വധു is a ദേവത – 18 8

ഏയ് അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ നമ്മക്ക് ഒന്ന് മതിയെടി….

അപ്പോ ഞാൻ വേദനിക്കുന്നത് കാണാൻ നിനക്ക് പറ്റില്ല ല്ലേ

അതൊന്നും അല്ല വരുന്ന കൊച്ച് നിന്നെ പോലെ ഒരു വെടല ആണെങ്കിൽ രണ്ടും കൂടെ എന്നെ ജീവനോടെ കുഴിച്ച് ഇടും…

പോടാ തെണ്ടി

ഒന്നാവുമ്പോ വലിയ കുഴപ്പം കാണില്ല….

അപ്പോ ജനിക്കുന്ന കുഞ്ഞിന് നിൻ്റെ സ്വഭാവം ആണെങ്കിൽ എൻ്റെ അവസ്ഥ നീ ആലോചിക്ക് ഇന്ദ്ര

എനിക്കെന്താ ഡീ മോയന്തെ കുഴപ്പം നിനക്ക് കിട്ടാവുന്നതിൽ ബെസ്റ്റ് ആണ് നിനക്ക് കിട്ടിയത് എന്നിട്ട് അഹങ്കാരം….

അയ്യോ ഒരു ബെസ്റ്റ് കള്ളും കുടിച്ച് ഒരു പച്ചക്കിളി പോലെ ഉള്ള വണ്ടിയിൽ റേസ് വച്ച് നടക്കുന്ന ഊര് തെണ്ടി അല്ലേ ബെസ്റ്റ്….

😶

ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഇനി നീ വണ്ടിയിൽ കോപ്രായം കാണിച്ചാ ഇന്ദ്ര നീ പിന്നെ എൻ്റെ വേറെ മുഖം കാണും…..

ഇന്നലെ രാത്രി കണ്ടതിനെ കാളും വലിയ മുഖം ഉണ്ടോ ഇനി.. എന്തായിരുന്നു ഇന്ദ്ര ഇന്ദ്ര എനിക്ക് വയ്യ വയ്യാ 🤣🤣

പോടാ…

എങ്ങനെ ഉണ്ട് രാവിലത്തെ ഈ ഒരു വൈബ് ഇഷ്ടപ്പെട്ടോ….

പിന്നെ എൻ്റെ മുത്ത് കൂടെ ഉള്ളപ്പോ അടിപൊളി അല്ലേ….

അതാണ് എത്ര പേരാണ് എൻ്റെ കമ്പനി ഇഷ്ടപ്പെടുന്നത് എന്ന് അറിയാമോ….

അയ്യോ അറിയാമേ പറയണ്ട ഇനി ഉള്ള പെമ്പിള്ളർ മുഴുവൻ ഉണ്ട് കൈയ്യിൽ….

എന്നിട്ട് എനിക്ക് കിട്ടിയത് ഈ ബോമ്പിനേ….

വല്ലതും പറഞ്ഞോ… അല്ല എനിക്ക് എൻ്റെ അമ്മു മതി എന്ന് പറഞ്ഞതാ….

അങ്ങനെ അല്ലല്ലോ ഞാൻ കേട്ടത്….

അല്ല അത് തന്നെ പറഞ്ഞത്….

ഹ്മം ശെരി ശെരി ..

ചായ കുടി തണുക്കും… കുടിച്ചോളാം

അയ്യോ എന്ത് അഹങ്കാരം ആണ് അമ്മയുടെ അതെ തന്നെ….

ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് അമ്മയെ പറഞ്ഞ് കളി വേണ്ട എന്ന്….

ഇല്ല ഇല്ല സോറി….

.. ഇന്നാ കുടിചോ….

അയ്യേ എനിക്ക് നീ കുടിച്ചതിൻ്റെ ബാക്കി ഒന്നും വേണ്ട ഞാൻ വീണ്ടും ചൊറിയാൻ തുടങ്ങി….

അയ്യോ അതെന്താ വേണ്ടാത്തത് … ഇന്നലെ രാത്രി കടിച്ച് പറിച്ചപ്പോ എച്ചി ഒന്നും കുഴപ്പം അല്ലയിരുന്നോ…..

അത് പിന്നെ ….

കുടിയേടാ നീ ഇത് മുഴുവൻ കുടിച്ചിട്ട് പോയാ മതി നീ എൻ്റെ ബാക്കി തന്നെ കുടിക്കണം

വേണ്ട എനിക്ക്

ശെരി ശെരി പതിയെ താ ചൂടുണ്ടോ…. ചെറിയ ചൂടെ ഉള്ളൂ….

