വധു is a ദേവത – 18 8

ഏയ് ഒന്നുമില്ല

എന്തോ ഉണ്ട്.. പറ

പപ്പ : പൈസാ പൈസാ

ഞാൻ : ഒ ഓ

അമ്മു : ഇങ്ങനെ പിശുക്കാതെ ആൻ്റി ഒരു മോനും മോളും അല്ലേ ഉള്ളൂ…

അമ്മ : മോൻ മനസിലായി മോൾ ആരാ

അമ്മു : ഈ ഞാൻ…

അമ്മ : അയ്യ മോൾ നിന്നെ എൻ്റെ മോനെ കൊണ്ട് കെട്ടിച്ചത് എന്തിനാ

അമ്മു : എന്തിനാ

അമ്മ : എനിക്ക് ഒരു ജോലിക്കാരിയെ ആവശ്യം ഉണ്ടായിരുന്നു അതിനാ

അമ്മു : ഇന്ദ്ര

ഞാൻ : എന്താ

അമ്മു : വണ്ടി പോലീസ് സ്റ്റേഷൻ പോട്ടെ

ഞാൻ : എന്തിന്

അമ്മു : ഗാർഹിക പീഢനം നടത്താൻ നോക്കിയതിന് എനിക്ക് ചിലരുടെ പേരിൽ പരാതി കൊടുക്കാൻ ഉണ്ട്

അമ്മ : ദ വണ്ടി ഒന്ന് സ്ലോ ചെയ്യ്

ഞാൻ : അത് എന്തിനാ

അമ്മ : ഒരു വേസ്റ്റ് എടുത്ത് വെളിയിൽ കളയാൻ……

അമ്മു : അയ്യോ വേണ്ടാ ഞാൻ ചുമ്മാ പറഞ്ഞതാ…😩😩😩

അമ്മ : 😁😁

പപ്പ ഫോൺ നോക്കി ഇരിക്കുന്നു…

ഞാൻ : എന്താ പപ്പ നോക്കുന്നത്

പപ്പ : അല്ല ബാങ്ക് സ്റ്റേറ്റ്മെൻ്റ് നോക്കിയത്…

ഞാൻ : വല്ലതും ഉണ്ടോ

ഞാൻ : പറയുന്നത് കേട്ടാ എടുത്ത് വക്കാൻ തന്ന പോലെ ഉണ്ട്…

⏩ 4:50 വൈകുന്നേരം

ഞാൻ : വോൾവോ …ഐവാ….

ഞാൻ വണ്ടി ഓടിച്ച് കേറ്റി …

അമ്മു : അച്ചയുടെ വണ്ടി ദേ നിക്കുന്നു…

അവിടെ പോയതും വണ്ടി ഒതുക്കി ഞങൾ ഉളളിൽ കേറി….

റിസപ്ഷനിസ്റ്റ് : ഗുഡ് ഈവനിങ് ….വെൽക്കം സാർ…

ഞാൻ/പപ്പ : ഗുഡ് ഈവനിങ്

റിസപ്ഷനിസ്റ്റ് : സാർ വരു… മാനേജർ ഇപ്പൊ വരും…

ഞാൻ : പപ്പ ദേ അങ്കിൾ…

അങ്കിൾ : നിങ്ങള് വന്നോ

പപ്പ : നീ എപ്പോ വന്നു…

അങ്കിൾ : ഇപ്പൊ എത്തിയത് തന്നെ…

റിസപ്ഷനിസ്റ്റ്: സാർ മാനേജർ വിളിക്കുന്നു വരു…

മാനേജർ: ഹലോ സാർ പ്ളീസ്….

ഞങൾ ഇരുന്നു

പപ്പ : സി മിസ്റ്റർ…

മാനേജർ : രാജീവ്.

പപ്പ : ഞങ്ങൾക്ക് രണ്ട് വണ്ടി വേണം

മാനേജർ : ഏതാണ് സാർ മോഡൽ 60 ആണോ

ഞാൻ : അതെ 60 വൈറ്റ് അങ്കിളിന് ഏതാ വേണ്ടത്….

അങ്കിൾ : കളർ എന്താ ഉള്ളത്

മാനേജർ: അങ്ങനെ ആണെങ്കിൽ ബ്ലൂ നല്ലതാ സാർ

അങ്കിൾ : എന്നാ അത് തന്നെ ആയിക്കോട്ടെ….

