വധു is a ദേവത – 18 9

ലേറ്റസ്സ് സീ….

അങ്കിളിൻ്റെ വണ്ടി വന്നു….പെട്ടന്ന്….

മോനെ എപ്പോ എത്തി….നിങൾ വന്നു എന്ന് പറഞ്ഞു…അതാ ഞാൻ വന്നത്

അയ്യോ എന്തിനാ അങ്കിൾ വന്നത് ഹേ ബുദ്ധിമുട്ടായി അല്ലേ….

എന്ത് ബുദ്ധിമുട്ട് മോനെ എൻ്റെ മോനും മോളും വരുമ്പോ പിന്നെ ഞാൻ വേണ്ടെ ഇവിടെ…..

അത് നന്നായി അങ്കിളിനെ കാണണം എന്ന് വച്ച് ഇരിക്കുവായിരുന്നു….ഞാൻ

അച്ചെ അമ്മു ഉള്ളിൽ നിന്നും വന്നു ….

ദാ ദാ വന്നു ഒരു കാര്യം ഒരാളുടെ അടുത്ത് സംസാരിക്കാൻ പറ്റില്ല കഷ്ടം ആണ് അങ്കിളെ ഇവളുടെ കാര്യം….

നീ പോടാ ഞാൻ എൻ്റെ അച്ചടെ അടുത്ത് അല്ലേ സംസാരിക്കാൻ വന്നത്

അങ്കിൾ ഇവളെ പോവാൻ പറ….ഞാൻ പറഞ്ഞു

മോളെ നീ പോ ഞങൾ ഒന്ന് സംസാരിക്കട്ടെ…. അങ്കിൾ പറഞ്ഞു….

ഓഹോ ഇപ്പൊ അങ്ങനെ ആയി അല്ലേ….നിന്നെ കാണിച്ച് തരാടാ അവൾ ചാടിതുള്ളി പറഞ്ഞു…

കണ്ടോ അങ്കിൾ ഇവൾ ഇങ്ങനെ തന്നെ വെറുതെ എന്നെ ദ്രോഹിക്കും….

അങ്കിൾ : ആണോ മോളെ….

അമ്മു : ചുമ്മാ അച്ച കള്ളൻ ആണ് ഇവൻ….

അങ്കിൾ: ചുമ്മാ ഒന്നും ആയിരിക്കില്ല നീ അല്ലേ ആള് നീ പോ ഞങൾ ഒന്ന് സംസാരിക്കട്ടെ….

അമ്മു : എൻ്റമ്മോ എങ്ങനെ ആണോ എല്ലാരെയും ഇങ്ങനെ കൈയ്യിൽ എടുക്കാൻ പറ്റുന്നത്..

കുറച്ച് നേരം അങ്കിളും ആയി സംസാരിച്ച് ഉള്ളിലേക്ക് പോയി….

കഴിഞ്ഞോ സംസാരം ഒക്കെ … ആൻ്റി ചോദിച്ചു…….

എന്താ ചേട്ടാ ഇവൻ പൈസ പോവുന്ന വല്ല പണിയും ആണോ പറഞ്ഞത്….അമ്മ ചോദിച്ചു…

അങ്ങനെ ഒന്നും ഇല്ല എൻ്റെ മോൻ മിടുക്കൻ അല്ലേ….അങ്കിൾ പറഞ്ഞു…..

അങ്ങനെ അങ്ങ് പറഞ്ഞു കൊട് അങ്കിളെ ചേളരുടെ മണ്ടയിൽ കെറട്ടെ ….. ഞാൻ പറഞ്ഞു…

ശെരി എന്നാ നമ്മൾക്ക് ഇറങ്ങിയാലോ….അമ്മ ചോദിച്ചു…

അയ്യോ പോവാ…. ആൻ്റി ചോദിച്ചു പോട്ടെ ഡീ അവരൊക്കെ ഇപ്പൊ വരും പോയിട്ട് വേണം വല്ലതും ഉണ്ടാക്കാൻ….അമ്മ പറഞ്ഞു…

ഇവൾ അടുക്കളയിൽ കേറോ കൃഷ്ണെ ആൻ്റി ചോദിച്ചു…

എവിടുന്ന് ഫുൾ ടൈം ഉറക്കം അല്ലെങ്കിൽ എൻ്റെ തല തിന്നൽ ഞാൻ പറഞ്ഞു…

ആണോ ഡീ ആൻ്റി ചോദിച്ചു….

