അമ്മു : ഹേ അമ്മ അപ്പോ അമർ പറഞ്ഞത് ….
ആൻ്റി: മോളെ നീ പേടിക്കണ്ട അവന് കുഴപ്പം ഒന്നും ഇല്ലടി മോളെ….ഞാൻ കൃഷ്ണക്ക് ഫോൺ കൊടുക്കാം…
അമ്മു : ആൻ്റി ഇന്ദ്രൻ എവിടേ 😰🥺
അമ്മ : അതെ ഇന്നലെ അവൻ വെള്ളം എന്തോ വാങ്ങാൻ പോയത് ആണ് ട്രെയിൻ മിസ്സ് ആയി അവൻ വന്നോളും കേട്ടോ പേടിക്കല്ലെ ….
അമ്മു : പാവം ആൻ്റി അവൻ ഞാൻ ഇന്നലെ അവനെ വഴക്കും പറഞ്ഞു….. അയ്യോ
അമ്മ : സാരം ഇല്ല കേട്ടൊ ഞാൻ അവനോട് മോളെ വിളിക്കാൻ പറയാം….പേടിക്കണ്ട അവൻ നിങ്ങൾക്ക് മുന്നേ ചിലപ്പോ അവിടെ എത്തും…. തപ്പാഴെ വിളിച്ചു ഇറങ്ങി എന്നും പറഞ്ഞ്….കുട്ടൻ വിഷമിക്കണ്ട. കേട്ടോ…. ശെരി മോനെ പിന്നെ വിളിക്കാം….
ശെരി ആൻ്റി…..
ഡീ വാ നമ്മടെ സ്ഥലം എത്താറായി
അവരൊക്കെ സ്റ്റേഷനിൽ ഇറങ്ങി …. റിസോർട്ടിൽ എത്തി….
അമർ : അമ്മുവിനേ ചേർത്ത് പിടിച്ച് ഡീ മതി ഓവർ ആവല്ലെ അവൻ കൊച്ച് കുട്ടി ഒന്നും അല്ലാ വരും വേഷക്കെട്ട് കാട്ടല്ലേ….
അമ്മു : അതല്ല ടാ ഞാൻ ഇന്നലെ അവനെ നല്ല പോലെ ചീത്ത പറഞ്ഞു അതൊക്കെ ഓർക്കുമ്പോ ആണ് എനിക്ക് ഒരു ചെറിയ വിഷമം….
അമർ : സാരം ഇല്ല അതൊക്കെ അവൻ മറന്ന് കാണും…നീ ചുമ്മാ ഇരി വാ പോയി കുറച്ച് റെസ്റ്റ് എടുത്തോ….
കുറച്ച് നേരം കഴിഞ്ഞ്
അച്ചു : എന്താടാ അവൻ വിളിച്ചോ….
അമർ : ഇല്ല ടാ
ദീപു : ഇവൻ എന്താ വൈകുന്നത്….
അച്ചു : ടാ വണ്ടി ഒക്കെ കിട്ടണ്ടെ അതാവും….നീ അങ്കിളിനെ വിളിക്ക് ഒന്ന്…
അമർ : ഹലോ
പറ ടാ
അവൻ വിളിച്ചോ മാമാ
അവൻ അവിടെ എവിടെയോ ഉണ്ട് വരും….എന്താ കാര്യം….
അല്ല .ഇത്ര നേരം ആയില്ലേ….
അച്ചു : ഹലോ അങ്കിൾ അച്ചു ആണ്
പറ മോനെ
അല്ല അവനെ വിളിക്കാൻ വല്ല നമ്പർ ഉണ്ടോ
ഒരു മിനിറ്റ് മോനെ
. അമർ : .ഹലോ
ടാ അവൻ ആണ് വിളിച്ചത് വരാൻ ലെറ്റ് ആവും നിങ്ങളോട് എങ്ങോട്ടെങ്കിലും പോയി കറങ്ങാൻ പറഞ്ഞു …
അച്ചു : ശെരി അങ്കിൾ….
ദീപു : എന്താ ചെയ്യാ
അമർ : അവൻ വരും വാ നമ്മക്ക് പോവാ….
അച്ചു : അതാ നല്ലത്…
അമ്മു : ഞാൻ ഇല്ല നിങൾ പോയിട്ട് വാ എനിക്ക് ചെറിയ തല വേദന
മഹാ : അപ്പോ ഞാൻ ഇവൾക്ക് കൂട്ട് ഇരിക്കാം….
