വധു is a ദേവത – 18 9

ഞാൻ പതിയെ എൻ്റെ ചുണ്ട് അവളൂടെതിൽ ചേർക്കാൻ ഒരുങ്ങി

ഒരു ചെറു മന്ദഹാസവുമായി കൂടെ അമ്മു എൻ്റെ നീക്കം മനസ്സിലാക്കി തല പതിയെ ചരിച്ച് എനിക്ക് അവളുടെ അദരം കവരാൻ സൗകര്യം ഒരുക്കി…..

ഇന്ദ്ര എടാ ഇന്ദ്ര താഴെ നിന്നും അമറിൻ്റെ വിളി…

നാശം എന്താടാ 😠😠😡

വേഗം താഴേക്ക് വന്നെ….

ഞാൻ കൊറച്ച് കഴിഞ്ഞ് വരാം ….

അവൻ അങ്ങനെ ഒക്കെ പറയും നീ വാ ഞാൻ അമ്മുവിനെ ചേർത്ത് പിടിച്ചു….

ടാ …..

ഓ തെണ്ടി ചെറ്റ പട്ടി മൈരൻ ഞാൻ ചുമരിൽ ആഞ്ഞ് തല്ലിക്കൊണ്ട് പറഞ്ഞു…..

എൻ്റെ പ്രവർത്തി കണ്ട് അവൾ പൊട്ടി ചിരിച്ചു….

നീ ചിരിച്ചോ ഇത് ഈ വിളി മുൻകൂട്ടി കണ്ടിട്ടല്ലെടി നീ സമ്മതിച്ചത് ഹേ…..

ഒന്ന് പോടെ എനിക്ക് എങ്ങനെ അറിയാം അവൻ വിളിക്കും എന്ന് മാത്രവും അല്ല അവൻ നിൻ്റെ മനസാക്ഷി സൂക്ഷിപ്പ് കാരൻ അല്ലേ പിന്നെ എന്താ .. വേഗം പോവാൻ നോക്ക് അല്ലങ്കിൽ അവൻ കേറി വരും …..

നാശം പിടിക്കാൻ ദൈവമേ എല്ലാം പാരകൾ ആണല്ലോ 🙄🙄

അതെ അമ്മു ഈ വീട്ടിൽ നമ്മക്ക് സൗകര്യം ഉണ്ടാവും എന്ന് തോന്നുന്നില്ല നമ്മക്ക് രണ്ട് ദിവസം മാറി നിന്നാലോ….

അത് വേണ്ട ടാ നമ്മടെ ദുഃഖവും സന്തോഷവും ഒക്കെ ഇവർക്കല്ലെ അറിയൂ അപ്പോ ഇതിനും സാക്ഷികൾ ഇവർ തന്നെ മതി…..

എൻ്റമ്മോ സാഹിത്യം

എന്താ നിനക്ക് മാത്രമേ ഇതൊക്കെ പാടുള്ളൂ….

എടാ ഇന്ദ്ര

വരുന്നട കാലാ തേണ്ടിക്ക് വേറെ പണി ഒന്നും ഇല്ലെ…..

ഞാൻ വാതിൽ വലിച്ച് തുറന്ന് വെളിയിലേക്ക് പോയി….

എന്താ നിനക്ക് ….

എന്നെ ഒന്ന് കൊണ്ട്പോയി വിട്

എവിടേ

ക്ളാസ്സ് ഉണ്ട്

എൻ്റെ പൊന്ന് അമറെ നിനക്ക് വണ്ടി എടുത്ത് പോയാ പോരെ

അപ്പോ എൻ്റെ വണ്ടി നീ കൊണ്ടുവരുമോ

അത് ഇന്ന് കിട്ടോ….

ആ ഞാൻ അതും കൊണ്ട് വരാം…..

വരുമോ അതോ

പതിയെ പറ

ശെരി വാ….

അവനെ കൊണ്ട് സ്പെഷ്യൽ ക്ലാസ്സിന് വിട്ടു

അതെ ഈ കറക്കം ഒക്കെ നോക്കിയും കണ്ടും വേണം കേട്ടല്ലോ പിന്നെ വേറെ ഒന്നും കൂടെ കുരുത്തക്കെടൊന്നും ഒപ്പികരുത്….

