണ്ടായിരുന്നു അവിടെ അപ്പോ പറഞ്ഞു ഇവിടെ ഇങ്ങനെ ഒരു പരുപാടി ഉള്ള കാര്യം അപ്പോ ഞാൻ ഇവളെയും കൂട്ടി ഇങ്ങോട്ട് പോന്നു…..

നന്നായി… നിങൾ അകത്ത് വാ…..

ജാനു: ഇന്ദ്രൻ എന്തായി ട്രിപ്പിൻ്റെ കാര്യം ഒക്കെ…

അതൊക്കെ സെറ്റ് ആണ് ഇയാള് വാ….

ടാ അമറെ പതിയെ പോയി വാതിലിൽ കൊട്ടി വിളിക്ക് അമ്മു കേക്ക് എടുത്ത് കൊണ്ടുവാ….

അമർ കതകിൽ മുട്ടി രണ്ട് മുട്ട് മുട്ടിയത്തും പപ്പ വന്ന് വാതിൽ തുറന്നു…..

ഹാപ്പി ആനിവേഴ്സറി ഞങൾ എല്ലാരും കൂടെ ഒച്ചത്തിൽ വിളിച്ച് പറഞ്ഞു…..

ഉറക്കപ്പിച്ചിൽ നിക്കുന്ന പപ്പ ഉയ്യൊ എന്നും പറഞ്ഞ് ഞെട്ടി…..

ഞങ്ങൽ എല്ലാരും കൂടെ ഉള്ളിലേക്ക് കേറി പോയി….

അമ്മ കണ്ണും തിരുമ്മി ബെഡിൽ ഇരിപ്പുണ്ട്…..

അമ്മ ഞങ്ങളെ കണ്ട് ചിരിച്ചു…..

ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി അമ്മ ….

താങ്ക് യു മോനെ…..

ആഹാ നിങ്ങളും ഉണ്ടോ അമ്മ ജാനുവിൻ്റെ നേരെ നോക്കി ചോദിച്ചു…..

അതെ ആൻ്റി അമർ പറഞ്ഞു അപ്പോ വരാം എന്ന് വിചാരിച്ചു….. അച്ചു പറഞ്ഞു….

അമ്മ കേക്ക് കട്ട് ചെയ്യ് പപ്പ വാ…..

അവർ രണ്ടും കൂടെ കേക്ക് കട്ട് ചെയ്തു …..

പിന്നെ കൊടുപ്പും കഴിപ്പും ഒക്കെ ആയി….

അമ്മ

ഇതാ

എന്താ

നിങ്ങൾക്ക് ഉള്ള 4 ദിവസത്തെ ടൂർ പാക്കേജ് ആണ്…..

അമ്മ : ഞങ്ങൾക്കോ 😃

പപ്പ : എന്ത് ടൂർ

നാളെ വൈകീട്ട് നിങൾ ഇവിടെ നിന്നും തിരിച് രാത്രി പോയി ഗുരുവായൂർ സ്റ്റേ അത് കഴിഞ്ഞ് രാവിലെ അമ്പലത്തിൽ പോയിട്ട് അവിടുന്ന് വയനാട് ഉള്ള ഒരു റിസോർട്ടിൽ ആണ് പിന്നെ നിങ്ങൾക്ക് സ്റ്റേ ഒക്കെ എല്ലാം സെറ്റ് ആണ്….

അമ്മ : ആഹാ കൊള്ളാല്ലോ താങ്ക്യൂ കുട്ടാ….

പപ്പ : എൽ4 ദിവസമോ….

ഹലോ ഹലോ ഞാൻ ഓഫീസിൽ വിളിച്ച് ചോദിച്ചു പപ്പക്ക് ഒരു പണിയും അടുത്ത 4 ദിവസം ഇല്ല അങ്ങനെ ഉണ്ടെങ്കിലും വേണ്ട.. അത്ര തന്നെ

അമ്മ : ഹാ അത് തന്നെ….

പപ്പ : ശെരി ശെരി….

Leave a Reply

Your email address will not be published. Required fields are marked *