പപ്പ : കൊള്ളാം എന്തായാലും
ഞങ്ങൾ ഫൂഡ് ഒക്കെ കഴിച്ചിട്ട് വീട്ടിലേക്ക് പോയി….
അല്ല നീ പോവുന്നില്ലെ പപ്പ ചോദിച്ചു…
ഇല്ല അമർ വാങ്ങി കൊണ്ട് വരും ….വണ്ടി ഞാൻ വൈകുന്നേരം കൊണ്ട് കൊടുത്തേക്കാം….
ശെരി എന്നാലേ പരുപാടി നടക്കട്ടെ ഞാൻ ഒന്ന് പൊറത്തെക്ക് പോയിട്ട് വരാം
എങ്ങോട്ടാ
ഓഫീസ് വരെ പോയിട്ട് ഉച്ച ആവുമ്പോഴേക്കും വരാം നീ എല്ലാം റെഡി ആക്കി വക്ക്….
അല്ല എങ്ങനെ പോവും
ഞാൻ ഒരു ഓട്ടോ എടുത്ത് പോക്കൊള്ളാം….
പപ്പ പുതിയ കാർ എടുത്തോ പപ്പ
ആണോ
ചുമ്മാ കൊണ്ട് പോ പപ്പ
ശെരി കീ താ
അതെ ഡീസൽ അടിച്ചേക്കണെ
ശെരി ശെരി…..
ഉള്ളിലേക്ക് പോയി താക്കോൽ എടുത്ത് പപ്പക്ക് കൊടുത്തു ….
അമ്മ
എന്തോ
പാക്കിങ് ഒക്കെ കഴിഞ്ഞോ….
ഇല്ല കുട്ടാ പപ്പയുടെ കുറച്ച് ഡ്രസ്സ് കൂടെ ഉണ്ട് ….
അമ്മ അമ്പലത്തിൽ ഇടാൻ മുണ്ട് എടുത്ത് വച്ചോ കേട്ടോ
അയ്യോ ഞാൻ മറന്ന് പോയി നന്നായി പറഞ്ഞത്
അമ്മ അമ്മക്ക് ഇഷ്ടം ആയോ ട്രിപ്പ്
അതിന് പോയില്ലല്ലോ…
അതല്ല പോവാൻ പോവുന്ന സ്ഥലം…
കൊള്ളാം താങ്ക്യൂ….ഉമ്മ…
അതെ അവൾ ഇല്ലെ മഹാ അമ്മ ചോദിച്ചു
ഉണ്ട് അവൻ വരുമ്പോ അവളെയും ഇങ്ങോട്ട് കൊണ്ട് വരും
അമ്മ പത്ത് പേര് ഉണ്ടെങ്കിൽ ഫൂഡ് ഉണ്ടാക്കാൻ പറ്റിയ പത്രം ഇല്ലെ നമ്മുടെ അടുത്ത്
കാണും കാണും എന്താ
ഒന്നുമില്ല ചോദിച്ചത് ആണ്….
നീ അല്ലേ ഷെഫ്
അതെ കലക്കണം കേട്ടോ
പിന്നെ ഇല്ലെ അമ്മക്ക് എന്തെങ്കിലും സ്പെഷ്യൽ വേണോ….
ഉം ഒരു ചെറിയ സാധനം കിട്ടിയാ കുഴപ്പം ഇല്ല
എന്ത്
പാൽ പായസം
അതിൽ അമ്മ അല്ലേ എക്സ്പേർട്ട്
അത് അതെ പക്ഷേ ഉണ്ടാക്കാൻ വൈയ്യ ഇന്ന് നല്ല ദിവസം അല്ലേ അപ്പോ പായസം വേണം
ഒക്കെ സെറ്റബുദ്ധിമുട്ട് ആവോ
എന്തിന് അത് അതിൻ്റെ പാട്ടിന് ഇരുന്ന് ആയിക്കോളും….
ഞാനേ അവനെ മെസ്സേജ് അയക്കട്ടെ വരുമ്പോ വാങ്ങിച്ച് കൊണ്ട് വരാൻ….
അമ്മ പോയി ഒന്ന് കെടന്നോ ഞാൻ എൻ്റെ ഫോൺ ആ മോളിൽ ആണ്….
ശെരി എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക് കേട്ടോ….
ഓക്കെ
എന്താണ് സെച്ചിക്ക് ഒരു മൗനം മുകളിൽ കേറി വാതിൽ തുറന്ന് ഞാൻ ചോദിച്ചു….
