അമ്മ : ഇന്ദ്രനോ….
ആൻ്റി : ആ….
അമ്മു : അമിത് കെട്ട പാതി കേക്കാത പാതി വലിയമ്മ എന്നെ കണ്ണ് പൊട്ടുന്ന ചീത്ത കൂടാതെ ഇന്ദ്രനെയും….നിങ്ങളെയും ഒക്കെ ….
പപ്പ : എന്ത് പറഞ്ഞു….
അങ്കിൾ : അത് ഒന്നും ഇല്ല അത് നീ വിട്ടേക്ക്….
പപ്പ : പറ ഡോ ദാസാ
അങ്കിൾ : ഇത് പോലെ ഉള്ളവരെ ആണോ കുടുംബത്തെ പെൺ കുട്ടിയെ കൊടുക്കുന്നത് …. കല്യാണം നടത്തുന്നതിന് മുന്നേ ചെക്കന് മാനസിക രോഗം വല്ലതും ഉണ്ടോ എന്നൊക്കെ ഒന്ന് അന്വേഷിക്കണം എന്നൊക്കെ പറഞ്ഞു അങ്കിൾ മടിച്ച് മടിച്ച് പറഞ്ഞു…..ഇങ്ങനെ ഉള്ളവമാരെ പിടിച്ച് പൊട്ടിക്കുക ആണ് വേണ്ടത് …..കാശിൻ്റെ ഹുങ്ക് ഇങ്ങോട്ട് വേണ്ട എന്നൊക്കെ എന്തൊക്കെയോ പറഞ്ഞു
പപ്പ : മാനസിക രോകം കൊള്ളാം … നന്നായി ….
അങ്കിൾ : നീ എങ്ങോട്ടാ ….
പപ്പ : അല്ല എൻ്റെ മോൻ മാനസിക രോഗി ആണോ എന്ന് അന്വേഷിച്ചു നോക്കിയിട്ട് വരാം …. .
അമ്മ : നിങൾ ഒന്ന് ചുമ്മാ ഇരിക്ക് 🥺
ആൻ്റി : ഡീ കരയല്ലേ നീ…..
അമ്മ : സാരം ഇല്ല…. ഇതൊക്കെ സത്യം ആണോ….
ആൻ്റി : അറിയില്ല….
അമർ: എന്താ ആൻ്റി എന്തിനാ കരയുന്നത്
പപ്പ : ഒന്നുമില്ല ഇവരുടെ കുടുംബത്തിൽ ഉള്ള ഏതോ ചെക്കനെ പോലീസ് പിടിച്ച് തല്ലി എന്നും സംഭവം നടക്കുമ്പോ ഇന്ദ്രൻ പോലീസ് കാരുടെ കൂടെ നിന്ന് ചിരിച്ച് സന്തോഷിച്ചു എന്നൊക്കെ ആരോ വന്ന് പറഞ്ഞത്രെ അതിന് ആ ചെക്കൻ്റെ വീട്ടുകാർ അവനെയും നമ്മളെയും ഒക്കെ എന്തൊക്കെയോ പറഞു എന്ന്… പിന്നെ ഇങ്ങനെ ഉള്ളവന്മാരെ നല്ല പെട കൊടുക്കണം പോലും
അമർ: ആർക്കാ കൈ വക്കണ്ടത് വരാൻ പറ…
പപ്പ : നീ ചുമ്മാ ഇരി
അമർ: എപ്പോ ആണ് സംഭവം
മഹി ആൻ്റി: രാത്രി
അമർ: ശെരി ആണ് ഇന്നലെ അവൻ രുദ്രൻ അങ്കിളിനെ കാണാൻ പോയി…
പപ്പ : ശെരി ആണ് അവൻ എന്നെ വിളിച്ചപ്പോ പറഞ്ഞ് രുദ്രനെ കാണാൻ പോവാ എന്ന്…..
അമർ: എന്നാ രുദ്രൻ അങ്കിളിനെ വിളിച്ച് ചോദിച്ചാ പോരെ. കാര്യം അറിയാലോ…
പപ്പ : അത് ശെരി ആണ് ….
അമ്മു : 😏
പപ്പ : ഹലോ എവിടെ ടാ
രുദ്രൻ അങ്കിൾ : ഞാൻ ഓഫീസിൽ അളിയാ വണ്ടി കൊള്ളാം കേട്ടൊ
പപ്പ : ശെരി ഞാൻ വിളിച്ചത് ഇന്നലെ ഇന്ദ്രൻ നിന്നെ കാണാൻ വന്നോ
രുദ്രൻ അങ്കിൾ : വന്നല്ലോ ഞങൾ ഒരുമിച്ചല്ലെ വണ്ടിയും കൊണ്ട് പോയത്
അമ്മ : : അവൻ്റെ ഒരു വണ്ടി കഥ….