എന്നാ താ

അങ്ങനെ പറ ഇന്നാ….

മതി…..നീ കുടിചോ അമ്മു….ഇത് നിനക്ക് വേണ്ടി ആണ് ഉണ്ടാക്കിയത്….

നല്ല തണുപ്പ് അല്ലേ….

അതെ അടിപൊളി ആയില്ലേ….

വാ ഞാൻ അമ്മുവിനെ എൻ്റെ മടിയിൽ നിന്ന് എഴുനേൽപ്പിച്ച് ഉന്തി നടത്തിച്ചു…

അമ്മു

നമ്മക്ക് ബീച്ച് സൈഡിൽ ഒരു വീട് വാങ്ങണം കേട്ടോ….

എന്തിനാ

വെറുതെ ഒരു രസം അല്ലേ….

ഇതാണോ നിൻ്റെ ആഗ്രഹം ….

ഇതും ഒരു ആഗ്രഹം തന്നെ….

ഇന്ദ്ര

എന്താ ടാ

നിൻ്റെ ഏറ്റവും വലിയ ആഗ്രഹം എന്താ….

സത്യം പറയണോ കള്ളം പറയണോ….

സത്യം പറ….

അത് എന്ത് എന്ന് വച്ചാലെ നിങ്ങളൊക്കെ ജീവിച്ചിരിക്കുമ്പൊ തന്നെ ഡൈ ഫസ്റ്റ് 😊 എൻ്റെ ഏറ്റവും വലിയ ആഗ്രഹം അതാണ്…. ഐ എം നോട്ട് റെഡി ടു ലൂസ് യു ആൾ…..

അമ്മുവിൻ്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി….

അയ്യേ ഞാൻ ചുമ്മാ പറഞ്ഞതാ ഇങ്ങ് വന്നെ….

വേണ്ട ചതിയൻ ആണ് നീ ഇത്രയും വലിയ ചെറ്റത്തരം എന്നോട് പറയാൻ നിനക്ക് എങ്ങനെ ധൈര്യം വന്നേടാ….. എൻ്റെ മേലെ ആഞ്ഞ് അഞ്ഞ് അവൾ തല്ലാൻ തുടങ്ങി….

അമ്മു ഞാൻ വെറുതെ പറഞ്ഞതല്ലേ നീ ഇത്രക്കും ഫീൽ ചെയ്യണ്ട അതിന്….

ഇല്ല…. വേണ്ട മാറി പോ….

ഒറ്റ വാചകത്തിൽ നീ എൻ്റെ ഇന്നത്തെ ദിവസം തന്നെ നശിപ്പിച്ചു….. എൻ്റെ മൂഡ് കളഞ്ഞപ്പോ സമാധാനം ആയില്ലേ നിനക്ക്….

അങ്ങനെ ഒന്നും ഇല്ല നിൻ്റ് മൂഡ് ഇവിടെയും പോയിട്ടില്ല ഞാൻ നോക്കട്ടെ മൂഡ് ഉണ്ടോ ഇല്ലയോ എന്ന്…..😌😌

കരഞൊണ്ട് ഇരുന്ന അവൾ പെട്ടന്ന് ഒരു ചിരി ചിരിച്ചു….

കണ്ടോ കണ്ടോ എൻ്റെ അമ്മു ചിരിച്ചു…. ചിരിച്ചു…

ഇല്ല ഞാൻ ചിരിച്ചില്ല മാറി പോടാ പട്ടി…

ശെരി വേറെ എന്തെങ്കിലും ചോദിക്ക്

എന്തിനാ എന്നെ ഒറ്റടിക്ക് കൊല്ലാനോ

അപ്പോ ക്യു ആൻഡ് എ കഴിഞ്ഞോ….

കഴിഞ്ഞു

അപ്പോ വാ നമ്മക്ക് പോയി ഒരു ഒറക്കം കൂടെ ഒറങ്ങാം ഇറങ്ങി പോടാ ശവമെ നിന്നെ എനിക്ക് കാണണ്ട….

ഇപ്പൊ അങ്ങനെ ആയോ….. ദേ നീ ഇപ്പൊ എന്നെ വന്ന് ഹഗ്ഗ് ചെയ്തില്ലെങ്കിൽ ഞാൻ മായയെ കേട്ടും….

Leave a Reply

Your email address will not be published. Required fields are marked *