വധു is a ദേവത – 18 8

ഞാൻ ആരാ

സൂസൻ

എന്താ കാര്യം ..

അത് തന്നെ നമ്മളെ കാണണം ഒന്ന് വിഷ് ചെയ്യാൻ

മൂഡ് പോയി നീ പോയി ഡ്രസ്സ് എടുത്തിട്ട് വാ നമ്മക്ക് പോവാ

ഞങ്ങൾ ഡ്രസ്സ് എടുത്ത് ഫ്ളാറ്റിൽ പോയി

പപ്പ : ദേ അവര് വന്നു….ടാ പിന്നെ മറ്റേ സക്കറിയയുടെ മോള് എന്നെ വിളിച്ചിരുന്നു എന്താ അവളുടെ പേര്

ഞാൻ : ആര് സൂസനോ

അത് തന്നെ നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല അവള് നിന്നെ കാണണം എന്ന് എന്തോ നിങ്ങളുടെ കല്യാണം കഴിഞ്ഞത് അറിഞ്ഞില്ല എന്ന് വീഷ് ചെയ്യണം എന്നൊക്കെ പോയി കാണണം കേട്ടോ

ഞാൻ : ശെരി പപ്പ

പപ്പ: ഇങ്ങ് താ എന്താ ഒരു കള്ള ലക്ഷണം രണ്ടിനും…

അമ്മു : ഒന്നുമില്ല അങ്കിൾ

പപ്പ ,: ശെരി

കോളിങ് ബെൽ അടിച്ചു പെട്ടെന്ന്…

അമ്മു ,: പോയി തുറന്നു

സൂസി ; ഹായ് അമൃത

ഞാൻ : 🙄

സൂസി : ഹായ് ഇന്ദ്ര .. ഐ ആം സോറി മുത്തെ കല്യാണത്തിന് വരാൻ പറ്റിയില്ല എനിക്ക് പ്രൊജക്റ്റ് ഉണ്ടായിരുന്നു…. അവൾ വന്ന് എന്നെ കെട്ടിപ്പിടിച്ചു….

[ സൂസി അതവാ സൂസൻ സക്കറിയ… സൂസിയെ കുറച്ച് പേർക്ക് അറിയും അറിയാത്തവർക്ക് പറഞ്ഞ് തരാം … ഇന്ദ്രൻ്റെ ബാറ്റ്മിൻ്റൺ & ടെന്നിസ് പാർട്ണർ പക്ക പ്ളെ ഗേൾ അല്ലെങ്കിൽ സ്‌ലട്ട് അങ്ങനെയും പറയാം … ഒരിക്കൽ ഇന്ദ്രനെ ട്രൈ ചെയ്ത് ചെവിക്കല്ലിന് അടിയും കിട്ടി പോയവൾ… ആള് എന്ത് വെടി ആണേലും അവളുടെ ഇഷ്ട്ടം സൂര്യ പക്ക സിൻസിയർ ലവ് പക്ഷെ വൺ സൈഡ് ആണ് ] i (സൂസിയെ പറ്റി കൂടുതൽ വേറെ കഥയിൽ ഉണ്ട്)

ഞാൻ : 🥲 വാ ഇരിക്ക്…

സൂസി : ഇരിക്കാൻ സമയം ഇല്ല നീ വന്നെ എനിക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ട്…

ഞാൻ : വിട് എന്താ കാര്യം …

സൂസി : അതൊക്കെ പറയാം നീ വാ

ഞാൻ : ഈ അസമയത്ത് എങ്ങോട്ടാ

സൂസി : ഓ പിന്നെ 8 മണി എന്നാ അസമയം ആയത്.. അവൾ എൻ്റെ കൈ പിടിച്ച് വലിച്ചു…

ഞാൻ അമ്മുവിൻ്റെ കൈ പിടിച്ച് എൻ്റെ കൂടെ വലിച്ചു…

സൂസി : ഏയ് ഏയ് അമൃത വരണമെന്നില്ല പിന്നെ ഞാൻ ഇപ്പൊ ഡീസൻ്റ് ആണ് കേട്ടോ ഇയാള് പേടിക്കണ്ട…

ഞാൻ : ഞാൻ അവളുടെ കൂടെ പോയി…

ഞങ്ങൾ താഴെ എത്തി…

സൂസി : ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം… വാ നമ്മക്ക് എൻ്റെ കാറിൽ പോവാ…

