പപ്പ : അല്ല ടാ ഈ തല്ലും കൊല്ലും പറഞ്ഞത് ആരാ അവനെ എനിക്ക് ഒന്ന് കാണണം … കൊള്ളാം എന്തായാലും
അമർ: ഇന്നാ മാമ ചായ….
പപ്പ : ടാ നീ കേട്ടോ കഞ്ചാവ് കേസിൽ പെട്ട ഇവരുടെ വീട്ടിലെ കുട്ടിയെ ആണ് അവൻ കൊണ്ട് വന്നത്
അമർ: കേട്ടു മാമ അല്ലെങ്കിലും നല്ലത് ചെയ്താ അവസാനം നമ്മക്ക് പണി ആണ് ഇന്നലെ രാത്രി അവനെ പിടിച്ചില്ലെ ഇന്ന് കുടുംബം മൊത്തം നാറാൻ ഇരുന്നതാ ….പാവം അവൻ്റെ വിധി ആണ് ഇതൊക്കെ …. കഷ്ട്ടം എന്തായാലും….. ഫുഡ് കഴിച്ചിട്ട് പോലും ഇല്ല പറഞ്ഞ് വന്നതാ അപ്പോഴേക്കും പുകച്ച് പൊറത്താക്കി…
അമ്മ : ടാ മതി നിർത്ത്…. കേറി പോ…. 🥺
ആൻ്റി : ദി കരയല്ലേ
അമ്മ : ഇല്ല മഹി എന്നും നിങൾ വൈകുന്നേരം പോവുന്ന സമയത്തും നിൻ്റെ കുടുംബക്കാർ അവനെ എന്തോ പറഞ്ഞു ദേ ഇപ്പൊ ഇതും …. എൻ്റെ മോനെ എന്തൊക്കെ ശാഭവാക്ക് ആണ് അവര് പറഞ്ഞിട്ടുണ്ടാവുക….
പപ്പ : ദാസാ ഒന്നും വിചാരിക്കരുത് നിങ്ങൾക്ക് ഇങ്ങോട്ട് എപ്പോ വേണമെങ്കിലും വരാം പോവാം ഞങ്ങളും അങ്ങനെ ആയിരിക്കും പക്ഷേ ഇമ്മാതിരി ആളുകളും ആയി ഞങ്ങളെ കോൺടാക്ട് ഉണ്ടാക്കരുത്….
അങ്കിൾ : ശെരി ആണ് ഇമ്മാതിരി ചെറ്റകളും ആയി നിങ്ങളെ മുട്ടിച്ചത് എൻ്റെ തെറ്റ് തന്നെ ആണ്….
അമ്മ : നീ ആരെ ആണ് വിളിക്കുന്നത്
അമർ:അവനെ തന്നെ അവനെ ഇറക്കി വിടുക…. തിരിച്ച് കൊണ്ടുവരണ്ടത് ഞാൻ ആണല്ലോ
അമ്മ : വിളിക്ക്…..
അമർ: നിൻ്റെ ഒച്ച എവിടെ പോയടി ഇപ്പൊ ഹേ തപ്പഴെ ഇമ്മാതിരി ഷോ ആയിരുന്നല്ലോ….
അമ്മു : 😭
അമർ: കണ്ട കഞ്ചാവും മയക്ക് മരുന്നും കൊണ്ട് നടക്കുന്ന ഓരോ തേണ്ടികൾക്ക് വേണ്ടി ഒച്ച ഇട്ടോളും….
പപ്പ : ടാ മതി
അങ്കിൾ : അവൻ പറഞ്ഞതിൽ കാര്യം ഇല്ലെ ഇവൾക്ക് ബോധം വേണ്ടേ മോൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന്…..
അമർ: ഞാൻ പോട്ടെ അവൻ എടുക്കുന്നില്ല ക്ലബ്ബിൽ വല്ലതും ഉണ്ടാവും നോക്കിയിട്ട് വരാം….
. . .കുറച്ച് കഴിഞ്ഞ് പോയവൻ തിരിച്ച് വന്നു….
പപ്പ : എന്താ
അമർ: അവൻ നമ്മെ വണ്ടിയിൽ കേറി മാർബിൾ എടുക്കാൻ കുംഭകോണം പോയി…. അരവിന്ദെട്ടൻ്റെ കൂടെ…. ദാ ഫോട്ടോ…..
