കൊള്ളാം അവര് ബടാ പാർട്ടിസ്സ് അല്ലേ….
അത് എൻ്റെ അച്ഛൻ്റെ ആണ് ഞാൻ പറഞ്ഞു നോക്കാം…
ഏഹ് എന്താ ….
സത്യം ആണ് ചേട്ടാ എനിക്ക് ചേട്ടനെ കണ്ടപ്പോ എന്തോ ഒരു അറ്റാച്ച്മെൻ്റ് തോന്നി സഹായിക്കണം എന്ന് ഒരു തോന്നൽ ഞാൻ ഉറപ്പ് പറയുന്നില്ല എന്നാലും ഞാൻ നോക്കാം കെട്ടോ ചേട്ടാ….
ഇങ്ങനെയും മലയികളോ
അതെന്താ ചേട്ടാ അങ്ങനെ ഒരു ടോക്ക് മലയാളി പൊളി അല്ലേ….
എൻ്റെ പൊന്ന് മോനെ ഇത് നീ എനിക്ക് ചെയ്ത് തന്നാ അത് ഇപ്പോ ഏറ്റവും വലിയ ഉപക്കാരം ആയിരിക്കും….
നമ്മക്ക് സെറ്റ് ചെയ്യാം ചേട്ടാ… അപ്പോ ജാവോ ജാവോ….
ഞങ്ങൾ കൈ കൊടുത്ത് പിരിഞ്ഞു…. പാവം നല്ലവരേ സഹായിക്കാൻ നമ്മൾക്ക് കഴിഞ്ഞാൽ അതാണ് ബെസ്റ്റ് കാര്യം….
ഗൂഗിൾ നോക്കി ടാക്സി സ്റ്റാൻഡിൽ പോയി രാത്രി ആയത് കൊണ്ട് ഇങ്ങനെ നടന്നു പതുക്കെ നട്ടപാതിരക്ക് റോഡിൽ കൂടെ നടത്തം നട്ടപ്രാന്ത് വേറെ എന്ത്
ഗോവ ബോർഡിൻ്റെ അടുത്ത് നിന്ന് ടാക്സി എടുത്ത് ഞാൻ യാത്ര തുടങ്ങി
ഇനി ഒരു സഹായം കൂടെ ചെയ്യാൻ ഉള്ള ത്രാണി ഇല്ലത്ത് കൊണ്ട് ഞാൻ ഡ്രൈവറോട് സംസാരിക്കാൻ നിന്നില്ല….
ഹോട്ടൽ എത്തി മിണ്ടാതെ പൈസ കൊടുത്ത് ഇറങ്ങി നടന്നു….
നേരെ അമറിൻ്റെ റൂമിൽ പോയി …. വിളിച്ച് വിളിച്ച് തിടയിൽ നിന്ന് ചോര വരുന്ന അവസ്ഥ ആയി
നല്ല ക്ഷീണം ചൂട് വെള്ളത്തിൽ ഒരു കുളി നേരെ പോയി കിടത്തം ഉറങ്ങിയ വഴി അറിഞ്ഞില്ല….
രാവിലെ ദീപുവിൻ്റെ ഒച്ച കേട്ടാ ഞാൻ എണീറ്റത്
അമർ : ടാ പതിയെ അവൻ ഇപ്പൊ വന്ന് കിടന്നതേ ഉള്ളു…..
ദീപു : ഇവൻ എപ്പോ വന്നു….
അമർ : ഇന്നലെ വെളുപ്പിന് മൂന്നര ആയി കാണും
ഒന്ന് പോവോ രണ്ടും …
അമർ : കണ്ടോ അവൻ എണീറ്റു…
ദീപു : ടാ വാ
നിങൾ എങ്ങോട്ടാ
അമർ : ഞങൾ അപ്പർത്ത് അച്ചുൻ്റെ റൂം വരെ….
പോ പോ
ദീപു : അമർ : അപ്പുറത്ത് പോയി. ആഹാ നിങൾ ഇവിടെ ഉണ്ടോ….
അച്ചു : ജാനു ഇങ്ങോട്ട് വന്നു അപ്പോ ഞാനും ഇങ്ങോട്ട് വന്നു….
ദീപു : നീ എന്താ ടി ഫോണിൽ നോക്കി ഇരിക്കുന്നത് …
അമ്മു : വെറുതെ ചുമ്മാ…
ദീപു : നിൻ്റെ മറ്റവൻ വന്നിട്ടുണ്ട്….