അമ്മു : നീ പോ മഹാ സാരം ഇല്ല ….
അമർ : നിനക്ക് ഒരു കുഴപ്പവും ഇല്ല…..വാ അമ്മു നീ വന്നില്ലെങ്കിൽ ആരും പോവില്ല
ജാനു : വാടോ എന്താ താൻ….
അങ്ങനെ അവരൊക്കെ അവിടെ ഉള്ള ചെറിയ ചെറിയ സ്ഥലം ഒക്കെ കണ്ട് നടന്നു ചേട്ടന്മാർ അതിൻ്റെ ഇടയിൽ നല്ല രണ്ട് കുപ്പി ഒപ്പിച്ച് റെഡി ആക്കി….
ദീപു : അളിയാ നാട്ടിലെ വിലക്ക് ഞാൻ ഇവിടെ ഒരാഴ്ച അടിക്കും
അച്ചു : ബോസ്സ് ..നാറി എങ്ങോട്ട് പോയത് ഇത്…
ദീപു : അവൻ വന്നോളും….
ഫുഡ് അടി ഒക്കെ കഴിഞ്ഞ് ഒരു ചെറിയ ഷോപ്പിങ് ഒക്കെ ചെയ്ത് എല്ലാരും വൈക്കീട്ടോടെ തിരിച് റൂമിൽ എത്തി….
അച്ചു: വെയർ ഈസ് ദി ലാസ്റ്റ് കീ….
റിസപ്ഷനിസ്റ്റ് : സോറി സാർ കീ ഇസ് കളക്റ്റഡ് ബൈ സം വൺ ജസ്റ്റ് എ സെക്… യെസ് സർ… വൺ മിസ്റ്റർ ഇന്ദ്രജിത്ത് രാമനാഥൻ….
അച്ചു : ആഹാ വന്നാ ഒക്കെ താങ്ക്സ്…
അച്ചു : ടാ അമറെ സാർ ലാൻഡ് ആയി …. വാ….
അമർ : മഹാ അവളെ വിളി അവൻ വന്നു….
അച്ചു പോയി വാതിൽ തുറന്നു….
ആഹാ ഒരു കണ്ണാടിയും ഇട്ട് ഫോൺ നോണ്ടി കിടക്കുന്ന എന്നെ ആണ് അവൻ കണ്ടത്ത്….
അവനെ കണ്ടതും ഞാൻ ഒന്ന് ചിരിച്ച് കട്ടിലിൽ നിന്നും എണീറ്റ് മാറി….
അച്ചു ,: നീ ഡ്രസ്സ് ഒക്കെ വാങ്ങിയോ
വാങ്ങി അളിയാ ഒരു കുപ്പി വെള്ളത്തിൻ്റെ വില ആറായിരം രൂപ….
അമർ അങ്ങോട്ട് കേറി വന്നു … അവനെ തള്ളി മാറ്റി അമ്മു ഓടി വന്ന് എൻ്റെ മേലെ ചാടി ഞാൻ അവളെയും കൊണ്ട് ഇരുന്ന ഇടത് നിന്ന് ബെഡിലേക്ക് വീണു…
ഞാൻ : ഔ….
അമ്മു ; ഐ മിസ്സ്ഡ് യു…. എന്നെ ഇറുക്കി പിടിച്ച് അവൾ കരയാൻ തുടങ്ങി….
അമ്മുക്കുട്ടാ പോട്ടെ….. എന്നെ കെട്ടിപ്പിടിച്ച് കിടക്കുന്ന അവളെയും കൊണ്ട് ഞാൻ പൊങ്ങി ബെഡ്ഡിൽ ഇരുന്നു….
മഹാ ,: വന്നോ എവിടെ തേണ്ടാൻ പോയട നീ
എന്ത് പറയാൻ ഞാൻ അമ്മുവിൻ്റെ പൊറത്ത് തട്ടിക്കൊണ്ട് പറഞ്ഞു….
ജാനു : നല്ല പണി ആണ് നീ കാണിച്ചത് കേട്ടോ എല്ലാരും അങ് പേടിച്ച് പോയി….
ദീപു : അളിയാ ഇതാണ് ഞാൻ പറയാർ നീ അണ് റോക്ക് സ്റ്റാർ എന്ന് നീ ഇല്ലാതെ ഇത്ര നേരം കട്ട ബോർ….
