ഞാൻ : അമ്മുക്കുട്ടാ ചേട്ടൻ പോട്ടെ….
അമ്മു : വേണ്ട. ….
ഞാൻ : മാറ് മാറ് അശ്വതി കാത്തിരിക്കുന്നു. എന്നെ….
അമ്മു : നീ പോ ഞാൻ അവൾക്കുള്ള പണി ഒരുക്കി വച്ചിട്ടുണ്ട് മോൻ.. പോവാൻ നോക്ക്….
ഞാൻ : ആളെ ഒന്ന് ചൂടാക്കിയില്ലെങ്കിൽ പണി ആവും….
ശ്രീ : കൊള്ളാം ….
ഞങൾ ഒരുമിച്ച് താഴേക്ക് പോയി……..
ആൻ്റി. ഞാൻ ഇറങ്ങുവാ ….
ആൻ്റി : ഇന്നാ നിൻ്റെ ഇഷ്ട്ടപെട്ട കേസരി….
ഇപ്പൊ വേണ്ട ആൻ്റി അത് തന്ന മതി ഞാൻ പിന്നെ കഴിക്കാം….
ആൻ്റി : ആണോ എന്നാ പാക്ക് ചെയ്ത് തരാം….
അത് മതി
ഒരു വല്യമ്മ: ഇതാണലെ മഹി നിൻ്റെ മരുമോൻ
ആൻ്റി: അതെ ചേച്ചി …
ഞാൻ ശ്രീയുടെ ചെവിയിൽ ചോദിച്ചു ഇതാരാ ….
ശ്രീ : ഇത് ഞങ്ങടെ മുത്തശ്ശൻ്റെ അനിയൻ്റെ മോൾ.ആണ്….
മറ്റെ വല്യമ്മ : ക്വിസ് മത്സരം ….
ചോദ്യങ്ങൾ
1 മോൻ എന്ത് ചെയ്യുന്നു
2 ശമ്പളം എത്ര ഉണ്ട്
3 എന്ത് പഠിച്ചു ..
4 കുട്ടികൾ ആയില്ലേ….
ഞാൻ : ഉത്തരങ്ങൾ
1 ഇന്ദ്രജിത്ത് വീട്ടിൽ അച്ഛൻ അമ്മ ഒരു ചേട്ടൻ ഉണ്ട് ….തൊഴിൽ രഹിതൻ ആണ്
2 ജോലി ഇല്ല അതുകൊണ്ട് അഞ്ച് പൈസ ഇല്ല
3 ഡിഗ്രീ പാസ്സ് ആണ്
4 കുട്ടികൾ ആവൻ ഉള്ള പ്രായം ആയില്ല മുത്തശ്ശി….
ആ വല്യമ്മ : മുത്തശ്ശിയോ ഞാൻ ഇവളുടെ വല്യമ്മ ആണ്…
ഞാൻ : അയ്യോ ഞാൻ അറിഞ്ഞില്ല ….
ആ വല്യമ്മ : എന്താ മഹി ഈ ജോലിയും കൂലിയും ഇല്ലാത്തവർക്ക് ആണോ നിങൾ മോളെ പിടിച്ച് കൊടുത്തത്…. കഷ്ട്ടം തന്നെ….
(രംഗം സീരിയസ് ആയി)
ആ വല്യമ്മ : ഇവർക്കോ ബുദ്ധി ഇല്ല നീ എങ്കിലും പറഞ്ഞൂടെ വല്ല ജോലിയും കൂലിയും ഉള്ള ഒരുത്തനെ മതി എന്ന്….
അമ്മു : അങ്ങനെ ഒന്നുമില്ല വല്യമ്മ ഇത് പണ്ട് ഉറപ്പിച്ച കല്യാണം ആണ് ഞങ്ങൾക്ക് പരസ്പരം ഇഷ്ട്ടവും ആണ് അത് പോരെ പിന്നെ ഞങ്ങൾക്ക് ജീവിക്കാൻ ഉള്ളത് ഓക്കേ ഇവരുടെ വീട്ടിൽ ഉണ്ട് ഇനി പ്രത്യേകം ജോലിക്ക് പൊണ്ട ആവശ്യം ഒന്നും ഇല്ല….
