അങ്കിൾ : അതൊന്നും നീ നോക്കണ്ട ആവശ്യം ഇല്ലാത്തത് പറഞ്ഞാ കേറി അങ്ങ് പറഞ്ഞേക്ക് ഇവരൊന്നും ആവശ്യത്തിന് ഉപയോഗം ഇല്ലാത്ത ആളുകൾ ആണ്….
പപ്പ : നീ അത് വിട് ദാസ്….
അങ്കിൾ : അവർക്ക് അവരുടെ മോനെ കൊണ്ട് കെട്ടിക്കാൻ താൽപ്പര്യം ഉണ്ടായിരുന്നു അമ്മുനെ അത് നടക്കാത്തതിനാൽ ഉള്ള ചൊറിച്ചിൽ ആണ്….
ഞാൻ : അവര് ആൻ്റിയുടെ ചേച്ചി ആണ് എന്ന്….പറഞ്ഞത്
അങ്കിൾ : അല്ല ചേട്ടൻ്റെ മോൾ ആണ്…. ടാ രാമ ഞാൻ പറഞ്ഞില്ലേ അമ്മുൻ്റെ കല്യാണം ആലോചിച്ച് മഹിയുടെ ചേട്ടൻ വന്നു എന്ന് …. പുള്ളിയുടെ ഭാര്യ ആണ് ഈ സാനം
പപ്പ : ഓഹോ അങ്ങനെ …. ആ നിങൾ പൊക്കോ
പപ്പ : നീ ചുമ്മാ എരി കേറ്റാതെ ചെക്കൻ ഒരു പൊടിക്ക് അടങ്ങട്ടെ അല്ലെങ്കിൽ തന്നെ നാവ് കൂടുതൽ ആണ് വല്ലതും വിളിച്ച് പറഞ് ചുമ്മാ ബന്ധുക്കൾ തമ്മിൽ ഒരു മുഷിയൽ വേണ്ട….
അങ്കിൾ : എന്നാലും ഇവർക്ക് എന്തിൻ്റെ അസുഖം ആണ്….
പപ്പ : ഇത് ഇപ്പൊ കൃഷ്ണ അറിയാതെ നോക്കണം കാര്യം അങ്ങനെ എതിർത്ത് പറയണ്ട എന്നൊക്കെ പറഞ്ഞാലും. മോനെ എന്തെങ്കിലും പറഞ്ഞ അയാളായിരിക്കും ആദ്യം വയലൻറ്റ് ആവുന്നത് …
അങ്കിൾ : മൂട് പോയി മൂട് പോയി….
പപ്പ : അതെ രണ്ടെണ്ണം കൂടെ അടിച്ചാലോ….
അങ്കിൾ : കുഴപ്പം ആവോ
പപ്പ : ഏയ്….
. .ഞാൻ : കുഴപ്പം ആവും….
അങ്കിൾ : മോനെ മോനെ ഞാൻ കാണാം എന്ന് ഇരുന്നതാ
എന്താ
നമ്മക്ക് മറ്റെ കാറിൻ്റെ കാര്യം അങ്ങ് തീരുമാനം ആകണം…
ആഹാ…
അമർ : അടിപൊളി അങ്കിൾ…..
ഞാൻ : നമ്മക്ക് അങ്കിളിൻ്റെ ഇഷ്ട്ടം പോലെ ബെൻസ് തന്നെ നോക്കാം….
അങ്കിൾ : നല്ല പൈസ ആവുമെങ്കിൽ വേണ്ട….
ഞാൻ : എന്ന വേണ്ട വല്ല വോൾവോ എടുക്കാം ….
പപ്പ : അത് കൊള്ളാം വോൾവോ സൂപ്പർ ആണ് ഈ ഇടക്ക് നമ്മടെ മനോഹർ വാങ്ങിയിട്ടുണ്ട് ഞാൻ ഒന്ന് എടുത്ത് നോക്കി കിടിലം
ഞാൻ : അത് 40 അല്ലേ അതിനേക്കാൾ നല്ലത് ഉണ്ട് … അങ്കിൾ നമ്മക്ക് 60 എടുക്കാം ഒരു 90 വരും….
അങ്കിൾ : അമ്മോ….
പപ്പ : കണ്ടോ ഇതാണ് ഇപ്പൊ പിള്ളേർക്ക് ലക്ഷങ്ങൾ ഒരു വിലയും ഇല്ല….
ഞാൻ : പപ്പ ഒന്ന് ചുമ്മാ ഇരുന്നെ പപ്പക്ക് അമ്മയോട് ചോദിക്കാതെ ഒരു തീരുമാനം എടുക്കാൻ പറ്റില്ലല്ലോ അത് പോലെ അങ്കിൾ അങ്കിൾ പറയുന്നത് ആണ് തീരുമാനം….
പപ്പ : അതെ ഞങൾ ഒരു മനസ്സായി ജീവിക്കുന്നവർ ആണ് …
ഞാൻ : ഹാ സ്വന്തം വീട്ടിൽ ഒരു വോൾവോ കൊണ്ട് വരാൻ എനിക്ക് യോഗം ഇല്ല അങ്കിൾ എങ്കിലും വാങ്ങിക്കൊട്ടെ ദയവ് ചെയ്ത് മുടക്കല്ലെ….
പപ്പ : കാണുന്നോ നാളെ രാവിലെ വണ്ടി ബുക്ക് ചെയ്യുന്നത്…
ഞാൻ : ഒന്ന് പോയെ പപ്പ പപ്പക്ക് ധൈര്യം ഒന്നും ഇല്ല അമ്മ നോക്കിയ പപ്പ മൂത്രം ഒഴിക്കും അങ്ങനെ ഉള്ള പപ്പ കാർ വാങ്ങാൻ പോവുന്നു….ചുമ്മാ ചിരിപ്പികല്ലെ….
പപ്പ : ദാസാ ഇങ്ങോട്ട് നോക്ക്
അങ്കിൾ : പറ
പപ്പ : നമ്മൾ ഒരുമിച്ച് ജീപ്പ് വാങ്ങി ഇനി നമ്മൾ ഒരുമിച്ച് വോൾവോ വാങ്ങുന്നു കൊട് കൈ….
ഞാൻ : ഏയ് ഞാൻ വിശ്വസിക്കില്ല…..😌
പപ്പ : വണ്ടി വരുമ്പോ കണ്ടോ …. കെട്ടോടാ കൈ കൊണ്ട് നോക്ക് ഇവിടെ നോക്ക് വണ്ടി കഴുകൻ പോലും തരില്ല…. അല്ലെ മൂത്തവരെ വെല്ലുവിളിക്കുന്നോ കാണിച്ച് തരാം ഞാൻ ആരാണ് എന്ന്….
അമർ: കാണിച്ച് കൊടുക്കണം മാമ … 😌
പപ്പ : കേറി പോടാ കേറി പോവാൻ….
. . ഞാൻ : എപ്പടി മോനെ ….
അമർ: സിങ്കം….. 🦁
ഞാൻ : റെക്കോർഡ് ആക്കിയാലോ അല്ലേ….ദൈവം ഒരു ചെറിയ കൊട്ട് തന്നിട്ട് അതിൻ്റെ കൂടെ ഒരു വോൾവോ കൂടെ തന്നു….ഇതൊക്കെ സത്യം തന്നെ ആണോ
അമർ: അമർത്തി എന്നെ പിച്ചി സത്യം തന്നെ…. ഞാൻ : അതിന് നീ എന്നെ എന്തിന് ഇങ്ങനെ പിച്ചിയത്…. പട്ടി….
അവൻ ഓടി ഞാനും പിന്നാലെ….
. . അമർ: ഇതൊക്കെ നടക്കുന്ന് എനിക്ക് തോന്നുന്നില്ല
ഞാൻ : അത് എനിക്കും അറിയാം ചുമ്മാ ഒരു ഫൺ ഒരു ഇട്ട് നോക്കിയതല്ലെ ..കിട്ടിയ കിട്ടി ഇല്ലെങ്കിൽ ഇല്ലാ….
. ഫോൺ റിങ് ചെയ്തു…
ഹലോ
എന്താ വഴക്ക് കഴിഞ്ഞോ താഴെ….
ഉം ആൻ്റിക്ക് കണക്കിന് കിട്ടി ലെ
ഉം കിട്ടി കിട്ടി
എവിടെ എത്തി….
നമ്മടെ വീടിന് മുന്നിൽ എത്താറായി….
ആഹാ ഞാൻ ദേ വന്നു….
ഞാൻ താഴേക്ക് ചാടി ഓടി ഡോർ തുറന്ന് വെളിയിലേക്ക് ഓടി…