മാനേജർ : സത്യം പറഞ്ഞാ നിങ്ങൾക്ക് ലക്ക് ഉണ്ട് പക്ഷെ ഇല്ല

പപ്പ : മനസ്സിലായില്ല

മാനേജർ : അതായത് വൈറ്റ് വണ്ടി യാർഡിൽ തന്നെ ഉണ്ട് കോട്ടയത്ത് നിന്ന് ഒരു ബുക്കിങ് വന്നത് അവസാന സമയത്ത് കാൻസൽ ആയി…

ഞാൻ : 😃😃

മാനേജർ : ഇനി വണ്ടി ഇല്ല അടുത്തത് ഇനി ഓർഡർ ചെയ്ത് വരുത്തണം

പപ്പ : അത് എത്ര സമയം ആവും…

മാനേജർ : ഒരു 8- 12 വീക്സ് വരെ എടുക്കും ..

പപ്പ : അത് ഇത്തിരി കൂടുതൽ അല്ലേ മിസ്റ്റർ….

മാനേജർ: വണ്ടി സാധാരണ അത്രയും ആവും സാർ…

അങ്കിൾ : ശെരി നിങ്ങൾക്ക് പെട്ടെന്ന് തരാൻ പറ്റിയ വല്ല ഓപ്ഷൻ ഉണ്ടോ

മാനേജർ : അത് പറ്റില്ല സാർ .. പിന്നെ ഒരു വഴി ഉണ്ട്

പപ്പ : എന്താ അത്

മാനേജർ : നമ്മക്ക് യാർഡിൽ ഒരു 90 കിടപ്പുണ്ട് അത് വേണേൽ ഞാൻ അറേഞ്ച് ചെയ്ത് തരാം

പപ്പ : അത് എന്താ റേറ്റ് വരുന്നത്…

മാനേജർ: അതിന് 1.4 സി അർ വരും സാർ…

പപ്പ :നോ നോ…അതൊന്നും പറ്റില്ല

മാനേജർ : എങ്കിൽ 40 ഉണ്ട് അതാവുമ്പോ കുഴപ്പം ഇല്ലല്ലോ ഇതിൽ കമ്മി ആണ് അല്ല ഞാൻ പറഞ്ഞെന്ന് മാത്രം…

അങ്കിൾ : എന്ത് വില വരും ..

മാനേജർ: അത് ഒരു 48 അടുത്ത് വരും അത്ര ഒക്കെ തന്നെ.

അങ്കിൾ : രാമാ എന്ന പിന്നെ നിനക്ക് ഏത് വേണം

പപ്പ : എന്നെ നോക്കി

ഞാൻ : 60 പോരെ

പപ്പ : ടാ നിനക്ക് 60 വേണോ ദാസാ

അങ്കിൾ : വേണ്ട ടാ നീ എടുത്തോ സാരം ഇല്ല എനിക്ക് അത്ര വില ഉള്ളത് വേണ്ട നീ തന്നെ വച്ചോ…

പപ്പ : ശെരി സാർ അത് എന്ത് കളർ ആണ്….

മാനേജർ : അതും വൈറ്റ് ആണ് സാർ

പപ്പ : ആണോ… ശെരി ഞാൻ ഒന്ന് ആലോചിച്ചിട്ട് വരാം…

ഞങൾ വെളിയിലേക്ക് പോയി

അമ്മ : എന്തായി

പപ്പ : വണ്ടി ഉണ്ട് അടുത്ത ആഴ്‌ച്ച തരാം എന്നാ പറഞ്ഞത് പക്ഷേ രണ്ടെണ്ണം ഇല്ല ഒന്ന് നമ്മൾ പറഞ്ഞതും ഒന്ന് അതിൻ്റെ ചെറുതും ആണ്…

അമ്മ : എന്നിട്ട്

പപ്പ : ദാസ് ചെറുത് എടുക്കാം എന്നാ പറയുന്നത്….

അമ്മ : അത് വേണ്ട ചേട്ടൻ അത് എടുത്തോ നമ്മക്ക് ചെറുത് മതി….

ഞാൻ : അമ്മ ചെറുത് വേണ്ടമ്മ…

അമ്മ : മിണ്ടാതെ ഇരി ഇന്ദ്ര

ആൻ്റി: ഡീ സാരം ഇല്ല ഒരുകണക്കിന് അങ്ങേർക്ക് അത് മതി അങ്ങേര് ഇതൊന്നും അത്ര നന്നായി സൂക്ഷിക്കാൻ നിക്കില്ല പിന്നെ വിലയും കമ്മി… അവന് വാങ്ങി കൊട് …

Leave a Reply

Your email address will not be published. Required fields are marked *