ഗുഡ് മോണിങ് എൻ്റെ കാലിൽ തല വച്ച് കിടന്ന അമ്മു പറഞു
ആ എണീറ്റോ …
നല്ല ശരീര വേദന….ഞാൻ കുറച്ച് നേരം കൂടെ കിടക്കട്ടെ… അമ്മു എൻ്റെ തുടയിൽ തല വച്ച് കൈ കൊണ്ട് പിടിച്ച് കിടന്നു
അമ്മു സമയം ഒരുപാട് ആയി
ആയിക്കോട്ടെ….
ഇന്നലെ എങ്ങനെ ഇഷ്ട്ടായോ
അയ്യോ മതിയായി… കൊള്ളാം പക്ഷെ മറ്റെ ട്യുബിൽ ഇരുന്ന് പോയില്ലേ അത് അടിപൊളി ആയിരുന്നു അല്ലേ.. നീ മുന്നിൽ ഇരിക്കായിരുന്നു മുന്നിൽ ഇരുന്നാൽ അടിപൊളി ആണ്….
എനിക്ക് പേടി ആണ് ഇതാവുമ്പോ നിൻ്റെ മുതുക് അല്ലേ കാണുള്ളു സാരം ഇല്ല മുന്നിൽ ഇരിക്കാതെ തന്നെ ഞാൻ അടിപൊളി ആയിരുന്നു….
നമ്മക്ക് തായ്ലാൻഡ് പൊവാട്ടോ അവിടെ ഒരു അടിപൊളി അഡ്വഞ്ചർ റൈഡ് ഉള്ള പാർക് ഉണ്ട് കയറിൽ തൂക്കി എറിയ്യുന്നത് ഒക്കെ ആയിട്ട് ഉള്ളത്….
എൻ്റെ ജീവൻ അതോടെ പോവും
അങ്ങനെ ഒന്നും പോവില്ല…. ചുമ്മാ
നമ്മക്ക് ടൂർ ഒന്നും വേണ്ട കട്ട അലമ്പ് ആണ് കറക്കം ഒക്കെ…
ഇങ്ങനെ ഒരു മടിച്ചി നീ എൻ്റെ നേരെ ഓപ്പോസിറ്റ് ആണ്
ഓപ്പോസിറ്റ് പോൾസ് അട്ട്രാക്റ്റ്സ് എന്നല്ലേ…. ചക്കരെ
അതെ അതെ..
പോയി ഫ്രഷ് ആയിട്ടു വാ മൂന് മണിക്ക് ആണ് ചെക്ക് ഔട്ട് ചെയ്യണ്ടത്
മൂന് മണിക്ക് അല്ലേ
ഹലോ സമയം ഒന്നര കഴിഞ്ഞു….
നമ്മൾ എപ്പോ പോവുന്നത്….
നമ്മൾ ഇവിടെ നിന്ന് എല്ലാ ചില്ലറ ദാനം ഒക്കെ വാങ്ങി രാത്രി താജിൽ പോയി അവർക്ക് ഒക്കെ ചെറിയ ഒരു ട്രീറ്റ് കൊടുത്തിട്ട് പന്ത്രണ്ട് മണിക്ക് ആണ് ട്രെയ്ൻ….
കഴിഞ്ഞല്ലോ കഷ്ട്ടം ആയി പോയി ലേ ഇന്ദ്ര
അതെ സാരം ഇല്ല നീയും മായയും മാത്രം കാണില്ല ഞങൾ ഉണ്ടാവും
നീ അല്ല നമ്മൾ നീയും എൻ്റെ കൂടെ വരും ….
ചുമ്മാ ഇരി അമ്മു എനിക്ക് ചെന്നിട്ട് നൂറ് കൂട്ടം കാര്യങ്ങൽ ഉണ്ട്… അറിയോ… കൊച്ചിയിൽ പോണം
കൊച്ചിയിൽ എന്താ
കാർ കൊടുക്കാൻ
പുതിയതോ.
ആ
അത് അമർ കൊണ്ട് പോവും….
അത് മാത്രം അല്ല നമ്മടെ ഓഫീസിൽ പോണം
അത് അങ്കിൾ പോവും…
ചുമ്മാ ഇരി അമ്മു എന്നും നിൻ്റെ താളത്തിന് തുള്ളാൻ പറ്റില്ല
നോക്കുന്നോ … നീ വാലും ചുരുട്ടി എൻ്റെ കൂടെ വരുന്നത് ….