പപ്പ : അല്ല ഇന്നലെ ഏതെങ്കിലും ചെക്കനെ നീ പിടിച്ചോ
രുദ്രൻ അങ്കിൾ : കൊറേ ചേക്കന്മാരെ പിടിച്ചല്ലോ ഇന്നലെ….
പപ്പ : അതല്ലേ അത്
അമ്മ : ഹോ ഇങ്ങ് തന്നെ…. ഹലോ ടാ ഇന്നലെ ഇന്ദ്രൻ ഉള്ള സമയത്ത് എന്താ അവൻ്റെ പേര്
മഹി ആൻ്റി : വിഷ്ണു
അമ്മ : വിഷ്ണു വിഷ്ണു എന്ന് പേരുള്ള ഒരുത്തനെ എന്തിനെങ്കിലും പിടിച്ചോ നീ ….
രുദ്രൻ അങ്കിൾ : അവൻ്റെ പേരൊന്നും അറിയില്ല ഇന്ദ്രൻ ഉള്ളപ്പൊ ഒരു കഞ്ചാവ് കേസിനെ പിടിച്ചു… എന്താ ചേച്ചി
ആൻ്റി : അതൊന്നും ആയിരിക്കില്ല
അമ്മ : അതല്ല വേറെ വല്ലതും….നീ അടിക്കുക വല്ലതും ചെയ്തോ വേറെ ആരെയെങ്കിലും
രുദ്രൻ അങ്കിൾ : അതെ ചേച്ചി ഈ കഞ്ചാവും കൊണ്ട് വന്ന ചെക്കനെ ആണ് അവൻ ഉല്ലപ്പോ പിടിച്ചതും മോന്ത അടിച്ച് തിരിച്ചതും…. ഇന്ദ്രൻ ആണ് അവൻ അവൻ്റെ പരിചയക്കാരൻ ആണ് എന്നും കേസ് ആക്കല്ലേ എന്നും പറഞ്ഞ് എൻ്റെ അടുത്ത് നിന്ന് പിടിച്ച് കൊണ്ട് പോയത്….ഒരു ചെമ്പ് തലയൻ
പപ്പ :ടാ ഒരു ചായ കൊണ്ട് വാ
അമർ: ശെരി …
അമ്മ : ആണോ ഒറപ്പാ
രുദ്രൻ അങ്കിൾ : ഉറപ്പ് അവൻ്റെ കൈയ്യിൽ നിന്ന് പിടിച്ചത് എൻ്റെ കൈയ്യിൽ തോണ്ടി ആയി ഇപ്പോഴും ഉണ്ട് എന്താ കേസ് ഇടട്ടെ…
അമ്മ : അതൊന്നും വേണ്ട അവൻ്റെ ഫോട്ടോ വല്ലതും ഉണ്ടോ നിങ്ങളുടെ കൈയ്യിൽ….
അമ്മു : ഉണ്ട് ..
അമ്മ : ശെരി ടാ ഞാൻ വിളിക്കാം ഫോട്ടോ അയച്ച് തരാം നീ നോക്കിയിട്ട് പറ….
അമ്മു അവളുടെ ഫോണിൽ നിന്ന് അവൻ്റെ ഫോട്ടോ പപ്പയുടെ ഫോണിലേക്ക് അയച്ചു അമ്മ അത് അങ്കിളിനും അയച്ച് കൊടുത്തു…
രുദ്രൻ അങ്കിൾ : ഇവൻ തന്നെ … മെസ്സേജ് വന്നു….
അമ്മ : ഇവൻ തന്നെ എന്ന്…
അങ്കിൾ : കണ്ടോ ഡീ .. എടി എടി നിൻ്റെ വീട്ടിൽ ആരെങ്കിലും മരുന്നിന് നല്ലത് ഉണ്ടോ ഡീ….അയ്യോ മിലിറ്ററി കാരൻ നാട്ടുകാരെ മുഴുവൻ വിറപ്പിക്കും മോൻ കഞ്ചാവും കൊണ്ട് നടപ്പ്…. എൻ്റെ നാവ് ചൊറിഞ്ഞ് വന്നതാ …ആയാലും ഒരു ചോദ്യം പൈസ കണ്ടതും കമന്ന് അടിച്ച് വീണല്ലെ എന്ന്….എടി ഇപ്പൊ നിൻ്റെ ചേച്ചി പറഞ്ഞ ദുഷിപ്പ് മുഴുവൻ എന്ത് ചെയ്യും …..
