അമർ : മൊത്തത്തിൽ പൊളിച്ചു അല്ലേ…
ഞാൻ : പിന്നെ അല്ലേ…
അച്ചു : അല്ല അളിയാ നിന്നെ ഇവൾക്ക് എങ്ങനെ അറിയാം
ഞാൻ : അതല്ലേ ടാ എൻ്റെ ഫോട്ടോസ് കണ്ട് അറിയാം എന്ന്…. ഒരു മിനിറ്റ് അവൾ എനിക്ക് ഫോളോ ചെയ്യുന്നു എന്ന പറഞ്ഞത് ….നോക്കട്ടെ ഫോട്ടോ ഉണ്ടോ എന്ന്….
ഞാൻ : അളിയാ അവളെ കണ്ട വീട്ടിൽ ഉള്ളതിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും….കിട്ടി കിട്ടി ഇത് നോക്ക്….
അമർ : ഫോൺ വാങ്ങി അവനും അച്ചുവും കൂടെ നോക്കാൻ തുടങ്ങി….
അമ്മു ഇടം കണ്ണിട്ടു നോക്കുന്നുണ്ട്….
അമർ : അളിയാ ആരാടാ ഇത് മറ്റെ ഗോദയിൽ പറയുന്ന പോലെ വെളഞ്ഞ ഗോതമ്പ് പശുവിൻ പാലിൽ അരച്ച അതെ പോലെ ഉണ്ട്….
അച്ചു : എൻ്റെ അമ്മോ ഇവൾ മോഡൽ ആണോ
ഞാൻ : അതെ ….
അമർ : ദേ നിൻ്റെ കൂടെ നിക്കുന്ന ഫോട്ടോ
അച്ചു : ക്യാപ്ഷൻ : വിത്ത് മല്ലൂ പൈയ്യൻ….
അമർ : ടാ കമൻ്റ് നോക്ക്
അച്ചു : ഫുൾ കരച്ചിൽ ആണല്ലോ താഴെ എടാ ബോയ് ഫ്രണ്ട് ആണോ എന്നൊക്കെ ചോദിക്കുന്നു …
അമർ : ഒരുത്തൻ നോക്കിയേ ഞാൻ മരിക്കാൻ പോവുന്നു എൻ്റെ കാമുകിയെ മദ്രാസി തട്ടി കൊണ്ട് പോയി എന്ന്… 🤣🤣
അച്ചു : ഒരു പെണ്ണ് ക്യുറ്റ് കപ്പിൾ എന്ന്…
ഞാൻ : ദൈവം ആയിട്ടാണ് എന്നെ വണ്ടിയിൽ നിന്ന് ഇറക്കി വിട്ടത് 🙄😌😌
അച്ചു : തിരിച് ഫോളോ ചെയ്യട്ടെ
ഞാൻ : ചെയ
അമ്മു : വേണ്ട
ഞാൻ : നീ പോടി നീ ചെയ്യ്
അമ്മു : ഞാൻ ആണ് പറഞ്ഞത് ചെയ്യണ്ട എന്ന്…. അവൾ ഫോൺ തട്ടി പറിച്ചു….
ഇങ്ങ് താടി ഞാൻ അവളുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി പൊക്കി പിടിച്ചു…
ഞാൻ : നീ എന്താ പറഞ്ഞത് എൻ്റെ സാധനം മേലാൽ എടുത്ത് പോവരുത് എന്ന് അല്ലേ ….
അമ്മു: അത് വേറെ ഇത് വേറെ….
എന്നാലേ നീ എൻ്റെ ഫോൺ എടുക്കണ്ട പോ അങ്ങോട്ട്….
അമർ ഫോൺ വാങ്ങി പോസ്റ്റ് ലൈക്ക് ചെയ്ത് കമൻ്റ് കൂടെ ചെയ്തു….
അച്ചു : വാ കഴിക്കാം….സമയം ആയി….
അമർ : അളിയാ ഇന്ന് മൊത്തത്തിൽ കൊളം ആയി…. വാ ഫൂഡ് കഴിച്ചിട്ട് എന്തെങ്കിലും സംസാരിച്ച് ഇരിക്കുക എങ്കിലും ചെയ്യാം… വാ….
