വധു is a ദേവത – 18 8

ഹൗ … ഇത് നിനക്ക് എങ്ങനെ മനസ്സിലായി

ടാ മണ്ടങ്കോണാപ്പി ഞാൻ നിൻ്റെ ഭാര്യ ആണ് കേട്ടൊ നിൻ്റെ ഒരു അനക്കം എനിക്ക് മനസ്സിലാവും ….

അപ്പോ എൻ്റെ സെലക്ഷൻ തെറ്റിയില്ല അല്ലേ…

എന്ത് തോന്നുന്നു എത്ര മാർക്ക് തരാം എനിക്ക്….

ഉം. 101 / 100

അത്രെ ഉള്ളൂ…

അത് മതി…. അതെ

എന്താ

എനിക്ക് ….

നിനക്ക്

ഒരു മസാല ദോശ വാങ്ങി തരോ

നിനക്ക് അത് ഇഷ്ട്ടം അല്ലല്ലോ

നിൻ്റെ കൂടെ. കൂടി എനിക്കും അത് ഇഷ്ട്ടം ആയി.തുടങ്ങി….

നോക്കട്ടെ കിട്ടോ എന്ന്….

നോക്കിയാ പോരാ എനിക്ക് വേണം ..

ശെരി അങ്ങനെ ആണെങ്കിൽ എൻ്റെ കൊച്ച് കുളിച്ച് വരുമ്പോ സാധനം റെഡി….

ഓക്കേ…. ഞാൻ ഇപ്പൊ വരാം

പതുക്കെ വന്നാമതി വൃത്തിക് തേച്ച് കുളിച്ചിട്ട് ഒക്കെ വന്നാമതി …. . . അമ്മു: എന്തായി കിട്ടിയോ…..

ഇപ്പൊ എത്തും

കുളി കഴിഞ്ഞ് വന്നപ്പോ സാധനം അവിടെ ഉണ്ട്….

അമ്മു : ആഹാ എന്തൊക്കെ ആണ്…

വേഗം വാ നല്ല ചൂട് ഉണ്ട്

ഇത്ര വേഗം വന്നോ

നിൻ്റെ ഭാഗ്യം ഇവിടെ അടുത്ത് ഒരു വെജിറ്റേറിയൻ ഹോട്ടൽ ഉണ്ടായിരുന്നു….

നിക്ക് തല ഒന്ന് തുടച്ചിട്ട് വരാം

. .അമ്മു ഇത് നോക്കിയേ

എന്താ

(റീൽ -ഒരു കൊച്ച് കൊച്ചും ചെറിയ പൈയ്യന് കല്യാണത്തിന് നിക്കൂമ്പോ ഉമ്മ കൊടുക്കുന്നു….)ഇത് നോക്ക്

അമ്മു : അച്ചോ കിസ്സ് കൊടുത്തു പെണ്ണ് ക്യുട്ട് ലെ..ഹ ഹ

നിനക്ക് ഓർമ ഉണ്ടോ അമ്മു ഇത് പോലെ ഒരു സംഭവം ഞാനും ചെയ്തിട്ടുണ്ട് … പണ്ട് പോടി ഡപ്പ ആയിരുന്നപ്പോ

അമ്മ പറഞ്ഞ് ഓർമ ഉണ്ട്…

എങ്കിൽ പറ എന്താ എന്ന്….

ഇതേ സംഭവം തന്നെ അല്ലേ കിച് കിച്

ഉം… അപ്പോ ഓർമ ഉണ്ട്

പിന്നെ ….

ഫുഡ് കഴിക്ക്….

എന്താ ഉള്ളത്

ദോശ

അതല്ല എന്തൊക്കെ ആണ്

അത് പനീർ മസാല ദോശ പിന്നെ മസാല ദോശ….

നിനക്ക് എന്ത് വേണോ അത് എടുത്തോ അടുത്തത് ഞാൻ എടുത്തോളാം….

ഷെയർ ചെയ്യാം …

ഞങ്ങൾ കഴിച്ചൊണ്ട് ഇരുന്നതും മഹയും മായയും കൂടെ കതക് തുറന്ന് ഉള്ളിൽ വന്നു….

