വധു is a ദേവത – 18 8

ബിക്കോസ് മൈ പാരൻ്റ്സ് ആർ റിച്ച്…. അതാണ് സത്യം

എന്ത്

ഇപ്പൊ നീ തന്നെ പറ ഇപ്പൊ ഒരു മിഡിൽ ക്ളാസ്സ് പൈയ്യൻ എൻ്റെ പ്രായത്തിൽ എന്ത് ചെയ്യും ഒട്ടും താൽപര്യം ഇല്ലാത്ത കോഴ്സ് ചെയ്ത് കൊറേ പുച്ഛം സമ്പാദിച്ച് പിന്നെ നായയെ പോലെ ഓടി ഓടി ഒരു ജോലി വാങ്ങി അവിടെ ആട്ടും തുപ്പും കേട്ട് പണി എടുത്ത് കാലം ആർക്കൊക്കെയോ വേണ്ടി ജീവിച്ച് കാലം തീർക്കും ….

ഞാൻ : അതെ സമയം വീട്ടുകാരുടെ പൈസ ഉള്ളത് കൊണ്ട് എനിക്ക് വലിയ കുഴപം ഇല്ല നീ തന്നെ പറ 23 വയസ്സുള്ള ഒരു മിഡിൽ ക്ളാസ് പൈയ്യന് ആരെങ്കിലും പെണ്ണ് കൊടുക്കാൻ തയാറാവോ…. അപ്പോ എൻ്റെ ജീവിതം ഒക്കെ ഭാഗ്യം ആണ് ലോട്ടറി ജീവിതം… പൈസക്ക് പൈസ വൈഫ് ഗുഡ് ഫ്രണ്ട്സ്….

അമ്മു : 👏👏

ഞാൻ പറഞ്ഞത് സത്യം അല്ലേ എൻ്റെ ജീവിതം പൈസ ഇല്ലെങ്കിൽ ആലോചിക്ക് ഇപ്പൊ അമ്മുൻ്റേ ഭർത്താവ് അങ്ങനെ ഇങ്ങനെ പറഞ്ഞ എല്ലാരും പറയും അവളുടെ ജീവിതം പോയി ഒരു ദാരിദ്രവാസി തെണ്ടയെ പാവം അവളുടെ തലയിൽ എല്ലാരും കൂടെ എടുത്ത് വച്ചു അങ്ങനെ ഇങ്ങനെ എന്നൊക്കെ പറയും നിൻ്റെ അച്ഛൻ അമ്മ തൊട്ട് ജനിക്കാൻ പോവുന്ന നമ്മടെ ബേബി വരെ ഇവരുടെ ഒക്കെ കളിയാക്കൽ കേക്കണം…

അമ്മു : ഉം… ബാക്കി പറ…

അത് തന്നെ പണം ആണ് മോളെ ഒരാളുടെ ജീവിതം തീരുമാനിക്കുന്നത് ഒരുപാട് വേറെ കാര്യങ്ങൾ ഉണ്ടെങ്കിലും പൈസ അതിൻ്റെ പവർ വേറെ തന്നെ ആണ്….

അമ്മു : കൂൾ ആവടാ നീ ദൈവത്തോട് പ്രാർത്ഥിക്ക് ഈ ഹാപ്പി ലൈഫ് എന്നും ഉണ്ടാവണെ എന്ന്….

ഉവ്വ്… ഞാൻ ബോർ അടിപ്പിച്ചോ….

ഏയ് നീ പറഞ്ഞത് ഒരു പ്രപഞ്ച സത്യം ആണ്… പിന്നെ നിന്നെ കെട്ടിയത്തിൽ ഇപ്പോഴും എൻ്റെ വീട്ടിൽ ചെറിയ കോൺട്രവേഴ്‌സി ഒക്കെ ഉണ്ട്…

ഫക്ക് കോൺട്രവേഴ്‌സി നീ ഹാപ്പി ആണോ …

പിന്നെ നീ അല്ലേ എൻ്റെ ഹാപ്പി പിൽ….

അത് മതി …. സിനിമാ കാണാൻ വരുന്നോ…

ഏതാ ഹൊറർ ആണ്…

അയ്യോ വേണ്ട… വല്ല റൊമാൻസ് ഉണ്ടെങ്കിൽ ഇട്….