ഞാൻ : നീ പോ ഞാൻ ഇപ്പൊ വരാം …
ഞാൻ അമ്മുവിനെ ഒന്ന് തിരിഞ്ഞ് നോക്കി…. എന്തോ ആലോചിച്ച് നഖം കടിച്ച് ഇരിക്കുവാ
ചേച്ചി ചേച്ചി വരുന്നില്ലേ
ഇല്ലാ
വാഡോ നമ്മക്ക് ഫൂഡ് കഴിച്ചിട്ട് വന്ന് കെട്ടിപിടിച്ച് കുറച്ച് നേരം കിടക്കാം….
നമ്മളെ ഒക്കെ കെട്ടിപ്പിടിക്കോ ഇപ്പൊ വേറെ സൂപ്പർ മോഡൽ വന്നില്ലേ…
അയ്യേ അയ്യേ മോശം അമ്മു ഇത്ര ചീപ്പ് ആണോ…
ഞാൻ പോണു എനിക്ക് വിശക്കുന്നു ….
ഞാൻ കുറച്ച് കഴിഞ്ഞ് അങ്ങോട്ട് ചെന്നു….
അമർ : അവൾ വന്നിട്ട് ഇത്ര നേരം ആയി നീ എന്ത് ചെയ്യാ
ഞാൻ : എടാ മറ്റെ പെണ്ണ് എന്നെ വിളിച്ചു
അച്ചു: ആര് കൂഹിയോ
അമർ : ഹാ കൂഹി അല്ല മൈരേ ജൂഹി
ജൂഹി യും കൂഹിയും ഒന്നും അല്ല റൂഹി
അച്ചു : എന്നിട്ട് എന്ത് പറഞ്ഞു
ഞാൻ എടുത്തില്ല….
അമർ : കൊള്ളാം കൊള്ളാം….
ഫുഡ് കഴിച്ച് കഴിഞ്ഞ് ഞാനും അച്ചുവും കൂടെ നടന്നു ….
ദീപു പിന്നാലെ വന്ന് എൻ്റെ തോളിൽ കൈ ഇട്ടു….
ദീപു : അളിയാ എന്താ ഏതോ പുതിയ ചിക്കൂസ് കൈയിൽ വന്ന് വീണു കേട്ടല്ലോ….
അച്ചു : മോനെ ഒരു ഒന്നൊന്നര ചിക്ക് തന്നെ ….
ഞാൻ : പറഞ്ഞ്. നാവെടുതില്ല… ദേ വിളി വന്നു….
അച്ചു : എടുക്ക്….
എടുക്കാം ലെ
ദീപു : ധൈര്യം ആയി എടുത്തോ…. നിക്ക് മുടി ഒക്കെ ഒന്ന് സെറ്റ് ആക്കട്ടെ….
ഹേയ് മാൻ
റൂഹി:ഹേയ് ചേട്ടാ ചേട്ടാ യു ഗോട്ട് ദേയർ
ഞാൻ : യാ ഓൾമോസ്റ്റ് കപ്പിളിൽ ഓഫ് അവർസ് എഗോ…..
റൂ: ഗ്രേറ്റ്…..
ഞാൻ : റൂ മീറ്റ് മൈ ഫ്രണ്ട്സ് അക്ഷയ് ആൻഡ് ദീപു
അച്ചു / ദീപു – ഹായ്
ഞാൻ : നാണം കെടുത്തല്ലെ മൈരന്മാരെ….
അമർ അങ്ങോട്ട് വന്നു കൂടെ എല്ലാരും ഉണ്ട്….
ഞാൻ : റൂ ദിസ് ഈസ് അമർ ദാറ്റ് അം അർ ഗായ് …..
റൂ: ഹായ് ഗായ്സ്…
ഞാൻ : ദിസ് ഈസ് മഹാ , ജാനു…. മായ
റൂഹി: ബിഗ് ഗാങ്…. ഗ്രേറ്റ്…
അമ്മു ഇതൊന്നും നോക്കാതെ മുന്നിൽ കൂടെ പോയി…
ഞാൻ അവളെ കൈയ്യിൽ പിടിച്ച് വലിച്ച് കഴുത്തിൽ കൂടെ കൈ ചുറ്റി പിടിച്ചു
ഞാൻ : റൂ ഷി ഈസ് അമ്മു മൈ വൈഫ്….
റൂ: ഒ ഓ നോ വേ ചേട്ടൻ ഈസ് മാരിഡ്…
ഞാൻ : 😉😂 അമ്മു റൂഹി….
അമ്മു : ഹായ് 🙂