ഇവന് വട്ടാ…അമ്മ അമ്മു പറഞ്ഞു

മരിയാതക്ക് ഇരുന്നോ അല്ലങ്കിൽ നിന്നെ ഞാൻ ആൻ്റി അവളെ ഭീഷണി പെടുത്തി…

അതെ എൻ്റെ ഭാര്യയെ ഭീഷണി പെടുതുന്നോ അല്ലേ ഇത് നല്ല കൂത്ത്….ഞാൻ ഇടയിൽ കേറി പറഞ്ഞു…

അങ്ങനെ അങ്ങ് പറഞ്ഞു കൊടുക്കട ഇന്ദ്ര… അമ്മ കണ്ടല്ലോ എനിക്ക് ചോദിക്കാനും പറയാനും ആളുണ്ട്…. അമ്മു എൻ്റെ തോളിൽ കൈ വച്ച് പറഞ്ഞു….

കാര്യം ഇവളുടെ അമ്മ ഒക്കെ ആയിരിക്കും എന്ന് പറഞ്ഞ് ഇങ്ങനെ ഒക്കെ പറയാമോ ആൻ്റി നോക്കി നിക്കത്തെ രണ്ടെണ്ണം അങ്ങ് കൊട് എന്നാലേ പഠിക്കുള്ളു….😜

ഇപ്പൊ എങ്ങനെ ഉണ്ടെടി ഇവനെ നീ അല്ലാതെ ആരെങ്കിലും വിശ്വസിക്കുമോ ആൻ്റി അമ്മുവിനെ കളിയാക്കി….

അല്ലെങ്കിലും എല്ലാം എൻ്റെ തെറ്റാ നിങ്ങളുടെ വാക്കും കേട്ട് ഇവൻ്റെ കൂടെ ഇറങ്ങി പോയില്ലേ എൻ്റെ വിധി അല്ലാതെ എന്ത്…. അവൾ താടിക്ക് കൈകൊടുത്ത് പറഞ്ഞു..

അമ്മു ടാ ഞാൻ ഒരു കാര്യം പറയട്ടെ…

പറ

അത് എന്തെന്നാൽ അന്ന് പറഞ്ഞത് ഇന്നും എനിക്ക് പറയാൻ ഉള്ളു ….

എന്താ അത്

മൂർത്തി അങ്കിൾ ഇസ് വെയ്റ്റിംഗ് 🤣

എല്ലാരും ഒരേ ചിരി ആയിരുന്നു..

” അപ്പോ വിചാരിച്ച പോലെ അല്ല ഹ്യുമർ വച്ചാണ് കളി ശ്രീ സ്വയം പറഞ്ഞു….”

“ഇവൻ ആള് വിചാരിച്ച പോലെ അല്ല…..”

ശെരി ശെരി വാ വാ പോവാ അമ്മ ഞങ്ങളെ ഉന്തി വെളിയിലേക്ക് പോയി….

ഇന്ദ്ര ശ്രീ വിളിച്ചു….

യാ

സെൽഫി

യാ എനി ടൈം…..

അവളുടെ കൂടെ സെൽഫി എടുത്ത് ഞങൾ യാത്ര പറഞ്ഞ് ഇറങ്ങി….

അമ്മ :

എന്താടാ

നമ്മടെ പെണ്ണിന് കാര്യം ആയി എന്തോ പറ്റി കേട്ടോ ശബ്ദം ഇല്ല…

എൻ്റെ ശബ്ദം എങ്ങോട്ട്. പോയിട്ടില്ല…

ഇല്ലെ ഞാൻ വിചാരിച്ചു എൻ്റെ ഫൈവിന് അല്ല വൈഫിന് ശബ്ദം നഷ്ടം ആയി ഊമ ആയി എന്ന്

😶

മോളെ ഇന്ദ്രനേ വാരാൻ മാത്രം നീ ആയിട്ടില്ല കേട്ടോ…

ടാ ടാ മതി മതി അവൻ്റെ ഒരു തള്ളൽ….അമ്മ പിന്നിൽ ഇരുന്ന് പറഞ്ഞു…

അമ്മ കഴിക്കാൻ വാങ്ങിയിട്ട് പോണോ….

എന്നാ പിന്നെ വാങ്ങിക്കോ അത നല്ലത്….

അമ്മു : എനിക്ക് ബിരിയാണി

ഞാൻ : അതിനൊന്നും പൈസ എൻ്റെ കൈയ്യിൽ ഇല്ല വേണേൽ 2 കാലി ചപ്പാത്തി വാങ്ങി തരാം….

Leave a Reply

Your email address will not be published. Required fields are marked *