വധു is a ദേവത – 18 8

പപ്പ : നാളെയും കാണണം ഈ ഡയലോഗ് …

അങ്കിൾ : നാളെ എന്താ

പപ്പ : നാളെ ആണ് എന്നെ പറ്റിച്ച് ഇവൻ എടുത്ത വണ്ടി ഇല്ലെ അതിൻ്റെ സർവീസ് നല്ല പൈസ പൊട്ടും… സാർ താങ്ങുവോ ആവോ….

ഞാൻ : മൂന് കൊല്ലത്തേക്ക് ഉള്ള ഫുൾ സർവീസ് കോസ്റ്റ് അടച്ച് കഴിഞ്ഞ വണ്ടി തന്നത് 🤣🤣

പപ്പ : അതിലും പറ്റിച്ച്….

അങ്കിൾ : നിനക്ക് അങ്ങനെ തന്നെ വേണം പിള്ളേരോട് ആണ് കളി….

ഞാൻ : ടൂ ഫാസ്റ്റ്…

അമ്മ : 🤨

ഞാൻ : പപ്പ എന്ത് പൊടി ആണ് വണ്ടിയിൽ നിങൾ എങ്ങോട്ടാ പോയത്…. എൻ്റമ്മോ

പപ്പ : അല്ലടാ ഞാൻ നിൻ്റെ വണ്ടിയും തൊടചോണ്ട് നിക്കാ….

ഞാൻ : അയ്യോ വേണ്ടെ ഞാൻ ചെയ്തോളാം…. അമ്മ രുദ്രമ്മാമൻ എന്ത് പറഞ്ഞു…

അമ്മ : ഒന്നും പറഞ്ഞില്ല നിന്നെ തിരക്കി ….

ഞാൻ : നാളെ കാണാൻ പോവുന്നുണ്ട് …. അല്ല അങ്കിൾ ഇവരുടെ കൂടെ പോവുന്നില്ല….

അങ്കിൾ : യ്യോ ഇല്ലെ

ആൻ്റി: നിങൾ എന്തിനാ ഞെട്ടിയത്

അങ്കിൾ : ഇവളുടെ വീട്ടുകാരെ കുറച്ച് നേരം സഹിക്കാൻ പറ്റില്ല പിന്നെ ആണ് രണ്ട് ദിവസം….

ഞാൻ : അല്ലേ ഇത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ… ഇവൾ അതിനാ ഈ മുഖവും വീർപ്പിച്ച് നടക്കുന്നത്

അങ്കിൾ ,: മോളെ അവനെ നിർബന്ധിക്കാൻ നിക്കണ്ട ചുമ്മാ എന്തിനാ നിന്നെയോ അവരിൽ നിന്ന് രക്ഷിക്കാൻ എനിക്ക് പറ്റിയില്ല… എൻ്റെ മരുമോനേ എങ്കിൽ എനിക്ക് രക്ഷിക്കണം….

ഞാൻ : കേട്ടല്ലോ ചോദിക്കാനും പറയാനും ആളുണ്ട് … അങ്കിളെ ഞാൻ പറഞ്ഞ കാര്യം കുഴപ്പം ഒന്നും ഇല്ലല്ലോ…

അങ്കിൾ : കുഴപ്പം ഒന്നും ഇല്ല അവനെ പറ്റി വല്ലതും അറിയോ …

ഞാൻ : അതൊക്കെ അറിയാം വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ

അങ്കിൾ : ഇല്ല…

പപ്പ : എവിടുന്ന് കിട്ടി ഇവനെ….

ഞാൻ കഥ മുഴുവൻ അവരോട് പറഞ്ഞു….

അമ്മ : കണ്ണാ നോക്കി ഒക്കെ കൂടെ ഉള്ളവരെ വിശ്വസിക്കാൻ പറ്റില്ല ഇപ്പോ….

ഞാൻ : അതൊക്കെ ഒക്കെ അമ്മ കഴിക്കാൻ എന്താ വിശക്കുന്നു…

അമ്മ : അടുക്കളയിൽ ഉണ്ട് എടുത്ത് കഴിച്ചോ….

ഫുഡ് കഴിച്ച് കഴിഞ്ഞ് അമ്മ എൻ്റെ ഫോണും എടുത്ത് ആൻ്റിയെയും കൂട്ടി ഹാളിൽ പോയി… ഫോട്ടോസ് നോക്കാൻ….