അവൾ എന്നെയും കൊണ്ട് നേരെ ഒരു ബാറിലേക്ക് പോയി…

നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത്

വാ ടാ എത്ര കാലം ആയി നിന്നെ ഒന്ന് കിട്ടിയിട്ട് വാ നമ്മക്ക് രണ്ടെണ്ണം അടിക്കാം…

ഞാൻ : ഞാൻ അടിക്കാറില്ല

സൂസി : എൻ്റെ മോനെ നീ തള്ളാതെ ഇരിക്ക്

ഞാൻ : ശേ ഞാൻ പറഞ്ഞില്ലേ ഞാൻ അടി നിർത്തി

സൂസി : ശെരി ശെരി .. പറ എങ്ങനെ പോവുന്നു കാര്യങ്ങൾ

ഞാൻ : ഇത് എന്ത് പറ്റിയതാ തലക്ക്

സൂസി : നീ ഇപ്പോഴും എന്നെ കെയർ ചെയ്യുന്നത് ….സോ സ്വീറ്റ് ടാ

ഞാൻ : അയ്യോ വേണ്ട പറയണ്ട

സൂസി : ഒന്നുമില്ല കാർ ആക്സിഡൻ്റ് തല പോയി ഇടിച്ച് നെറ്റി മുറിഞ്ഞു അത്ര തന്നെ…

ഞാൻ : എവിടെ വച്ചാ

സൂസി : ഗോവ….

ഞാൻ : ഓക്കെ എന്താ പറയാൻ ഉള്ളത് പറ

സൂസി : എന്താ ചക്കരെ ഇത്ര തിരക്ക് പോയിട്ട് …അമൃതയും ആയി കുത്തി മറിയാൻ ആണോ

ഞാൻ : സൂസൻ ജസ്റ്റ് കൺട്രോൾ യുവർ ടങ്ക് …

സൂസി : സോറി ചക്കരെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ…

ഞാൻ : നീ കാര്യം പറ സൂസൻ എനിക്ക് പോണം…

സൂസി : ഓക്കേ ഓക്കെ… പറയാം വേറെ എന്ത് സൂര്യ തന്നെ…

അവന് എന്താ

അവന് ഒന്നുമില്ല നീ എന്നെ ഒന്ന് ഹെല്പ് ചെയ്യണം

എന്ത് ഹെല്പ്

ഒന്നും ഇല്ല നീ അവനോട് പറഞ്ഞ് ഞങ്ങടെ കല്യാണം നടത്തി തരണം

പ്പ… ഞാൻ പറഞ്ഞാ കെട്ടാൻ ഞാൻ അവൻ്റെ തന്ത ആണോ

ഷൗട്ട് ചെയ്യല്ലേ ഇന്ദ്ര എനിക്ക് അറിയാം പ്ളീസ് എനിക്ക് വേറെ ഓപ്ഷൻ ഇല്ല മുത്തെ….

എനിക്ക് പറ്റില്ല സോറി

അങ്ങനെ പറയല്ലേ ടാ

നിനക്ക് വട്ടാണോ സൂസി എന്നോട് വന്ന് ഒരുത്തനെ സെറ്റ് ചെയ്ത് തരാൻ പറയാൻ…

നീ ആണ് അവൻ എൻ്റെ ടാർഗെട്ടിൽ നിന്ന് മിസ്സ് ആവാൻ കാരണം അറിയാലോ

ഞാനോ

നീ അല്ലേ അന്ന് അത്ര വലിയ ബഹളം ഉണ്ടാക്കിയത് അത് കൊണ്ട് തന്നെ ആണ് അവൻ എന്നെ വെറുത്തത്….

ഞാൻ ഒരു കാര്യം പറയാം ഞാൻ അന്ന് നിന്നോട് ചെയ്തത് വലിയ തെറ്റ് തന്നെ ആണ് എന്ത് തന്നെ നീ എന്നോട് മിസ് ബിഹേവ് ചെയ്താലും ഞാൻ നിന്നെ അങ്ങനെ ഇൻസൾട് ചെയ്യാനോ തല്ലാനോ പാടില്ലായിരുന്നു … ഐ ആം സോറി…

Leave a Reply

Your email address will not be published. Required fields are marked *