പപ്പ : വൻ വിളിക്കുന്നു
അമ്മ : സ്പീക്കർ ഇട്
ഞാൻ : ഹലോ പപ്പ
പപ്പ : മരിയാതക്ക് തിരിച്ച് വന്നോ
ഞാൻ : ഞാൻ ഒരുത്തനെ പോലീസ് കാറെ കൊണ്ട് തളിച്ച് ആനന്ദം കണ്ടെത്തുന്ന സൈക്കോ ആണ് എന്ന് എൻ്റെ ഭാര്യ പറഞ്ഞു….അവളെ അവളുടെ ബന്ധുക്കളെ കെട്ടിപ്പിടിച്ച് ഇരുന്നോട്ടെ ഞാൻ രണ്ട് ദിവസം കഴിഞ്ഞ് വരാം…. പിന്നെ അവളെ എനിക്ക് ഇനി കാണണ്ട അവളോട് പോവാൻ പറഞ്ഞോ ലൗഡ് സ്പീക്കർ ഇട്ട് കേക്കുന്ന എല്ലാവരോടും ഗുഡ് നൈറ്റ്…..
ആൻ്റി : അങ്ങനെ ഒന്നും പറയല്ലേ കുട്ടാ നീ വാ
ഞാൻ : ആൻ്റി എനിക്ക് ആൻ്റിയോട് ഒരു ദേഷ്യവും ഇല്ല ആൻ്റിയുടെ വീട്ടുകാരോടും ഒരു പരാതിയും ഇല്ല എൻ്റെ വിഷമം എൻ്റെ ഭാര്യ എന്ന പോത്തിന് ഒരു തരി പോലും എൻ്റെ മേലെ വിശ്വാസം ഇല്ല അങ്ങനെ ഉള്ള ഒരുത്തിയെ എനിക്ക് വേണ്ട…എനിക്ക് നല്ല വിഷമം ഉണ്ട് പക്ഷെ സാരം ഇല്ല
അമ്മ : ടാ ഇങ്ങോട്ട് വരുന്നുണ്ടോ നീ …
ഞാൻ : ഇല്ല ഞാൻ വരുന്നില്ല
അമ്മു : ഇന്ദ്ര സോറി ഞാൻ കാല് പിടിക്കാം… സോറി 😭😭
ഞാൻ : അയ്യോ വേണ്ടേ മാഡം കാലോന്നും പിടിക്കണ്ട …. പപ്പ ലെയ്ലാൻറ്റ് അടിപൊളി കേട്ടോ…. ശെരി ഞാൻ വക്കുവാ…. ബൈ ദി ബൈ….
ഫോൺ കട്ട് ആയി…..
പപ്പ : കേട്ടല്ലോ ഇതിൽ എന്നെ ഇൻവോൾവ് ചെയിക്കല്ലെ കൃഷ്ണ കേട്ടല്ലോ
അങ്കിൾ : എന്നെയും….
അമ്മ : എനിക്കും ഒന്നും പറയാൻ ഇല്ല നിങ്ങള് രണ്ട് പേരും കൂടെ അങ്ങ് ചെയ്താ മതി എനിക്ക് മതി ആയി നിങ്ങളുടെ ഇടയിൽ കിടന്ന് മധ്യസ്ഥം നടത്തി….
പപ്പ : അതെ ഇന്നത്തേക്ക് അടിക്കാൻ ഉള്ള സംഭവം കിട്ടി…. നീ വാ
അങ്കിൾ : നിനക്ക് അവൻ അങ്ങോട്ട് പോയതിൽ ഒരു കുഴപ്പവും ഇല്ലെ….
പപ്പ : എന്തിന് അവൻ എൻ്റെ മോൻ ആണ് കറങ്ങി കറങ്ങി അവസാനം കുടുമ്പത്ത് തന്നെ വരും…
അങ്കിൾ : കൊള്ളാം…
പപ്പ : എൻ്റെ മോൻ്റെ ജീവിതം എൻ്റെ സമാധാനം പോയി എനിക്ക് രണ്ടെണ്ണം അടിക്കണം… 😭😭
അമ്മ : ഹലോ ഒരുപാട് അങ്ങ് അഭിനയിക്കാൻ നിക്കണ്ട കേട്ടോ അവൻ നാട് വിട്ട് പോയത് ഒന്നും അല്ല കേട്ടല്ലോ നിങൾ ഒരുപാട് മോൻ്റെ ജീവിതം ഓർത്ത് വിഷമിക്കണ്ട…. …. ഓരോ അടവും ആയിട്ട് അങ്ങ് വന്നോളും….