ഞാൻ റൂമിലും പോയി ഒരു ഉറക്കം കഴിഞ്ഞ് നോക്കിയപ്പോ ആരോ പുറത്ത് തല വച്ച് കിടക്കുന്ന പോലെ തോന്നി…

അമ്മു മാറി കിടക്കടാ…

അമ്മു അല്ല അമ്മാവൻ ആണ്….

ഹേ

ഞാൻ ആടാ

മഹയെ കൊണ്ടാക്കിയാ

ഉം ആക്കി വണ്ടിക്ക് എന്തോ മിസിങ് ഉണ്ട് കേട്ടോ

ഏത് വണ്ടിക്ക്

സി ക്ക്

എന്താ

അറിയില്ല പവർ ഡ്രോപ്പ് ഉള്ള പോലെ…a

ഹാ നോക്കാം…

ടാ ഇന്ദ്ര

പറ

ഞാൻ നിൻ്റെ കൂടെ വന്നോട്ടെ നാളെ…

വാ

പോവാം….

വേണ്ട എനിക്ക് ക്ലാസ്സ് ഉണ്ട് നാളെ….

എന്ന പോ പഠിച്ച് പാസ്സ് ആവ്…

ടാ ഇന്ദ്ര നീ അന്ന് എന്താ അങ്ങനെ ചോദിച്ചത്

എങ്ങനെ ചൊതിച്ചത്

അല്ല അന്ന് നീ ആൻ്റിയുടെ മടിയിൽ കിടന്ന് ചോദിച്ചില്ല നിൻ്റെ കല്യാണം കഴിഞ്ഞ നീ ഇങ്ങോട്ട് വരോ അതോ വീട്ടിൽ പോവോ എന്ന്….

ആ ഞാൻ അമ്മ നിൻ്റെ കാര്യം പറഞ്ഞപ്പോ ചുമ്മാ ചോദിച്ചത്….

ആണോ

ഉം അതെ

അല്ല എന്താ നിൻ്റെ അഭിപ്രായം

ടാ അമറെ നിന്നെ പോലെ ഒരു വാലായി ഒരു ചേട്ടൻ എവിടെ കിട്ടും അത് പറ…

അത് ശെരി ആണ് മാസങ്ങളുടെ മൂപ്പ് ഉണ്ടെങ്കിലും നീ എന്നെങ്കിലും എന്നെ ഒരു ചേട്ടൻ ആയി കണ്ടിട്ടുണ്ടോ….

അയ്യോ ചേട്ടൻ ആയി കണ്ട മതിയോ നിന്നെ ഞാൻ ചെട്ടാന്ന് വിളിക്കാം…

നല്ല രസം ആയിരിക്കും കേക്കാൻ വിളിക്ക് നോക്കട്ടെ….

ടാ കൂടുതൽ കളിച്ചാ നിൻ്റെ ചുറ്റി കളി ഞാൻ ഫ്ലാഷ് ആക്കും അതോടെ ചേട്ടൻ പെട്ടിയിൽ ആണ് കേട്ടോ… ടാ പട്ടി ചേട്ടാ….

എടാ അനിയാ നീ ചൂടാവാതെ….

നീ എൻ്റെ മുത്തല്ലെ എൻ്റെ ഏറ്റവും പൊളിഞ്ഞ അവസ്ഥ മനസ്സിലാക്കുന്നത് നീ അല്ലേ മൈ മേറ്റ്….

അയ്യേ കരയോ

നീ എന്നെങ്കിലും ഞാൻ കരഞ്ഞ് കണ്ടിട്ടുണ്ടോ…

അത് ശെരി ആണ് തൊലിക്കട്ടി നിൻ്റെ അത്ര ആർക്ക് വരും….

പെട്ടെന്ന് എനിക്ക് ഫോൺ വന്നു….

അമർ: ആരാ

ഞാൻ അറിയില്ല നമ്പർ ആണ്

.. ഹലോ ആരാ…

ഇത് ഞാൻ ആണ് അശ്വതി ഓർമ ഇല്ലെ സാർ…

ആഹാ അശ്വതി ചക്കരെ സുഖം അല്ലേ …

സുഖം ടാ നീ എവിടെ ..

ഞാൻ വീട്ടിൽ ഉണ്ട്

ആഹാ ഞാൻ നാട്ടിൽ ഉണ്ട് …

അടിപൊളി

പിന്നെ കല്യാണം കഴിഞ്ഞ് അറിഞ്ഞു കേട്ടോ….

അമർ: ആര്

Leave a Reply

Your email address will not be published. Required fields are marked *