ഒന്ന് പോടാ ചുമ്മാ 😌

അതെ വന്നിട്ട് ഒന്ന് കാണണം

ശെരി സാർ

അതെ നിൻ്റെ എക്സാം എപ്പോ തുടങ്ങും

അറിയില്ല വൈകും എന്താ

ഒന്നുല്ലാ…..

വേകം വാ….

ശെരി ടാ

ഞാൻ വേഗം തന്നെ വീട്ടിലേക്ക് പോയി….

അമ്മ കഴിക്കാൻ എന്താ ഉള്ളത്…..

കഴിക്കാൻ പുട്ടും മുട്ടയും

ആണോ അടിപൊളി എനിക്ക് വേണ്ട

അതെന്താ

ഞാൻ തരാം നീ അവിടെ പോയി ഇരുന്നോ…

വാരി തരോ

എന്തോ വാരി തരാമോ എന്ന്

സ്വന്തം ആയി ഒരു കൊച്ചുണ്ടായി അതിന് വാരി കൊടുക്കണ്ട നേരത്താ അവൻ എന്നോട് വാരി തരാൻ പറയുന്നേ …..

അമ്മ അമ്മ ഒരു കാര്യം മനസ്സിലാക്കാം ഞങൾ മക്കൾക്ക് എന്ത് ആണെങ്കിലും അത് അമ്മമാർ വാരി തരുമ്പോ ഒരു പ്രതേക രുചി ആണ് ….

ശെരി ശെരി പോ പോ

താങ്ക്യൂ മമ്മാ….☺️☺️

ചെല്ല് ചെല്ല്

അതെ അമ്മ അമ്മക്കും പപ്പക്കും ഒരു കിടിലം സർപ്രൈസ് വരുന്നുണ്ട് കേട്ടോ…

എന്താ ടാ

ഹാ സർപ്രൈസ് ആണ് എന്ന് പറഞ്ഞില്ലേ….

ദേ വല്ല കാശും ചെലവ് ഉള്ള പരുപാടി ആണെങ്കിൽ നടക്കില്ല പറഞ്ഞേക്കാം ….

ഇത് അതൊന്നും അല്ല ഇത് അതുക്കും മേലെ….

ദേ നീ പപ്പയെ മുടിപ്പികുമോ ടാ അമ്മ ഫുഡും കൊണ്ട് വന്നു….

ഇല്ലമ്മ….

ശെരി എന്താ കാര്യം എന്നോട് പറ ആരോടും ഞാൻ പറയില്ല നിനക്ക് എന്നെ വിശ്വസിക്കാം

അതെ കൃഷ്ണ മാഡം ഇങ്ങ് അടുത്ത് വന്നെ

പറ

അത് എന്താ എന്ന് വച്ചാ പറയാൻ സൗകര്യം ഇല്ല ……

ഇന്നാ കഴി

അമ്മ അമ്മക്ക് എന്താ അമ്മ സ്കൂൾ ഇല്ലാത്തത്

എൻ്റെ കുഞ്ഞേ ഇപ്പൊ ലീവ് ആണ് അറിയില്ലേ

ആണോ

അപ്പോ നല്ല സുഖം ആണ് അല്ലേ….

അതെ നല്ല സുഖം തന്നെ….

ഇവിടെ എന്താണ് വാരി കൊടുക്കലോ അമ്മു അങ്ങോട്ട് വന്നു….

കഴിക്കാൻ എടുക്കട്ടെ കുട്ടാ

വേണ്ട ആൻ്റി…..

അമ്മു : അയ്യേ നാണം ഇല്ലെ ഇന്ദ്ര നിനക്ക്

ഞാൻ : എന്തിന്

അമ്മു : ഇത്ര വലുത് ആയിട്ടും ഒരാളെ കൊണ്ട് വാരി തരാൻ പറയാൻ

ഞാൻ : ഞാൻ എന്തിനാ ഡീ നാണിക്കുന്നത് എൻ്റെ അമ്മ എൻ്റെ അമ്മയുടെ കൈ എൻ്റെ അമ്മ ഉണ്ടാക്കിയ ഫൂഡ് നിനക്ക് എന്ത്…

അമ്മു : എനിക്ക് ഒന്നും ഇല്ല കഴി കഴി….

ഞാൻ : അമ്മ വാരി തരുന്നത് കഴിക്കാനും വേണം ഒരു യോഗം

അമ്മു : എനിക്കും അമ്മ വാരി ഒക്കെ തരും ഞാനും കഴിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *