ഞാൻ : എന്താ ഒരു സന്തോഷം ഇല്ലാത്തത്…
അമ്മു :ഒന്നുമില്ല … നിങ്ങളെ ഓക്കേ മിസ്സ് ചെയ്യും….
ചുമ്മാ നീ ഈ വണ്ടി വിട്ട് ഇറങ്ങിയ അപ്പോ ഞങളെ ഓക്കേ മറക്കും
ഒന്ന് പോടാ ആരെ മറന്നാലും നിങ്ങളെ മറക്കാൻ പറ്റോ പ്രത്യേകിച്ച് നിന്നെ … യു ആർ മൈ ലൈഫ് ലൈൻ റൈറ്റ്
ഞാൻ ചുമ്മാ പറഞ്ഞതല്ലേ…
വണ്ടി നിർത്തിക്കെ ഇന്ദ്ര
എന്താ
നിർത്ത്
ഞാൻ വണ്ടി സൈഡ് ആക്കി…
അമ്മു : നീ സീറ്റ് ഒന്ന് ബാക്കിൽ ആക്കിക്കെ
എന്ത്
നീ സീറ്റ് ഒന്ന് ബാക്കിൽ ആക്ക്
ഞാൻ സീറ്റ് ബാക്കിൽ ആക്കിയതും അമ്മു ചെരുപ്പ് ഊരി ഉള്ളിൽ കൂടെ ചാടി എൻ്റെ മേലെ സീറ്റിൽ കേറി ഇരുന്നു …
ഞാൻ : എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്…😌
അതെ അന്ന് കല്യാണത്തിന് പോയപ്പോ എനിക്ക് ഒരുപാട് മിസ്സ് ചെയ്തത് ആണ് ഇന്ന് പക്ഷെ അത് പോലെ അല്ല എനിക്ക് പോണം എന്ന് പോലും ഇല്ല ഒരു നിമിഷം പോലും പിരിയാൻ വൈയ്യ മാൻ….
അചോടാ സാരം ഇല്ല കേട്ടോ ഇനി പോയില്ലെങ്കിൽ നിൻ്റെ കസിൻസിനോക്കെ വിഷമം ആവില്ലേ നീ അല്ലേ അവരുടെ ഗാങ് ലീഡർ…
ഞാൻ വേഗം വരാം കേട്ടോ
ഓ ശെരി വേഗം വാ. ഞാൻ വെയിറ്റ് ചെയ്യും….
അമ്മു എന്നെ കെട്ടിപ്പടിച്ച് കൊറേ നേരം ഇരുന്നു …
അമ്മുൻ്റെ ഫോൺ അടിച്ചപ്പോ ആണ് ഞങൾ സ്വപ്ന ലോകത്ത് നിന്നും എണീറ്റത്…
അമ്മു : വിഷ്ണു ആണ്….
ഞാൻ : സ്പീക്കർ ഇട്
അമ്മു : ഹലോ പറയടാ
വിഷ്ണു : നീ എത്തിയോ
അമ്മു : ഇല്ല
വിഷ്ണു : ആണോ വേഗം ചെല്ല് ….ഞാൻ കാർ എടുത്തിട്ട് വരാം കേട്ടോ ….
അമ്മു : ശെരി ടാ…
ഞാൻ : നിങൾ കാറിൽ ആണോ പോവുന്നത്….
അമ്മു : അതെ… കാറും ഉണ്ട് കൂടെ ഒരു എഫ് എഴുതിയ വണ്ടിയും ഉണ്ട്….
ഞാൻ : ട്രാവലർ ആണോ ….
അമ്മു : അതൊന്നും എനിക്ക് അറിയില്ല ചെറിയ ബസ്സ് വൈറ്റ്…
ഞാൻ : അത് തന്നെ …. കാർ ആര് ഓടിക്കും….
അമ്മു : വിഷ്ണു ശ്രീ … എല്ലാവരും ഓടിക്കും….
ഞാൻ : ഏതാ വണ്ടി….
അമ്മു : ക്രിസ്റ്റാ…ശ്രീയുടെ അച്ഛൻ്റെ …
ഞാൻ : സൂക്ഷിച്ച് പോണം കേട്ടോ ….
അമ്മു : പോയാലോ
ഉം പോയേക്കാം …
ഞാൻ ഓടിക്കട്ടെ കാർ….
