കൊറച്ച് നേരം ആയി തളർന്നു വീട്ടിൽ l വരുമ്പോ ഒരു .ചായ തരാൻ ആരും ഇല്ലല്ലോ….. കറക്കം ഒക്കെ കഴിഞ്ഞോ
കഴിഞ്ഞു പപ്പക്ക് ഡ്രസ്സ് എടുത്തിട്ടുണ്ട്
ആണോ
ചെല്ല് ഫ്രഷ് ആയിട്ട് വാ…
അങ്ങനെ ഫുഡ് എല്ലാം കഴിച്ച് രാത്രി കിടന്നു ഇങ്ങനെ ഓരോന്നും ആലോചിച്ച് കിടന്നു എപ്പഴോ ഉറങ്ങി പോയി….
രാവിലെ എണീറ്റപ്പോൾ താഴെ ആരുടെയോ ശബ്ദം കേട്ടു
അമ്മു വന്നോ ഞാൻ വേഗം താഴേക്ക് ഇറങ്ങി പോയി
അമ്മ ആരാമ്മ വന്നത് ……
അയ്യേ ഇവനാ
എന്നെ നോക്കി ഇളിച്ചൊണ്ട് ഇരുന്നു ഫുഡ് കെട്ടുന്ന അമർ ……
എവിടെ ആയിരുന്നു രണ്ട് ദിവസം കണ്ടില്ലല്ല ഞാൻ വിചാരിച്ചു ശല്യം ഇനി വരില്ല എന്ന്…..
അങ്ങനെ ഒന്നും നിന്നെ വിട്ട് ഞാൻ പോവില്ല എൻ്റെ ഇന്ദ്രൂട്ടാ…..
നിനക്ക് നാണം ഉണ്ടോടാ വലിഞ്ഞു കേറി വന്ന് എൻ്റെ ഫുഡ് എടുത്ത് കഴിക്കാൻ…..
സത്യം പറഞ്ഞ ഇല്ല നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇത് കൂടെ ഞാൻ തിന്നോളാം…..
ഫോൺ അടിക്കുന്ന ശബ്ദം കേൾക്കാം…..
നിൻ്റെ ഫോൺ അടിക്കുന്നു ചെല്ല് മറ്റവൾ ആയിരിക്കും……
ഒന്ന് പോടാ മൈരെ ഞാൻ മുകളിലേക്ക് ഓടി…..
ഹലോ
ഗുഡ് മോണിംഗ് എണീറ്റോ
ആ ഇപ്പൊ അമർ വന്നിട്ടുണ്ട് ഞാൻ താഴെ ആയിരുന്നു….
ഇന്നലെ എങ്ങനെ റിസപ്ഷൻ ഒക്കെ പോളി ആയിരുന്നോ…..
പിന്നെ തകർപ്പൻ ആയിരുന്നു…..ഇന്നലെ ഞങ്ങള് വീടെതുമ്പോ ലേറ്റ് ആയി …..
ഞാനും അമ്മയും ഇന്നലെ ഒരു 8 മണി ഒക്കെ ആയി വരുമ്പോ ……
ആണോ ഒരേ അടിച്ച് പോളി ആയിരുന്നോ…..
അതെ, നീ എപ്പോഴാ വരുന്നേ
ഞാൻ വൈകീട്ട് എത്തും
ആണോ….. ശെരി ഞാൻ ഫ്രഷ് ആയിട്ട് വിളിക്കാം കേട്ടോ
ശെരി പതിയെ തെരക്ക് ഒക്കെ മാറിയിട്ട് വിളിച്ചാ മതി….
ഞാൻ കുളി കഴിഞ്ഞ് പൊരത്തേക്ക് ഓക്കേ പോയി ഉച്ചക്ക് തിരിച് വന്നു…..
ഭക്ഷണം കഴിച്ച് കഴിഞ്ഞ് അമറിൻ്റെ റൂമിൽ പോയി ആള് ഒടുക്കത്തെ പഠിപ്പാണ്….
എന്താണ് സാർ കോളജ് ടോപ്പർ ആവോ ഹേ….ഞാൻ ബെഡിൽ പോയി കിടന്ന് ചോദിച്ചു…..
നീ നോക്കിക്കോ ഞാൻ ഇപ്രാവശ്യം ജയിച്ചിരിക്കും മോനെ…..
ആണോ ശെരി….. പഠി പഠി
അവൻ്റെ കൂടെ ഇരുന്ന് അവൻ്റെ ബുക്ക് നോക്കി നോക്കി ഞാൻ ഇറങ്ങി പോയി…..
എണീറ്റ് നോക്കിയപ്പോ സമയം ആറ് മണി …..
ഫോണിൽ അമ്മുവിൻ്റെ മിസ്സ് കോൾ വന്നു കിടപ്പുണ്ട്
ഹലോ എവിടെ എത്തി ഞാൻ കോൾ എടുത്തതും ചോദിച്ചു…..
അത് ഇന്ദ്ര…..
എന്തടി വല്ല കുഴപ്പവും ഉണ്ടോ……
എടാ ഇന്ദ്ര ഞാൻ ഇന്ന് വരത്തില്ല…..
എനിക്ക് നല്ല പോലെ പൊളിഞ്ഞു വന്നു….. എന്ത് വരില്ലന്നോ
എടാ അത് ഇവിടെ എല്ലാർക്കും ഒരേ നിർബന്ധം പിന്നെ വിഷ്ണു പിടിച്ച പിടിയാലെ പറഞ്ഞു ഇന്നും കൂടെ ഇവിടെ നിക്കാൻ പറഞ്ഞിട്ട്…..
ആണോ ശെരി നിന്നോ…..
ഞാ
ഞാൻ പിന്നെ വിളിക്കാം. …. അവൾ എന്തോ പറയാൻ വരുന്നതിനു മുന്നേ ഞാൻ ഫോൺ കട്ടാക്കി ….. അവൾടെ ഒരു വിഷ്ണു ഏതാണോ ഈ തെണ്ടി എനിക്കിട്ട് ഉണ്ടാക്കാൻ
തിരിച് കോൾ വന്നെങ്കിലും ഞാൻ എടുത്തില്ല ….
ഓട്ടോ എടുത്ത് ക്യാമ്പിലേക്ക് പോയി പിള്ളേരുടെ കൂടെ കാരം കളിചൊണ്ട് ഇരുന്നു……
ഒരു 7 മണി ആയപ്പോ അമർ അങ്ങോട്ട് വന്നു…..
ടാ നിൻ്റെ ഫോൺ എവിടെ
അത് വീട്ടിൽ കാണും…..
ഡീ അവൻ ഫോൺ എടുത്തിട്ടില്ല…. ഞാൻ കൊടുക്കാം
ടാ ഇന്നാ അമ്മുവാ
ഞാൻ ഫോൺ വാങ്ങി കട്ട് ആക്കി ….
ടാ പുല്ലേ നിന്നെ എന്തിനാ ഇങ്ങോട്ട് കെട്ടി എടുത്തത് ഞാൻ അമറിനൊട് തട്ടി കേറി….
അത് പിന്നെ അവൾ പറഞ്ഞപ്പോ …..
അവള് പറഞ്ഞപ്പോ … പിന്നെ മേലാൽ എൻ്റെ വണ്ടി എടുത്ത് പോവരത്ത് മനുഷ്യൻ ഒരു ആവശ്യത്തിന് നോക്കുമ്പോ പണ്ടാരം കാണില്ല…..
ഇവിടെ വന്ന് ഈ തെണ്ടികളുടെ കൂടെ കൊണ അടിക്കാൻ അല്ലേ അത്ര ഒക്കെ മതി…..
ശെരി നീ വാ പോവാം……ഞാൻ വേറെ എന്തോ അല്ലോചിച്ച് പോയി ടാ ഞങൾ ഇറങ്ങുവാ…..
വണ്ടി എട്
എങ്ങോട്ടാ അവൻ ചോദിച്ചു
ബാർ……
അത് വേണോ
വേണ്ടെങ്കിൽ വണ്ടി താ ഞാൻ ഒറ്റക്ക് പോവാ….
അത് വേണ്ട ഞാനും വരാം….
എന്ന പോവാം വാ
ബാറിൽ പോയി രണ്ട് റൗണ്ട് അടിച്ച് വീട്ടിൽ പോയി അമ്മ അറിയാതെ റൂമിലേക്ക് പോയി
കഴിക്കാൻ ഒന്നും വേണ്ടെ അമ്മ ചോദിച്ചു…
വേണ്ട ഞാൻ മുകളിൽ നിന്ന് വരുന്നുണ്ടോ എന്ന് നോക്കി ഞാൻ പറഞ്ഞു…