ഫോൺ കൈയ്യിൽ എടുത്ത് അവന് മെസ്സേജ് അയച്ച ഞാൻ അവളുടെ അടുത്തേക്ക് പോയി….
ഫോൺ തന്നെ ഫോട്ടോസ് നോക്കട്ടെ….
അമ്മു : സോറി
ഹാ ചുമ്മാ പോയെ നീ (മുണ്ട് ഊരി സോഫയിൽ ഇട്ട് ഞാൻ ബെഡിലേക്ക് പോയി ഇരുന്നു….
നല്ല മഴ കോള് വാ കുറച്ച് നേരം കെടക്കാം …. ഞാൻ കാല് കൂടി ഒരച്ച് ബെഡ്ഡിൽ കേറി കിടന്നു….
അതെ ഇന്ദ്ര
എന്തോ
പോക്ക് കുളം ആവോ
ഏയ് ഇല്ല അങ്ങനെ എന്തെങ്കിലും ആയാ വേണ്ടെന്ന് വക്കാം
കൊല്ലും ഞാൻ മഴ അല്ല സുനാമി വന്നാലും പോണം….
അത്രക്കും താൽപര്യം ആയോ
പിന്നെ ഞാൻ നിൻ്റെ കൂടെ യാത്ര പോവാൻ ഒരുപാട് ആഗ്രഹിച്ചത് ആണ്….
അതിന് എവിടേ ആണ് എന്നൊന്നും അറിയില്ലല്ലോ ഇനി പോയിട്ട് നിനക്ക് ഇഷ്ടം ആയില്ലെങ്കിലോ
സാരം ഇല്ല എൻ്റെ കുട്ടൻ കൂടെ ഉള്ളപ്പോ എനിക്ക് ബോർ അടിക്കില്ല….
നമ്മക്ക് പാക്ക് ചെയ്യണ്ടേ
പിന്നെ ചെയ്യാം ഇപ്പൊ എൻ്റെ കൂടെ കിടക്ക് നീ ഇന്ദ്ര ഇന്നലെ തന്നെ ഞാൻ ഒറ്റക്ക്….
ആണോ എന്നാ എൻ്റെ അമ്മുകുട്ടൻ വാ ഉമ്മ….
ഇന്ദ്ര
എന്ത്
ഐ ലവ് യു….
ആയിക്കോട്ടെ….
നീ ഒരു തെണ്ടി ആണ് ഇന്നാലും നീ ഇന്നലെ പോത്ത് പോലെ കിടന്ന് ഉറങ്ങിയില്ലേ…
അത് എന്താന്ന് വച്ചാല് തലേന്ന് ഒട്ടും ഒറക്കം കിട്ടിയില്ല എന്ന് പിന്നെ രാവിലെ മൊത്തം ഓട്ടം വൈകീട്ട് ഓട്ടം അതാ പിന്നെ….
എന്താ അത്ര ക്ഷീണിക്കാൻ രാത്രി കക്കാൻ പോയോ….
ആ വേണേൽ അങ്ങനെയും പറയാം കക്കാൻ തന്നെ പോയത് ഒരു നിധി….
എന്നിട്ട് കിട്ടിയോ നിധി
കിട്ടിയില്ല പിടിച്ച് വാങ്ങി… അം
കടിക്കല്ലേ ഹാ…. ചെവി ചെവി
ഹി ഹി
ഇന്ദ്ര
എന്താ ടാ
എനിക്ക് മൂക്ക് കുത്തി വാങ്ങി തരോ
പിന്നെന്താ ഇപ്പൊ വേണോ
ആഹ്
ശെരി ഉച്ചക്ക് ശേഷം നോക്കാം
ഒക്കെ പിന്നെ എനിക്ക് ബ്യൂട്ടി പാർലർ വരെ പോണം
പോവാ എത്തും ഒക്കെ എനിക്കും മുടി വെട്ടണം പിന്നെ വണ്ടി കൊണ്ട് കൊടുക്കണം
താങ്ക്യൂ ചക്കരെ ഉമ്മ….
അതെ തണുക്കുന്നാ
ഉം ചെറുതായിട്ട്
നീ ഡ്രസ്സ് മാറുന്നില്ലെ
ഇല്ല കുറച്ച് കഴിയട്ടെ ഞാൻ എൻ്റെ കുട്ടനെ കെട്ടിപിടിച്ച് കുറച്ച് നേരം കിടക്കട്ടെ….