അച്ചു : ആര് ഇന്ദ്രനാ
അമർ : അവൻ തന്നെ…..
അമ്മു : എവിടേ
ദീപു : ഞങ്ങടെ റൂമിൽ ഉണ്ട്….
അമ്മു ചാടി ഇറങ്ങി ഓടി…
ഞാൻ. പതിയെ ഉറക്കത്തിലേക്ക് വീണ്ടും കാലെടുത്ത് വച്ച് തുടങ്ങിയതും….
വാതിൽ വലിച്ച് അടക്കുന്ന ശബ്ദം കേട്ടു….
അമ്മു : സുന്ദരി………
അമ്മു : എൻ്റെ സുന്ദരി വന്നോ….
ഞാൻ : അയ്യോ…. പേടിച് പോയി….
അമ്മു : എൻ്റെ സുന്ദരി ഉറങ്ങുവാ….
അതെ വാ ഞാൻ അവളെ വലിച്ച് ബെഡ്ഡിൽ കിടത്തി
അമ്മു എൻ്റെ കൂടെ പുതപ്പിനുള്ളിൽ കേറി….
എപ്പോ വന്നു…
മൂന്നര ആയി
മഹാ: ആഹാ രണ്ടും കൂടെ ഉറങ്ങാൻ ഉള്ള പ്ളാൻ ആണോ
ഞാൻ : ഗുഡ് മോണിങ് മഹാ
മഹാ : ഗുഡ് മോണിങ് ഇന്ദ്രൂസെ … ഇതെന്താ മൊത്തത്തിൽ ഒരു മേക്ക് ഓവർ പോലെ മീശയും താടിയും ഒക്കെ നല്ല പോലെ വെട്ടി ക്ലീൻ ആയല്ലോ
ഞാൻ : ഒരു മീറ്റിങ്ന് പോവാൻ ഉള്ളത് അല്ലേ അപ്പോ ഇത്തിരി വൃത്തിക്ക് പോവാം എന്ന് വിചാരിച്ചു … അയ്യോ ഒടുക്കത്തെ കത്തി സല്ലൂൺ കാരൻ മുടി എണ്ണി പൈസ വാങ്ങി എൻ്റമ്മോ ….
അച്ചു : തന്തക്ക് കോടികൾ ഉണ്ടാക്കി കൊടുത്ത് തിരിച് വന്നോ മോൻ
ഞാൻ : പോടാ ….പോടാ
അച്ചു : അതെ ഇന്ന് എന്താ പ്ളാൻ
ഞാൻ : ഗോവ ചീറ്റി പോയി ലെ
അച്ചു : ചീറ്റി കുളം ആയി…….
ഞാൻ : ഒക്കെ നമ്മൾ ഇന്ന് നേരെ പോവുന്നു മുംബൈ അവിടെ ഫസ്റ്റ് ഡേ കറക്കം പിന്നെ രണ്ടാം ദിവസം തിക്കുജിനിവാടി…. അന്ന് രാത്രി താജിൽ ഡിന്നർ…അടുത്ത ദിവസം വീണ്ടും ചെറിയ കറക്കം പിന്നെ രാത്രി തിരിച് വീട്ടിലേയ്ക്ക്….
അച്ചു : തികുഞ്ചിനി അതെന്ത്
ഞാൻ : 😲🤣😂 തികുഞ്ചിനി അല്ല വാഴെ തിക്കുജിനിവാടി അത് ഒരു കിടിലം അഡ്വഞ്ചർ വാട്ടർ പാർക്ക് ആണ് ….
മഹാ : അത് പൊളിക്കും …. എവിടേ ആണ് അത്
ഞാൻ : താനേ….
അമ്മു : വീഗാലാൻ്റ് പോലെ ആണോ
ഞാൻ : അതുക്കും മേലെ….
അച്ചു : എന്തോ നടന്നാ മതി അതോ അവിടെ പോയതും അവിടെ പോണം ഇവിടെ പോണം പറഞ്ഞ് നീ വലിയോ ഡേയ്….
ഞാൻ : മേ ബീ….
അച്ചു ; നിൻ്റെ പല്ലടിച്ച് ഞാൻ താഴെ ഇടും…
ഞാൻ : ഒന്ന് പോയി തരാമോ നീ മനുഷ്യനെ ഉറങ്ങാൻ വിട് ഒന്ന്…