പിന്നെന്താ ഓടിച്ചോ…
എന്താ ചോദിച്ചപ്പോ തന്നെ സമ്മതിച്ചത്
ഇത് ജീപ്പ് അല്ലേ അതാ 😉
ടാ മോനെ ഉം മാറ് അങ്ങോട്ട്
നീ മാറ് എന്നാലേ എനിക്ക് മാറാൻ പറ്റൂ….
അമ്മു : എൻ്റെ ചുണ്ടിൽ അമർത്തി ഉമ്മ വച്ചിട്ട് ഡോർ തുറന്ന് വെളിയിൽ ഇറങ്ങി….
ഞാൻ ചാടി അപ്പുറത്ത് കേറി ഇരുന്നു….അതെ സൂക്ഷിച്ച് ഓടിക്കണം ഇന്നലെ സർവ്വീസ് ചെയ്ത് ഇറക്കിയതെ ഉള്ളൂ….
അയ്ന്….
അതിന് നിന്നെ ഞാൻ കൊല്ലും
ടാ വണ്ടി ഇടിക്കും കളിക്കല്ലെ
നിക്കുന്ന വണ്ടി എങ്ങനെ ഇടിക്കാൻ മോളെ… വണ്ടി വിട്…
.
ഞങൾ പതിയെ വർത്താനം ഒക്കേ പറഞ്ഞ് അങ്കിളിൻ്റെ വീട്ടിൽ എത്തി….
ആൻ്റി: നീയാണോ ഡ്രൈവർ
അമ്മു : അതെ എന്തേ
ആൻ്റി: ഒന്നുമില്ല …
ഞാൻ : ഹലോ മഹി മാഡം സുഖം അല്ലെ….
ആൻ്റി : ഇങ്ങനെ അങ്ങ് പോവുന്നു….
ഞാൻ : പോവുന്നില്ല
ആൻ്റി : പിന്നെ പോണം പോണം…
ഞാൻ : അടിച്ച് പൊളിക്ക് എല്ലാരും…
ആൻ്റി : കേറി വാ …
വീടിനകത്ത് ആരൊക്കെയോ ഉണ്ട്… അതിൽ കുറച്ച് പേരെ അറിയാം ചിലരെ കണ്ടിത്തും ഉണ്ട്….
ദേവി ചേച്ചി വന്ന് എൻ്റെ ഇടുപ്പിൽ കൈ ചേർത്ത് പിടിച്ചു…
ഞാൻ തിരിഞ്ഞ് നോക്കി
ചേച്ചി : എന്താണ് മോനെ അറിയോ…
ഞാൻ : എന്താ ചേച്ചി സുഖം അല്ലേ
ചേച്ചി : പിന്നെ അടിപൊളി ആയിട്ട് പോവുന്നു… ഉം ഉം ഗോവയിൽ ഹണി മൂൺ ആഘോഷിക്കാൻ പോയത് ഞാൻ അറിഞ്ഞു…
അമ്മു : ഹണി ഇല്ല മൂൺ മാത്രമേ കൂട്ടായി ഉണ്ടായിരുന്നുള്ളൂ….
ചേച്ചി : ഞാൻ അറിഞ്ഞു… കൊളമായി അല്ലേ….
അമ്മു : ഉം അതെ ചേച്ചി … അവൾ എവിടെ ശ്രീ
ചേച്ചി അവൾ മോളിൽ ഉണ്ട് നിൻ്റെ റൂമിൽ…
ഞാൻ : ചേച്ചി സരണെട്ടൻ ( ചേച്ചിയുടെ ഹസ്) വന്നില്ലേ.
ചേച്ചി : ഇല്ല ടാ പുള്ളിക്ക് ജോലി ഉണ്ട് കൊച്ചിയിൽ ആണ്
ഞാൻ : ഞാനും നാളെ രാവിലെ എറണാകുളം പൊവാ
ചേച്ചി : അപ്പോ കോച്ച് വരുന്നില്ലേ
ഞാൻ : അയ്യോ ഇല്ല ചേച്ചി ഒരുപാട് പണി ഉണ്ട് …
ചേച്ചി : ആണോ കഷ്ട്ടം ആയി പോയി…ശെരി നീ ഇരിക്ക് ഞാൻ പോയി ഒന്ന് രണ്ട് സാനം വാങ്ങാൻ ഉണ്ട് അത് വാങ്ങാൻ വിഷ്ണുവിനോട് വിളിച്ച് പറയട്ടെ ….
ശെരി ചേച്ചി …