ആഫ്റ്റർ ഇടട്ടെ

ബോർ പടം

കണ്ടോ

എപ്പോഴേ

ശെരി നീ വെയ്റ്റ് ആക്ക് ഞാൻ അവരൊക്കെ എന്താ ചെയ്യുന്നത് എന്ന് നോക്കട്ടെ ..

ഞാനും ഉണ്ട് ഉപ്പ് ചാക്ക്

ശെരി വാ കേറിക്കോ

ആ വണ്ടി പോട്ടേ അമ്മു സീറ്റിൽ ചവിട്ടി എൻ്റെ മുതുകത്ത് കേറി…

ഉഫ് ….

എന്ത് എന്തോ കൊണ്ടു തോന്നുന്നു….

നല്ല പോലെ

വണ്ടി വിട് ഇന്ദ്ര….

ഞാൻ അമ്മുവിനെ മുതുകത്ത് കേറ്റി നടന്നു

ഹാ നിങൾ കിടക്കാൻ പോവാ….

അച്ചു : അതെ നേരത്തെ എണീക്കാൻ ഉള്ളതല്ലേ അപ്പോ കിടക്കാം വച്ചു…

നന്നായി അപ്പോ ഗുഡ് നൈറ്റ്….

അമ്മു എൻ്റെ മുതുകത്ത് കിടന്ന് കൈ വീശി ടാറ്റ കൊടുത്തു…

അടുത്ത റൂമിൽ പോയി

നിങൾ ആണോ കമ്പനി

മഹാ : അതെ ഞാനും മായയും ആണ് ഇന്നലെയും കമ്പനി….

അപ്പോ അമ്മു

മായ : അവൾക്ക് ഞങളെ ഒന്നും പിടിക്കില്ല .. ഒറ്റക്ക് മാത്രേ കിടക്കൂ….

ഞാൻ : ശെരി ശെരി ലോക് ചെയ്ത് കിടക്ക് കേട്ടോ …… എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്

മഹാ : ഗുഡ് നൈറ്റ് ഇന്ദ്ര… അമ്മു…

ഞാൻ : ഗുഡ് നൈറ്റ് ഡാർലിങ്സ്

ഞാൻ : ടാ അമറെ ഞാൻ ഇന്നത്തെ പോലെ വിളിക്കില്ല രണ്ട് തട്ട് തട്ടും വന്നില്ലെങ്കിൽ ഞാൻ എൻ്റെ പാട് നോക്കി പോവും….

അമർ : ഇല്ല അലാറം വക്കാം

ദീപു : എന്താ വിക്രം ആൻഡ് വേതാളം

അമ്മു : വേതാളം നിൻ്റെ അച്ഛൻ ചിരിച്ച് കൊണ്ട് അവനോട് പറഞ്ഞു….

ദീപു : നീ പോടി …

അമ്മു : നീ പോടാ

ഞാൻ : നിങൾ തല്ലി കഴിഞ്ഞ് ബാക്കി ഉള്ള ആള് വാ ഞാൻ അത്. വരെ ഉറങ്ങാം….

ഞാൻ : അമറെ ഇനി ഞാൻ പറയില്ല കേട്ടല്ലോ മൂന്നര പി എം അല്ല എ എം….

അമർ : അമർ കൊറേ അലാറം കണ്ടതാ….

ഞാൻ : ശെരി ഗുഡ് നൈറ്റ്

അമ്മു : ബൈ ഗായ്സ് ഗുഡ് നൈറ്റ്… ഇന്ദ്ര .വണ്ടി പോട്ടേ….

ഞാൻ ചിരിച്ച് കൊണ്ട് തിരിഞ്ഞ് ഓടി….

ഞാൻ വീഴും…

ഞാൻ റൂമിൽ കേറി … പതിയെ ചാക്ക് ഉള്ളിൽ വച്ചു….

വെള്ളം ഉണ്ടോ ഓക്കെ ഉണ്ട്

അമ്മു : വെള്ളം വാങ്ങാൻ പോവാണെ എന്നെയും വിളിക്ക് ഞാനും വരാം

ശെരി ഗുഡ് നൈറ്റ്…

എനിക്ക് ഉറക്കം വരുന്നില്ല ഇന്ദ്ര

…നീ കണ്ണടച്ച് കിടക്ക് ഉറങ്ങും…. ഞാൻ ലൈറ്റ് ഓഫ് ചെയ്തിട്ട് അപ്പുറത്ത് വന്ന് കിടന്ന് സിനിമ നോക്കി ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *