വധു is a ദേവത – 18 8

പപ്പ : 😨 😑 കൊള്ളാം മോനും കൊള്ളാം ഉറ്റ കൂട്ടുകാരനും കൊള്ളാം….

ഞാൻ : അതെ പേടിക്കണ്ട ഞാൻ ചുമ്മാ പറഞ്ഞതാ അമ്മയെ വിളിച്ചിട്ടോന്നും ഇല്ല

പപ്പ : ഹൊ… അല്ലെങ്കിലും എന്തിന് പേടിക്കണം കുറച്ച് മദ്യം കഴിക്കാൻ ഉള്ള അവകാശം എനിക്ക് എൻ്റെ രാജ്യത്ത് ഉണ്ട്…. അതിന് എനിക്ക് ആരെയും പേടിക്കണ്ട ആവശ്യം ഇല്ല….

ഞാൻ : അമ്മ കേട്ടല്ലോ പപ്പ പറഞ്ഞത്….

പപ്പ : ഹലോ ഞാൻ വെറുതെ പറഞ്ഞത് ഹലോ കൃഷ്ണെ….

ഞാൻ : അതെ പപ്പ വീണ്ടും പറ്റിച്ചതാ ചുമ്മാ…. ഫൺ ഫൺ….

പപ്പ : അതെ മേലാൽ ഇമ്മാതിരി ചെറ്റതരം സ്വന്തം തന്തയോട് കാണിക്കരുത് കേട്ടോ….

അങ്കിൾ : അതെ രാമ ഇത് പോലെ ഒരു സാധനം ഇനി കാണില്ല കേട്ടോ ….

പപ്പ : അതെ അതെ അത് ഒരു ഉൽക്ക ആയി എൻ്റെ മണ്ടക്ക് തന്നെ വന്ന് വീഴുകയും ചെയ്തു ഹൈ…..

ഞാൻ : പപ്പ ഇനി കള്ള് കുടിക്കില്ല…ഇത് ഞാൻ ആണ് പറയുന്നത് ഇത്രക്ക് അഹങ്കാരം പാടില്ലല്ലോ അല്ലേ…

പപ്പ : മോനെ ഈ ജോലിയുടെ തല വേദനയിൽ ആകെ ഉള്ള ഒരു ആശ്വാസം അതാണ് നീ അതും കൂടെ മുടക്കരുത്….

ഞാൻ : എന്ത് തരും….

പപ്പ : ഓ എന്താ വേണ്ടത്….

ഞാൻ : പുതിയ കാർ

നീ അല്ലേ അത് വേണ്ട പറഞ്ഞത്

എന്നാലേ എനിക്ക് വേണം പുതിയ കാർ ജീപ്പ് കൊടുക്കാതെ….വാങ്ങണം….

നടക്കില്ല….

അല്ലെങ്കിൽ കുപ്പി മറക്കണം മിസ്റ്റർ റാം

ശെരി ഒന്നിങ് വന്നെ….

പറയു ഡീൽ ഓക്കേ അല്ലേ…

അതെ ഞാൻ നിൻ്റെ ആരാ

പപ്പ

ആണല്ലോ അപ്പോ നല്ല വടി എടുത്ത് നിന്നെ അടിച്ച് പൊട്ടിക്കാൻ എനിക്ക് ഇപ്പോഴും പറ്റും… അത് വേണ്ടങ്കിൽ കഴിച്ചിട്ട് മൂത്രം ഒഴിച്ച് പോയി കെടക്കടാ ഇന്ദ്രജിത്ത് മണ്ടാ…

ഞാൻ : ശെരി ശെരി… ഏറ്റില്ല…

പപ്പ : 😆 പാവം ആണ്

അങ്കിൾ : അതെ കണ്ടു പാവം പേടിപ്പിച്ച് നിർത്തിയത്….

പപ്പ : ഓ പെടിയില്ലാത ഒരു ആള്….

അങ്കിൾ : അത് വിട് എനിക്ക് ഒരു വണ്ടി എടുക്കണം നമ്മടെ ഇത് ഒടിച്ചപ്പോ ഒരു ആഗ്രഹം….

പപ്പ : വന്നില്ലേ അതാ ഞാനും വിചാരിച്ചത് ആണ് പിന്നെ വണ്ടി ഓടിച്ചപ്പോ കൊള്ളാം അവനോട് പറ നല്ലത് നോക്കി എടുത്ത് തരും….

അങ്കിൾ : നോക്കാം….

. . ഹലോ

അമ്മു : എൻ്റിയ്യാ….

ഹാളിൽ ഉണ്ട്….ചുമ്മാ ഇരിക്കുന്നു…നിങൾ ഇറങ്ങിയോ….

എന്തിന് പറയാൻ

എന്ത് പറ്റി

ഞങളെ ഓക്കേ ബസ്സിൽ ആക്കി….

അയ്യോ അത് എന്താ

അത് അമ്മാവന്മാരും വലിയച്ചനും ഓക്കേ കാറിൽ കേറി….

നീ ഒരു കാര്യം ചെയ്യുന്നോ

എന്താ

നിന്നെ ഞാൻ കൊണ്ടാക്കട്ടെ

അതൊന്നും വേണ്ട ഞാൻ ഇവരുടെ കൂടെ പോയേക്കാം…

ഞാൻ കൊണ്ടാക്കാന്ന്…

വേണ്ട ടാ മോനെ….ഞാൻ മാത്രം നിൻ്റെ കൂടെ വന്നാ അത് എങ്ങനെ ശെരി ആവും…

എന്നാ പ്രശാന്ത് ചേട്ടൻ്റെ കൈയിൽ കാർ കൊടുത്ത് വിടട്ടേ….

ഒന്നും വേണ്ട. പിന്നെ .

ഉം…

അവര് പറഞ്ഞത് വിഷമം ആയോ കുട്ടാ…

ഏയ്…. ഞാൻ അതൊക്കെ അപ്പോ തന്നെ വിട്ട്… താഴെ എന്തോ ഒച്ച കേക്കുന്നു ഞാൻ ഇപ്പൊ വിളിക്കാം….

താഴെ…

അങ്കിൾ : എടി എടി നിൻ്റെ ചേച്ചി അത്രയും പറയുമ്പോ നിൻ്റെ അണ്ണാക്കിൽ നാവില്ലെ … ബാക്കി ഉള്ള എല്ലാത്തിനും നിലത്ത് കിടന്ന് എഴയും അല്ലോ നിൻ്റെ നാവ്….

പപ്പ / അമർ: 🤔 🤨

അങ്കിൾ : എൻ്റെ മോൾടെ കാര്യം നോക്കാൻ എനിക്ക് അറിയാം അവരുടെ അഭിപ്രായം ആരും ചോദിച്ചില്ല അവരെ കാണട്ടെ ഞാൻ ചോദിക്കാം ….നീ വച്ചിട്ട് പോടീ ….

പപ്പ : എന്താ എന്താ

അങ്കിൾ : അവളുടെ ഒരു ചേച്ചി ഉണ്ട് ടാ അവര് മോനെ എന്തോ പറഞ്ഞ് മോളെ കൊണ്ടാക്കൻ പോയപ്പോ ….

പപ്പ : ആണോ ടാ എന്താ പറഞ്ഞത്

ഞാൻ : ഒന്നുമില്ല പപ്പ ചുമ്മാ…

അങ്കിൾ : ചുമ്മാ ഒന്നും അല്ല കാര്യം ഞാൻ പറയാം … എന്തിനാ ഇങ്ങനെ ഒരു കല്യാണം നടത്തിയത് വല്ല ജോലിയും കൂലിയും ഉള്ള ആരെയും നോക്കിക്കൂടെ എന്നൊക്കെ പറഞ്ഞ് അവര് അമ്മുൻ്റെ നെഞ്ചത്ത് കേറി…

ഞാൻ : അതൊന്നും സാരം ഇല്ല നമ്മൾ നന്നായി ഇരുന്ന നാട്ടുകാർ ഇങ്ങനെ പലതും പറയും… നമ്മൾ ഇതൊന്നും പ്രതികരിക്കാൻ പോണ്ട അത്ര തന്നെ അങ്കിൾ ചിൽ ആവ്….

പപ്പ : എൻ്റെ മോൻ എന്ന ഇത്ര മരിയാത പഠിച്ചത്…

അമർ: പിന്നെ ഇവൻ ആൻ്റി അന്ന് ആരെയോ പിടിച്ച് കൊടഞ്ഞതിന് വാണിങ് കൊടുത്തു അമ്മുൻ്റെ വീട്ടുകാരോട് മരിയാതക്ക് സംസാരിക്കാൻ പറഞ്ഞ്….

Leave a Reply

Your email address will not be published. Required fields are marked *