മഹ,: ഇവിടെ ഇതാണോ പണി രണ്ടും കൂടെ…അങ്ങോട്ട് മാറടി അമ്മുവിനെ തള്ളി അവൾ കേറി കഴിക്കാൻ തുടങ്ങി…

മായ : അങ്ങോട്ട് നീങ്ങി ഇരി മഹ മനുഷ്യൻ വിശന്ന് ചാവാൻ ആയി…

അമ്മു : ഡീ മാറെടി ഇത് എനിക്ക് വേണ്ടി വാങ്ങിയത് ആണ്…

മായ : സാരം ഇല്ല ഞങൾ കഴിച്ചാലും ഇത് തീരും…

മഹ : എന്നെ നോക്കി വേണോ ചോദിച്ചു. ..

ഞാൻ : ഉം.. തല ആട്ടി

അവൾ ഒരു പീസ് എനിക്ക് വാരി തന്നു….

അമ്മു : ഹാ മറ്റുള്ളവരുടെ മുറിയിൽ കേറി വന്ന് അവരുടെ ഭക്ഷണം തട്ടി പറിച്ച് തിന്നുന്നത് നാണം കെട്ട ഏർപ്പാടാണ്

മഹാ : മോളെ നീ നാണം കെടുത്താൻ നോക്കിയാലും എന്ത് പറഞ്ഞാലും ഒരു കുഴപ്പവും ഇല്ല …അല്ലേ മായ

അമ്മു : ഹൊ രണ്ടും അവന്മാരുടെ കൂടെ ചേർന്ന് നാണവും ഇല്ല മാനവും ഇല്ല

മായ : നീ ഇൻസൾട് ചെയ്തോ അമ്മു ഇനിയും ചെയ്തോ… നിനക്ക് അറിയില്ലേ ഈ കൂട്ടത്തിൽ ആർക്കും നാണവും മാനവും ഇല്ല എന്ന്…

ഞാൻ : അത് കറക്റ്റ്…..

അമ്മു : നാണം ഇല്ലല്ലോ ഇങ്ങനെ വായും പൊളിച്ച് ഇതുങ്ങൾ തിന്നുന്നതും നോക്കി ഇരിക്കാൻ…. കഷ്ട്ടം തന്നെ….

ഞാൻ : പിന്നിൽ കൂടെ പോയി രണ്ടിൻ്റെയും മുടിക്ക് പിടിച്ച് നിർത്തി

മഹ/ മായ : ടാ വിടാൻ വിടെടാ പട്ടി തെണ്ടി നാറി

മഹ : പെണ്ണുങ്ങളെ ഉപദ്രവിക്കാൻ പാടില്ല….

ഞാൻ : അത് കുഴപ്പം ഇല്ല … അമ്മു എടുത്തിട്ട് ഓടിക്കോ…….

അമ്മു : ബൈ ബൈ ഗേൾസ് 👋 🤣

മഹ: സ്വന്തം ഭാര്യക്ക് വേണ്ടി നീ ഫ്രണ്ട്സിനെ ചതിച്ചു അല്ലേ….

മായ : ഇത് ഞാൻ പൊറുക്കില്ല.

ട്ടും ട്ടോ…. രണ്ട് ഇരി അവിടെ നിന്നും ഇവിടെ നിന്നും കിട്ടി….

അങ്ങനെ അവിടെ നിന്ന് ഇറങ്ങി നല്ല മുംബൈ സ്പെഷ്യൽ സ്നാക്സ് ഒക്കെ വാങ്ങി വീട്ടിലേക്ക് കുറച്ച് ഡ്രസ്സ് അങ്ങനെ കുറച്ച് സാധനങ്ങൾ വാങ്ങി ഫുൾ ലോഡ് ആക്കി….

ഒരു ഏഴര ഒക്കെ ആയപ്പോ താജിൽ പോയി…

ഞാൻ : അമറെ ദീപു നിങ്ങൾക്ക് ഇത് ഒരു ഡെയിറ്റ് ആണ് കേട്ടോ സോ എൻജോയ്

അച്ചു : അത് തന്നെ നല്ല ഒരു ബോണ്ട് ഉണ്ടാക്കണം പ്രത്യേകിച്ച് നീ ദീപു…

ദീപു : എനിക്ക് ചെറിയ പേടി…. നീയും വാ

ഞാൻ : അളിയാ നീ നമ്മടെ ഗാങ്ങിൻ്റെ നട്ടെല്ലാണ് ധൈര്യം ആയി പോ…

അമർ : നിനക്ക് പേടി ഉണ്ടൊ

Leave a Reply

Your email address will not be published. Required fields are marked *