.എന്നിട്ട്
ഉച്ച ആവുമ്പോ സംഭവം അറിഞ്ഞു…
എന്ത്
ഇന്നാ പോലെ എൻ്റെ അച്ഛൻ്റെ മില്ലിലെ ഒരു അമ്മാവൻ ഉണ്ടെ പുള്ളി ഇന്നലെ മുളകും അങ്ങനെ എന്തൊക്കെയോ എടുത്തിട്ട് വരുന്ന വഴി പോലീസ് പിടിച്ചു അപ്പോ ആണ് അയാള് വിഷ്ണു നിക്കുന്ന കണ്ടത് പോലീസ് പിടിച്ച് തല്ലുന്നതും നീ കൂടെ നിക്കുന്നതും പിന്നെ പോടുപ്പും തൊങ്ങലും വച്ച് അയാള് ഓരോന്ന് വന്ന് അച്ഛൻ്റെ അടുത്ത് പറഞ്ഞു അച്ഛൻ അമ്മയെ വിളിച്ച് പറഞ്ഞു ആകെ സീൻ ആയി ….
ഓകെ ഓക്കേ
ഇത് അറിഞ്ഞ അമ്മായി ഇവൻ്റെ അമ്മ അമ്മുനേ എന്താ ഏതാ എന്ന് പോലും നോക്കാതെ ഒരേ കണ്ണ് പൊട്ടുന്ന ചീത്ത…
അല്ല അത് എങ്ങനെ ശെരി ആവും ഞാൻ അവിടെ നിന്ന കൊണ്ട് മാത്രം ഞാൻ ആവോ അവനെ തല്ലിച്ചത്
അത് എന്താ വചാലെ നീ അന്ന് എന്നോട് പറഞ്ഞില്ലേ എന്നെയും വിഷ്ണുവിനെയും ഒന്നും ഇഷ്ട്ടം അല്ല എന്ന് പറഞ്ഞത്
അതെ അത് പണ്ടല്ലെ
ആ അത് ഞാൻ ചേച്ചിയോട് പറഞ്ഞത് അന്ന് വല്യച്ഛൻ കേട്ടു അതാ അവരും ….
പിശാശേ നശിപ്പിച്ച്….
സോറി ടാ….
ശെരി മൊത്തത്തിൽ നാറി അപ്പോ
അത് സാരം ഇല്ല അതൊക്കെ മാറും
നായകൻ എവിടെ….
അവൻ രാവിലെ തന്നെ കൊച്ചിക്ക് പോയി വിളിച്ചിട്ട് കിട്ടുന്നും ഇല്ല…
ആണോ അടിപൊളി പിന്നെ ഇതൊന്നും വെളിയിൽ പറയണ്ട കേട്ടോ …
ഇല്ല താങ്ക്സ്
സഹോദരനെ രെച്ചിചതിനാവും …
ഇഹി…..
ശെരി ശെരി…. വരവ് വച്ചു….
പിന്നെ അവള് പാവം ആണ് എല്ലാം കൂടെ കേട്ടപ്പോ അവൾക്ക് പിടിത്തം വിട്ടതാ
ഐ നോ…
ആള് എന്നെ വിളിച്ച് എൻ്റെ ജീവിതം നിങ്ങളൊക്കെ കാരണം നശിച്ചു അവൻ എങ്ങാനും എന്നെ വേണ്ട പറഞ്ഞാ ഞാൻ ചത്ത് കളയും അങ്ങനെ ഇങ്ങനെ ഒക്കേ പറഞ്ഞു…
ശെരി ശെരി ഞാൻ വിളിക്കാം…
ഓകെ ടാ
പിന്നെ വണ്ടി എടുക്കാൻ പോവാ …
ആണോ അടിപൊളി ഇത് തന്നെ എപ്പോഴും
വൈകീട്ട് കൂട്ടത്തല്ല് കരച്ചിൽ രാത്രി വണ്ടി വാങ്ങൽ സന്തോഷം കെട്ടിപ്പിടിത്തം…. ഇവിടെ ഇങ്ങനെ ആണ്…
ശെരി ശെരി
ഇയാള് വരുന്നോ നാളെ ഇങ്ങോട്ട്
എന്താ കാര്യം
ഒന്നും ഇല്ല ചുമ്മാ അവളെ ഒന്ന് റെഡി ആക്കി എടുക്കാൻ….
വരാം…
അപ്പോ ഗുഡ് നൈറ്റ് 🙂
ശെരി ടാ ഗുഡ് നൈറ്റ് 🙂
(ഹോ…… ഉഫ്…..അമ്മു അമ്മു…. എന്തൊക്കെ ആണ് ഞാൻ ഈ കേക്കുന്നത് ഹേ….)
അമർ: എന്താ സാർ ആരാ….
ഞാൻ : അമ്മുൻ്റെ കസിൻ …
എന്താ കാര്യം
ഇല്ല അവള് നേരത്തെ വിളിച്ചത് കൊണ്ട് ഞാനും തിരിച്ച് വിളിച്ചു അത്ര തന്നെ…
പിന്നെ നാളെ ഞാൻ വീട്ടിൽ പോവാ….
നാളെ വരോ എന്നിട്ട്
ഇല്ല തിങ്കൾ ആഴ്‌ച വരും…
എന്താ മൈരെ നീ ഇപ്പൊ നോക്കി
കൊറേ ആയില്ലേ പോയിട്ട് പിന്നെ ഗോവയ്ക്ക് പോയപ്പോ അപ്പ് വരണം എന്നും പറഞ്ഞ് നിന്നതാ എക്സാം ആയത് കൊണ്ട് വരാൻ പറ്റിയില്ല അവൾക്ക് കുറച്ച് സാധനം വാങ്ങിച്ച് വച്ചിട്ടുണ്ട് അത് കൊണ്ട് കൊടുക്കണം പിന്നെ അമ്മയെ കണ്ടിട്ട് കൊറേ ആയില്ലേ
ശെരി പോയിട്ട് വാ ആൻ്റിയോട് തിരക്കി എന്ന് പറ കേട്ടോ…
പപ്പ : എന്താണ് ഇവിടെ സംസാരം
ഞാൻ : ഇവൻ നാളെ വീട്ടിൽ പോവാ
പപ്പ : എന്താ കാര്യം
അമർ: ഒന്നുമില്ല മാമ കൊറേ ആയില്ലേ പോയിട്ട് അതാ …
പപ്പ : നാളെ വരോ
അമർ: തിങ്കളാഴ്ച വരാം….
പപ്പ : എന്താ അത്ര ദിവസം ….
അമർ: ഒന്നുമില്ല ചുമ്മാ…
പപ്പ : ശെരി ശെരി സൂക്ഷിച്ച് പോയിട്ട് വാ രൂബിയോട് അന്വേഷണം പറ ഇങ്ങോട്ട് കാണാറില്ലല്ലോ ഇപ്പൊ…
അമർ: പറയാം മാമ…
ഞാൻ : പപ്പ നാളെ നമ്മൾ എപ്പോ ആണ് പോവുന്നത്….
പപ്പ : മറ്റാന്നാ ശനി ഓഫീസ് ലീവ് ആണ് നാളെ ഇച്ചിരി തിരക്ക് കാണും വൈകീട്ട് പോയാപ്പൊരെ
ഞാൻ : മതി… അത് മതി
പപ്പ : രാവിലെ എന്നെ ഓഫീസിൽ ഡ്രോപ്പ് ചെയ്തേക്ക് ഉച്ച കഴിഞ്ഞ് നിങൾ വന്നാമതി അങ്ങോട്ട്
ഞാൻ : എല്ലാം പപ്പ പറയുന്ന പോലെ…
പപ്പ : നാളെ ഒപ്പിട്ട് വണ്ടി ബുക്ക് ആയാ പിന്നെ ഈ വിനയം അതോടെ തീരും…
അമർ: അത് ഒറപ്പല്ലെ….
പപ്പ : ശെരി ശെരി കേറി പോ രണ്ടും സമയം ആയി….
ഗുഡ് നൈറ്റ് പപ്പ
ഗുഡ് നൈറ്റ് മാമ
ശെരി ഗുഡ് നൈറ്റ്….
. . അമർ : എന്തായി പ്രശ്നം ഒക്കെ തീർന്നോ
ഞാൻ : പിന്നെ എപ്പോഴേ തീർന്നു….
നിനക്ക് വട്ട് അവൾക്ക് മുഴു വട്ട്….
ബ്രോ ഒരു വട്ടന് വേറെ ഒരു വട്ടുള്ള സാധനമെ സെറ്റ് ആവൂ…കേട്ടോ…. അതാണ് പ്രകൃതി നിയമം….