കാണാം നോക്കട്ടെ നീ എന്നെ കൊണ്ട് പോയാൽ ഞാൻ പറയാം നീ തന്നെ എന്നെക്കാൾ ബെറ്റർ എന്ന്
നോക്കട്ടെ നിന്നെ മുട്ട് കുതിക്കാൻ പറ്റോ എന്ന്….
മുട്ട് കുത്താൻ ഞാൻ ഇപ്പൊ റെഡി ആണ് 😌
അയ്യ…. നടക്കില്ല റെഡ് സിഗ്നൽ 🛑 വീണു
എപ്പോ
ഇന്നലെ
സോറി സോറി …
ഇറ്റസ് ഓക്കേ….വാ കെട്ടിപ്പിടി
അച്ചോ സോറി കുട്ടാ ഞാൻ അവളെ കെട്ടിപ്പിടിച്ച് പറഞ്ഞു….
കുഴപ്പം ഇല്ല മുത്തെ….
നിനക്ക് ഞാൻ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് തരട്ടെ….
എന്തിന്
അല്ല ഒന്നര ദിവസം വരും യാത്ര
അത് സാരം ഇല്ല നീ ഇങ്ങനെ ഓവർ വറി ആവണ്ട ഇത് എല്ലാ മാസവും വരുന്നത് ആണ്….
എന്നാലും ഇത് നല്ല വേദന ആണ് അല്ലേ
ആ വേദന ഒക്കെ അണ് എന്ത് ചെയ്യാം സഹിക്കുക തന്നെ…
നിനക്ക് നല്ല മാദളം ജ്യൂസ് വാങ്ങി തരാം കേട്ടോ
അത് ഇത് ആവുന്നതിന് മുന്നേ ആണ്
ഇപ്പൊ തൽക്കാലം ആയി പോയില്ലേ കഴിക്ക് ….
വേണ്ട
എനിക്ക് ഒരു സംശയം
എന്താ
ഈ പിരിഡ് സമയത്ത് എന്തിനാ നിങൾ ഇത്ര ദേഷ്യപെടുന്നത്
വേദന മൂഡ് സ്വിങ് ഒക്കെ ആണ്…
അപ്പോ ഞാൻ വിചാരിച്ചത് തന്നെ ആണ്….
ഉം…
ഈ സമയത്ത് എന്ത് ഫൂഡ് ആണ് നല്ലത്
ഞാൻ അതൊന്നും നോക്കാറില്ല
നോക്കണം ഇഞ്ചി… പെപ്പർ…. ഇതൊക്കെ നല്ലതാ പിന്നെ ഒരുപാട് വെള്ളം കുടിക്കണം
നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം
ഹലോ ഞാൻ ബയോളജി സ്റ്റുഡൻ്റ് മോളെ …. ഐ നോ പിന്നെ നിനക്ക് വേണ്ടി ഇതൊക്കെ ഞാൻ നേരത്തെ പഠിച്ച് വച്ചു
ആഹാ എന്തിന്
നീ വരുമ്പോ അറിഞ്ഞ് വക്കണ്ടെ
എങ്ങോട്ട് വരുമ്പോ
നമ്മടെ വീട്ടിലോട്ട് എൻ്റെ വൈഫ് ആയിട്ട് വരുമ്പോ….
ആഹാ…ഒരുപക്ഷേ നമ്മടെ കല്യാണം നടന്നില്ലെങ്കിലോ
നടക്കാതെ ഇവിടെ പോവാൻ ടാ
നടന്നില്ലെങ്കിൽ എന്ത് ചെയ്യും നീ ….
എന്ത് ചെയ്യാൻ വേറെ കെട്ടി ജീവിക്കുക തന്നെ
നോ… ലയർ
നോ എന്തിന്
യൂ കാണ്ട് ലിവ് വിത്ത് ഔട്ട് മീ… ഇന്ദ്രൻ ഈസ് ലൈയിങ്….
അത് എങ്ങനെ നിനക്ക് അറിയും..
അറിയാം സാർ നിൻ്റെ മുഖത്ത് നിന്ന് ഒന്നും. വായിച്ച് എടുക്കാൻ പറ്റില്ല നീ എന്താ ചിന്തിക്കുന്നത് എന്ന് പോലും… ബട്ട് ഒന്ന് കാണും നിനക്ക് സന്തോഷം മാത്രം മറച്ച് വക്കാൻ പറ്റില്ല ബാക്കി ഓക്കേ മനസ്സിൽ വക്കും ദേഷ്യം വിഷമം എല്ലാം പക്ഷേ എൻ്റെ കുട്ടന് സന്തോഷം മാത്രം പിടിച്ച് വക്കാൻ പറ്റില്ല….