മഹി ആൻ്റി : ചേച്ചിക്ക് അറിയാതെ ആണ് ഇന്നത്തെ കാലത്ത് ഒരു ആണിനും പെണ്ണിനും ജീവിക്കാൻ ആരുടെയും സമ്മതം വേണ്ട പെറ്റ തള്ളയുടെയോ തന്തയുടെയോ പോലും….പിന്നെ ആണ്….
ഞാൻ : എൻ്റെ മുത്തശ്ശി അല്ല അമ്മായി അമ്മായിക്ക് അറിയാതെ ആണ് ഇന്ന് ഒരു ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാൻ ജോലിയൊന്നും വേണമെന്നില്ല എന്തിന് കല്യാണം പോലും വേണമെന്നില്ല…. പിന്നെ ആണ്….ആൻ്റി ഞാൻ ഇറങ്ങുവാ….
അമ്മു : 😠 പണ്ടാര തള്ള…. ഹും…
ചേച്ചിയോടും യാത്ര പറഞ്ഞ് ഞാൻ വെളിയിൽ ഇറങ്ങി…
ഞാൻ : ബൈ ബൈ ചക്കരെ
അമ്മു : വല്യമ്മ പറഞ്ഞത് വിഷമം ആയോ
ഞാൻ.: ഏയ് എന്തിന് അവര് പറഞ്ഞത് കാര്യം ഇല്ലെ നീ അത് വിട് ഞാൻ കേക്കാത്ത പ്രാക്കോ… 😉
ശ്രീ : ഇന്നാ കേസരി …. എന്താ ഇവിടെ
ഞാൻ : അമ്മായി പറഞ്ഞത് കൂട്ടുകാരിക്ക് വിഷമം ആയി
അമ്മു : 🥺. …
ഞാൻ : അപ്പോ കാണാം ബൈ ഞാൻ വിളിക്കാം…
ഞാൻ കാറും എടുത്ത് അവിടെ നിന്നും ഇറങ്ങി….
അമ്മു : പണ്ടാര തള്ള നമ്മടെ വീട്ടിൽ വന്ന് കേറിയത് ആയി പോയി അല്ലെങ്കിൽ കാണിച്ച് കൊടുത്തേനെ ഞാൻ ….
ശ്രീ : നീ അത് വിട് അവര് പോട്ടെ നീ വാ .. ഹണി മൂൺ വിശേഷം പറ….
അമ്മു : വാ ….
ചേച്ചി : എന്തടി അവര് അവനെ വല്ലതും പറഞ്ഞേ….
അമ്മു : പറഞ്ഞ് പറഞ്ഞ് …
ചേച്ചി : അവൻ വല്ലതും പറഞ്ഞേ
അമ്മു : ഇല്ല അവനോട് ആൻ്റി പറഞ്ഞിട്ടുണ്ട് നമ്മടെ ബന്ധുക്കളോട് ചിരിച്ചോണ്ട് മാത്രേ പെരുമാറാൻ പാടുള്ളൂ എന്ന്….
ചേച്ചി : പോട്ടെ സാരം ഇല്ല അല്ലെങ്കിൽ തന്നെ അവർക്ക് കുരു പൊട്ടൽ കൂടുതൽ ആണ്…
അമ്മു : ഉം…ശെരി ചേച്ചി മോളിൽ വരുന്നോ….
ചേച്ചി : ഞാൻ ദേ വരാം….
അമ്മുവും ശ്രീയും റൂമിൽ കേറി പോയി…
ശ്രീ : പുതിയ മോതിരം ആ ഞാൻ ഇപ്പൊ കാണുന്നെ ഉള്ളൂ….ശ്രദ്ധിച്ചില്ല…
അമ്മു : ഇതാ കൈ നീട്ടി …
ശ്രീ : അമ്പോ പൊളി….ഇത് എത്ര ആയി ടി….
അമ്മു : അറിയില്ല അതൊന്നും അറിയണ്ട എന്ന ഇന്ദ്രന് പറഞ്ഞത്….
ശ്രീ : എവിടെ നിന്നാ
അമ്മു : ഹൈദരാബാദ് അവിടെ എവിടെയോ നിന്നാ…
ശ്രീ : ലെൻസിൽ നോക്കിയാലോ….
അമ്മു : അയ്യോ ഞാൻ അത് മറന്ന് പോയി…. നോക്കാം…
ശ്രീ : നോക്ക്….
അമ്മു : അശോ…..
ശ്രീ : എന്താ
അമ്മു : ഫോൺ അങ്ങോട്ട് തിരിച്ചു….
